x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യൂ​വ​ര്‍​ഷി​പ്പി​ല്‍ റി​ക്കാ​ർ​ഡ്; അ​ടു​ത്ത വ​നി​താ ലോ​ക​ക​പ്പി​ല്‍ 10 ടീ​മു​ക​ൾ: ഐ​സി​സി


Published: November 7, 2025 11:53 PM IST | Updated: November 7, 2025 11:56 PM IST

ന്യൂ​ഡ​ൽ​ഹി: 2029 ൽ ​ന​ട​ക്കു​ന്ന വ​നി​താ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ർ​ത്തി​യെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. ഇ​തു​വ​രെ എ​ട്ട് ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്ന​ത്.

കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ർ​ഡ് കു​റി​ച്ച ടൂ​ര്‍​ണ​മെ​ന്‍റ്കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. 185 മി​ല്ല്യ​ൺ കാ​ഴ്‌​ച​ക്കാ​രാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള ഫൈ​ന​ൽ മ​ത്സ​രം ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ക​ണ്ട​ത്. ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ 446 മി​ല്ല്യ​ൺ കാ​ഴ്ച​ക്കാ​രു​മു​ണ്ടാ​യി.

വ​നി​താ ക്രി​ക്ക​റ്റി​ൽ ഇ​ത് റി​ക്കാ​ർ​ഡാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​പ്പു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്. ഇ​തി​നു പു​റ​മേ അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വ​ര്‍​ധി​പ്പി​ക്കാ​നും ഐ​സി​സി തീ​രു​മാ​നി​ച്ചു.

 

Tags : icc world cup womens team cricket

Recent News

Up