x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഞ്ജു ലോകകപ്പിൽ കളിക്കുമോ ?

അനീഷ് ആലക്കോട്
Published: February 3, 2026 12:03 AM IST | Updated: February 3, 2026 12:03 AM IST

ഒ​​രൊ​​റ്റ ചോ​​ദ്യം മാ​​ത്രം; സ​​ഞ്ജു സാം​​സ​​ണ്‍ 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​മോ..? സ​​ഞ്ജു​​വി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​ര്‍​ക്കു​​പോ​​ലും ഉ​​റ​​ച്ചൊ​​രു​​വാ​​ക്ക് പ​​റ​​യാ​​ന്‍ സാ​​ധി​​ക്കാ​​ത്ത, അ​​ല്ലെ​​ങ്കി​​ല്‍ ഉ​​ത്ത​​രം​​മു​​ട്ടി​​പ്പോ​​കു​​ന്ന അ​​വ​​സ്ഥ. അ​​തി​​ന്‍റെ കാ​​ര​​ണം ഒ​​ന്നു മാ​​ത്രം, ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ല്‍ ഓ​​പ്പ​​ണറാ​​യെ​​ത്തി​​യ സ​​ഞ്ജു ആ​​കെ നേ​​രി​​ട്ട​​ത് 34 പ​​ന്ത്, നേ​​ടി​​യ​​ത് 46 റ​​ണ്‍​സും. 10 (7), 6 (5), 0 (1), 24 (15), 6 (6) എ​​ന്ന​​താ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ ബാ​​റ്റിം​​ഗ് പ്ര​​ക​​ട​​നം.

തു​​ട​​ര്‍​ച്ച​​യാ​​യ 23 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യി​​ല്ലാ​​തെ വി​​ഷ​​മി​​ച്ച ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മൂ​​ന്ന് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യ​​ട​​ക്കം 242 റ​​ണ്‍​സു​​മാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യു​​ടെ താ​​ര​​മാ​​യി. സൂ​​ര്യ​​കു​​മാ​​റി​​നെ​​പ്പോ​​ലെ ബാ​​റ്റു​​കൊ​​ണ്ട് ആ​​രാ​​ധ​​ക​​ര്‍​ക്ക് മാ​​ന​​സി​​ക ഉ​​റ​​പ്പു ന​​ല്‍​കാ​​ന്‍ ലോ​​ക​​ക​​പ്പി​​നു മു​​മ്പ് സ​​ഞ്ജു​​വി​​നു മു​​ന്നി​​ല്‍ ഇ​​നി മ​​ത്സ​​ര​​ങ്ങ​​ളി​​ല്ല. ശ​​നി​​യാ​​ഴ്ച ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യി, ബു​​ധ​​നാ​​ഴ്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ഒ​​രു പ​​രി​​ശീ​​ല​​ന മ​​ത്സ​​രം മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കു ബാ​​ക്കി​​യു​​ള്ള​​ത്.

കീ​​പ്പിം​​ഗി​​ലും ഇ​​ഷാ​​ന്‍

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു മു​​മ്പു​​വ​​രെ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​ലൂ​​ടെ ഓ​​പ്പ​​ണിം​​ഗ് സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു സ​​ഞ്ജു സാം​​സ​​ണ്‍. ലോ​​ക​​ക​​പ്പി​​നു​​ള്ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ബി​​സി​​സി​​ഐ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നെ ഒ​​ഴി​​വാ​​ക്കു​​ക​​യും സ​​ഞ്ജു​​വി​​നെ ഒ​​ന്നാം ന​​മ്പ​​ര്‍ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​ക്കു​​ക​​യും ചെ​​യ്തു. ബാ​​ക്ക​​പ്പ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​യും 15 അം​​ഗ ടീ​​മി​​ലു​​ള്‍​പ്പെ​​ടു​​ത്തി.

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ കാ​​ര്യ​​ങ്ങ​​ള്‍ പൂ​​ര്‍​ണ​​മാ​​യി സ​​ഞ്ജു​​വി​​ന്‍റെ കൈ​​യി​​ല്‍​നി​​ന്നു വ​​ഴു​​തി​​യ അ​​വ​​സ്ഥ​​യാ​​ണ്. പ​​ര​​മ്പ​​ര​​യി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ച ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 215 റ​​ണ്‍​സ് നേ​​ടി. സ​​ഞ്ജു​​വി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കാ​​ര്യ​​വ​​ട്ട​​ത്താ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ സെ​​ഞ്ചു​​റി (43 പ​​ന്തി​​ല്‍ 103).

കാ​​ര്യ​​വ​​ട്ട​​ത്തെ അ​​ഞ്ചാം ട്വ​​ന്‍റി-20​​യി​​ല്‍ സ​​ഞ്ജു​​വി​​നു പ​​ക​​രം ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ​​ത്. ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യു​​ള്ള ഇന്ത്യൻ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ സൂ​​ച​​ന​​യാ​​ണ് ഇ​​തെ​​ങ്കി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ സ്ഥാ​​നം ബാ​​ക്ക​​പ്പ് കീ​​പ്പ​​റി​​ലേ​​ക്കു മാ​​റും. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ ബാ​​ക്ക​​പ്പാ​​യി സ​​ഞ്ജു ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നു.

കീ​​പ്പിം​​ഗ് നേരത്തേ തീ​​രു​​മാ​​നി​​ച്ച​​ത്

ലോ​​ക​​ക​​പ്പ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ​​ഞ്ജു​​വി​​നു സ്ഥാ​​ന​​മി​​ല്ലെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണോ കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ​​ത് എ​​ന്ന ചോ​​ദ്യ​​മു​​യ​​ര്‍​ന്നി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ ചൂ​​ടു​​മാ​​റു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് അ​​തി​​ന്‍റെ ഉ​​ത്ത​​ര​​വും ന​​ല്‍​കി. “ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു മു​​മ്പു​​ത​​ന്നെ വി​​ക്ക​​റ്റ് കീ​​പ്പിം​​ഗി​​നെ കു​​റി​​ച്ച് ടീ​​മി​​നു​​ള്ളി​​ല്‍ തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ടി​​രു​​ന്നു. പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സ​​ഞ്ജു​​വും അ​​വ​​സാ​​ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ഷാ​​നും കീ​​പ്പിം​​ഗ് ചെ​​യ്യാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. നാ​​ലാം ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ക​​ളി​​ച്ചി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി’’- സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് പ​​റ​​ഞ്ഞു.

ബാ​​ക്ക് ഫു​​ട്ട് പൊ​​ളി​​ഞ്ഞു

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ ബാ​​റ്റിം​​ഗ് ത​​ന്ത്രം തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. ബൗ​​ള​​ര്‍ പ​​ന്ത് റി​​ലീ​​സ് ചെ​​യ്യു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്ക് വ​​ലി​​യു​​ക​​യാ​​യി​​രു​​ന്നു സ​​ഞ്ജു. വി​​ക്ക​​റ്റ് തു​​റ​​ന്നു കാ​​ണി​​ച്ചു​​ള്ള സ്റ്റാ​​ന്‍​ഡി​​നു​​ശേ​​ഷം ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞ് ലെം​​ഗ്ത് പ​​ന്തി​​നാ​​യി ബാ​​റ്റ് വീ​​ശു​​ന്ന സ​​ഞ്ജു മി​​ഡ് ഓ​​ണി​​ലും ഡീ​​പ്പി​​ലും മി​​ഡ് വി​​ക്ക​​റ്റി​​ലു​​മാ​​യി ക്യാ​​ച്ച് ന​​ല്‍​കി മ​​ട​​ങ്ങി​​യ​​ത് മൂ​​ന്നു പ്രാ​​വ​​ശ്യം. ലെം​​ഗ്ത് ബോ​​ള്‍ ഫ്‌​​ളി​​ക്ക് ചെ​​യ്യാ​​ന്‍ ശ്ര​​മി​​ച്ചും ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞ് ഫു​​ട്ട് വ​​ര്‍​ക്കി​​ല്ലാ​​തെ​​യും ബൗ​​ള്‍​ഡാ​​യ​​ത് ര​​ണ്ടു ത​​വ​​ണ.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ഡ്ജി​​ലൂ​​ടെ ല​​ഭി​​ച്ച ഒ​​രു ബൗ​​ണ്ട​​റി മാ​​ത്ര​​മാ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഷോ​​ര്‍​ട്ട് ബോ​​ളി​​ല്‍ ബാ​​ക്ക് ഫു​​ട്ടി​​ലേ​​ക്കു വ​​ലി​​ഞ്ഞ്, ഫ്ര​​ണ്ട് ഫൂ​​ട്ടി​​ന്‍റെ പി​​ന്തണയി​​ല്ലാ​​തെ ടൈ​​മിം​​ഗ് തെ​​റ്റി ഡീ​​പ്പി​​ല്‍ ക്യാ​​ച്ച് ന​​ല്‍​കി പു​​റ​​ത്താ​​കു​​ക എ​​ന്ന ദു​​ര​​വ​​സ്ഥ​​യാ​​ണ് സ​​ഞ്ജു​​വി​​ന്‍റെ നി​​ല​​വി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​നം.

തി​​ല​​ക് വ​​ര്‍​മ തി​​രി​​ച്ചെ​​ത്തു​​ന്നു

ഇ​​ഷാ​​ന്‍റെ മി​​ന്നും ഫോ​​മി​​നും സ​​ഞ്ജു​​വി​​ന്‍റെ മോ​​ശം ഫോ​​മി​​നും ഇ​​ട​​യി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു ക​​രു​​ത്താ​​കു​​ന്ന മ​​റ്റൊ​​രു വാ​​ര്‍​ത്ത​​യു​​ണ്ട്. ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ര്‍​ന്ന് ഒ​​രു​​മാ​​സ​​ത്തോ​​ള​​മാ​​യി പു​​റ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന തി​​ല​​ക് വ​​ര്‍​മ തി​​രി​​ച്ചെ​​ത്തു​​ന്നു. ഇ​​ന്ത്യ​​യു​​ടെ 15 അം​​ഗ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ഉ​​റ​​പ്പു​​ള്ള ക​​ളി​​ക്കാ​​ര​​നാ​​ണ് തി​​ല​​ക്.

നാളെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ല്‍ തി​​ല​​ക് വ​​ര്‍​മ ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കു​​മെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ളു​​ടെ സൂ​​ച​​ന. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍, സ​​ഞ്ജു സാം​​സ​​ണ്‍ എ​​ന്നി​​വ​​രി​​ല്‍ ഒ​​രാ​​ള്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല. തി​​ല​​കി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം ന​​മ്പ​​റാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ ക​​ളി​​ച്ച​​ത്. ലോ​​ക​​ക​​പ്പി​​ല്‍ ആ​​ര് ക​​ളി​​ക്കും ആ​​ര് ക​​ളി​​ക്കി​​ല്ല; എ​​ല്ലാം ക​​ണ്ട​​റി​​യു​​ക​​ത​​ന്നെ...

Tags : Sanju play World Cup? ICC Twenty20 worldcup Cricket

Recent News

Up