ആൽബെർട്ട: സെന്റ് ആൽബെർട്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.
.JPG1768198908.jpg)
സമൂഹബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി വിജയകരമായി നടന്നു. ഭാവിയിലും ഇത്തരത്തിലുള്ള സാംസ്കാരികവും സാമൂഹികവുമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags : St. Albert Malayalee Association Christmas New Year Canada