Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semi-final

ര​ഞ്ജി ട്രോ​ഫി സെ​മി; ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്

ല​ക്നോ: ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്. നാ​ലാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക. ഇ​രു ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി 802 റ​ൺ​സി​ന്‍റെ ലീ​ഡാ​ണ് നി​ല​വി​ൽ ക​ർ​ണാ​ട​ക​യ്ക്കു​ള്ള​ത്. മ​ത്സ​ര​ത്തി​ലെ ക​ർ​ണാ​ട​ക​യു​ടെ ആ​കെ സ്കോ​ർ 1035 ആ​യി.

മ​ത്സ​രം നി​ർ​ത്തു​മ്പോൾ കെ.​എ​ൽ. രാ​ഹു​ലാ​ണ് ക്രീ​സി​ലു​ള്ള​ത്. രാ​ഹു​ൽ 70 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യു​ടെ ആ​റാം വി​ക്ക​റ്റ് ന​ഷ്ട​​മാ​യ​തി​ന് പി​ന്നാ​ലെ നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് ക്രീ​സി​ൽ രാ​ഹു​ൽ മാ​ത്ര​മാ​യ​ത്. ഏ​ഴ് റ​ൺ​സെ​ടു​ത്ത വി​ദ്യാ​ദ​ർ പാ​ട്ടീ​ലാ​ണ് ആ​റാ​മ​നാ​യി പു​റ​ത്താ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യ സ്മ​ര​ൻ ര​വി​ച​ന്ദ്ര​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ രാ​ഹു​ലി​ന്‍റെ​യും കൃ​തി​ക് കൃ​ഷ്ണ​യു​ടെ​യും മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കൂ​റ്റ​ൻ ലീ​ഡി​ലേ​ക്കെ​ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 135 റ​ൺ​സെ​ടു​ത്ത സ്മ​ര​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 127 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. കൃ​തി​ക് കൃ​ഷ്ണ 52 റ​ൺ​സും മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ 21 റ​ൺ​സു​മെ​ടു​ത്തു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ന് വേ​ണ്ടി അ​ഭ​യ് നേ​ഗി​യും മാ​യം​ഗ് മി​സ്ര​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തി​ട്ടു​ണ്ട്. അ​വ്നീ​ഷ് സു​ധ​യും ജ​ഗ​ദീ​ഷാ സു​ചി​ത്തും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ക​ർ​ണാ​ട​ക 736 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഉ​ത്ത​രാ​ഖ​ണ്ഡ് 233 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി; ഇ​ന്ത്യ​യ്ക്ക് 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ആ​രോ​ൺ ജോ​ർ​ജ് 115 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​രോ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. വൈ​ഭ​വ് 68 റ​ൺ​സും ആ​യു​ഷ് 62 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. വി​ഹാ​ൻ മ​ൽ​ഹോ​ത്ര 38 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി നൂ​റി​സ്ഥാ​നി ഒ​മ​ർ​സാ​യ് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. വാ​ഹി​ദു​ള്ള സ​ദ്രാ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 310 റ​ൺ​സെ​ടു​ത്ത​ത്.

ഫൈ​സ​ൽ ഷി​നോ​സാ​ഡ​യു​ടെ​യും ഉ​സൈ​റു​ള്ള നി​യാ​സാ​യ്‌​യു​ടെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഫൈ​സ​ൽ 110 റ​ൺ​സാ​ണെ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫൈ​സ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഉ​സൈ​റു​ള്ള 101 റ​ൺ​സാ​ണെ​ടു​ത്ത​ത്. 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും താ​രം അ​ടി​ച്ചി​രു​ന്നു. ഒ​സ്മാ​ൻ സാ​ദ​ത്ത് 39 റ​ൺ​സും ഖാ​ലി​ദ് അ​ഹ്മ​ദ്സാ​യ് 31 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി: ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​സ​മ​യ​ത്തി​ന​കം ഹ​രാ​രെ സ്പോ​ർ​ട്സ് ക്ല​ബി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ജ​യ്യ​രാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ മേ​ധാ​വി​ത്വ​മു​ണ്ട്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം (അ​ഞ്ച് ത​വ​ണ) ക​പ്പു​യ​ർ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ​യും ലോ​ക കി​രീ​ട​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.

ആ​യു​ഷ് മാ​ത്രെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ത്തി​ലും ജ​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ നാ​ലി​ൽ ജ​യം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ടീം ​ഇ​ന്ത്യ: ആ​രോ​ൺ ജോ​ർ​ജ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ർ.​എ​സ്. അം​ബ്രി​സ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ.

ടീം ​അ​ഫ്ഗാ​നി​സ്ഥാ​ൻ: ഓ​സ്മാ​ൻ സാ​ദ​ത്ത്, ഖാ​ലി​ദ് അ​ഹ്‌​മ​ദ്സാ​യ്, ഫൈ​സ​ൽ ഷി​നോ​സാ​ദ, ഉ​സൈ​റു​ള്ള നി​യാ​സാ​യ്, മ​ഹാ​ഭൂ​ഭ് ഖാ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), അ​സീ​സു​ള്ള മി​യാ​ഖി​ൽ, അ​ബ്ദു​ൾ അ​സീ​സ്, ഖാ​ദി​ർ സ്റ്റാ​നി​ക്സാ​യ്, രൂ​ഹു​ള്ള അ​റ​ബ്, നൂ​റി​സ്ഥാ​നി ഓ​മ​ർ​സാ​യ്, വാ​ഹി​ദു​ള്ള സ​ദ്രാ​ൻ.

Sports

കാ​രാ​ബാ​വോ ക​പ്പ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ സെ​മി​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സി​റ്റി തോ​ൽ​പ്പി​ച്ചു.

അ​ന്‍റോ​യ്ൻ സെ​മെ​ന്യോ​യും റ​യാ​ൻ ചെ​ർ​ക്കി​യു​മാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​മെ​ന്യോ 53-ാം മി​നി​റ്റി​ലും ചെ​ർ​ക്കി 90+9-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ര​ണ്ടാം പാ​ദ സെ​മി. ചെ​ൽ​സി​യും ആ​ഴ്സ​ണ​ലും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദം ഇ​ന്ന് രാ​ത്രി ന​ട​ക്കും. ഇ​ന്ത്യ​ൻ‌ സ​മ​യം രാ​ത്രി 1.30 നാ​ണ് മ​ത്സ​രം.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: സെ​മി പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്

റ​ബാ​ത്ത്: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ലെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ സെ​ന​ഗ​ൽ ഈ​ജി​പ്തി​നെ നേ​രി​ടും. ടാ​ൻ​ഗ​യ​റി​ലെ ഇ​ബ്ന്ബ​ത്തൂ​ത്ത സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ര​ണ്ടാം സെ​മി​യി​ൽ മൊ​റോ​ക്കോ നൈ​ജീ​രി​യ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 1.30 നാ​ണ് മ​ത്സ​രം. റ​ബാ​ത്തി​ലാ​ണ് സെ​മി പോ​രാ​ട്ടം ന​ട​ക്കു​ക.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30നാ​ണ് മ​ത്സ​രം.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ ഡ​ൽ​ഹി​യെ 76 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് വി​ദ​ർ​ഭ സെ​മി​യി​ലെ​ത്തി​യ​ത്.

വി​ദ​ർ​ഭ ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 45.1 ഓ​വ​റി​ൽ 224 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 66 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ്കീ​പ്പ​ർ അ​നു​ജ് റാ​വ​ത്തി​ന് മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. വൈ​ഭ​വ് ക​ണ്ഡ്പാ​ലും പ്രി​യാ​ൻ​ഷ് ആ​ര്യ​യും 28 റ​ൺ​സ് വീ​തം എ​ടു​ത്തു.

വി​ദ​ർ​ഭ​യ്ക്ക് വേ​ണ്ടി ന​ച്ചി​കേ​ത് ഭൂ​ട്ടെ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ഹ​ർ​ഷ് ദു​ബെ മൂ​ന്ന് വി​ക്ക​റ്റും പ്ര​ഫു​ൽ ഹി​ൻ​ജെ ര​ണ്ട് വി​ക്ക​റ്റും യ​ഷ് ക​ദം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 300 റ​ൺ​സെ​ടു​ത്ത​ത്. യ​ഷ് റാ​ത്തോ​ഡി​ന്‍റെ​യും അ​ഥ​ർ​വ ടാ​യ്ഡെ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ധ്രു​വ് ഷോ​റെ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ദ​ർ​ഭ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

86 റ​ൺ​സെ​ടു​ത്ത യ​ഷ് റാ​ത്തോ​ഡാ​ണ് വി​ദ​ർ​ഭ​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഥ​ർ​വ 62 റ​ൺ​സും ഷോ​റെ 49 റ​ൺ​സും എ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ഇ​ഷാ​ന്ത് ശ​ർ​മ, ന​വ്ദീ​പ് സെ​യ്നി, പ്രി​ൻ​സ് യാ​ദ​വ്, നി​തീ​ഷ് റാ​ണ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: പ​ഞ്ചാ​ബ് സെ​മി​യി​ൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് പ​ഞ്ചാ​ബ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 183 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് പ​ഞ്ചാ​ബ് സെ​മി​യി​ലെ​ത്തി​യ​ത്.

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 346 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മ​ധ്യ​പ്ര​ദേ​ശ് 31.2 ഓ​വ​റി​ൽ 162 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​യി. 38 റ​ൺ​സു​മാ​യി ര​ജ​ത്ത് പാ​ട്ടീ​ദാ​റും 31 റ​ൺ​സു​മാ​യി ത്രി​പു​രേ​ഷ് സിം​ഗും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ശു​ഭം ശ​ർ​മ 24 റ​ൺ​സെ​ടു​ത്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി സ​ൻ​വീ​ർ സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ക്രി​ഷ് ഭ​ഗ​ത്തും ര​മ​ൺ​ദീ​പ് സിം​ഗും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മ​ർ​ക​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യ ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 345 റ​ൺ​സെ​ടു​ത്ത​ത്. പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ്,അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ്, ഹ​ർ​നൂ​ർ സിം​ഗ്, നെ​ഹാ​ൽ വ​ദേ​ര എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കൂ​റ്റ​ർ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

88 റ​ൺ​സെ​ടു​ത്ത പ്ര​ഭ്സി​മ്രാ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് 70 റ​ൺ​സെ​ടു​ത്തു. നെ​ഹാ​ൽ വ​ദേ​ര 56 റ​ൺ​സും ഹ​ർ​നൂ​ർ സിം​ഗ് 51 റ​ൺ​സും സ്കോ​ർ ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ന് വേ​ണ്ടി ത്രി​പു​രേ​ഷ് സിം​ഗും വെ​ങ്ക​ടേ​ഷ് അ​യ്യ​രും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് സെ​നും ആ​ര്യ​ൻ പാ​ണ്ഡെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. പ്ര​ഭ്സി​മ്രാ​ൻ സിം​ഗാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: ക​ർ​ണാ​ട​ക​യും സൗ​രാ​ഷ്ട്ര​യും സെ​മി​യി​ൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ക​ർ​ണാ​ട​ക​യും സൗ​രാ​ഷ്ട്ര​യും സെ​മി​യി​ൽ. ഇ​ന്ന് ക്വാ​ർ​ട്ട​റി​ൽ മും​ബൈ​യെ തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക സെ​മി​യി​ലെ​ത്തി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ഉ​ത്ത​ർ പ്ര​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൗ​രാ​ഷ്ട്ര സെ​മി​യി​ൽ ക​ട​ന്ന​ത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളും മ​ഴ കാ​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​യ​ദേ​വ​ന്‍റെ വി​ജെ​ഡി രീ​തി​യ​നു​സ​രി​ച്ചാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ക​ർ​ണാ​ട​ക 55 റ​ൺ​സി​നും സൗ​രാ​ഷ്ട്ര 17 റ​ൺ​സി​നു​മാ​ണ് വി​ജ​യി​ച്ച​ത്.

ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ മും​ബൈ 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 254 റ​ൺ​സാ​ണെ​ടു​ത്ത​ത്. 86 റ​ൺ​സെ​ടു​ത്ത ഷം​സ് മു​ലാ​നി​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ ടോ​പ്സ്കോ​റ​​ർ. 38 റ​ൺ​സെ​ടു​ത്ത സി​ദ്ദേ​ഷ് ലാ​ഡും 33 റ​ൺ​സെ​ടു​ത്ത സാ​യ്‌​രാ​ജ് പാ​ട്ടീ​ലും തി​ള​ങ്ങി.

ക​ർ​ണാ​ട​ക​യ്ക്ക് വേ​ണ്ടി വി​ദ്യാ​ദ​ർ പാ​ട്ടീ​ൽ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. വി​ദ്വ​ത് ക​വേ​ര​പ്പ​യും അ​ഭി​ലാ​ഷ് ഷെ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വി. ​വൈ​ശാ​ഖ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക​ർ​ണാ​ട​ക 33 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്.

81 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 74 റ​ൺ​സു​മാ​യി ക​രു​ൺ നാ​യ​രു​മാ​യി​രു​ന്നു ക്രീ​സി​ൽ. മ​ഴ മാ​റാ​ൻ കാ​ത്ത് നി​ന്നെ​ങ്കി​ലും ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 55 റ​ൺ​സി​ന് ക​ർ​ണാ​ട​ക​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സൗ​രാ​ഷ്ട്ര​ക്കെ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സാ​ണെ​ടു​ത്ത​ത്. 88 റ​ൺ​സ് വീ​ത​മെ​ടു​ത്ത അ​ഭി​ഷേ​ക് ഗോ​സ്വാ​മി​യു​ടെ​യും സ​മീ​ർ റി​സ്‌​വി​യു​ടെ​യും 35 റ​ൺ​സെ​ടു​ത്ത പ്രി​യം ഗാ​ർ​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്.

സൗ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ചേ​ത​ൻ സ​ക്ക​റി​യ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. പ്രേ​ര​ക് മം​ഗ​തും അ​ൻ​ഗു​ർ പ​ൻ​വാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര 40.1 ഓ​വ​റി​ൽ 238 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ പെ​യ്ത​ത്.

100 റ​ൺ​സു​മാ​യി ഹാ​ർ​വി​ക്ക് ദേ​ശാ​യി​യും 40 റ​ൺ​സെ​ടു​ത്ത ചി​രാ​ഗ് ജാ​നി​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. 67 റ​ൺ​സെ​ടു​ത്ത പ്രേ​ര​ക് മം​ഗ​തും തി​ള​ങ്ങി. മ​ഴ മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് സൗ​രാ​ഷ്ട്ര 17 റ​ൺ​സി​ന് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​​ക​യാ​യി​രു​ന്നു.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്; സെ​ന​ഗ​ൽ സെ​മി​യി​ൽ

ടാ​ൻ​ഗ​യ​ർ: ആ​ഫ്രി​ക്ക ക​പ്പ് ഓഫ് നേ​ഷ​ൻ​സി​ൽ സെ​മി​യി​ൽ ക​ട​ന്ന് സെ​ന​ഗ​ൽ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മാ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് സെ​ന​ഗ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

സെ​ന​ഗ​ലി​ന് വേ​ണ്ടി ലി​മാ​ൻ എ​ൻ‌​ഡ​യാ​യെ ആ​ണ് ഗോ​ൾ നേടിയത്. മ​ത്സ​ര​ത്തി​ന്‍റെ 27-ാം മി​നി​റ്റി​ൽ ആ​ണ് ലി​മാ​ൻ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി സെ​ന​ഗ​ൽ. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ കാ​മ​റൂ​ണി​നെ നേരിടും.

Latest News

Up