x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ലെ പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ഗം​ഭീ​ര​മാ​യി


Published: February 7, 2026 02:38 PM IST | Updated: February 7, 2026 02:38 PM IST

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ എ​ഡ്മ​ന്‍റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ' ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​പ​ഥ​ത്തി​ലെ പ​ത്താം വാ​ർ​ഷി​കം ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​ങ്ക​മാ​ലി, മ​ല​യാ​റ്റൂ​ർ​നീ​ലേ​ശ്വ​രം, മ​ഞ്ഞ​പ്ര, കാ​ല​ടി, കാ​ഞ്ഞൂ​ർ, നെ​ടു​മ്പാ​ശേ​രി, അ​യ്യ​മ്പു​ഴ, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, തു​റ​വൂ​ർ, പാ​റ​ക്ക​ട​വ്, ശ്രീ​മൂ​ല​ന​ഗ​രം, ചെ​ങ്ങ​മ​നാ​ട് തു​ട​ങ്ങി പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നും എ​ഡ്മ​ന്‍റ​ണി​ൽ കു​ടി​യേ​റി​യ കു​ടും​ബ​ങ്ങ​ളു​ടെ ഈ ​കൂ​ട്ടാ​യ്മ പ്ര​വാ​സ​ലോ​ക​ത്ത് കേ​ര​ളീ​യ ത​നി​മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

K-Rail Survey

സാം​സ്കാ​രി​കം, വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ അ​സോ​സി​യേ​ഷ​ൻ, കേ​ര​ളീ​യ പൈ​തൃ​കം പു​തു​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​ലും നാ​ട്ടി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വ​ർ​ഷാ​വ​ർ​ഷം ചി​കി​ത്സാ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്.

എ​ഡ്മ​ന്‍റ​ണി​ലെ ബാ​ൽ​വി​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​മു​ഖ മ​ല​യാ​ള ച​ല​ച്ചി​ത്ര താ​രം, നി​ർ​മാ​താ​വ്, സ​വോ​യ്സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഉ​ട​മ​യു​മാ​യ സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

K-Rail Survey

കോ​സ്മോ ഓ​ട്ടോ സ​ർ​വീ​സ​സി​ലെ ജോ​മി ജോ​ർ​ജ് വാ​ർ​ഷി​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു. പു​തു​താ​യി നി​ർ​മ്മി​ച്ച വീ​ടി​ന്റെ ഡി​ജി​റ്റ​ൽ കീ ​കൈ​മാ​റ​ലും അ​തി​ന്‍റെ നാ​ല് മാ​സ​ത്തെ നി​ർ​മ്മാ​ണ പു​രോ​ഗ​തി വി​വ​രി​ക്കു​ന്ന അ​വ​ത​ര​ണ​വും സു​നി​ൽ പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു.

K-Rail Survey

ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സോ​ഷ്യ​ൽ വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ പു​ര​സ്കാ​രം ല​ഭി​ച്ച ഡോ. ​പി.​വി. ബൈ​ജു​വി​നെ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ തെ​ക്കേ​ക്ക​ര സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ന​ട​ത്തി.

K-Rail Survey

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സ​ൺ കോ​ണു​കു​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന സ്മ​ര​ണ​യ്ക്കാ​യി മ​ല​യാ​റ്റൂ​ർ​നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ ഒ​രു നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന് പെ​രി​യാ​ർ​തീ​രം നി​ർ​മി​ച്ചു ന​ൽ​കി​യ സ്നേ​ഹ​വീ​ട് അ​സോ​സി​യേ​ഷ​ന്‍റെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി.

Tags : periyar theeram association annuval celebration canada

Recent News

Up