എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുന്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുന്പ് രൺവീർ കാനഡയിൽ വന്നത്.
ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
Tags : Indians shot dead Canada