x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിൽ കളിക്കാനില്ല; ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്


Published: January 22, 2026 05:21 PM IST | Updated: January 22, 2026 05:21 PM IST

​​ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്‍റെ നീക്കം.

ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് നീക്കം. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. രാ​​ഷ്‌ട്രീ​​യ അ​​ക​​ല്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്ന് ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്ക് ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) അ​​റി​​യി​​ച്ചി​​രു​​ന്നു.

ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​വേ​​ദി മാ​​റ്റ​​ണ​​മെ​​ന്നും ബി​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, കഴിഞ്ഞ ദിവസം ചേ​​ര്‍​ന്ന ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി. മു​​ന്‍​നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍​ത്ത​​ന്നെ ന​​ട​​ക്കു​​മെ​​ന്നും ഐ​​സി​​സി ബോ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.

റാ​​ങ്കിം​​ഗ് അ​​നു​​സ​​രി​​ച്ച് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പ​​ക​​ര​​ക്കാ​​രാ​​യി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​പ്പി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക വി​​വ​​ര​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) മാ​​ത്ര​​മാ​​ണ് ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നെ പി​​ന്തു​​ണ​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന.

Tags : bangladesh cricket ICC Twenty20 World Cup Cricket BCB Scotland BCCI

Recent News

Up