ഹുബ്ബാലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിന് ജമ്മു കാഷ്മീരും കർണാടകയും ഇന്നിറങ്ങും.
കന്നി കിരീടമെന്ന ചരിത്രത്തിനായി ജമ്മു ഇറങ്ങുന്പോൾ ഒന്പതാം കിരീടമാണ് കർണാടകയുടെ ലക്ഷ്യം.
നാല് മാസം നീണ്ട ടൂർണമെന്റിലെ കലാശപ്പോരാട്ടം കർണാടകയിലെ ഹുബ്ബാലിയിലാണ് നടക്കുന്നത്.
14 തവണ ഫൈനലിൽ മാറ്റുരച്ച പരിചയസന്പത്തുള്ള കർണാടക ജമ്മുവിന് വെല്ലുവിളിയുയർത്തും. എട്ട് കിരീട നേട്ടമാണ് ശക്തരായ കർണാടകയ്ക്കുള്ളത്.
Tags : Ranji Trophy Cricket Jammu Kashmir Karnataka