x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്വേഷപ്രസംഗം തടയാനുള്ള ബിൽ കർണാടക പാസാക്കി


Published: December 19, 2025 12:03 AM IST | Updated: December 19, 2025 12:03 AM IST

ബെ​​​ല​​​ഗാ​​​വി: വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള ബി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​ടെ ഇ​​​ന്ന​​​ലെ ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

ദി ​​​ഹേ​​​റ്റ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹേ​​​റ്റ് ക്രൈം​​​സ് പ്രി​​​വ​​​ൻ​​​ഷ​​​ൻ ബി​​​ൽ (വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​വും വി​​​ദ്വേ​​​ഷ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും ത​​​ട​​​യാ​​​നു​​​ള്ള ബി​​​ൽ) പ്ര​​​കാ​​​രം ഏ​​​ഴ് വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ​​​യും ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യും ല​​​ഭി​​​ക്കാം. ഈ ​​​മാ​​​സം നാ​​​ലി​​​ന് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ബി​​​ൽ സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​യാ​​​ണ്.

കു​​​റ്റ​​​കൃ​​​ത്യം ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ലു​​​ള്ള ശി​​​ക്ഷ പ​​​ത്തി​​​ൽനി​​​ന്ന് ഏ​​​ഴ് വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ‘വി​​​ദ്വേ​​​ഷ​​​പ​​​ര​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്കം ഉ​​​ണ്ടാ​​​ക്കു​​​ക​​​യോ മ​​​റ്റു​​​ള്ള​​​വ​​​ർ കാ​​​ണു​​​ന്ന ത​​​ര​​​ത്തി​​​ൽ, ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രോ​​​ടോ മ​​​രി​​​ച്ച​​​വ​​​രോ​​​ടോ വെ​​​റു​​​പ്പോ ശ​​​ത്രു​​​ത​​​യോ ഉ​​​ള​​​വാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ​​​യോ എ​​​ഴു​​​ത്തി​​​ലൂ​​​ടെ​​​യോ ആം​​​ഗ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യോ’ ചെ​​​യ്യു​​​ന്ന​​​താ​​​ണ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​ത്.

തീ​​​ര​​​ദേ​​​ശ ക​​​ർ​​​ണാ​​​ട​​​ക വി​​​ദ്വേ​​​ഷ​​​ത്തി​​​ൽ ക​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ബൈ​​​ര​​​തി സു​​​രേ​​​ഷ് ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ, മേ​​​ഖ​​​ല​​​യി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : Karnataka curb hate speech Karnataka niyamasabha Home Minister G. Parameshwara

Recent News

Up