x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു


Published: January 18, 2026 09:37 AM IST | Updated: January 18, 2026 09:37 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഹ​ള്ളി​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദേ​വ​ന​ഹ​ള്ളി താ​ലൂ​ക്കി​ലെ അ​ഗ‌​ല​ക്കോ​ട്ടെ ഗ്രാ​മി​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​വ​ന​ഹ​ള്ളി​യി​ൽ നി​ന്ന് ബു​ഡി​ഗെ​രെ​യി​ലേ​യ്ക്ക് പോ​യ യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. ചി​ക്ക​ജ​ല ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള തൗ​സീ​ഫെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​റ്റ് ര​ണ്ട് പേ​ർ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : tipper lorry collided with bike young men died karnataka

Recent News

Up