x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്‌​ട​റെ കാ​ണാ​ൻ കാ​ത്തി​രു​ന്ന​ത് എ​ട്ടു​മ​ണി​ക്കൂ​ർ; കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു


Published: December 26, 2025 05:53 PM IST | Updated: December 26, 2025 05:53 PM IST

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ട്ടു​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം കാ​ത്തി​രു​ന്ന ശേ​ഷം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പ്ര​ശാ​ന്ത് ശ്രീ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം 22ന് ​ജോ​ലി​സ്ഥ​ല​ത്ത് വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പ്ര​ശാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ എ​ഡ്മ​ണ്ട​ണി​ലെ ഗ്രേ ​ന​ൺ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​ശാ​ന്തി​നെ കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ, എ​ട്ടു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പ്ര​ശാ​ന്തി​നെ ഡോ​ക്‌​ട​റു​ടെ മു​റി​യി​ലേ​ക്ക് വി​ളി​ച്ച​ത്. അ​വി​ടെ ഇ​രു​ന്ന് 10 സെ​ക്ക​ൻ​ഡി​ന​കം പ്ര​ശാ​ന്ത് ക​ടു​ത്ത വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശാ​ന്തി​ന് ഭാ​ര്യ​യും 14, 10, മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്നു​മ​ക്ക​ളു​മു​ണ്ട്.

Tags : Indian origin man Died Canada Prashant Sreekumar

Recent News

Up