Kerala
കല്യോട്ട് (കാസര്‍ഗോഡ്): അക്രമത്തില്‍ അല്ല, കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ത്യാഗത്തിലാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസാ മാര്‍ഗത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. മഹാത്മഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി സ്വന്തം ജീവന് ത്യാഗം ചെയ്തവരാണ്. രൂപീകൃതകാലം മുതല്‍ സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും സാമൂഹ്യനീതിക്കും വികസനത്തിനും വേണ്ടി നിലകൊണ്ട മറ്റൊരു പാര്‍ട്ടിയും ലോകത്തില്ല.
ദൗര്ഭാഗ്യവാല് അക്രമം നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആളുകളെ കൊല്ലുകയും നാടിന്റെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് പഞ്ചവത്സരപദ്ധതികളിലൂടെ അടിത്തറയിട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആസൂത്രണകമ്മീഷനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കേരളം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞതവണ തനിക്കും അശോക് ഗെഹ്ലോട്ടിനുമായിരുന്നു കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല.
യുഡിഎഫിന് ഭരണം കിട്ടില്ലെന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നു. കേരളത്തിലെ നേതാക്കളോട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അന്ന് അവര്‍ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ അതു തന്നെ സംഭവിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് പരമേശ്വര കൂട്ടിച്ചേര്‍ത്തു.
National
ബംഗളൂരു: തെരുവുനായകളെ കൂട്ടിലടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ, സംസ്ഥാനത്ത് മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി നടക്കുന്ന ചർച്ചകളുമായി താരതമ്യം ചെയ്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന മഹാദേവപ്പ, മൈസൂരുവിൽ മാധ്യമപ്രവർത്തകരോടാണ് വിവാദ പരാമർശം നടത്തിയത്.
നേതൃമാറ്റ ചർച്ചകൾ എവിടെപ്പോയി. ഹൈക്കോടതി പറയുന്നു, തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കണമെന്ന്. നായകളുടെ വാൽ കുഴലിലിട്ടാലും അതു വളഞ്ഞേ കിടക്കൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് മഹാദേവപ്പ കൂട്ടിച്ചേർത്തു.
അതേസമയം, നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നുമായിരുന്നു ഡി.കെ. ശിവകുമാറിന്റെ മറുപടി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്.
സ്മരൻ രവിചന്ദ്രനും വിദ്യാദർ പാട്ടീലുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്.
ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും കെ.എൽ. രാഹുലിന്റെയും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ നായരും കൃതിക് കൃഷ്ണയും 60 റൺസെടുത്ത് പുറത്തായി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് 334 റൺസാണെ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും കൃതിക് കൃഷ്ണയുടെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും അവ്നീഷ് സുധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
National
ബംഗുളൂരു: അമ്മയ്ക്കൊപ്പം മറ്റേണിറ്റി ഷൂട്ടിനായി വന്ന മൂന്ന് വയസുകാരൻ ഫോട്ടോ ഷൂട്ടിനായി നിർമിച്ച കൃത്രിമ കുളത്തിൽ വീണു മരിച്ചു. ചരൺ - സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായ സ്വാതി മറ്റേണിറ്റി ഷൂട്ടിനായി ലക്ഷ്മീറിനൊപ്പമാണ് എത്തിയത്.
ഫോട്ടോഷൂട്ടിനിടെ, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷ്മീറിന്റെ പിതാവ് ചരൺ ഇന്ന് ബംഗുളൂരുവിൽ മടങ്ങി എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടക ശക്തമായ നിലയിൽ. രണ്ടാം ദിവസത്തെ ആദ്യ സെഷൻ അവസാനിപ്പിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 502 എന്ന നിലയിലാണ് കർണാടക.
സ്മരൻ രവിചന്ദ്രനും കൃതിക് കൃഷ്ണയും ആണ് ക്രീസിലുള്ളത്. സ്മരൻ 26 റൺസും കൃതിക് 12 റൺസും എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ കരുൺ നായരുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ 60 റൺസുമെടുത്താണ് പുറത്തായത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് ഇതുവരെ 147 റൺസാണ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
National
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജരേഖയെക്കുറിച്ച് ഫോറന്‍സിക് അന്വേഷണം നടത്തണമെന്ന് ബിജെപി എംഎല്‍എ വി. സുനില്‍കുമാര്‍.
കഴിഞ്ഞ ദിവസമാണ് മാണ്ഡ്യയിലെ ജില്ലാ ആരോഗ്യ-കുടുംബക്ഷേമ ഉദ്യോഗസ്ഥനെ മൈസൂരുവിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള വ്യാജ രേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കത്ത് വ്യാജമാണെങ്കില്‍ അതിലെ ഒപ്പിന്റെ ആധികാരികതയും സ്ഥാപിക്കേണ്ടതുണ്ട്.
അതിനാല്‍, ഒപ്പ് യഥാര്‍ഥമാണോ വ്യാജമാണോയെന്ന് നിര്‍ണയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം- സുനില്‍ കുമാര്‍ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് സര്‍ക്കാരിനും അപകീര്‍ത്തി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജ രേഖ പ്രചരിപ്പിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
Sports
ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
National
ബംഗുളൂരു: സർക്കാർ സ്കൂളിലെ വാതിലിൽ കുടുങ്ങി ആറു വയസുകാരിയുടെ രണ്ട് വിരലുകൾ അറ്റു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകാതെ സ്കൂൾ അധികൃതർ അറ്റു പോയ വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. ബംഗുളൂരുവിലാണ് സംഭവം.
ഉച്ചഭക്ഷണത്തിന് വരിയിൽ നിൽക്കുമ്പോഴാണ് കുട്ടിയുടെ വിരലുകൾ വാതിലിനിടയിൽ കുടുങ്ങി അറ്റു പോയത്. അമിതമായി രക്തം വാർന്നുവെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല.
സംഭവത്തെക്കുറിച്ച് വളരെ വൈകിയാണ് മാതാപിതാക്കളെ അറിയിച്ചത്. വിവരമറിഞ്ഞയുടൻ സ്കൂളിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വിരലുകൾ ചേർത്തുവയ്ക്കാമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
രക്തം കണ്ട് മറ്റ് കുട്ടികൾ പേടിക്കുന്നതിനാലാണ് വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചതെന്നാണ് അധ്യാപകർ മാതാപിതാക്കളോട് പറഞ്ഞത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സ്കൂൾ അധികൃതർ 2000 രൂപ നൽകിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ പ്രധാന അധ്യപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി യുഎസ് പോലീസ്.
കലിഫോർണിയ ബെർക്ക്ലി സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യയെ(22) ആണ് ഈ മാസം ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തെരച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തിയിരുന്നു.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
National
ബംഗുളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് ബൈരതി ബസവരാജ് അറസ്റ്റിലായത്.
കൊലപാതക കേസിൽ ബസവരാജ് സമർപ്പിച്ച ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു എംഎൽഎയുടെ അറസ്റ്റ്. നേരത്തെ കർണാടക ഹൈക്കോടതി ബസവരാജിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംഎൽഎ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. 2025 ജൂലൈ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാരതി നഗറിൽ ശിവപ്രകാശ്(40) എന്ന ബിക്കു ശിവുവിനെ കാറിലെത്തിയ സംഘം അമ്മയുടെ മുന്നിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കിത്തഗനൂർ പ്രദേശത്തെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ അഞ്ചാം പ്രതിയാണ് ബൈരതി ബസവരാജ്.
National
ബംഗുളൂരു: കർണാടക മന്ത്രിയുടെ ഓഫീസിലെത്തിയ ആളുടെ പണവും സ്വർണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് ആണ് മോഷണം പോയത്.
സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരൻ ആന്റണി പിടിയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗെടുക്കാൻ മറന്നു.
300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിധാൻസൗധ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിന്നാലെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഡി.കെ.ശിവകുമാർ രംഗത്ത്. അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
136 എംഎൽഎമാരാണ് കോൺഗ്രസിനു കർണാടകയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതകളില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരോട് വായ അടച്ചിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശിച്ചിട്ടുണ്ട്.
അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും ഇത്തരം പരസ്യ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ശിവകുമാറിന്റെ പക്ഷം.
2023ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം അധികാരം പങ്കിടാൻ ധാരണയുണ്ടായിരുന്നു. 2025 നവംബറിൽ സർക്കാരിന്റെ കാലാവധി പകുതി പിന്നിട്ടതോടെയാണ് അധികാര മാറ്റ ചർച്ചകൾ വീണ്ടും സജീവമായത്.
National
ബംഗുളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം തുടങ്ങുന്നുവെന്ന് സൂചന. നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും വാക്കുതർക്കവും തുടരുന്നതിനിടെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിക്ക് പോയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെയാണ് ശിവകുമാർ ഡൽഹിക്ക് പോയത്. ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബംഗുളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
അതേസമയം, വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും പറഞ്ഞ ശിവകുമാർ കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ വേദനകളും പ്രശ്നങ്ങളും തുറന്നുപറയുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
National
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു.
നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
National
മൈസൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷം തികയ്ക്കുമെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ല. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ അഞ്ചു വർഷം പൂർത്തിയാക്കും.
ഹൈക്കമാൻഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും കോൺഗ്രസ് എംഎൽസികൂടിയായ യതീന്ദ്ര പറഞ്ഞു. എന്നാൽ യതീന്ദ്രയുടെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
“യതീന്ദ്രയാണ് ഹൈക്കമാൻഡ്. അദ്ദേഹം പറയുന്നത് വളരെ ബഹുമാനത്തോടെ സ്വീകരിക്കാം’’- ശിവകുമാർ പരിഹസിച്ചു.
യതീന്ദ്ര പറഞ്ഞാലത് ഹൈക്കമാൻഡ് പറയുന്നതുപോലെയാണ്. യതീന്ദ്രയെ ഹൈക്കമാൻഡായി അംഗീകരിക്കാം. യതീന്ദ്രയ്ക്കോ ബസവരാജിനോ മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Kerala
ബംഗുളൂരു: പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.
ഉമേഷ് കോട്ടലഗി(31) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നാളുകളായി ഭാര്യയെ മർദിച്ചുവരികയായിരുന്നു. വിഷയത്തിൽ യുവതിയുടെ കുടുംബം ഇടപെട്ടിരുന്നുവെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു.
ജനുവരി 31ന് ഭാര്യ വീടിന്റെ വാതിൽ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ വീട് അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ ആക്രമിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ സവാലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്, ഉമേഷിനെ അറസ്റ്റ് ചെയ്തു.
NRI
ബംഗളൂരു: സംസ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി. വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനും കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലുള്ള അഗ്രിഗേറ്റര്‍മാര്‍ക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളായ ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ അഗ്രിഗേറ്ററുകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവര്‍ അധ്യക്ഷരായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാവാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. വാഹന രജിസ്ട്രേഷനും പെര്‍മിറ്റ് നല്‍കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം.
എന്നാല്‍, മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി ഓടിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇത് നിഷേധിക്കാന്‍ പാടില്ല. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിയമപരമായി ആവശ്യമായ വ്യവസ്ഥകള്‍ പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുത്താം.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 74(2) പ്രകാരം, നിലവിലുള്ള അഗ്രിഗേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമപരമായ അവ്യക്തതകള്‍ക്ക് വ്യക്തത നല്‍കുന്നതാണ് വിധിയെന്ന് കര്‍ണാടക ബൈക്ക് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന് (ബിടിഎ) വ്യക്തമാക്കി.
ആറ് ലക്ഷത്തോളം ബൈക്ക് ടാക്സി റൈഡര്‍മാരുടെ ഉപജീവനാവകാശം ഉറപ്പാക്കിയ ചരിത്രപരമായ ഹൈക്കോടതി വിധിയാണ് ഇതെന്നും ബിടിഎ അഭിപ്രായപ്പെട്ടു.
Kerala
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.
റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് വീണ്ടും രേഖപ്പെടുത്തുക. റോയ്യുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം റോയ്യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട സി.ജെ. റോയ്യുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ച് വരികയാണ്.
അതേസമയം റോയ്യുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന.
National
ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന കുട്ടിയാണ് മരിച്ചത്.
കനകപുര റോഡിൽ പൈപ്പ്ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെ കാണാനില്ലെന്ന് പ്രീതത്തിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
National
ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു.
ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്. റോയ് ജീവനൊടുക്കിയ സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.
കേസിൽ പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ബംഗുളൂരു വിട്ടുപോകരുതെന്ന് ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് റോയ്യുടെ സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി. കേരളത്തിലെ ചുമതലയുള്ള ജോസഫും റോയ്യുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും ബാബു അറിയിച്ചു.
റോയ്ക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. കർണാടക പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരാണെന്നും സി.ജെ. ബാബു കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്ക അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന യാതൊരു വ്യവസ്ഥയും നിയമത്തിലില്ല.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരം നൽകും. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളവും കർണാടകവും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് നിയമനിർമാണം നടത്തിയതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
National
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ച മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോടതിയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ ലോകായുക്ത പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി അംഗീകരിച്ചു. ഇതോടെ സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് അദ്ദേഹം പൂര്‍ണ്ണമായും മുക്തനായിരിക്കുകയാണ്.
സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാര്‍വ്വതി, ഭാര്യാ സഹോദരൻ മല്ലികാര്‍ജുന സ്വാമി, ഭൂവുടമ ദേവരാജ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം തെളിവുകളൊന്നുമില്ലെന്ന് പ്രത്യേക ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പൂര്‍ണമായും ശരിവെച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ക്ക് ആശ്വാസം ലഭിച്ചെങ്കിലും, കേസില്‍ ഉള്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം തുടരും. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി ഒൻപതിനകം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദ്ദേശം നല്കി.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സിദ്ധരാമയ്യ ഭാര്യയുടെ പേരില്‍ മൈസൂരുവില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ക്രമവിരുദ്ധമായി അനുവദിച്ചു എന്നായിരുന്നു പ്രധാന ആരോപണം. സാമൂഹിക പ്രവര്‍ത്തകനായ സ്നേഹമയി കൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
National
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്.
കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമസ്ഥലയിലേയ്ക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മുൻവശം പൂർണമായും തകർന്നു. ബസും ഭാഗീകമായി തകർന്നിട്ടുണ്ട്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
National
ബംഗളൂരു: കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എന്നാൽ ബൈക്ക് ടാക്സി സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
ബൈക്ക് ടാക്സി കമ്പനികളായ റാപ്പിഡോ, യൂബര്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചത് ശരിയല്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് നിരീക്ഷിച്ചു.
സുരക്ഷാ പ്രശ്നങ്ങളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ നിരോധിച്ചിരുന്നത്. എന്നാൽ, സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തണമെന്നും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായിക്കുമെന്നും കോടതി പറഞ്ഞു.
ബൈക്ക് ടാക്സി ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുക, വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി.
National
ബംഗളൂരു: കർണാടക നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും സംയുക്ത സമ്മേളനത്തെ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അഭിസംബോധന ചെയ്യില്ല. ഇന്നാണ് സംയുക്ത സമ്മേളനം ആരംഭിക്കുക.
തീരുമാനത്തെത്തുടർന്ന് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള വിമർശനമാണ് ഗവർണറുടെ എതിർപ്പിനു കാരണം.
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം സംബന്ധിച്ചു ചർച്ച ചെയ്യാനാണു പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.
Kerala
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് പിടികൂടിയത്.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്യത്തിന് ശേഷം കേരളം വിട്ട പ്രതി പോലീസിനെ വെട്ടിച്ച് വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജന് കെ. അരമനയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സി.ആര്. സന്തോഷ്, സന്തോഷ് ബാബു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനു മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഷെമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
National
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.
National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
National
ബംഗുളുരു: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കർണടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.
സഞ്ജു കുമാർ ഹൊസമാണി(48) ആണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ജു, മകളെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് രക്തം വാർന്നാണ് മരിച്ചത്.
സംഭവം കണ്ട ഒരു വഴിയാത്രക്കാരൻ സഞ്ജു കുമാറിന്റെ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.
ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെട്ടേനെയെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പട്ടം പറത്തുന്ന നൈലോൺ ചരടുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും അപകട സ്ഥലത്ത് പ്രതിഷേധിച്ചു.
സംഭവത്തിൽ മന്ന എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: കർണാടക സർക്കാരിലെ നേതൃമാറ്റ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതൃമാറ്റം സംബന്ധിച്ച് നിലവിൽ യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും പ്രചരിക്കുന്നത് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയാറാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ചില എംഎൽഎമാർ നടത്തുന്ന പ്രസ്താവനകൾ കാര്യങ്ങൾ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് മാസത്തിൽ താൻ തന്നെയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: ആവശ്യമെങ്കിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്കു വിളിപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു ഖാർഗെ ഇക്കാര്യം പറഞ്ഞത്.
കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ കാലാവധിയുടെ പകുതി പൂർത്തിയായപ്പോഴാണു മുഖ്യമന്ത്രിയുടെ മാറ്റത്തെക്കുറിച്ചുള്ള അധികാര തർക്കം ഉടലെടുത്തത്.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയും സൗരാഷ്ട്രയും സെമിയിൽ. ഇന്ന് ക്വാർട്ടറിൽ മുംബൈയെ തോൽപ്പിച്ചാണ് കർണാടക സെമിയിലെത്തിയത്. ക്വാർട്ടറിൽ ഉത്തർ പ്രദേശിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര സെമിയിൽ കടന്നത്.
രണ്ട് മത്സരങ്ങളും മഴ കാരണം തടസപ്പെട്ടതിനെ തുടർന്ന് ജയദേവന്റെ വിജെഡി രീതിയനുസരിച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതനുസരിച്ച് കർണാടക 55 റൺസിനും സൗരാഷ്ട്ര 17 റൺസിനുമാണ് വിജയിച്ചത്.
കർണാടകയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. 86 റൺസെടുത്ത ഷംസ് മുലാനിയാണ് കർണാടകയുടെ ടോപ്സ്കോറർ. 38 റൺസെടുത്ത സിദ്ദേഷ് ലാഡും 33 റൺസെടുത്ത സായ്രാജ് പാട്ടീലും തിളങ്ങി.
കർണാടകയ്ക്ക് വേണ്ടി വിദ്യാദർ പാട്ടീൽ മൂന്ന് വിക്കറ്റെടുത്തു. വിദ്വത് കവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതവും വി. വൈശാഖ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
81 റൺസുമായി ദേവ്ദത്ത് പടിക്കലും 74 റൺസുമായി കരുൺ നായരുമായിരുന്നു ക്രീസിൽ. മഴ മാറാൻ കാത്ത് നിന്നെങ്കിലും ശമിക്കാത്തതിനെ തുടർന്ന് 55 റൺസിന് കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സൗരാഷ്ട്രക്കെതിരായ ക്വാർട്ടറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണെടുത്തത്. 88 റൺസ് വീതമെടുത്ത അഭിഷേക് ഗോസ്വാമിയുടെയും സമീർ റിസ്വിയുടെയും 35 റൺസെടുത്ത പ്രിയം ഗാർഗിന്റെയും മികവിലാണ് ഉത്തർപ്രദേശ് കൂറ്റൻ സ്കോർ എടുത്തത്.
സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രേരക് മംഗതും അൻഗുർ പൻവാറും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 40.1 ഓവറിൽ 238 റൺസെടുത്ത് നിൽക്കെയാണ് മഴ പെയ്തത്.
100 റൺസുമായി ഹാർവിക്ക് ദേശായിയും 40 റൺസെടുത്ത ചിരാഗ് ജാനിയുമായിരുന്നു ക്രീസിൽ. 67 റൺസെടുത്ത പ്രേരക് മംഗതും തിളങ്ങി. മഴ മാറാത്തതിനെ തുടർന്ന് സൗരാഷ്ട്ര 17 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.
National
മംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ പോരാട്ടമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റ് സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷ പ്രസംഗത്തിനെതിരായ ബില്ലിനെക്കുറിച്ച് വിശദീകരിക്കാൻ കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കാണുമെന്നു സിദ്ധരാമയ്യ പറഞ്ഞു.
Kerala
ബംഗുളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവാനന്ദ്, ഗണേഷ് എന്നിവരാണ് പിടിയിലായത്.
ദൃശ്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച മറ്റൊരാളെയും പോലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് സംഭവം. അംബേദ്കർ ഗ്രൗണ്ടിന് സമീപം ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ 35കാരിയായ യുവതിയെ സമീപിക്കുകയും നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഇവർ യുവതിക്ക് മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് അംബേദ്കർ ഗ്രൗണ്ടിന് സമീപം യുവതിയെ ഇറക്കിവിട്ടു.
എന്നാൽ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പോലീസ് സ്വമേധയ കേസെടുത്തു. തുടരന്വേഷണത്തിൽ യുവതിയെ ഹുബ്ബള്ളിയിൽ നിന്നും കണ്ടെത്തി.
അനാഥയായ ഇവർ ഒന്നരമാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ശിവാനന്ദിനും ഗണേഷിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗീക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വാട്ട്സ്ആപ്പിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്.
മൂന്ന് പേരും ഓട്ടോ ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്. ലൈംഗീകാതിക്രമ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ, ഐടി ആക്ടിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
National
ബംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതി ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഡിസംബർ 23ന് ആണ് ബാലമുരുകനിൽ നിന്ന് അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ബാലമുരുകൻ തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ട അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
പണം വാങ്ങി മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.
Kerala
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതന്ത്ര്യം ഇല്ലാതാക്കുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാളം ആരെയും തന്ത്ര്യം ഇല്ലാതാക്കുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻഅടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചത്.
അതേസമയം മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർഗോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുമ്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
National
ബംഗളൂരു: കർണാടകയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് വയസുകാരി ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം. കൊപ്പളയിലാണ് സംഭവം.
ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.
TRAVEL
മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.
മഴക്കാടുകളുടെ രാജാവ്
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.
ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.
കാണാൻ നിരവധി
വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
പ്രധാന ഭീഷണി
കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.
എപ്പോൾ സന്ദർശിക്കാം
അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.
National
മൈസൂരു (കർണാടക): നേതൃമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതി സ്വന്തമാക്കി സിദ്ധരാമയ്യ.
1972 മുതല്‍ 77 വരെയും 1978 മുതല്‍ 80 വരെയും മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരശിന്റെ റിക്കാർഡിനൊപ്പം സിദ്ധരാമയ്യ എത്തിയത് ഇന്നലെയാണ്.
2013 മുതല്‍ 2018 വരെയുള്ള സർക്കാരിന്റെ കാലാവധി പൂർത്തിയാക്കിയശേഷം 2023 മേയ് മുതല്‍ വീണ്ടും സംസ്ഥാന ഭരണത്തിന്റെ അമരത്ത് എത്തുകയായിരുന്നു സിദ്ധരാമയ്യ.
പ്രിയനേതാവിന്റെ അസുലഭനേട്ടത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ആഘോഷം തുടങ്ങിക്കഴിഞ്ഞു.
National
ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ഒരുതരത്തിലുള്ള പ്രീണന രാഷ്ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
National
ബംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്.
എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
National
ബംഗളൂരു: ബംഗളൂരു യെലഹങ്ക ഫാകിർ കോളനിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചിരുന്നവരെയാണ് ഒഴിപ്പിച്ചത്. അനിവാര്യ നടപടിയായിരുന്നു ഇത്.
ഖരമാലിന്യ സംസ്കരണത്തിനായി 2019 മുതൽ ഉപയോഗിച്ചിരുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 2019 മുതൽ ആളുകൾ കഴിയുകയാണ്. ഒരു സുരക്ഷയും അവർക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിന് തയാറാകാത്തതിനാൽ ഒഴിപ്പിക്കേണ്ടിവന്നു.
ഭൂരിഭാഗം പേരും കുടിയേറ്റക്കാരായതിനാൽ ബദൽസംവിധാനം സജ്ജീകരിക്കാൻ ഗ്രേറ്റർ ബംഗളൂരു അഥോരിറ്റിയോടും നഗരവികസന വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി-സിദ്ധരാമയ്യ വ്യക്തമാക്കി.
യലഹങ്കയിലെ ബുൾഡോസർ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. പിണറായി വിജയൻ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽമതിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.
ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. വിശദാംങ്ങൾ പരിശോധിച്ചശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും റെഡ്ഡി പറഞ്ഞു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കർണാടക വിജയിച്ചത്.
കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ കർണാടക മറികടന്നു. ദേവ്ദത്ത് പടിക്കലിന്റെയും കരുൺ നായരുടെയും സെഞ്ചുറികളുടെ മികവിലാണ് കർണാടക മികച്ച വിജയം സ്വന്തമാക്കിയത്.
130 റൺസെടുത്ത കരുൺ നായരാണ് കർണാടകയുടെ ടോപ്സ്കോറർ. 130 പന്തിൽ 14 ബൗണ്ടറി അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്സ്. ദേവ്ദത്ത് പടിക്കൽ 124 റൺസെടുത്തു. 12 ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തു.
സ്മരൻ രവിചന്ദ്രൻ 25 റൺസ് സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 284 റണ്‍സെടുത്തു. ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്റെ ബാറ്റിൽനിന്നും പിറന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.
കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.
National
ബംഗളൂരു: കർണാടകയിലെ തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75), വിജയ് (70), സന്ധ്യ( 35) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും തലകീഴായി മറിയുകയും ആയിരുന്നു. പ്രസാദ്, വിജയ്, സന്ധ്യ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഒന്നും ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഉപമുഖ്യമന്ത്രിയായി തുടരുന്നതിൽ സന്തോഷം മാത്രം ഉള്ളുവെന്നും ശിവകുമാർ പറഞ്ഞു. ഡൽഹിയിലെ കർണാടക ഭവനിൽ മധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ ഹൈക്കമാൻഡിലെ ആരെയും കാണാൻ പോകുന്നില്ല. പാർട്ടി പറയുന്നത് വരെ ഉപമുഖ്യമന്ത്രിയായി തുടരും. പാർട്ടി പ്രവർത്തകൻ ആയി തുടരാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.'- ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയിൽ തർക്കങ്ങളൊന്നും ഇല്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുകയാണെന്നും ശിവകുമാർ കുറ്റപ്പെടുത്തി. വിഷയത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
National
ബംഗുളൂരു: ദളിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ പിതാവും സഹോദരനും ബന്ധുവും വെട്ടിക്കൊന്നു.
ഹുബളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ഗ്രാമത്തിലെ ലിംഗായത്തു സമുദായത്തില്‍പെട്ട മന്യയും ദളിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. തുടര്‍ന്ന് ഇരുവരും ഹാവേരിയിലേക്കു താമസം മാറി. മന്യ ഗര്‍ഭിണിയായതിനെ തുടര്‍ന്നു കഴിഞ്ഞ ഒന്‍പതിനാണു ഗ്രാമത്തിലേക്ക് ഇവർ മടങ്ങിയെത്തിയത്.
പിന്നാലെ മന്യയുടെ വീട്ടുകാര്‍ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പോലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് മന്യയുടെ പിതാവ് പ്രകാശ് ഗൗഡ പാട്ടീലും സഹോദരന് അരുണ്‍ അടക്കമുള്ള സംഘം ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വിവേകാനന്ദയുടെ പിതാവ്, അമ്മ, ബന്ധു അടക്കം വീട്ടിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വെട്ടേറ്റു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മന്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാലുമാസം ഗര്‍ഭിണിയായിരുന്നു മന്യ. സംഭവത്തിൽ മന്യയുടെ പിതാവ് പ്രകാശ്, സഹോദരന് അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബളി റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിവേകാനന്ദയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ബംഗുളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സ്കൂളിൽ ക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
വടക്കൻ കർണാടകയിലെ ബാഗൽകോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ ദിവ്യജ്യോതി സ്കൂളിലാണ് സംഭവം.
ആൺകുട്ടിയെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയും കണ്ണിൽ മുളകുപൊടി എറിയുകയും ചെയ്തു. നിലത്തു വീണു വേദന കൊണ്ട് പുളഞ്ഞ കുട്ടി കരഞ്ഞിട്ടും, മർദനം തുടർന്നു.
സംഭവത്തിലെ പ്രധാന പ്രതി അക്ഷയ് ഇന്ദുൽക്കറാണ്. ഇയാളുടെ ഭാര്യ ആനന്ദിയാണ് ആൺകുട്ടിയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയയാൾ ആക്രമണം തടയുന്നതിനു പകരം ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടത്.
സംഭവത്തിൽ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കേസ് എടുത്തുവെന്ന് പോലീസ് അറിയിച്ചു. അക്ഷയ്, ഭാര്യ, സ്കൂളുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
ബംഗളുരു: കർണാടകയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിത എഎസ്ഐയുടെ സ്വർണമാല കവർന്നതായി പരാതി. എഎസ്ഐ അമൃതയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാല നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശിവമോഗയിൽ നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഭവം.
ശിവമോഗയിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പരിസരത്താകെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
തിരക്കിനിടയിൽ ആരോ മാലയിൽ പിടിച്ചു വലിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു. ചാനലുകളുടെ ഉൾപ്പെടെ നിരവധി ക്യാമറകൾ പ്രദേശത്തുണ്ടായിരുന്നതിനാൽ മാല മോഷണത്തിൽ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
National
ബെലഗാവി: വിദ്വേഷപ്രസംഗങ്ങൾ തടയാനുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ഇന്നലെ കർണാടക നിയമസഭ പാസാക്കി.
ദി ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ (വിദ്വേഷപ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനുള്ള ബിൽ) പ്രകാരം ഏഴ് വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഈ മാസം നാലിന് മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ സഭയിൽ അവതരിപ്പിച്ചത് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ്.
കുറ്റകൃത്യം ആവർത്തിച്ചാലുള്ള ശിക്ഷ പത്തിൽനിന്ന് ഏഴ് വർഷത്തിലേക്ക് കുറച്ചിട്ടുണ്ട്. ‘വിദ്വേഷപരമായ ഉള്ളടക്കം ഉണ്ടാക്കുകയോ മറ്റുള്ളവർ കാണുന്ന തരത്തിൽ, ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ വെറുപ്പോ ശത്രുതയോ ഉളവാക്കുന്ന തരത്തിൽ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ പ്രചരിപ്പിക്കുകയോ’ ചെയ്യുന്നതാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.
തീരദേശ കർണാടക വിദ്വേഷത്തിൽ കത്തുകയാണെന്ന് നഗരവികസന മന്ത്രി ബൈരതി സുരേഷ് ചർച്ചയ്ക്കിടയിൽ പറഞ്ഞപ്പോൾ, മേഖലയിലെ ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
Kerala
കാസർഗോഡ്: ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിലെത്തി പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. ഇന്ന് ഉച്ചയോടെ കാസർഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമായിരുന്നു സംഭവം നടന്നത്.
മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. വിവരം അറിഞ്ഞെത്തിയ കാസർഗോഡ് ടൗൺ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഘം തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു.
തുടർന്ന് കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഒരു ചെക്ക് പോസ്റ്റിൽ നിന്നും കണ്ടെത്തി. പിന്നാലെ കർണാടക ഹാസനിൽ നിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.
ആന്ധ്രാ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആന്ധ്രാ രജിസ്ട്രേഷനിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്നാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പ്രതികളെയും യുവാവിനെയും രാത്രി തന്നെ കേരളത്തിലെത്തിക്കും.
National
ബംഗളൂരു: ആമസോണിൽ ആപ്പിൾ ഐമാക് ഓർഡർ ചെയ്തയാൾക്ക് ഡെലിവറി ജീവനക്കാരന്റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും നേരിട്ടതായി പരാതി. 100x.bot എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുൽ ലവേക്കർ ആണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ശനിയാഴ്ച ഡെലിവറി ചെയ്യാനായി ലഡു തബ്രേസ് എന്ന ജീവനക്കാരൻ എത്തിയിരുന്നു. സ്ഥലത്തില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കാൻ ശാർദുൽ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല.
തുടർന്ന് മറ്റൊരു ദിവസം വന്ന് ഇയാൾ ഓഫീസിൽ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി ഇയാൾ എത്തിയില്ല. ഓർഡർ റിട്ടേൺഡ് ആയി മാർക്ക് ചെയ്തു.ശാർദുൽ വീണ്ടും ഓർഡർ നൽകിയെങ്കിലും പിന്നീടും റിട്ടേൺ ആയി എന്ന് കാണിച്ചു.
പിന്നാലെ ലഡു തബ്രേസിനെ വിളിച്ച ശാർദുലിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഐമാക് ഇനി ലഭിക്കില്ലെന്നും പോലീസിൽ പരാതി നൽകിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുൽ കുറിച്ചു.
ശാർദുലിന്റെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബംഗളൂരു സിറ്റി പോലീസ് പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു.
National
ബംഗുളൂരു: കർണാടകയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. കൊപ്പൽ ജില്ലയിലെ സ്കൂളിലാണ് സംഭവം.
സംഭവത്തിൽ പാചകക്കാരനെയും രണ്ട് ജീവനക്കാരെയും ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ ഭക്ഷ്യ വിതരണ ഗോഡൗണുകളിൽ പരിശോധന നടത്തി.
സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഗുണനിലവാരം അദ്ദേഹം പരിശോധിച്ചു.
പരിശോധനയ്ക്ക് ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡെപ്യൂട്ടി കമ്മീഷണർ, കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുമെന്നും അവർ തന്നെ അത്തരം ഭക്ഷണം കഴിക്കുമോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു.
കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാമത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളിലെ അടുക്കളയും ഭക്ഷണം തയാറാക്കുന്ന സ്ഥലവും അദ്ദേഹം പരിശോധിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം ശേഖരിക്കുകയും ചെയ്തു.
പരിശോധനയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), മറ്റ് മുതിർന്ന ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Kerala
ബംഗളൂരു: കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്.
രാജീവ് ഹാസനിലെ സ്വകാര്യ സ്കൂളിൽ മുഖ്യാധ്യാപകനായി ജോലിചെയ്തുവരികയാണ്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ.
National
ബംഗളൂരു: വിവാഹ ദിനത്തിൽ മുൻകാമുകിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലാണ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ റായ്ചൂർ സ്വദേശി റിഷഭ് പിടിയിലായത്. കൊപ്ല സ്വദേശിയായ യുവതിയുടേതാണ് പരാതി.
ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. റിഷഭിന്റെ വിവാഹ ദിനത്തിലായിരുന്നു കേസിൽ പോലീസ് നടപടിയുണ്ടായത്.
നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. റിഷഭിന്റെ വിവാഹത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവരം ലഭിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ബെലഗാവി: വിദ്വേഷപ്രസംഗവും അവയുടെ പ്രചാരണവും തടയുന്നതിനുള്ള ബിൽ കർണാടക സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. വിദ്വേഷപ്രസംഗത്തിന് ഒരുലക്ഷംരൂപ വരെ പിഴയും പത്തുവർഷംവരെ തടവും ഉറപ്പുവരുത്തുന്ന നിയമനിർമാണത്തെ പ്രതിപക്ഷമായ ബിജെപി എതിർത്തുവെങ്കിലും ഭരണപക്ഷം ബിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
ബില്ലിന് നേരത്തേ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ജാതി, മതം, ലിംഗഭേദം, വ്യക്തിവിരോധം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് ബിൽ അനുസരിച്ച് കുറ്റകരമായി കണക്കാക്കുക.
അത്തരം പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന കൂട്ടായ്മകള്‍, സംഘടനകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ എന്നിവ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും ബില്ലിൽ പറയുന്നു.
വിദ്വേഷപ്രസംഗം തങ്ങളുടെ അറിവോടെയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം വേദിയൊരുക്കുന്നവരുടേതാണെന്ന ചട്ടവും നിർദേശിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിദ്ധരാമയ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയാണ് നോട്ടീസ്.
വരുണ മണ്ഡലത്തില്‍നിന്നുള്ള വോട്ടർ കെ. ശങ്കര നൽകിയ ഹർജിയിലാണ് നോട്ടീസ്. 2023ൽ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കർണാടക ഹൈക്കോടതി ഹർജി നേരത്തെ തള്ളിയിരുന്നു.
സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
National
ചിക്കമംഗളുരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് ഗൗഡ (38) ആണ് മരിച്ചത്.
കടൂരിലെ സഖരായപട്ടണയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.
നിരവധി പേർക്കു പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
ഭോപ്പാൽ: കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവിനെതിരെ ദിവ്യ ഉന്നയിച്ചത്.
മകളെ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് ദിവ്യ മധ്യപ്രദേശിലെ രത്ലം പോലീസ് സൂപ്രണ്ട് അമിത് കുമാറിന് പരാതി നൽകിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും മകളെ സുരക്ഷിതമായി തിരികെ നൽകണമെന്നും ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടു.
ദേവേന്ദ്ര ഗെലോട്ട് (33), ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്(55), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎ, ഭർതൃ സഹോദരൻ വിശാൽ ഗെലോട്ട്(25), ഭർതൃവിന്റെ മുത്തശി അനിത ഗെലോട്ട് (60) എന്നിവർ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് ദിവ്യ പറയുന്നു.
ഭർത്താവ് മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണെന്നും ഇക്കാര്യം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും ദിവ്യ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കന്യാദാൻ യോജന പ്രകാരം 2018 ഏപ്രിൽ 29 ന് താൽ (അലോട്ട്) എന്ന സ്ഥലത്ത് വച്ച് അന്നത്തെ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായ തവർചന്ദ് ഗെലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഭർതൃഗൃഹത്തിൽ എത്തിയപ്പോഴാണ്, ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും താൻ മനസിലാക്കിയതെന്ന് ദിവ്യ പറയുന്നു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധന തുക ആവശ്യപ്പെട്ട് തന്നെ പരിഹസിച്ചുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.
2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുകയും, മർദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നുവെന്നും ദിവ്യ പറയുന്നു.
ജനുവരി 26ന് മദ്യപിച്ച് വീട്ടിലെത്തിയ ദേവേന്ദ്ര പണം കൊണ്ടുവന്നില്ലെങ്കിൽ നിന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും മേൽകൂരയിൽ നിന്നും താഴേക്ക് തന്നെ തള്ളിയിട്ടെന്നും പറയുന്നു. നിലത്ത് വീണ തനിക്ക് തോളിനും അരയ്ക്കും ഗുരുതരമായി പരിക്കേറ്റുവെന്നും തന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ആരോപിച്ചു.
പിറ്റേന്ന് രാവിലെ, നാഗ്ഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ഇൻഡോറിലെ ബോംബെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഈ വിവരം തന്റെ മാതാപിതാക്കളെ അറിയിച്ചില്ലെന്നും ചികിത്സാ ചെലവുകൾ വഹിക്കാൻ പിതാവിൽ സമ്മർദ്ദം ചെലുത്തിയെന്നും ദിവ്യ ആരോപിക്കുന്നു.
തന്റെ നാല് വയസുള്ള മകളെ ഭർതൃവീട്ടുകാർ ബലംപ്രയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണെന്നും കുട്ടിയെ കാണാൻ അനുവദിക്കുന്നില്ലെന്നും ദിവ്യ ആരോപിക്കുന്നു. നവംബറിൽ മകളെ കാണാൻ സ്കൂളിൽ പോയപ്പോൾ ഭർത്താവ് തന്നെ തടഞ്ഞു."പണം കൊണ്ടുവന്നില്ലെങ്കിൽ മകളെ കാണാൻ കഴിയില്ല" എന്ന് പറഞ്ഞുവെന്നും അവർ പരാതിയിൽ പറഞ്ഞു.
രത്ലം എസ്പിക്കാണ് ദിവ്യ ആദ്യം പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് നാഗ്ദ (ഉജ്ജൈൻ ജില്ല)യിൽ ആയതിനാൽ ഉജ്ജൈൻ ഐജിക്കും ഉജ്ജൈൻ എസ്പിക്കും പരാതി നൽകാൻ പോലീസ് ദിവ്യയോട് നിർദേശിച്ചു.