x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി സെ​മി: ക​ർ​ണാ​ട​ക​യും ബം​ഗാ​ളും മി​ക​ച്ച നി​ല​യി​ൽ


Published: February 15, 2026 05:25 PM IST | Updated: February 15, 2026 05:25 PM IST

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലു​ക​ളി​ൽ ക​ർ​ണാ​ട​ക​യും ബം​ഗാ​ളും മി​ക​ച്ച നി​ല​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ന​ട​ക്കു​ന്ന സെ​മി​യി​ൽ ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 355 എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ക​രു​ൺ നാ​യ​രു​മാ​ണ് ക്രീ​സി​ൽ.

ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് 148 റ​ൺ‌​സെ​ടു​ത്തി​ട്ടു​ണ്ട്. ക​രു​ൺ 37 റ​ൺ​സാ​ണെ​ടു​ത്തി​ട്ടു​ള്ള​ത്. കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 141 റ​ൺ​സെ​ടു​ത്താ​ണ് രാ​ഹു​ൽ പു​റ​ത്താ​യ​ത്. നി​രാ​ശ​പ്പെ​ടു​ത്തി​യ മാ​യ​ങ്ക് അ​ഞ്ച് റ​ൺ​സാ​ണെ​ടു​ത്ത​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി ആ​ദി​ത്യ റാ​വ​ത്താ​ണ് ര​ണ്ട് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്.

ജ​മ്മു കാ​ഷ്മീ​രി​നെ​തി​രാ​യ സെ​മി​യി​ൽ ഒ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 249 എ​ന്ന നി​ല‍​യി​ലാ​ണ് ബം​ഗാ​ൾ. 136 റ​ൺ​സെ​ടു​ത്ത സു​ദീ​പ് കു​മാ​ർ ഖ​രാ​മി​യാ​ണ് ക്രീ​സി​ലു​ള്ള​ത്. ബം​ഗാ​ളി​ന് അ​ഞ്ചാം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ത്.

ക്യാ​പ്റ്റ​ൻ അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ 49 റ​ൺ​സും ഷാ​ഹ്ബാ​സ് അ​ഹ്മ​ദ് 42 റ​ൺ​സും എ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന് വേ​ണ്ടി ഓ​ഖി​ബ് ന​ബി ദാ​റും സു​നി​ൽ കു​മാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ബി​ദ് മു​ഷ്താ​ഖ് ഒ​രു വി​ക്ക​റ്റ് എ​ടു​ത്തു.

 

 

 

 

 

Tags : ranji trophy cricket semi-final scores karnataka bengal uttarakhand jammu kashmir

Recent News

Up