x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; ന​വ​വ​ര​ൻ അ​റ​സ്റ്റി​ൽ


Published: December 13, 2025 12:55 AM IST | Updated: December 13, 2025 12:55 AM IST

ബം​ഗ​ളൂ​രു: വി​വാ​ഹ ദി​ന​ത്തി​ൽ മു​ൻ​കാ​മു​കി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ റാ​യ്ചൂ​ർ സ്വ​ദേ​ശി റി​ഷ​ഭ് പി​ടി​യി​ലാ​യ​ത്. കൊ​പ്ല സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടേ​താ​ണ് പ​രാ​തി.

ബെ​ല്ലാ​രി​യി​ലെ ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. റി​ഷ​ഭി​ന്‍റെ വി​വാ​ഹ ദി​ന​ത്തി​ലാ​യി​രു​ന്നു കേ​സി​ൽ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. റി​ഷ​ഭി​ന്‍റെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : karnataka karnataka police crime news bengaluru arrest

Recent News

Up