x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി20 ലോകകപ്പ്: ഒമാനെ 105 റൺസിന് തകർത്ത് ലങ്ക


Published: February 12, 2026 03:49 PM IST | Updated: February 12, 2026 03:49 PM IST

പല്ലേക്കലെ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്‍റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Tags : Twenty20 World Cup Sri Lanka Oman Cricket

Recent News

Up