Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket

വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് 2026; മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു

​​എ​​ഡ്ജ്ബാ​​സ്റ്റ​​ണ്‍: 2026 വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ച് അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ. ജൂ​​ണ്‍ 12ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ജൂ​​ലൈ അ​​ഞ്ചി​​ന് അ​​വ​​സാ​​നി​​ക്കും.

ഇം​​ഗ്ല​​ണ്ട് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ പ​​ത്താം പ​​തി​​പ്പി​​ൽ 12 ടീ​​മു​​ക​​ൾ കി​​രീ​​ട​​ത്തി​​നാ​​യി പോ​​രാ​​ടും. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ട് ശ്രീ​​ല​​ങ്ക​​യുമായി ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശും ഇ​​ത്ത​​വ​​ണ ഒ​​രേ ഗ്രൂ​​പ്പി​​ൽ പോ​​ര​​ടി​​ക്കും. ജൂ​​ണ്‍ 14നാ​​ണ് ഇ​​ന്ത്യ- പാ​​ക്കി​​സ്ഥാ​​ൻ ആ​​വേ​​ശ​​പ്പോ​​രാ​​ട്ടം.

ക​​ഴി​​ഞ്ഞ മാ​​സം നേ​​പ്പാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ 12 ടീ​​മു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി. ആ​​റ് ടീ​​മു​​ക​​ളെ വീ​​തം ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി തി​​രി​​ച്ചാ​​ണ് മ​​ത്സ​​രം. ഗ്രൂ​​പ്പി​​ലെ ഓ​​രോ ടീ​​മും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ വീ​​തം ഏ​​റ്റു​​മു​​ട്ടി​​യ ശേ​​ഷം ആ​​ദ്യ​​ത്തെ നാ​​ല് സ്ഥാ​​ന​​ക്കാ​​ർ സെ​​മി ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടും.

ഗ്രൂ​​പ്പ് എ​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ൻ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ബം​​ഗ്ലാ​​ദേ​​ശ്, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​ർ മാ​​റ്റു​​ര​​യ്ക്കും. ഗ്രൂ​​പ്പ് ബി​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ ന്യൂ​​സി​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട്, ശ്രീ​​ല​​ങ്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, അ​​യ​​ർ​​ല​​ൻ​​ഡ്, സ്‌കോട്‌ലന്‍ഡ് എ​​ന്നി​​വ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 33 മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ടാ​​കും. ഒ​​രു ദി​​വ​​സം മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ആ​​ദ്യ മ​​ത്സ​​രം വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നും ര​​ണ്ടാം മ​​ത്സ​​രം വൈ​​കി​​ട്ട് ഏ​​ഴ് മ​​ണി​​ക്കും മൂ​​ന്നാം മ​​ത്സ​​രം രാ​​ത്രി 11നും ​​ന​​ട​​ക്കും.

Sports

സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ടോസ് ജയിച്ച് പാക്കിസ്ഥാൻ

കൊളംബോ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ടിം സെയ്‌ഫെർട്ട്, ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (സി), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.

പാക്കിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ, ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.

Sports

സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ഇ​​ന്ത്യ സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്കു മു​​ന്നേ​​റി. ഗ്രൂ​​പ്പി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ടീം ​​ഇ​​ന്ത്യ, ലോ​​ക​​ക​​പ്പ് നി​​ല​​നി​​ര്‍​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​ദ്യം ബാ​​റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു, മൂ​​ന്നു ത​​വ​​ണ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​വും ഒ​​രു ത​​വ​​ണ ടോ​​സ് നേ​​ടി​​യും. ടോ​​സ് നേ​​ടി​​യ​​ശേ​​ഷം ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് എ​​തി​​രേ നേ​​ടി​​യ 17 റ​​ണ്‍​സ് ജ​​യ​​മാ​​ണ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ മാ​​ര്‍​ജി​​ന്‍.

പാ​​ക്കി​​സ്ഥാ​​നെ 61 റ​​ണ്‍​സി​​നും ന​​മീ​​ബി​​യ​​യെ 93 റ​​ണ്‍​സി​​നും യു​​എ​​സ്എ​​യെ 29 റ​​ണ്‍​സി​​നു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്ക് 200 ക​​ട​​ക്കാ​​ന്‍ സാ​​ധി​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രാ​​യ 209/9. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ ചു​​രു​​ക്കെ​​ഴു​​ത്ത് ഇ​​താ​​ണെ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ല്‍ ഇ​​പ്പോ​​ഴും ഇ​​ന്ത്യ​​ത​​ന്നെ​​യാ​​ണ് ഫേ​​വ​​റി​​റ്റു​​ക​​ള്‍.

◄ ടോ​​ട്ട​​ല്‍ ടീം ​​ഗെ​​യിം

മി​​ന്നി​​ത്തി​​ള​​ങ്ങു​​ന്ന വ്യ​​ക്തി​​ഗ​​ത പ്ര​​ക​​ട​​ന​​ങ്ങ​​ളേ​​ക്കാ​​ള്‍ ടോ​​ട്ട​​ല്‍ ടീം ​​ഗെ​​യി​​മാ​​ണ് ഇ​​ന്ത്യ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ന​​ട​​ത്തി​​യ​​ത്. അ​​താ​​യ​​ത് അ​​വ​​ശ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ആ​​രെ​​ങ്കി​​ലും തി​​ള​​ങ്ങും. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രേ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് (49 പ​​ന്തി​​ല്‍ 84 നോ​​ട്ടൗ​​ട്ട്), ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ (28 പ​​ന്തി​​ല്‍ 52 റ​​ണ്‍​സും 21 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ടു വി​​ക്ക​​റ്റും), പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (40 പ​​ന്തി​​ല്‍ 77), നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് എ​​തി​​രേ ശി​​വം ദു​​ബെ (31 പ​​ന്തി​​ല്‍ 66 റ​​ണ്‍​സും 35 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ടു വി​​ക്ക​​റ്റും) എ​​ന്നി​​ങ്ങ​​നെ ഓ​​രോ​​രു​​ത്ത​​ല്‍ മു​​ന്നി​​ല്‍​നി​​ന്നു ടീ​​മി​​നെ ന​​യി​​ച്ചു.

◄ മാ​​റ്റം​​ വ​​രേ​​ണ്ട​​തു​​ണ്ട്

ഗ്രൂ​​പ്പി​​ല്‍ നാ​​ലു മ​​ത്സ​​ര​​വും ജ​​യി​​ച്ചെ​​ങ്കി​​ലും താ​​ര​​ത​​മ്യേ​​ന ദു​​ര്‍​ബ​​ല​​രെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ഏ​​തി​​രാ​​ളി​​ക​​ള്‍​ക്കു മുന്നിലെ ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​നം അ​​ത്ര ആ​​ധി​​കാ​​രി​​ക​​മ​​ല്ല. ഓ​​പ്പ​​ണിം​​ഗ് അ​​ട​​ക്കം ഇ​​പ്പോ​​ഴും ക​​രു​​ത്താ​​ര്‍​ജി​​ക്കാ​​നു​​ണ്ട്. അ​​മേ​​രി​​ക്ക, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, പാ​​ക്കി​​സ്ഥാ​​ന്‍ ടീ​​മു​​ക​​ള്‍​ക്കെ​​തി​​രേ മാ​​ത്രം ക​​ളി​​ച്ച ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ മൂ​​ന്നു മ​​ത്സ​​ര​​ത്തി​​ലും പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. ഇ​​ന്ത്യ ആ​​ഗ്ര​​ഹി​​ച്ച സ്‌​​ഫോ​​ട​​നാ​​ത്മ​​ക തു​​ട​​ക്കം ന​​ല്‍​കാ​​ന്‍ അ​​ഭി​​ഷേ​​കി​​നു ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

ലോ​​ക​​ക​​പ്പ് കി​​രീ​​ടം നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ങ്കി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് മു​​ത​​ലു​​ള്ള നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഓ​​പ്പ​​ണിം​​ഗ് അ​​ട​​ക്കം മെ​​ച്ച​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ പ്ര​​ക​​ട​​നം സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ മ​​തി​​യാ​​യെ​​ന്നു വ​​രി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, അ​​ട്ടി​​മ​​റി​​ക്കാ​​രാ​​യ സിം​​ബാ​​ബ്‌​വെ ​ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

◄ സ​​ഞ്ജു​​വി​​ന്‍റെ സാ​​ധ്യ​​ത

അ​​ഭി​​ഷേ​​കി​​ന്‍റെ മോ​​ശം ഫോം ​​സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ സ​​ഞ്ജു സാം​​സ​​ന് അ​​വ​​സ​​രം ന​​ല്‍​കാ​​ന്‍ വ​​ഴി​​തെ​​ളി​​ച്ചേ​​ക്കു​​മെ​​ന്നൊ​​രു സൂ​​ച​​ന​​യു​​ണ്ട്. മോ​​ശം ഫോ​​മി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് സ​​ഞ്ജു പു​​റ​​ത്താ​​യ​​തും റി​​സ​​ര്‍​വ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി​​രു​​ന്ന ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ഓ​​പ്പ​​ണ​​ര്‍ സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​തും. ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​ണ് അ​​ഭി​​ഷേ​​ക് ശ​​ര്‍​മ. ക​​ളി​​ച്ച മൂ​​ന്നു ക​​ളി​​യി​​ലാ​​യി നേ​​രി​​ട്ട​​ത് എ​​ട്ട് പ​​ന്ത്. മൂ​​ന്നി​​ലും പൂ​​ജ്യം. അ​​തേ​​സ​​മ​​യം, സ​​ഞ്ജു ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. അ​​ന്ന് എ​​ട്ട് പ​​ന്തി​​ല്‍ മൂ​​ന്നു സി​​ക്‌​​സ് അ​​ട​​ക്കം 22 റ​​ണ്‍​സ് നേ​​ടി.

◄ ഓ​​ള്‍​റൗ​​ണ്ട് മ​​ധ്യ​​നി​​ര

മു​​ന്‍​നി​​ര ബാ​​റ്റ​​ര്‍​മാ​​ര്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ഴെ​​ല്ലാം മ​​ധ്യ​​നി​​ര​​ക്കാ​​ര്‍ നി​​വ​​ര്‍​ന്നു​​നി​​ന്നെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ക​​രു​​ത്ത്. ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യും ശി​​വം ദു​​ബെ​​യു​​മാ​​യി​​രു​​ന്നു ഈ ​​ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കു ക​​രു​​ത്താ​​യ​​ത്. ഡ​​ച്ചി​​ന് എ​​തി​​രേ ശി​​വം ദു​​ബെ 31 പ​​ന്തി​​ല്‍ 66 എ​​ടു​​ത്ത​​പ്പോ​​ള്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ 21 പ​​ന്തി​​ല്‍ 30 നേ​​ടി. ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രേ ഹാ​​ര്‍​ദി​​ക്ക് 28 പ​​ന്തി​​ല്‍ 52ഉം ​​ദു​​ബെ 16 പ​​ന്തി​​ല്‍ 23ഉം ​​സ്വ​​ന്ത​​മാ​​ക്കി. ഇ​​രു​​വ​​രും വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന​​തി​​ലൂ​​ടെ ബൗ​​ളിം​​ഗ് യൂ​​ണി​​റ്റി​​നും പി​​ന്തു​​ണ ന​​ല്‍​കു​​ന്നു​​ണ്ട്. ഹാ​​ര്‍​ദി​​ക് അ​​ഞ്ചും ദു​​ബെ മൂ​​ന്നും വി​​ക്ക​​റ്റ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ വീ​​ഴ്ത്തി.

◄ ബാ​​റ്റിം​​ഗി​​ല്‍ ഇ​​ഷാ​​ന്‍

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​ണ്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 176 റ​​ണ്‍​സ്. 202.29 ആ​​ണ് ഇ​​ഷാ​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ 77. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ 150ല്‍ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ 200നു ​​മു​​ക​​ളി​​ല്‍ സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​ള്ള ഏ​​ക​​താ​​ര​​മാ​​ണ് ഇ​​ഷാ​​ന്‍.

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​ണ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സ്‌​​കോ​​ര്‍​ബോ​​ര്‍​ഡി​​ല്‍ റ​​ണ്‍​സ് എ​​ത്തി​​ച്ച​​തി​​ല്‍ ര​​ണ്ടാ​​മ​​ന്‍. നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 162 റ​​ണ്‍​സ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് സ്വ​​ന്ത​​മാ​​ക്കി. 136.12 ആ​​ണ് സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ 84 നോ​​ട്ടൗ​​ട്ട്.

ശി​​വം ദു​​ബെ (116), തി​​ല​​ക് വ​​ര്‍​മ (106), ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ (87) എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നും നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

◄ ബൗ​​ളിം​​ഗി​​ല്‍ ച​​ക്ര​​വ​​ര്‍​ത്തി

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത് സ്പി​​ന്ന​​ര്‍ വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി. നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് ഒ​​മ്പ​​ത് വി​​ക്ക​​റ്റ് വ​​രു​​ണ്‍ സ്വ​​ന്ത​​മാ​​ക്കി. ന​​മീ​​ബി​​യ​​യ്ക്ക് എ​​തി​​രാ​​യ 3/7 ആ​​ണ് മി​​ക​​ച്ച ബൗ​​ളിം​​ഗ്. 5.16 ആ​​ണ് ഇ​​ക്കോ​​ണ​​മി.

ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ലാ​​ണ് ഇ​​ന്ത്യ​​ക്കാ​​രി​​ല്‍ ര​​ണ്ടാ​​മ​​ന്‍. 2/20 ആ​​ണ് അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ലി​​ന്‍റെ മി​​ക​​ച്ച ബൗ​​ളിം​​ഗ്. ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ (5), ജ​​സ്പ്രീ​​ത് ബും​​റ (4), മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് (3), അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് (3), ശി​​വം ദു​​ബൈ (3) എ​​ന്നി​​വ​​രാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

ഷമാർ ജോസഫിന് നാലുവിക്കറ്റ്; ഇറ്റലിയെ 42 റൺസിന് വീഴ്ത്തി വിൻഡീസ്

കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 42 റൺസിനു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 18 ഓവറിൽ 123 റൺസിനു പുറത്തായി.

26 റൺസെടുത്ത ബെൻ മനെന്‍റിയാണ് ഇറ്റാലിയൻ നിരയിലെ ടോപ് സ്കോറർ. അതേസമയം, താരത്തെ കൂടാതെ, ജെ.ജെ. സ്മട്ട്സ് (24), ആന്തണി മോസ്ക (19), ഗ്രാന്‍റ് സ്റ്റിവാർട്ട് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫാണ് ഇറ്റാലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. മാത്യു ഫോർഡ് മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്‍റെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.

ഇറ്റലിക്കു വേണ്ടി ബെൻ മനെന്‍റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.

Sports

ര​ഞ്ജി ട്രോ​ഫി​യി​ൽ ച​രി​ത്രം കു​റി​ച്ച് ജ​മ്മു കാ​ഷ്മീ​ർ; ബം​ഗാ​ളി​നെ തകർത്ത് ഫൈ​ന​ലി​ൽ 

ക​ല്യാ​ണി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൈ​ന​ലി​ൽ ക​ട​ന്ന് ജ​മ്മു കാ​ഷ്മീ​ർ. സെ​മി ഫൈ​ന​ലി​ൽ ബം​ഗാ​ളി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ജ​മ്മു കാ​ഷ്മീ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 

ബം​ഗാ​ൾ ഉ​യ​ർ​ത്തി​യ 126 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 43 റ​ൺ​സെ​ടു​ത്ത വ​ൻ​ഷ​ജ് ശ​ർ​മ​യു​ടെ​യും 30 റ​ൺ​സെ​ടു​ത്ത അ​ബ്ദു​ൾ സ​മ​ദി​ന്‍റെ​യും 27 റ​ൺ​സെ​ടു​ത്ത ശു​ഭം പു​ന്ദി​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ജ​മ്മു കാ​ഷ്മീ​ർ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.  

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 43 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഇ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ജ​മ്മു കാ​ഷ്മീ​ർ 83 റ​ൺ​സ് കൂ​ടി ചേ​ർ​ത്ത് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ര​ണ്ട് വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. ബം​ഗാ​ളി​ന് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​കാ​ഷ് ദീ​പ് മൂ​ന്ന് വി​ക്ക​റ്റു​ക​ളും മു​ഹ​മ്മ​ദ് ഷ​മി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സാ​ണെ​ടു​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 328 റ​ൺ​സെ​ടു​ത്ത ബാ​ഗാ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 99 റ​ൺ​സി​ൽ ബം​ഗാ​ൾ ഓ​ൾ​ഔ​ട്ടാ​യ​തോ​ടെ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന് 125 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ആ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 24 റ​ൺ​സെ​ടു​ത്ത ഷാ​ഹ്ബാ​സ് അ​ഹ്മ​ദാ​ണ് ബം​ഗാ​ളി​ന്‍റെ ടോ​പ്സ്കോ​റ​ർ. സൂ​ര​ജ് സി​ന്ധു ജ​യ്സ്വാ​ൾ 14 റ​ൺ​സെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബം​ഗാ​ൾ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​ന് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സു​നി​ൽ കു​മാ​റും ഓ​ഖി​ബ് ന​ബി ദ​റും നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. യു​ദ്‌​വീ​ർ സിം​ഗ് ച​ര​ക് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ ബം​ഗാ​ളി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 328 പി​ന്തു​ട​ർ​ന്ന ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ​ത്. 22.1 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ ഷ​മി 90 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്താ​ണ് എ​ട്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ട് വി​ക്ക​റ്റു​ക​ൾ മു​കേ​ഷ് കു​മാ​ർ സ്വ​ന്ത​മാ​ക്കി.

കാ​ഷ്മീ​രി​നാ​യി വാ​ല​റ്റ​ത്ത് ആ​ഖ്വി​ബ് ന​ബി (42), യു​ദ്‌​വീ​ർ സിം​ഗ് (33) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഷ​മി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​ര​ത്തെ അ​ബ്ദു​ൾ സ​മ​ദ് (82), പ​ര​സ് ഡോ​ഗ്ര (58) എ​ന്നി​വ​ർ ബം​ഗാ​ളി​നാ​യി അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക-​ഉ​ത്ത​രാ​ഖ​ണ്ഡ് സെ​മി​യി​ലെ വി​ജ​യി ആ​യി​രി​ക്കും  ജ​മ്മു കാ​ഷ്മീ​രി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഈ ​മാ​സം 24മു​ത​ലാ​ണ് ഫൈ​ന​ൽ. 

Movies

വി​വി​യ​നി​ൽ നി​ന്നും കു​ഞ്ഞ് വേ​ണ​മെ​ന്നു​ള്ള​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു; വെ​ളി​പ്പെ​ടു​ത്തി നീ​ന ഗു​പ്ത

എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ സി​നി​മ ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്തി​രു​ന്ന ഗോ​സി​പ്പു​ക​ളി​ലൊ​ന്നാ​യി​രു​ന്നു വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം വി​വി​യ​ൻ റി​ച്ചാ​ർ​ഡും ബോ​ളി​വു​ഡ് ന​ടി നീ​ന ഗു​പ്ത​യും ത​മ്മി​ലു​ള്ള പ്ര​ണ​യം.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും മ​ക​ൾ മ​സാ​ബ​യു​ടെ ജ​ന​ന​ത്തെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നീ​ന ഗു​പ്ത. വി​വാ​ഹം ക​ഴി​ക്കാ​തെ അ​മ്മ​യാ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും ത​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ് അ​തി​നെ പൂ​ർ​ണ​മ​ന​സോ​ടെ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ന്ന് പ്ര​ണ​യ​ത്താ​ൽ അ​ന്ധ​യാ​യി​രു​ന്ന​തി​നാ​ൽ മ​റ്റാ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ താ​ൻ ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും നീ​ന പ​റ​യു​ന്നു. ശു​ഭ​ങ്ക​ർ മി​ശ്ര​യു​ടെ പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

‘‘വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ എ​നി​ക്ക് ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലേ​ക്ക് പോ​ക​ണ​മാ​യി​രു​ന്നു, അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണം. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും അ​ന്ന് അ​സാ​ധ്യ​മാ​യി​രു​ന്നു. അ​ന്ന് പ്ര​ണ​യ​ത്താ​ൽ ഞാ​ൻ അ​ന്ധ​യാ​യി​രു​ന്നു. ആ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും എ​ന്‍റേ​താ​യി​രു​ന്നു. 

Sports

ഇ​​ടം​​കൈ​​യ​​നെ ആ​​വ​​ശ്യ​​പ്പെ​​ട്ട് നെ​​ത​​ര്‍​ല​​ന്‍​ഡ്സ്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: സ​​ന്ദ​​ര്‍​ശ​​ക ടീം ​​ആ​​തി​​ഥേ​​യ അ​​സോ​​സി​​യേ​​ഷ​​നോ​​ട് പ്ര​​ത്യേ​​ക നെ​​റ്റ് ബൗ​​ള​​ര്‍​മാ​​രെ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് സാ​​ധാ​​ര​​ണം. ലെ​​ഫ്റ്റ് ആം ​​റി​​സ്റ്റ് സ്പി​​ന്‍, മി​​സ്റ്റ​​റി സ്പി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം സ​​ന്ദ​​ര്‍​ശ​​ക ടീം ​​ആ​​വ​​ശ്യ​​പ്പെ​​ടാ​​റു​​ണ്ട്.

എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്ന നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് ഗു​​ജ​​റാ​​ത്ത് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നോ​​ട് (ജി​​സി​​എ) ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് അ​​ത്യ​​പൂ​​ര്‍​വ​​മാ​​യൊ​​രു കാ​​ര്യ​​മാ​​യി​​രു​​ന്നു. ഡ​​ച്ച് സം​​ഘ​​ത്തി​​ന് ആ​​വ​​ശ്യം ഒ​​രു നെ​​റ്റ് ബാ​​റ്റ​​റി​​നെ, അ​​തും ലെ​​ഫ്റ്റ് ഹാ​​ന്‍​ഡ് ബാ​​റ്റ​​ര്‍​ത​​ന്നെ വേ​​ണം.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ബൗ​​ളിം​​ഗ് ത​​ന്ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു ഈ ​​ആ​​വ​​ശ്യം. ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രി​​ല്ല. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ എ​​ട്ടി​​ല്‍ ആ​​റും ഇ​​ടം​​കൈ​​യ​​ന്മാ​​രാ​​ണ് (അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍, തി​​ല​​ക് വ​​ര്‍​മ, ശി​​വം ദു​​ബെ, റി​​ങ്കു സിം​​ഗ്, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍).

നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ ആ​​വ​​ശ്യം ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ സാ​​ധി​​ച്ചു​​കൊ​​ടു​​ക്കാ​​നു​​ള്ള നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ഗു​​ജ​​റാ​​ത്ത് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍. ഒ​​ടു​​വി​​ല്‍ ഗു​​ജ​​റാ​​ത്ത് ടീം ​​ക്യാ​​പ്റ്റ​​ന്‍ മ​​ന​​ന്‍ ഹിം​​ഗ്രാ​​ജി​​യ​​യെ നെ​​റ്റ്‌​​സി​​ലേ​​ക്ക് പ​​റ​​ഞ്ഞ​​യ​​ച്ചു. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ ബൗ​​ള​​ര്‍​മാ​​രെ ത​​ല​​ങ്ങു വി​​ല​​ങ്ങും പ്ര​​ഹ​​രി​​ച്ചാ​​യി​​രു​​ന്നു മ​​ന​​ന്‍റെ മ​​ട​​ക്കം.

Sports

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗാ​ൾ; ജ​മ്മു കാ​ഷ്മീ​ർ വി​ജ​യ​ത്തി​ലേ​യ്ക്ക്

ക​ല്യാ​ണി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി​ഫൈ​ന​ലി​ൽ ബം​ഗാ​ളി​നെ​തി​രെ ജ​മ്മു കാ​ഷ്മീ​ർ വി​ജ​യ​ത്തി​ലേ​യ്ക്ക്. ബം​ഗാ​ൾ ഉ​യ​ർ​ത്തി​യ 125 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ജ​മ്മു കാ​ഷ്മീ​ർ മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 43 എ​ന്ന നി​ല​യി​ലാ​ണ്. ഇ​നി 83 റ​ൺ​സ് കൂ​ടി നേ​ടി​യാ​ൽ ജ​മ്മു കാ​ഷ്മീ​രി​ന് ഫൈ​ന​ലി​ലെ​ത്താം.

ശു​ഭം പു​ന്ദി​റും വ​ൻ​ഷ​ജ് ശ​ർ​മ​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്. ശു​ഭം പു​ന്ദി​ർ 23 റ​ൺ​സും വ​ൻ​ഷ​ജ് ശ​ർ​മ ഒ​മ്പ​ത് റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ആ​റ് റ​ൺെ​സെ​ടു​ത്ത യാ​വെ​ർ ഹു​സൈ​ന്‍റെ​യും ഒ​രു റ​ണെ​ടു​ത്ത ശു​ഭം ഖ​ജൂ​റി​യ​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന് ന​ഷ്ട​മാ​യ​ത്. ബം​ഗാ​ളി​ന് വേ​ണ്ടി ആ​കാ​ശ് ദീ​പാ​ണ്
ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സാ​ണെ​ടു​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 328 റ​ൺ​സെ​ടു​ത്ത ബാ​ഗാ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 99 റ​ൺ​സി​ൽ ബം​ഗാ​ൾ ഓ​ൾ​ഔ​ട്ടാ​യ​തോ​ടെ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന് 125 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ആ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 24 റ​ൺ​സെ​ടു​ത്ത ഷാ​ഹ്ബാ​സ് അ​ഹ്മ​ദാ​ണ് ബം​ഗാ​ളി​ന്‍റെ ടോ​പ്സ്കോ​റ​ർ. സൂ​ര​ജ് സി​ന്ധു ജ​യ്സ്വാ​ൾ 14 റ​ൺ​സെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബം​ഗാ​ൾ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​ന് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സു​നി​ൽ കു​മാ​റും ഓ​ഖി​ബ് ന​ബി ദ​റും നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. യു​ദ്‌​വീ​ർ സിം​ഗ് ച​ര​ക് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു,

നേ​ര​ത്തെ ബം​ഗാ​ളി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 328 പി​ന്തു​ട​ർ​ന്ന ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ​ത്. 22.1 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ ഷ​മി 90 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്താ​ണ് എ​ട്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ട് വി​ക്ക​റ്റു​ക​ൾ മു​കേ​ഷ് കു​മാ​ർ സ്വ​ന്ത​മാ​ക്കി.

കാ​ഷ്മീ​രി​നാ​യി വാ​ല​റ്റ​ത്ത് ആ​ഖ്വി​ബ് ന​ബി (42), യു​ദ്‌​വീ​ർ സിം​ഗ് (33) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഷ​മി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​ര​ത്തെ അ​ബ്ദു​ൾ സ​മ​ദ് (82), പ​ര​സ് ഡോ​ഗ്ര (58) എ​ന്നി​വ​ർ ബം​ഗാ​ളി​നാ​യി അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

Sports

ഷ​മി​ക്ക് എ​ട്ട് വി​ക്ക​റ്റ്; ബം​ഗാ​ളി​ന് നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്

ക​ല്യാ​ണി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി​ഫൈ​ന​ലി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ​തി​രേ പ​ശ്ചി​മ ബം​ഗാ​ളി​ന് 26 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ബം​ഗാ​ളി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 328 പി​ന്തു​ട​ർ​ന്ന ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ​ത്. 22.1 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ ഷ​മി 90 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്താ​ണ് എ​ട്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ട് വി​ക്ക​റ്റു​ക​ൾ മു​കേ​ഷ് കു​മാ​ർ സ്വ​ന്ത​മാ​ക്കി.

കാ​ഷ്മീ​രി​നാ​യി വാ​ല​റ്റ​ത്ത് ആ​ഖ്വി​ബ് ന​ബി (42), യു​ദ്‌​വീ​ർ സിം​ഗ് (33) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഷ​മി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​ര​ത്തെ അ​ബ്ദു​ൾ സ​മ​ദ് (82), പ​ര​സ് ഡോ​ഗ്ര (58) എ​ന്നി​വ​ർ ബം​ഗാ​ളി​നാ​യി അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ർ​ണ​യ​ത്തി​ൽ ബം​ഗാ​ളി​ന് ല​ഭി​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്‌സ് ലീ​ഡ് നി​ർ​ണാ​യ​ക​മാ​കും. മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചാ​ൽ ബം​ഗാ​ൾ ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലേ​ക്ക് ക​ട​ക്കും.

Sports

ര​ഞ്ജി ട്രോ​ഫി സെ​മി: ക​ർ​ണാ​ട​ക​യ്ക്ക് വ​മ്പ​ൻ സ്കോ​ർ

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 689 എ​ന്ന നി​ല​യി​ലാ​ണ്.

സ്മ​ര​ൻ ര​വി​ച​ന്ദ്ര​നും വി​ദ്യാ​ദ​ർ പാ​ട്ടീ​ലു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ സ്മ​ര​ൻ 121 റ​ൺ​സും വി​ദ്യാ​ദ​ർ 35 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

ഡ​ബി​ൾ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും സ്മ​ര​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്.

ദേ​വ്ദ​ത്ത് 232 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 29 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദേ​വ്ദ​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. രാ​ഹു​ൽ 141 റ​ൺ​സും ക​രു​ൺ നാ​യ​രും കൃ​തി​ക് കൃ​ഷ്ണ​യും 60 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 എ​ന്ന നി​ല​യി​ൽ ഇ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ക​ർ​ണാ​ട​ക ഇ​ന്ന് 334 റ​ൺ​സാ​ണെ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ദേ​വ്ദ​ത്തി​ന്‍റ​യും ക​രു​ണി​ന്‍റെ​യും ശ്രേ​യ​സ് ഗോ​പാ​ലി​ന്‍റെ​യും കൃ​തി​ക് കൃ​ഷ്ണ​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി ആ​ദി​ത്യ റാ​വ​ത്ത് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ഭ​യ് നേ​ഗി​യും ല​ക്ഷ്യ രാ​ജേ​ഷ് റാ​യ്ച​ന്ദ​നി​യും അ​വ്നീ​ഷ് സു​ധ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് ഡ​ബി​ൾ സെ​ഞ്ചു​റി; ക​ർ​ണാ​ട​ക ശ​ക്ത​മാ​യ നി​ല​യി​ൽ

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​വ​സ​ത്തെ ആ​ദ്യ സെ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 502 എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക.

സ്മ​ര​ൻ ര​വി​ച​ന്ദ്ര​നും കൃ​തി​ക് കൃ​ഷ്ണ​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്. സ്മ​ര​ൻ 26 റ​ൺ​സും കൃ​തി​ക് 12 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ഡ​ബി​ൾ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക​രു​ൺ നാ​യ​രു​ടെ​യും മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ത്.

ദേ​വ്ദ​ത്ത് 232 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 29 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദേ​വ്ദ​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. രാ​ഹു​ൽ 141 റ​ൺ​സും ക​രു​ൺ 60 റ​ൺ​സു​മെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്.

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 എ​ന്ന നി​ല​യി​ൽ ഇ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ക​ർ​ണാ​ട​ക ഇ​ന്ന് ഇ​തു​വ​രെ 147 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ദേ​വ്ദ​ത്തി​ന്‍റ​യും ക​രു​ണി​ന്‍റെ​യും ശ്രേ​യ​സ് ഗോ​പാ​ലി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി ആ​ദി​ത്യ റാ​വ​ത്ത് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ഭ​യ് നേ​ഗി​യും ല​ക്ഷ്യ രാ​ജേ​ഷ് റാ​യ്ച​ന്ദ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

Sports

പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ

കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെയാണ് ബുംറ മടക്കിയയച്ചത്. ഇതോടെ രണ്ട് ഓവറിൽ പാക്കിസ്ഥാൻ 13-3എന്ന നിലയിലായി.

അഞ്ചാം ഓവറിൽ അക്സർ പട്ടേൽ ബാബർ അസമിനെ (5) കൂടി മടക്കിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി. ഇതോടെ 34-4 എന്ന നിലയിലായി പാക് നിര. പിന്നീട് ഉസ്മാൻ ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്. ഉസ്മാൻ 34 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു.

ഷദാബ് ഖാൻ 15 പന്തിൽ 14 റണ്‍സും ഫഹീം അഷ്റഫ് 10 റണ്‍സും നേടി. ഷഫീൻ അഫ്രീ പുറത്താകാതെ 19 പന്തിൽ 23 റണ്‍സെടുത്തു. നാല് പേർക്ക് മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​ഷാ​ൻ കി​ഷാ​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശി​വം ദു​ബെ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഇ​ഷാ​ൻ കി​ഷാ​ൻ 77 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 32 റ​ൺ​സാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും തി​ല​ക് വ​ർ​മ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സ​യിം അ​യൂ​ബ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ സ​ൽ​മാ​ൻ ആ​ഘ​യും ഷ​ഹീ​ൻ അ​ഫ്രീ​ഡി​യും ഉ​സ്മാ​ൻ താ​രി​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി സെ​മി: ക​ർ​ണാ​ട​ക​യും ബം​ഗാ​ളും മി​ക​ച്ച നി​ല​യി​ൽ

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലു​ക​ളി​ൽ ക​ർ​ണാ​ട​ക​യും ബം​ഗാ​ളും മി​ക​ച്ച നി​ല​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ന​ട​ക്കു​ന്ന സെ​മി​യി​ൽ ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ക​രു​ൺ നാ​യ​രു​മാ​ണ് ക്രീ​സി​ൽ.

ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് 148 റ​ൺ‌​സെ​ടു​ത്തി​ട്ടു​ണ്ട്. ക​രു​ൺ 37 റ​ൺ​സാ​ണെ​ടു​ത്തി​ട്ടു​ള്ള​ത്. കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 141 റ​ൺ​സെ​ടു​ത്താ​ണ് രാ​ഹു​ൽ പു​റ​ത്താ​യ​ത്. നി​രാ​ശ​പ്പെ​ടു​ത്തി​യ മാ​യ​ങ്ക് അ​ഞ്ച് റ​ൺ​സാ​ണെ​ടു​ത്ത​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി ആ​ദി​ത്യ റാ​വ​ത്താ​ണ് ര​ണ്ട് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്.

ജ​മ്മു കാ​ഷ്മീ​രി​നെ​തി​രാ​യ സെ​മി​യി​ൽ ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 249 എ​ന്ന നി​ല‍​യി​ലാ​ണ് ബം​ഗാ​ൾ. 136 റ​ൺ​സെ​ടു​ത്ത സു​ദീ​പ് കു​മാ​ർ ഖ​രാ​മി​യാ​ണ് ക്രീ​സി​ലു​ള്ള​ത്. ബം​ഗാ​ളി​ന് അ​ഞ്ചാം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ത്.

ക്യാ​പ്റ്റ​ൻ അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ 49 റ​ൺ​സും ഷാ​ഹ്ബാ​സ് അ​ഹ്മ​ദ് 42 റ​ൺ​സും എ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന് വേ​ണ്ടി ഓ​ഖി​ബ് ന​ബി ദാ​റും സു​നി​ൽ കു​മാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ബി​ദ് മു​ഷ്താ​ഖ് ഒ​രു വി​ക്ക​റ്റ് എ​ടു​ത്തു.

 

 

 

 

 

Sports

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം വൈ​കു​ന്നേ​രം ഏ​ഴി​ന്

കൊ​ളം​ബോ: ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ അ​യ​ല്‍​പ്പോ​രി​ന്‍റെ വീ​റും വാ​ശി​യും കൂ​ടി​യ 2026 പ​തി​പ്പ് ഇ​ന്ന്... വെ​റു​മൊ​രു അ​യ​ല്‍​വാ​ശി​ക്ക​പ്പു​റം രാ​ഷ്‌​ട്രീ​യം ശ​രി​ക്കും ക​ല​ര്‍​ന്നൊ​രു പോ​രാ​ട്ട​മാ​ണ് ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് അ​ര​ങ്ങേ​റു​ക.

ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലു​ള്ള ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍, ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ല​ങ്ക​യും വേ​ദി​യാ​യ​ത്. ഐ​സി​സി 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നു​ള്ള മ​റു​പ​ടി. നി​ല​പാ​ടു​ക​ള്‍ ക​ടു​ത്ത​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ല്‍ ന്യൂ​ട്ര​ല്‍ വേ​ദി​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഐ​സി​സി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​യാ​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി​ക്കും മ​സി​ല്‍ വീ​ര്‍​പ്പി​ക്ക​ലി​നും​ശേ​ഷ​മാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇ​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. കാ​ര​ണം, സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്‍റെ നി​പാ​ടി​നെ ത​ള്ളി, പ​ക​രം സ്‌​കോ​ട്ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഐ​സി​സി​ക്കെ​തി​രേ പാ​ക് സ​ര്‍​ക്കാ​ര്‍​ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കി​ല്ലെ​ന്ന​താ​യി​രു​ന്നു പാ​ക് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും സ​മ​വാ​യ​ങ്ങ​ള്‍​ക്കും​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ മ​യ​പ്പെ​ട്ടു. അ​ങ്ങ​നെ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മാ​ത്രം കാ​ണു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഓ​ണ്‍ ആ​യി.

സ്പി​ന്‍ പി​ച്ച്

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​താ​ണ്. മൂ​ന്നാം ജ​യ​ത്തി​ലൂ​ടെ സൂ​പ്പ​ര്‍ എ​ട്ട് സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 20 വി​ക്ക​റ്റ്. അ​യ​ര്‍​ല​ന്‍​ഡും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വീ​ണ​ത് 16 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. അ​തി​ല്‍ 10ഉം ​നേ​ടി​യ​ത് സ്പി​ന്ന​ര്‍​മാ​ര്‍.

ഇ​ന്ത്യ Vs സ്പി​ന്‍

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​ക്ക് എ​തി​ര്‍ ടീം ​സ്പി​ന്ന​ര്‍​മാ​രു​ടെ മു​ന്നി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. 12.23 ആ​ണ് ശ​രാ​ശ​രി. സ്‌​ട്രൈ​ക്ക് റേ​റ്റ് 99ല്‍ ​താ​ഴെ​യും. അ​തേ​സ​മ​യം, ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍​ക്ക് എ​തി​രേ ഇ​ന്ത്യ​യു​ടെ സ്‌​ട്രൈ​ക്ക് റേ​റ്റ് 182ഉം ​ശ​രാ​ശ​രി 50ഉം ​ആ​ണ്. അ​താ​യ​ത് പാ​ക്കി​സ്ഥാ​ന്‍റെ സ്പി​ന്ന​ര്‍​മാ​ര്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ വി​യ​ര്‍​ക്കു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. യു​എ​ഇ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​രു പേ​സ​റെ​യും നാ​ല് സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​ര്‍​മാ​രെ​യു​മാ​യി​രു​ന്നു പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ദൗ​ര്‍​ബ​ല്യ​വും പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചും മ​ന​സി​ലാ​ക്കി, പാ​ക്കി​സ്ഥാ​ന്‍ സ്പി​ന്‍ കെ​ണി ഒ​രു​ക്കാ​നാ​ണ് സാ​ധ്യ​ത.

പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ല​ങ്ക, ഓ​സ്‌​ട്രേ​ലി​യ, സിം​ബാ​ബ്‌വെ ​ടീ​മു​ക​ള്‍ മി​ഡി​ല്‍ ഓ​വ​റു​ക​ളി​ല്‍ ഒ​രു സി​ക്‌​സ് പോ​ലും പ​റ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ട​യി​ലെ ഓ​ട്ട​ത്തി​ലൂ​ടെ റ​ണ്‍​സ് നേ​ടി. പാ​ക്കി​സ്ഥാ​ന് എ​തി​രേ ഇ​ന്ന് ഇ​ന്ത്യ​യു​ടെ മ​ധ്യ ഓ​വ​റു​ക​ളി​ലെ സ​മീ​പ​ന​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കു​ക.

അ​ഭി​ഷേ​ക് ശ​ര്‍​മ/​സ​ഞ്ജു?

ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ഷേ​ക് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. അ​ഭി​ഷേ​കി​നു പ​ക​രം ന​മീ​ബി​യ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കു​മോ എ​ന്ന​തും ശ്ര​ദ്ധേ​യ ചോ​ദ്യം.

അ​ഭി​ഷേ​ക് ശ​ര്‍​മ ഓ​പ്പ​ണ​റു​ടെ റോ​ളി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​ഞ്ജു​വി​ന് ഒ​രു​പ​ക്ഷേ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍, ന​മീ​ബി​യ​യ്ക്ക് എ​തി​രേ റി​ങ്കു സിം​ഗ് അ​ട​ക്കം ഫി​നി​ഷിം​ഗി​ല്‍ തി​ള​ങ്ങാ​തി​രു​ന്ന​ത് സ​ഞ്ജു​വി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഫി​നി​ഷ​ര്‍ റോ​ളി​ല്‍ സ​ഞ്ജു​വി​നെ ഇ​ന്ത്യ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തും ക​ണ്ട​റി​യ​ണം.

Sports

ടി20 ​ലോ​ക​ക​പ്പ്: ഒ​മാ​നെ​തി​രെ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ലോ​ർ​ക​ൻ ട​ക്ക​റി​ന്‍റെ​യും ഗ​രെ​ത് ഡെ​ലാ​നി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജ് ഡോ​ക്ക്റ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ട​ക്ക​ർ 94 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 51 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ട​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഡെ​ലാ​നി 56 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഡെ​ലാ​നി അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡോ​ക്ക്‌​റ​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ഷ​ക്കീ​ൽ അ​ഹ്‌​മ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷാ ​ഫൈ​സ​ലും ആ​മി​ർ ക​ലീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​​ട്ടി​​മ​​റി​​ക​​ള്‍ മുമ്പും...

കൊ​​ളം​​ബോ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന 11-ാമ​​ത് വ​​മ്പ​​ന്‍ അ​​ട്ടി​​മ​​റി​​യാ​​ണ് ഇ​​ന്ന​​ലെ കൊ​​ളം​​ബോ​​യി​​ല്‍​വ​​ച്ച് ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്ക് എ​​തി​​രേ 23 റ​​ണ്‍​സി​​നു സിം​​ബാ​​ബ്‌​വെ ​കു​​റി​​ച്ച​​ത്.

2024 ലോ​​ക​​ക​​പ്പി​​ല്‍ അ​​മേ​​രി​​ക്ക സൂ​​പ്പ​​ര്‍ ഓ​​വ​​റി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. 2022 ലോ​​ക​​ക​​പ്പി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് 13 റ​​ണ്‍​സി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യും സിം​​ബാ​​ബ്‌​വെ ​ഒ​​രു റ​​ണ്ണി​​ന് പാ​​ക്കി​​സ്ഥാ​​നെ​​യും അ​​യ​​ര്‍​ല​​ന്‍​ഡ് മ​​ഴ​​നി​​യ​​മ​​ത്തി​​ലൂ​​ടെ അ​​ഞ്ച് റ​​ണ്‍​സി​​ന് ഇം​​ഗ്ല​​ണ്ടി​​നെ​​യും ന​​മീ​​ബി​​യ 55 റ​​ണ്‍​സി​​ന് ശ്രീ​​ല​​ങ്ക​​യെ​​യും അ​​ട്ടി​​മ​​റി​​ച്ചു.

2016 ലോ​​ക​​ക​​പ്പി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ ആ​​റ് റ​​ണ്‍​സി​​ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ തോ​​ല്‍​പ്പി​​ച്ച​​പ്പോ​​ള്‍ 2014ല്‍ ​​ഹോ​​ങ്കോം​​ഗ് ര​​ണ്ട് വി​​ക്ക​​റ്റി​​ന് ബം​​ഗ്ലാ​​ദേ​​ശി​​നെ​​യും കീ​​ഴ​​ട​​ക്കി.

2009ല്‍ ​​നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് നാ​​ല് വി​​ക്ക​​റ്റി​​ന് ഇം​​ഗ്ല​​ണ്ടി​​നെ ഞെ​​ട്ടി​​ച്ച​​പ്പോ​​ള്‍ 2007ല്‍ ​​ബം​​ഗ്ലാ​​ദേ​​ശ് ആ​​റ് വി​​ക്ക​​റ്റി​​ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ​​യും സിം​​ബാ​​ബ്‌​വെ ​അ​​ഞ്ച് വി​​ക്ക​​റ്റി​​ന് ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യും വീ​​ഴ്ത്തി.

Sports

നമീബിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ന്യൂഡൽഹി: നമീബിയയ്ക്കെതിരെ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 93 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ പ്രകടനമാണ് ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.

ഇന്ത്യ ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നമീബിയ 18.2 ഓവറിൽ 116 റണ്‍സിന് ഓൾഔട്ടായി. ഓപ്പണർമാരായ ലൂറൻ സ്റ്റീൻകാമ്പും ജാൻ ഫ്രൈലിങ്കും ചേർന്ന് മികച്ച തുടക്കം ഒരുക്കിയെങ്കിലും പിന്നീട് നമീബിയയ്ക്ക് താളം കണ്ടെത്താനായില്ല. ലൂറൻ 20 പന്തിൽ 29 റണ്‍സും ജാൻ 15 പന്തിൽ 22 റണ്‍സും നേടി.

ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റണ്‍ 13 റണ്‍സും ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 18 റണ്‍സുമെടുത്തു. സെയ്ൻ ഗ്രീൻ 11 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ്‍ 22 റണ്‍സും നേടി.

തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്‍റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.

നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ-യിൽ നാല് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്‍റുള്ള പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.

Sports

അർധസെഞ്ചുറിയുമായി ഇഷാനും ഹാർദിക്കും; നമീബിയയ്ക്ക് 210 റണ്‍സ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ നമീബിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഇഷാൻ കിഷന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ചുറി കരുത്തിൽ ഇന്ത്യ മികച്ച നിലയിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ്‍ 22 റണ്‍സും നേടി.

തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്‍റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.

നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

Sports

നമീബിയയ്ക്ക് ടോസ്, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റം

ന്യൂഡൽഹി: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ നമീബിയ ബൗളിംഗ് തെരഞ്ഞെടുത്തു. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണെയും സിറാജിനു പകരം ജസ്പ്രീത് ബുംറയെയും ടീമിലുൾപ്പെടുത്തി. നമീബിയയും രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

നമീബിയ (പ്ലേയിംഗ് ഇലവൻ): ലൂറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ്, ജെജെ സ്മിറ്റ്, സെയ്ൻ ഗ്രീൻ, റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ, മാക്സ് ഹിംഗോ

Sports

ഇറ്റലിക്ക് പത്ത് വിക്കറ്റ് ജയം

മുംബൈ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇറ്റലിക്ക് ആദ്യ ജയം. റാങ്ക് ലിസ്റ്റിൽ തങ്ങളെക്കാൾ കരുത്തൻമാരായ നേപ്പാളിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്. പത്ത് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് ഇറ്റലി സ്വന്തമാക്കിയത്.

നേപ്പാൾ ഉയർത്തിയ 124 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറിൽ ഇറ്റലി മറികടന്നു. ഓപ്പണറുമാരായ ജസ്റ്റിൻ മോസ്കയുടെയും ആന്‍റണി മോസ്കയുടെയും തകർപ്പൻ പ്രകടനമാണ് ഇറ്റലിക്ക് ആധികാരിക ജയം സമ്മാനിച്ചത്. ജസ്റ്റിൻ 44 പന്തിൽ 60 റണ്‍സും ആന്‍റണി 32 പന്തിൽ 62 റണ്‍സുമെടുത്തു.

ജയത്തോടെ ഗ്രൂപ്പ് സിയിൽ ഇറ്റിൽ മൂന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഔട്ടായി. നേപ്പാളിനായി ഓപ്പണർ ആസിഫ് ഷേഖ് 20 റണ്‍സും ക്യാപ്റ്റൻ രോഹിത് പോഡൽ 23 റണ്‍സും നേടിയിരുന്നു.

ദീപേന്ദ്ര സിംഗ് ഐറി 17 റണ്‍സെടുത്തു. 24 പന്തിൽ 27 റണ്‍സെടുത്ത ആരിഫ് ഷേഖാണ് നേപ്പാൾ നിരയിൽ ടോപ് സ്കോറർ. കെ.സി. കരണ്‍ പുറത്താകാതെ 18 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

ഇറ്റലിക്കായി ക്രിഷൻ കലൗഗാമഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ മാനെന്‍റി രണ്ട് വിക്കറ്റും നേടി.

Sports

ട്വന്‍റി20 ലോകകപ്പ്: ഒമാനെ 105 റൺസിന് തകർത്ത് ലങ്ക

പല്ലേക്കലെ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്‍റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ബി​​സി​​ബി​​യാ​​ണ് കു​​റ്റ​​വാ​​ളി: ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍

ധാ​​ക്ക: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന​​ത് ബം​​ഗ്ലാ​​ദേ​​ശ് സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം അ​​ല്ലാ​​യി​​രു​​ന്നു എ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി സ്‌​​പോ​​ര്‍​ട്‌​​സ് ഉ​​പ​​ദേ​​ശ​​ക​​ന്‍ ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍.

ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡും (ബി​​സി​​ബി) ക​​ളി​​ക്കാ​​രു​​മാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെന്ന് ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍ വെ​​ളി​​പ്പെ​​ടു​​ത്തി.

പ​​ശ്ചാ​​ത്താപ​​ത്തി​​ന്‍റെ കാ​​ര്യ​​മി​​ല്ല. ബി​​സി​​ബി​​യും ക​​ളി​​ക്കാ​​രും ഒ​​ന്നി​​ച്ചെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റി​​നും ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കും ദേ​​ശീ​​യ​​ത​​യ്ക്കും വേ​​ണ്ടി​​യെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​ണ​​ത്’’ - ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍ പ​​റ​​ഞ്ഞു.

Sports

സ്റ്റീ​​വ് സ്മി​​ത്ത് ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തി

കൊ​​ളം​​ബോ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീ​​മി​​ലേ​​ക്ക് സ്റ്റീ​​വ് സ്മി​​ത്തി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ മാ​​ര്‍​ഷ് ഇ​​ന്ന​​ലെ അ​​യ​​ര്‍​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ക​​ളി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് സ്മി​​ത്തി​​നെ ക്രി​​ക്ക​​റ്റ് ഓ​​സ്‌​​ട്രേ​​ലി​​യ (സി​​എ) ടീ​​മി​​ലു​​ള്‍​പ്പെ​​ടു​​ത്തി​​യ​​ത്.

പ്രീ​​മാ​​ച്ച് പ്ര​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സി​​ല്‍ മി​​ച്ച​​ല്‍ മാ​​ര്‍​ഷ് പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​ന്ന​​ലെ ടോ​​സി​​ന് 15 മി​​നി​​റ്റ് മു​​മ്പു മാ​​ത്ര​​മാ​​ണ് ക​​ളി​​ക്കി​​ല്ലെ​​ന്നു സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. 2024 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് സ്മി​​ത്ത് അ​​വ​​സാ​​ന​​മാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ട്വ​​ന്‍റി-20 ക​​ളി​​ച്ച​​ത്.

Sports

ഡികോക്ക്, റിക്കിൾട്ടൺ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാന് ജയിക്കാൻ 188

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.

അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.

Sports

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: അ​മേ​രി​ക്ക​യ്ക്ക് ടോ​സ്; പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ടോ​സ് നേ​ടി​യ അ​മേ​രി​ക്ക ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ജ​യം തേ​ടി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

പേ​സ​ർ സ​ൽ​മാ​ൻ മി​ർ​സ​യെ ഒ​ഴി​വാ​ക്കി സ്പി​ന്ന​ർ ഉ​സ്മാ​ൻ താ​രി​ഖി​നെ പാ​ക്കി​സ്ഥാ​ൻ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യ്ക്കെ​തി​രേ ക​ളി​ച്ച ടീ​മി​ൽ നി​ന്നും ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് അ​മേ​രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

Sports

ബാസ് ഡി ബാഷ്! നമീബിയയെ ഏഴുവിക്കറ്റിന് വീഴ്ത്തി നെതർലൻഡ്‌സ്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഡച്ച് ടീമിന്‍റെ വിജയം. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം18 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു.

പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാസ് ഡി ലീഡ് ആണ് നെതർലൻഡ്സിന് അനായാസ വിജയം സമ്മാനിച്ചത്. 48 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ബാസ് ഡി ലീഡ് പുറത്താകാതെ നിന്നു.

കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28), നായകൻ സ്കോട്ട് എഡ്വേർഡ്‌സ് (18*) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്കി. നമീബിയയ്ക്കു വേണ്ടി ബെർണാഡ് ഷോൾസ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോണിന്‍റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ എട്ട് സാധ്യതകൾ സജീവമായി.

Sports

ട്വന്‍റി20 ലോകകപ്പ്: നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് ജയിക്കാൻ 157

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ ആണ് നമീബിയ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കാനഡയെ വീഴ്ത്തി, ദക്ഷിണാഫ്രിക്കയ്ക്ക് ജയം

അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 57 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സെടുത്തു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.

ഓപ്പണറുമാരായ മാർക്രവും ക്വിന്‍റണ്‍ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരുക്കിയത്. ഇരുവരും ചേർന്ന് 70 റണ്‍സ് അടിച്ചുകൂട്ടി. മാർക്രം 32 പന്തിൽ ഒരു സിക്സും പത്ത് ഫോളും ഉൾപ്പെടെ 59 റണ്‍സും ഡി കോക്ക് 25 റണ്‍സും നേടി.

റയാൻ റിക്കിൽടണ്‍ 33 റണ്‍സെടുത്തു. ഡേവിഡ് മില്ലർ പുറത്താകാതെ 23 പന്തിൽ 39 റണ്‍സും ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ 34 റണ്‍സും നേടി. കാനഡയ്ക്കായി അൻഷ് പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് നിശ്ചിത 20 ഓവരിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കാനഡയ്ക്കായി നവനീത് ധലിവാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 49 പന്തിൽ 64 റണ്‍സാണ് നവനീത് അടിച്ചുകൂട്ടിയത്. ഹർഷ് താക്കർ 29 പന്തിൽ 33 റണ്‍സ് നേടി. യുവരാജ് സമ്ര 12 റണ്‍സും സാദ് ബിൻ സഫർ 11 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ രണ്ട് വിക്കറ്റും നേടി.

Sports

ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിക്കാൻ നിബന്ധനകൾവച്ച് പാക്കിസ്ഥാൻ

ലാഹോർ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.

ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

Sports

കാ​ന​ഡ​യ്ക്ക് ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ്

അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്‌വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്‌കരൻ സിംഗ്, ദില്ലൺ ഹെയ്‌ലിഗർ, കലീം സന, അൻഷ് പട്ടേൽ.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്‍റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.

 

Sports

ര​ഞ്ജി ട്രോ​ഫി: ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക സെ​മി​യി​ൽ, ബം​ഗാ​ൾ സെ​മി ഉ​റ​പ്പി​ച്ചു

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ ക​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് ജാ​ർ​ഖ​ണ്ഡി​നെ​യും ക​ർ​ണാ​ട​ക മും​ബൈ​യെ​യും ജ​മ്മു കാ​ഷ്മീ​ർ മ​ധ്യ​പ്ര​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചു.

ജ​ർ​ഖ​ണ്ഡി​നെ ഇ​ന്നിം​ഗ്സി​നും ആ​റ് റ​ൺ​സി​നും തോ​ൽ​പ്പി​ച്ചാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റ് നേ​ടി​യ ഉ​ത്ത​രാ​ഖ​ണ്ഡ് സ്പി​ന്ന​ർ മാ​യ​ങ്ക് മി​ശ്ര​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ക​ന്നി സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണി​ത്.

ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 56 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ജ​മ്മു കാ​ഷ്മീ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ര​ഞ്ജി സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചും ഉ​ൾ​പ്പ​ടെ 12 വി​ക്ക​റ്റു​ക​ൾ പി​ഴു​ത ജ​മ്മു കാ​ഷ്മീ​ർ പേ​സ​ർ ആ​ഖ്വ​ബ് ന​ബി​യാ​ണ് ജ​യ​മൊ​രു​ക്കി​യ​ത്. ന​ബി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ക​രു​ത്ത​രാ​യ മും​ബൈ​യെ നാ​ല് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. 325 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ക​ർ​ണാ​ട​ക ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ഓ​പ്പ​ണ​ർ കെ.​എ​ൽ.​രാ​ഹു​ൽ നേ​ടി​യ മി​ന്നു​ന്ന സെ​ഞ്ചു​റി​യാ​ണ് (130) ക​ർ​ണാ​ട​ക​യ്ക്ക് ക​രു​ത്താ​യ​ത്. ര​വി​ച​ന്ദ്ര​ൻ സ​മ​റാ​ൻ പു​റ​ത്താ​കാ​തെ 83 റ​ൺ​സ് നേ​ടി. വി​ദ്യാ​ർ​ഥ​ർ പാ​ട്ടീ​ൽ 31 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നും. രാ​ഹു​ലാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ആ​ന്ധ്ര​പ്ര​ദേ​ശ്-​പ​ഞ്ചി​മ ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. നാ​ലാം ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടി​ല്ലെ​ങ്കി​ലും ബം​ഗാ​ൾ സെ​മി​യി​ൽ ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 334 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി​യ ബം​ഗാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഏ​ഴ് വി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള ആ​ന്ധ്ര​യ്ക്ക് അ​വാ​സ​ന ദി​വ​സം ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ 270 റ​ൺ​സ് കൂ​ടി വേ​ണം.

 

Sports

സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം

കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ഒമാൻ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

സിംബാബ്‌വെയ്ക്കായി ഓപ്പണറുമാർ മികച്ച തുടക്കമാണ് ഒരുക്കിയത്. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 36 പന്തിൽ 48 റണ്‍സെടുത്തു. തദിവനാഷെ മരുമാനി 11 പന്തിൽ 21 റണ്‍സും നേടി പുറത്തായി.

ഡിയോണ്‍ മയേഴ്സ് പൂജ്യത്തിനും പുറത്തായി. ബ്രണ്ടൻ ടെയ്ലർ 30 പന്തിൽ 31 റണ്‍സെടുത്ത് റിയർഡ് ഹർട്ടായി. ക്യാപ്റ്റൻ സിക്കന്ദർ റാസ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. ഒമാനായി സുഫ്യാൻ മെഹ്മൂദാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഒമാനായി മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. സുഫ്യാൻ മെഹ്മൂദ്-25, വിനായക് ശുക്ല-28, നദീം ഖാൻ-20 എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ്, ബ്ലസിംഗ് മുസാറബാനി, റിച്ചാർഡ് നഗാരവ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Sports

ട്വന്‍റി20 ലോകകപ്പ്: ഇറ്റലിയെ 73 റൺസിന് തകർത്ത് സ്കോട്ട്ലൻഡ്

കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 73 റൺസിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 16.4 ഓവറിൽ 134 റൺസിനു പുറത്തായി.

അർധസെഞ്ചുറി നേടിയ ബെൻ മനെന്‍റിയാണ് (52) ഇറ്റലിയുടെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ഹാരി മനെന്‍റി (37), ജെ.ജെ. സ്മട്ട്സ് (22), ആന്തണി മോസ്ക (13) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സ്കോട്ട്ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വാട്ട് രണ്ടും ബ്രാഡ് കറീ, ബ്രാഡ് വീൽ, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന് ജോർജ് മുൻസിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 54 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 84 റൺസെടുത്ത മുൻസിയാണ് ടോപ് സ്കോറർ.

അതേസമയം, ബ്രണ്ടൻ മക്മുല്ലൻ (41), മൈക്കൽ ജോൺസ് (37), മൈക്കൽ ലീസ്ക് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

 

Sports

നേപ്പാളിന്‍റെ കടന്നാക്രമണം; അവസാന പന്തിൽ ഇംഗ്ലണ്ടിന് ജയം

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്‍റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം.

ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്‍റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.

പിന്നീട് ലോകേഷ് ബാമിന്‍റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.

ജേക്കബ് ബെഥേലിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.

ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Sports

ഇംഗ്ലണ്ടിനെതിരെ നേപ്പാളിന് 185 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേപ്പാളിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സെടുത്തു.

ജേക്കബ് ബെഥേലിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.

ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ട്വന്‍റി20 ലോകകപ്പ്: അഫ്ഗാനെതിരേ കിവീസിന് ജയിക്കാൻ 183 റൺസ്

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.

അർ‌ധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്‍റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്‌മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്‍‌റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് 7.5 കോ​​ടി

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു സ​​മ്മാ​​നം പ്ര​​ഖ്യാ​​പി​​ച്ച് ബി​​സി​​സി​​ഐ. 7.5 കോ​​ടി രൂ​​പ​​യാ​​ണ് കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് പാ​​രി​​തോ​​ഷി​​ക​​മാ​​യി ന​​ല്‍​കു​​ക. ഹ​​രാ​​രെ​​യി​​ല്‍ ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ 100 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 എ​​ട്ടാം ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ​​ച്ചി​​ന്‍റെ പ്ര​​ശം​​സ

ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീ​​മി​​നെ സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍, വി​​രാ​​ട് കോ​​ഹ്‌ലി, ​​ഗൗ​​തം ഗം​​ഭീ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പ്ര​​ശം​​സി​​ച്ചു. “ഈ ​​യു​​വ​​സം​​ഘ​​ത്തി​​ന്‍റെ ഭ​​യ​​മി​​ല്ലാ​​ത്ത ക്രി​​ക്ക​​റ്റ് ക​​ളി​​യി​​ല്‍ അ​​ഭി​​മാ​​നം​​കൊ​​ള്ളു​​ന്നു. സൂ​​ര്യ​​വം​​ശി നി​​ങ്ങ​​ള്‍​ക്കു​​ള്ള​​പ്പോ​​ള്‍ ബ്ലോ​​ക്ബ​​സ്റ്റ​​ര്‍ പ്ര​​തീ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. വൈ​​ഭ​​വ് അ​​തി​​മ​​നോ​​ഹ​​രം’’- സ​​ച്ചി​​ന്‍ എ​​ക്‌​​സി​​ല്‍ കു​​റി​​ച്ചു.

Sports

ഒറ്റയാൻ പോരാട്ടവുമായി സൂര്യകുമാർ യാദവ്; യുഎസിന് 162 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ യുഎസിന് 162 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തു.

സൂര്യകുമാർ യാദവിന്‍റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ വലിയ വീഴ്ചയിൽനിന്നും രക്ഷിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു.

സൂര്യകുമാർ യാദവിന് ഒഴികെ മറ്റാർക്കും യുഎസ് ബൗളിംഗിനു മുന്നിൽ താളം കണ്ടെത്താനായില്ല. എട്ട് റണ്‍സിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ അഭിഷേക് ശർമയാണ് (0) ആദ്യം പവലിയൻ കയറിയത്.

അഭിഷേക് വീണതിനു പിന്നാലെ ഇഷാൻ കിഷനും (16 പന്തിൽ 20) തിലക് വർമയും (16 പന്തിൽ 25) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും ഷാഡ്ലി വാൻ ഷാൽക്‌വിക് എറിഞ്ഞ ആറാം ഓവറിൽ ഇന്ത്യയുടെ താളം തെറ്റി. ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ എന്നി മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് ഷാഡ്ലി ഒരു ഓവറിൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 5.6 ഓവറിൽ 46-4 എന്ന നിലയിലായി.

പിന്നീടാണ് സൂര്യകുമാർ യാദവ് രക്ഷാപ്രവർത്തനം ഏറ്റെടുത്തത്. അകസൽ പട്ടേൽ 11 പന്തിൽ 14 റണ്‍സും നേടി. ഇന്ത്യയുടെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്.

യുഎസിനായി ഷാഡ്ലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിംഗ് രണ്ട് വിക്കറ്റും അലി ഖാനും മുഹമ്മദ് മൊഹ്സിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

യുഎസിന് ടോസ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ യുഎസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-യുഎസ് മത്സരം.

ടീം യുഎസ്: ആൻഡ്രീസ് ഗൗസ്, സൈതേജ മുക്കമല്ല, മൊനാങ്ക് പട്ടേൽ, മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്‌സിൻ, ഷാഡ്‌ലി വാൻ ഷാൽക്‌വിക്, അലി ഖാൻ, സൗരഭ് നേത്രവൽക്കർ.

ടീം ഇന്ത്യ: ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി

Sports

സ്കോട്ട്ലൻഡിന് ടോസ്; വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിന് അയച്ചു

കോൽക്കത്ത: ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ സ്കോട്ട്ലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽലാണ് മത്സരം.

ടീം സ്കോട്ട്ലൻഡ്: ജോർജ്ജ് മുൻസി, മാത്യു ക്രോസ്, ബ്രാൻഡൻ മക്മുള്ളൻ, മൈക്കൽ ജോൺസ്, ടോം ബ്രൂസ്, റിച്ചി ബെറിംഗ്ടൺ, മൈക്കൽ ലീസ്ക്, ഒലിവർ ഡേവിഡ്സൺ, മാർക്ക് വാട്ട്, ബ്രാഡ് ക്യൂറി, സഫ്യാൻ ഷെരീഫ്.

ടീം വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസൈൻ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ ജോസഫ്.

Sports

പാക്കിസ്ഥാന് വിജയത്തുടക്കം

കൊളംബോ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് വിജയത്തുടക്കം. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നെതർലൻഡിനെ മൂന്ന് വിക്കറ്റിനാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്.

നെതർലൻഡ് ഉയർത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഹിബ്സാദ ഫർഹാനും സയിം അയൂബും ചേർന്ന് ഒരുക്കിയത്. സഹിബ്സാദ ഫർഹാൻ 31 പന്തിൽ 47 റണ്‍സ് നേടി. അയൂബ് 24 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും ചേർന്ന് 27 റണ്‍സ് നേടി.

ക്യാപ്റ്റൻ സൽമാൻ ആഗാ 12 റണ്‍സും ബാബർ ആസം 15 റണ്‍സും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ഫഹീം അഷ്റഫാണ് പാക്കിസ്ഥാന്‍റെ വിജയശിൽപി. 11 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 29 റണ്‍സാണ് അഷ്റഫ് അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി പുറത്താകാതെ അഞ്ച് റണ്‍സ് നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

നെതൽലൻഡിനായി ആര്യൻ ദത്തും പോൾ വാൻ മീകെരെനും രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നെതർലൻഡ് 19.5 ഓവറിൽ 147ന് ഓൾഔട്ടായി. നെതർലൻഡിനായി ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് 29 പന്തിൽ 37 റണ്‍സെടുത്തു. സ്കോട്ടാണ് നെതർലൻഡ് നിരയിൽ ടോപ് സ്കോറർ.

ഓപ്പണർ മൈക്കൽ ലെവിറ്റ് 24 റണ്‍സും ബാസ് ഡി ലീഡ് 30 റണ്‍സും നേടി. കോളിൻ അക്കർമാൻ 20 റണ്‍സും ആര്യൻ ദത്ത് 13 റണ്‍സും നേടി.

പാക്കിസ്ഥാനായി സൽമാൻ മിർസ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും അബ്രാർ അഹമ്മദും സയിം അയൂബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Sports

10-ാമ​​ത് ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഇ​​ന്നു മു​​ത​​ല്‍

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ പ​​ത്താ​​മു​​ദ​​യം ഇ​​ന്ന്. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 10-ാമ​​ത് ലോ​​ക​​ക​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്കം. ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​മാ​​യ ഇ​​ന്ന് മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും.

പാ​​ക്കി​​സ്ഥാ​​നും നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സും ത​​മ്മി​​ല്‍ രാ​​വി​​ലെ 11നാ​​ണ് ആ​​ദ്യ മ​​ത്സ​​രം. കൊ​​ളം​​ബോ​​യി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​ല്‍​ക്ക​​ത്ത ഈ​​ന്‍​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സും സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡും ഏ​​റ്റു​​മു​​ട്ടും.

രാ​​ത്രി ഏ​​ഴി​​ന് മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​യും യു​​എ​​സ്എ​​യും ത​​മ്മി​​ലാ​​ണ് ഇ​​ന്ന​​ത്തെ അ​​വ​​സാ​​ന മ​​ത്സ​​രം. മാ​​ര്‍​ച്ച് എ​​ട്ടി​​നാ​​ണ് ഫൈ​​ന​​ല്‍. പാ​​ക്കി​​സ്ഥാ​​ന്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നു കൊ​​ളം​​ബോ വേ​​ദി​​യാ​​കും. അ​​ല്ലെ​​ങ്കി​​ല്‍ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ഫൈ​​ന​​ല്‍ അ​​ര​​ങ്ങേ​​റും.

ആ​​ഘോ​​ഷം

മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ത്യ x യു​​എ​​സ്എ പോ​​രാ​​ട്ട​​ത്തി​​നു മു​​മ്പ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ആ​​ഘോ​​ഷം ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റ് മു​​ത​​ല്‍ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ അ​​ര​​ങ്ങേ​​റും. ഋ​​ഷ​​ഭ് ശ​​ര്‍​മ, ശി​​വ​​മ​​ണി, ബാ​​ദ്ഷാ എ​​ന്നി​​വ​​ര്‍ ന​​യി​​ക്കു​​ന്ന സം​​ഗീ​​ത പ​​രി​​പാ​​ടി​​ക്കൊ​​പ്പം നോ​​റ ഫ​​ത്തേ​​രി​​യു​​ടെ നൃ​​ത്ത​​വും ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് കെ​​ങ്കേ​​മ​​മാ​​ക്കും.

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത് ശ​​ര്‍​മ, ഐ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജ​​യ് ഷാ ​​തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ര്‍ ച​​ട​​ങ്ങി​​നു മാ​​റ്റു​​കൂ​​ട്ടും.

ര​​ണ്ടു വ​​ര്‍​ഷം മു​​മ്പ് അ​​മേ​​രി​​ക്ക​​യി​​ലും വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ലു​​മാ​​യി അ​​ര​​ങ്ങേ​​റി​​യ ഫോ​​ര്‍​മാ​​റ്റി​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ലോ​​ക​​ക​​പ്പും ന​​ട​​ക്കു​​ക. നാ​​ലു ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 20 ടീ​​മു​​ക​​ള്‍ ലോ​​ക​​ക​​പ്പി​​ന്‍റെ പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ല്‍ ക​​ളി​​ക്കും. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഒ​​രു ടീ​​മി​​ന് നാ​​ല് മ​​ത്സ​​രം.

ഓ​​രോ ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സൂ​​പ്പ​​ര്‍ എ​​ട്ട് റൗ​​ണ്ടി​​ലേ​​ക്കു ക​​ട​​ക്കും. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ നാ​​ലു ടീ​​മു​​ക​​ള്‍ വീ​​തു​​മു​​ള്ള ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളു​​ണ്ട്. ഗ്രൂ​​പ്പി​​ല്‍ ഓ​​രോ ടീ​​മും പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടും. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ല്‍. മാ​​ര്‍​ച്ച് നാ​​ല്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ലാ​​ണ് സെ​​മി ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍ അരങ്ങേറുക.

പ​​ത്താം എ​​ഡി​​ഷ​​ന്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഫൈ​​ന​​ല്‍ അ​​ട​​ക്കം ആ​​കെ 55 മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. മ​​ത്സ​​ര​​ങ്ങ​​ള്‍ സ്റ്റാ​​ര്‍​സ്‌​​പോ​​ര്‍​ട്‌​​സ് നെ​​റ്റ്‌വ​​ര്‍​ക്കി​​ലും ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ ആ​​പ്പി​​ലും ത​​ത്സ​​മ​​യം. ഇ​​ന്ത്യ​​യാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍.

2024 ലോ​​ക​​ക​​പ്പി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു രോ​​ഹി​​ത് ശ​​ര്‍​മ ന​​യി​​ച്ച ഇ​​ന്ത്യ ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത്. നി​​ല​​വി​​ലെ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​ത്. വി​​രാ​​ട് കോ​​ഹ്‌ലി (59 ​​പ​​ന്തി​​ല്‍ 76) പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചും ജ​​സ്പ്രീ​​ത് ബും​​റ (15 വി​​ക്ക​​റ്റ്) പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സു​​മാ​​യി​​രു​​ന്നു.

Sports

ഹെ​​യ്‌​​സ​​ല്‍​വു​​ഡ് പു​​റ​​ത്ത്


കൊ​​ളം​​ബോ: 2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന​​തി​​നി​​ടെ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കു ക​​ന​​ത്ത​​പ്ര​​ഹ​​രം. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഓ​​സീ​​സ് ടീ​​മി​​ല്‍​നി​​ന്ന് പേ​​സ​​ര്‍ ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ് പു​​റ​​ത്താ​​യി.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് പാ​​റ്റ് ക​​മ്മി​​ന്‍​സും ഓ​​സീ​​സ് സം​​ഘ​​ത്തി​​ലി​​ല്ല. സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ത്തി​​നു മു​​മ്പ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ് തി​​രി​​ച്ചെ​​ത്തു​​മെ​​ന്നാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ പ്ര​​തീ​​ക്ഷ.

Sports

ഇം​ഗ്ലീ​ഷ് പ​ട​യെ നി​ലം​പ​രി​ശാ​ക്കി; ആ​റാം കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

ഹ​രാ​രെ: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​കീ​രി​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 100 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ണ്ട​ർ 19 ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​യു​ടെ ആ​റാം ലോ​ക​കി​രീ​ട​മാ​ണി​ത്.

മു​മ്പ് 2000, 2008, 2012, 2018, 2022 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. ആധികാരികമായാണ് ഇ​ത്ത​വ​ണ ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഒ​രു മ​ത്സ​ര​വും തോ​ൽ​ക്കാ​തെ​യാ​ണ് ഇ​ന്ത്യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

ഫൈ​ന​ലി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 412 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 311 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി കാ​ലെ​ബ് ഫാ​ൽ​കോ​ണ​റും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ബെ​ൻ ഡോ​വ്കി​ൻ​സും മി​ക​ച്ച ഇ​ന്നിം​ഗ്സു​മാ​യി ബെ​ൻ മ​യെ​സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​പ്പി​ക്കാ​നാ​യി​ല്ല.

ഫാ​ൽ​ക്കോ​ണ​ർ 115 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 115 റ​ൺ​സാ​ണ് ഫാ​ൽ​കോ​ണ​ർ എ​ടു​ത്ത​ത്. ഡോ​വ്കി​ൻ​സ് 66 റ​ൺ​സെ​ടു​ത്തു. മാ​യെ​സ് 45 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ആ​ർ.​എ​സ്. അം​ബ്രി​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഖി​ലാ​ൻ പ​ട്ടേ​ലും നാ​യ​ക​ൻ ആ​യു​ഷ് മാ​ത്രെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 411 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 1

75 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ ചി​ല റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്ത്യ​യു​ടെ പേ​രി​ലാ​യി. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ചു. മു​മ്പ് 2016 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ 349 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ മൂ​ന്നാം ത​വ​ണ​യാ​ണ് 400 ന് ​മു​ക​ളി​ൽ റ​ൺ​സ് എ​ടു​ക്കു​ന്ന​ത്. ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ പേ​രി​ലും നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ കു​റി​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം റി​ക്കാ​ർ​ഡ് വൈ​ഭ​വി​ന്‍റെ പേ​രി​ലാ​യി. 55 പ​ന്തി​ലാ​ണ് വൈ​ഭ​വ് സെ​ഞ്ചു​റി നേ​ടി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 51 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം വി​ൽ മാ​ലാ​ക്ക്സ​ക്ക് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 150 ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​ന്ന ആ​ദ്യ താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടു​ന്ന താ​ര​വും ആ​യി വൈ​ഭ​വ്. 30 സി​ക്സു​ക​ളാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്.

 

 

Sports

ഇ​​​​ന്ത്യ x ഇം​​​​ഗ്ല​​​​ണ്ട് അ​​​​ണ്ട​​​​ർ 19 ഫൈ​​​​ന​​​​ൽ ഇന്ന്

ഹ​​​​രാ​​​​രെ: ഐ​​സി​​സി അ​​​​ണ്ട​​​​ർ19 പു​​​​രു​​​​ഷ ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് കി​​​​രീ​​​​ടം റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ട്ട​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​മോ? അ​​തോ, ഇം​​​​ഗ്ല​​​​ണ്ട് ര​​​​ണ്ടാം ക​​​​പ്പു​​​​യ​​​​ർ​​​​ത്തു​​​​മോ എ​​​​ന്ന് ഇ​​​​ന്ന​​​​റി​​​​യാം. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് ഹ​​​​രാ​​​​രെ സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം.

ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​റാം കി​​​​രീ​​​​ട​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ അ​​​​ത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

റി​​​​ക്കാ​​​​ർ​​​​ഡ് ക​​​​പ്പ്

നി​​​​ല​​​​വി​​​​ൽ അ​​​​ഞ്ച് പ്രാ​​​​വ​​​​ശ്യം ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ ഇ​​​​ന്ത്യ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ നാ​​​​ല് പ്രാ​​​​വ​​​​ശ്യം ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി. 2000, 2008, 2012, 2018, 2022 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ 2024ൽ ​​​​ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ലി​​​​ട​​​​റി.

ശ്ര​​​​ദ്ധാകേ​​​​ന്ദ്രം

നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ഫൈ​​​​ന​​​​ലി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ക​​​​രു​​​​ത്ത് ബെ​​​​ൻ മ​​​​യേ​​​​ഴ്സ് (399 റ​​​​ണ്‍​സ്), റ്യൂ (299 ​​​​റ​​​​ണ്‍​സ്) എ​​​​ന്നി​​​​വ​​​​രാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള പേ​​​​സ​​​​ർ മാ​​​​ന്നി ലു​​​​സ്ഡെ​​​​ൻ (15) ഇ​​​​ന്ത്യ​​​​ൻ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും. 10 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി സ്പി​​​​ന്ന​​​​ർ റാ​​​​ഫി ആ​​​​ൽ​​​​ബ​​​​ർ​​​​ട്ടി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​മു​​​​ണ്ട്.

പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യു​​​​ടെ (264) സ്ഫോ​​​​ട​​​​നാ​​​​ത്മ​​​​ക ബാ​​​​റ്റിം​​​​ഗ് ഇ​​​​ന്ത്യ​​​​ക്ക് വെ​​​​ടി​​​​ക്കെ​​​​ട്ട് തു​​​​ട​​​​ക്ക​​​​വും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കും. ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ് മാ​​​​ത്രെ, സെ​​​​മി​​​​യി​​​​ൽ സെ​​​​ഞ്ചു​​​​റി​​ നേ​​ടി​​യ മ​​​​ല​​​​യാ​​​​ളി താ​​​​രം ആ​​​​രോ​​​​ണ്‍ ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. 11 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ഹെ​​​​നി​​​​ൽ പ​​​​ട്ടേ​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ മു​​​​ന്നി​​​​ൽ.

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു നാ​​ളെ തു​​ട​​ക്കം


കൊ​​ളം​​ബോ/​​മും​​ബൈ: ഐ​​സി​​സി 2026 പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു നാ​​ളെ തു​​ട​​ക്കം. ഉ​​ദ്ഘാ​​ട​​ന ദി​​ന​​മാ​​യ നാ​​ളെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. രാ​​വി​​ലെ കൊ​​ളം​​ബോ​​യി​​ല്‍ പാ​​ക്കി​​സ്ഥാ​​നും നെ​​ത​​ര്‍​ല​​ന്‍​ഡും ഏ​​റ്റു​​മു​​ട്ടു​​ന്ന​​തോ​​ടെ​​യാ​​ണ് ലോ​​ക​​ക​​പ്പി​​നു തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സും സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡും കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ക​​ളി​​ക്കും.ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്ത്യ രാ​​ത്രി ഏ​​ഴി​​ന് മും​​ബൈ വാ​​ങ്ക​​ഡേ​​യി​​ല്‍​വ​​ച്ച് അ​​മേ​​രി​​ക്ക​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.

4 ഗ്രൂ​​പ്പ്, 20 ടീം

​​പ്രാ​​ഥമി​​ക ഘ​​ട്ട​​ത്തി​​ല്‍ നാ​​ല് ഗ്രൂ​​പ്പി​​ലാ​​യി 20 ടീ​​മു​​ക​​ളാ​​ണ് മാ​​റ്റു​​ര​​യ്ക്കു​​ക. ഓ​​രോ ടീ​​മി​​നും നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍ വീ​​ത​​മു​​ണ്ടാ​​കും. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്കു മു​​ന്നേ​​റും. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ നാ​​ല് ടീ​​മു​​ക​​ള്‍​വീ​​തു​​മു​​ള്ള ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളാ​​ണു​​ള്ള​​ത്. ര​​ണ്ട് സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പു​​ക​​ളി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ല്‍. മാ​​ര്‍​ച്ച് നാ​​ല്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ലാ​​ണ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍. മാ​​ര്‍​ച്ച് എ​​ട്ടി​​ന് ഫൈ​​ന​​ല്‍. പാ​​ക്കി​​സ്ഥാ​​ന്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ മ​​ത്സ​​രം കൊ​​ളം​​ബോ​​യി​​ലാ​​യി​​രി​​ക്കും. പാ​​ക്കി​​സ്ഥാ​​ന്‍ ഇ​​ല്ലെ​​ങ്കി​​ല്‍ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ഫൈ​​ന​​ല്‍ അ​​ര​​ങ്ങേ​​റും.

അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര്‍ ഇ​​റ്റ​​ലി

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​റ്റ​​ലി ഇ​​ത്ത​​വ​​ണ അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കും. ഗ്രൂ​​പ്പ് സി​​യി​​ല്‍ ഇം​​ഗ്ല​​ണ്ട്, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, നേ​​പ്പാ​​ള്‍, സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് ഇ​​റ്റ​​ലി. ഏ​​ഴി​​ന് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​ന് എ​​തി​​രേ​​യാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.

International

ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ക​ളി​ക്ക​ണോ വേ​ണ്ട​യോ, ടീ​മി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പാ​ക് ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ

കൊ​ളം​ബോ: ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ക​ളി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് ക​ളി​ക്കാ​രു​ടെ തീ​രു​മാ​ന​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മേ ടീ​മി​ന് പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ​വെ​ന്നും ടി20 ​ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്യാ​പ്റ്റ​ൻ​മാ​രു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പാ​കി​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ.

ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​രം ഞ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ര്യ​മ​ല്ല. അ​ത് സ​ർ​ക്കാ​രും ബോ​ർ​ഡും എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണ്. അ​വ​ർ എ​ന്ത് പ​റ​യു​ന്നു​വോ അ​ത് ഞ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് സ​ൽ​മാ​ൻ അ​ലി ആ​ഗ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​ക്കെ​തി​രാ​യ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​രം ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള പാ​ക് സ​ർ​ക്കാ​രി​ന്‍റെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ​യും തീ​രു​മാ​ന​ത്തെ ടീം ​പൂ​ർ​ണ​മാ​യും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ആ​ഗ പ​റ​ഞ്ഞു.

എ​ന്നാ​ൽ സെ​മി ഫൈ​ന​ലി​ലോ ഫൈ​ന​ലി​ലോ വീ​ണ്ടും ഇ​ന്ത്യ​യെ നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ ഞ​ങ്ങ​ൾ വീ​ണ്ടും സ​ർ​ക്കാ​രി​ന്‍റെ​യും പി​സി​ബി​യു​ടെ​യും ഉ​പ​ദേ​ശം തേ​ടു​മെ​ന്നും അ​വ​ർ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ടീം ​നി​ല്‍​ക്കു​ക​യെ​ന്നും ആ​ഗ പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നാ​യി പു​തി​യ ടീ​മും പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് പാ​കി​സ്ഥാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ടീം ​ആ​വേ​ശ​ത്തി​ലാ​ണെ​ന്നും ആ​ഗ കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

സന്നാഹത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

മുംബൈ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.

20 പന്തിൽ 53 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. ഏഴ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്‍റെ ഇന്നിംഗ്സ്. തിലക് വർമ 19 പന്തിൽ 45 റണ്‍സും ഹാർദിക് പാണ്ഡ്യ 10 പന്തിൽ 30 റണ്‍സും നേടി. അക്സർ പട്ടേൽ-35, സൂര്യകുമാർ യാദവ്-30, അഭിഷേക് ശർമ-24 എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം-38, റയൻ റിക്കൽട്ടൻ-44, ട്രിസ്റ്റൻ സ്റ്റബ്സ്-45 എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജസണ്‍ സ്മിത്ത് 35 റണ്‍സും മാർക്കോ ജാൻസൻ 31 റണ്‍സും നേടി.

ഇന്ത്യയ്ക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ​​ന്നാ​​ഹ മ​​ത്സ​​രം രാ​​ത്രി ഏ​​ഴി​​ന്

മും​​ബൈ: ഇ​​ന്ന് അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്കം, തു​​ട​​ര്‍​ന്ന് ശ​​നി​​യാ​​ഴ്ച മു​​ത​​ല്‍ പോ​​രാ​​ട്ടം. ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സ​​ന്നാ​​ഹ മ​​ത്സ​​രം ഇ​​ന്നു ന​​ട​​ക്കും.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ രാ​​ത്രി ഏ​​ഴി​​ന് മും​​ബൈ ഡി.​​വൈ. പാ​​ട്ടീ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ, കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. അ​​തും സ്വ​​ന്തം നാ​​ട്ടി​​ല്‍. ലോ​​ക​​ക​​പ്പി​​ലെ ഹോ​​ട്ട് ഫേ​​വ​​റി​​റ്റു​​ക​​ളാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ. 2007ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ച്ച​​തു മു​​ത​​ല്‍ ഒ​​രു എ​​ഡി​​ഷ​​നി​​ല്‍​പോ​​ലും ഒ​​രു ടീ​​മും ഫേ​​വ​​റി​​റ്റു​​ക​​ളാ​​യി ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം.

തി​​ല​​ക്, പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍

ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ തി​​ല​​ക് വ​​ര്‍​മ ഇ​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ ക​​ളി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​എ​​സ്എ​​യ്ക്ക് എ​​തി​​രാ​​യ ഇ​​ന്ത്യ എ​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ തി​​ല​​ക് ഇ​​റ​​ങ്ങി​​യി​​രു​​ന്നു. മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ തി​​ല​​ക്, 24 പ​​ന്തി​​ല്‍ ര​​ണ്ട് സി​​ക്‌​​സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 38 റ​​ണ്‍​സ് നേ​​ടി. ഇ​​ന്നു തി​​ല​​ക് തി​​രി​​ച്ചെ​​ത്തി​​യാ​​ല്‍ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ എ​​ങ്ങ​​നെ ആ​​യി​​രി​​ക്കും എ​​ന്ന​​തും ചോ​​ദ്യ​​മാ​​ണ്. ഫോ​​മി​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ന്ന സ​​ഞ്ജു സാം​​സ​​ണ്‍ ഫ​​സ്റ്റ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്നും ക​​ണ്ട​​റി​​യാം. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ തി​​ല​​കി​​നു പ​​ക​​രം വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്.

ച​​രി​​ത്രം പി​​റ​​ക്കു​​മോ..?

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​തു​​വ​​രെ ഒ​​രു ടീ​​മും കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തി​​യി​​ട്ടി​​ല്ല. മാ​​ത്ര​​മ​​ല്ല, ഒ​​രു ആ​​തി​​ഥേ​​യ രാ​​ജ്യ​​വും ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​മി​​ല്ല. ഈ ​​ര​​ണ്ട് ച​​രി​​ത്ര​​വും തി​​രു​​ത്താ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ടീം ​​ഇ​​ന്ത്യ​​ക്കു സാ​​ധി​​ക്കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്. 2026 കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യാ​​ല്‍ ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പി​​ല്‍ മൂ​​ന്നു ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ആ​​ദ്യ ടീം ​​എ​​ന്ന ച​​രി​​ത്ര​​വും ഇ​​ന്ത്യ​​ക്കു സ്വ​​ന്ത​​മാ​​ക്കാം. 2007, 2024 വ​​ര്‍​ഷ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇം​​ഗ്ല​​ണ്ട് (2010, 2022), വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് (2012, 2016) ടീ​​മു​​ക​​ളും ര​​ണ്ടു ത​​വ​​ണ ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​പ്‌​​ഗ്രേ​​ഡ് ടീം

​​ഒ​​രു കാ​​ര്യം ഉ​​റ​​പ്പാ​​ണ്. 2024ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നേ​​ക്കാ​​ള്‍ ഗ്രേ​​ഡ് കൂ​​ടി​​യ സം​​ഘ​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. കാ​​ര​​ണം ട്വ​​ന്‍റി-20 ഫോ​​ര്‍​മാ​​റ്റി​​ല്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​ന്‍ സം​​ഘ​​ത്തി​​ലു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ ഫേ​​വ​​റി​​റ്റു​​ക​​ളു​​ടെ സീ​​റ്റി​​ല്‍ ഇ​​രി​​ക്കു​​ന്ന​​ത്.

2024ല്‍ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, യു​​എ​​സ്എ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വേ​​റി​​ട്ട സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ ക​​പ്പു​​യ​​ര്‍​ത്തി​​യ ടീ​​മാ​​ണ് ഇ​​ന്ത്യ​​യു​​ടേ​​ത്. ഇ​​ത്ത​​വ​​ണ പ​​രി​​ചി​​ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ടീം ​​ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്.

Sports

ക്രി​​ക്ക​​റ്റി​​ല്‍ പു​​തി​​യ നി​​യ​​മം

ല​​ണ്ട​​ന്‍: എം​​സി​​സി (മാ​​രി​​ലേ​​ബോ​​ണ്‍ ക്രി​​ക്ക​​റ്റ് ക്ല​​ബ്) ചി​​ല ക്രി​​ക്ക​​റ്റ് നി​​യ​​മ​​ങ്ങ​​ളി​​ല്‍ പ​​രി​​ഷ്‌​​കാ​​രം​​വ​​രു​​ത്തി. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ഒ​​രു​​ദി​​വ​​സ​​ത്തെ അ​​വ​​സാ​​ന ഓ​​വ​​റി​​ല്‍ വി​​ക്ക​​റ്റ് വീ​​ണാ​​ല്‍, ടീ​​മി​​നു വി​​ക്ക​​റ്റു​​ക​​ള്‍ കൈ​​യി​​ലു​​ണ്ടെ​​ങ്കി​​ല്‍ അ​​ന്ന​​ത്തെ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കി​​ല്ല എ​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മ​​ത്തി​​ല്‍ ശ്ര​​ദ്ധേ​​യം. നി​​ല​​വി​​ല്‍ ടെ​​സ്റ്റി​​ലെ ഒ​​രു​​ദി​​വ​​സ​​ത്തെ അ​​വ​​സാ​​ന ഓ​​വ​​റി​​ല്‍ വി​​ക്ക​​റ്റ് വീ​​ണാ​​ല്‍ മ​​ത്സ​​രം അ​​വി​​ടെ നി​​ര്‍​ത്തു​​ന്ന​​താ​​ണ് പ​​തി​​വ്.

എ​​ന്നാ​​ല്‍, എം​​സി​​സി​​യു​​ടെ പു​​തി​​യ നി​​യ​​മ​​പ്ര​​കാ​​രം, ടീ​​മി​​ന്‍റെ അ​​വ​​സാ​​ന വി​​ക്ക​​റ്റ് അ​​ല്ല വീ​​ണ​​തെ​​ങ്കി​​ല്‍ ഓ​​വ​​ര്‍ പൂ​​ര്‍​ത്തി​​യാ​​ക്കി മാ​​ത്ര​​മേ ഓ​​രോ​​ദി​​വ​​സ​​വും മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ പാ​​ടു​​ള്ളൂ.

ലാ​​മി​​നേ​​റ്റ​​ഡ് ബാ​​റ്റു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നും എം​​സി​​സി അ​​നു​​മ​​തി ന​​ല്‍​കി. പൂ​​ര്‍​ണ​​മാ​​യി വി​​ല്ലോ ട്രീ ​​ഉ​​പ​​യോ​​ഗി​​ച്ച​​ല്ലാ​​ത്ത ബാ​​റ്റു​​ക​​ളാ​​ണ് ലാ​​മി​​നേ​​റ്റ​​ഡ് ബാ​​റ്റ്. ഹി​​റ്റ് വി​​ക്ക​​റ്റ് നി​​യ​​മ​​ത്തി​​ലാ​​ണ് മ​​റ്റൊ​​രു ശ്ര​​ദ്ധേ​​യം പ​​രി​​ഷ്‌​​ക​​ര​​ണം. ബാ​​റ്റ​​റി​​ന്‍റെ ബാ​​റ്റ് എ​​തി​​ര്‍ ടീം ​​അം​​ഗ​​വു​​മാ​​യി (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍, ക്ലോ​​സ് ഫീ​​ല്‍​ഡേ​​ഴ്‌​​സ്) കോ​​ണ്‍​ടാ​​ക്റ്റ് വ​​ന്ന​​ശേ​​ഷ​​മാ​​ണ് ഹി​​റ്റ് വി​​ക്ക​​റ്റ് ആ​​കു​​ന്ന​​തെ​​ങ്കി​​ല്‍ അ​​ത് ഔ​​ട്ടാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ലെ​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം.

Sports

ഐ​​സി​​സി അ​​​​ണ്ട​​​​ർ 19; ഇ​​​​ന്ത്യ x അഫ്ഗാൻ സെമി ഇന്ന്

ഹ​​​​രാ​​​​രെ: ഐ​​സി​​സി അ​​​​ണ്ട​​​​ർ 19 പു​​രു​​ഷ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ൽ സ്ഥാ​​​​ന​​​​മു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ ഇ​​​​ന്ന് സെ​മി​യി​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെതിരേ ഇറങ്ങുന്നു. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​ജ​​​​യ്യ​​​​രാ​​​​യി സെ​​​​മി​​​​ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് വ​​​​ലി​​​​യ മേ​​​​ധാ​​​​വി​​​​ത്വ​​​​മു​​​​ണ്ട്.

ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം (അ​​​​ഞ്ച് ത​​​​വ​​​​ണ) ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ ഇ​​​​ന്ത്യ ഇ​​​​ത്ത​​​​വ​​​​ണ​​​​യും ലോ​​​​ക കി​​​​രീ​​​​ട​​​​ത്തി​​​​ൽ പ്ര​​​​തീ​​​​ക്ഷ പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്നി​​​​ന് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ആ​​​​റാം കി​​​​രീ​​​​ട​​​​ത്തി​​​​നു​​​​ള്ള ക​​​​ലാ​​​​ശ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം.

ആ​​​​യു​​​​ഷ് മാ​​​​ത്രെ​​​​യു​​​​ടെ നാ​​​​യ​​​​ക​​​​ത്വ​​​​ത്തി​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ളി​​​​ച്ച അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ജ​​​​യി​​​​ച്ചു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ നാ​​​​ലി​​​​ൽ ജ​​​​യം നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ശ്രീ​​​​ല​​​​ങ്ക​​​​യോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

ബാ​​​​റ്റ് & ബോ​​​​ൾ

വെ​​​​ടി​​​​ക്കെ​​​​ട്ട് തു​​​​ട​​​​ക്കം ന​​​​ൽ​​​​കു​​​​ന്ന ഓ​​​​പ്പ​​​​ണ​​​​ർ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യി​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ബാ​​​​റ്റിം​​​​ഗ് ക​​​​രു​​​​ത്ത്. അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ട് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി സ​​​​ഹി​​​​തം 196 റ​​​​ണ്‍​സ് വൈ​​​​ഭ​​​​വ് നേ​​​​ടി.

മി​​​​ന്നും ഫോ​​​​മി​​​​ലു​​​​ള്ള വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ അ​​​​ഭി​​​​ഗ്യാ​​​​ൻ കു​​​​ണ്ടു (ര​​​​ണ്ട് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 199 റ​​​​ണ്‍​സ്), ഓ​​​​ൾ റൗ​​​​ണ്ട​​​​ർ വി​​​​ഹാ​​​​ൻ മ​​​​ൽ​​​​ഹോ​​​​ത്ര (ഒ​​​​രു സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 172 റ​​​​ണ്‍​സ്) എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും. ആ​​​​രോ​​​​ണ്‍ ജോ​​​​ർ​​​​ജും ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ് മാ​​​​ത്രെ​​​​യും ബാറ്റിംഗ് ക​​​​രു​​​​ത്താ​​​​ണ്.

Latest News

Up