x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​ഫ്എം​എ റീ​ജി​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​നു​വ​രി 24ന്

റോമി ചെറിയാൻ
Published: December 15, 2025 04:32 PM IST | Updated: December 15, 2025 04:39 PM IST

ഒ​ന്‍റാ​രി​യോ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​എ​ഫ്എം​എ കാ​ന​ഡ പു​തുച​രി​ത്ര​ത്തി​ലേ​ക്ക്. കാ​ന​ഡ​യി​ലെ വ​ലു​തും ചെ​റു​തു​മാ​യ സം​ഘ​ട​ന​ക​ളെ എ​ല്ലാം ഒ​രു കു​ട​കീ​ഴി​ൽ കോ​ര്‍​ത്തി​ണ​ക്കി രൂ​പീ​കൃ​ത​മാ​യ എ​ൻ​എ​ഫ്എം​എ കാ​ന​ഡ എ​ന്ന സം​ഘ​ട​ന അ​തി​ന്‍റെ ച​രി​ത്രപ​ര​മാ​യ ചു​വ​ടു​വ​യ്പ്പി​ലേ​ക്ക് നീ​ങ്ങു​ന്നു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്‍റാ​രി​യോ പ്രൊ​വി​ന്‍​സി​ല്‍ എ​ന്‍‌​എ​ഫ്‌​എം‌​എ റീ​ജി​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കി​ച്ച​ന​റി​ലെ ക്രൌ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് 2026 ജ​നു​വ​രി 24നു സം​ഘ​ട​ന​യു​ടെ ആ​ദ്യ റീ​ജിണ​ല്‍ ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്.

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഡോ. ​എം.എ. ​യൂ​സ​ഫ​ലി ഓ​ണ്‍​ലൈ​നാ​യി സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് സം​ഘ​ട​ന​ക​ള്‍ ഒ​ത്തോരു​മി​ച്ച് ഒ​രു ക​ണ്‍​വ​ന്‍​ഷ​ന് ത​യാ​റാ​കു​ന്ന​ത്.

ജാ​തി​മ​ത​രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി കാ​ന​ഡ​യി​ൽ പ്ര​വ​ര​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച് ​കു​ര്യ​ൻ പ്ര​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ കാ​ന​ഡ​യി​ലെ സം​ഘ​ട​നാ​രം​ഗ​ത്ത് ഒ​രു പു​തുശ​ക്തി​യാ​യി മ​റി​യി​രി​ക്കു​ന്നു.

 

K-Rail Survey

ഒ​രു വ​ലി​യ സം​ഘ​ട​നാ ശ​ക്തി​യാ​യി, ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ല് മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ശ​ക്തി​യും സ്വാ​ധീ​ന​വും അ​റ​ക്കി​ട്ട് ഉ​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ൻ​എ​ഫ്എം​എ പ്ര​വ​ർത്തി​ക്കു​ന്ന​ത്.

എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ഒ​രു കു​ട​കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു ആ​രം​ഭി​ച്ച ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി ഐ​ക്യ​വേ​ദി​യി​ല്‍ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ​ക​ളി​ൽ നി​ന്നും ഉ​ള്ള ഭാ​ര​വാ​ഹി​ക​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് അ​തി​ന്‍റെ നാ​ഷ​ണ​ൽ ക​മ്മി​റ്റി രൂ​പീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ പ്രോ​വി​ൻ​സു​ക​ളി​ലെ വി​വി​ധ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ഭ​ര​വാ​ഹി​ക​ൾ. ജ​നു​വ​രി 24നു ​ന​ട​ക്കു​ന്ന ക​ണ്‍​വന്‍​ഷ​നി​ല്‍ എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​മ​ന്നും ക​ണ്‍​വ​ന്‍​ഷന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ലി​റ്റി ജോ​ര്‍​ജ് എ​ക്സി​ക്യുട്ടീവ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു.

ടൊ​റൊ​ന്‍റോ​യി​ലെ റി​യ​ല്‍​റ്റ​റാ​യ ജെ​ഫി​ന്‍ വ​ല​യി​ല്‍ ആ​ണ് ക​ണ്‍​വന്‍​ഷ​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ര്‍.

Tags : NFMA Canada Regional Convention

Recent News

Up