Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : With

ക​ർ​ണാ​ട​ക​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഹ​ള്ളി​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദേ​വ​ന​ഹ​ള്ളി താ​ലൂ​ക്കി​ലെ അ​ഗ‌​ല​ക്കോ​ട്ടെ ഗ്രാ​മി​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​വ​ന​ഹ​ള്ളി​യി​ൽ നി​ന്ന് ബു​ഡി​ഗെ​രെ​യി​ലേ​യ്ക്ക് പോ​യ യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. ചി​ക്ക​ജ​ല ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള തൗ​സീ​ഫെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​റ്റ് ര​ണ്ട് പേ​ർ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

National

ആ​സാ​മി​ൽ ട്രെ​യി​ൻ ത​ട്ടി ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. നാ​ഗൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​യ്‌​രം​ഗ്-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ആ​ന​ക​ളെ ഇ​ടി​ച്ച​ത്.

ആ​ന​ക​ളെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നു​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.

Kerala

വെ​ള്ളാ​പ്പ​ള്ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ൽ ഒ​രു തെ​റ്റു​മി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വെ​ള്ള​പ്പ​ള്ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ വ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​വെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

"ഡോ​ർ തു​റ​ന്ന് വെ​ള്ളാ​പ്പ​ള്ളി ത​ന്നെ​യാ​ണ് കാ​റി​ൽ ക​യ​റി​യ​ത്. പ്രാ​യ​മു​ള്ള ആ​ള​ല്ലേ. ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​ത് കൊ​ണ്ട് ക​യ​റി​യ​താ​വും. അ​തി​ൽ എ​ന്താ​ണ് തെ​റ്റ്‌. മാ​ധ്യ​മ​ങ്ങ​ൾ സം​ഭ​വം വ​ള​ച്ചൊ​ടി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന് വേ​റൊ​രു പ​ണി​യു​മി​ല്ല.'- മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു

എ​സ്എ​ൻ​ഡി​പി​യു​മാ​യി മാ​ത്ര​മ​ല്ല, എ​ൻ​എ​സ്എ​സ്, ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​മാ​യും സി​പി​എ​മ്മി​ന് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ഒ​രു മ​ത സം​ഘ​ട​ന​ക​ളും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"യു​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ വീ​ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷ വീ​ടു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത ആ​യി​രു​ന്നു പ്ര​ച​ര​ണം. എ​ൽ​ഡി​എ​ഫ് പ​റ​ഞ്ഞ​ത് രാ​ഷ്ട്രീ​യ​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.'-​സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

കാ​ര്യ​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​യ​ത് കു​ട്ട​നാ​ട്ടി​ൽ മാ​ത്ര​മാ​ണെ​ന്നും തി​രി​ച്ച​ടി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി, എ​ൽ​ഡി​എ​ഫി​ലെ അ​നൈ​ക്യം തി​രി​ച്ച​ടി​യാ​യി. പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ ബി​ജെ​പി കാ​ര്യ​മാ​യ നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം- കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ൽ കീ​ഴ​മ്മാ​ക​ത്തി​ന് സ​മീ​പ​ത്തെ ബ​സ്‌​സ്‌​റ്റോ​പ്പി​ൽ നി​ന്ന് യു​വാ​വ് പി​ടി​യി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി അ​ന​ന്ദു(27) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 42 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്നേ​മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് അ​ന​ന്ദു പി​ടി​യി​ലാ​യ​ത്. സ്ഥി​രം ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് അ​ന​ന്ദു​വെ​ന്ന് എ​ക്സൈ​സ് പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ളു​രു​വി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി സു​ഹൃ​ത്തി​നെ കാ​ത്ത് കീ​ഴ​മാ​കം ബ​സ് സ്റ്റോ​പ്പി​ൽ നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​ന​ന്ദു എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച് ര​ഹ​സ്യ​മാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്കി​ട​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട ആ​ളാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം എ​ക്സൈ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​യാ​ളി​ല്‍ നി​ന്നും 20,000 രൂ​പ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​യാ​ൾ മു​മ്പും മേ​ജ​ര്‍ ക്വാ​ണ്ടി​റ്റി​യി​ലു​ള്ള നൈ​ട്രോ സെ​പാം ടാ​ബ്ല​റ്റു​ക​ളു​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ട്ടു​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​ർ; സ്ഥ​ല​വും സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന് തീ​രു​മാ​നി​ക്കാം: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം പ​ര​സ്യ സം​വാ​ദ​ത്തി​ന് താ​ന്‍ ത​യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ്ഥ​ല​വും സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ വി​ന​യ​ത്തോ​ടെ ഓ​ര്‍​മ്മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ​തീ​ശ​ൻ പ്ര​സ്താ​വ​ന തു​ട​ങ്ങി​യ​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ജ്യ​ത്ത് ഒ​രു പാ​ര്‍​ട്ടി​യും ഇ​ന്നേ​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത നി​ല​പാ​ടെ​ടു​ത്ത് ത​ല ഉ​യ​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ലൈം​ഗി​ക ആ​രോ​പ​ണ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍ ഇ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മി​ല്ലെ​യെ​ന്നും ആ​രാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

"ആ​രാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ​രു​ന്ന് പൊ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്? അ​ദ്ദേ​ഹ​ത്തി​ന്റെ പൂ​ര്‍​വ​കാ​ല ച​രി​ത്രം എ​ന്താ​ണ്? ആ ​കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ ആ​രാ​യി​രു​ന്നു? പാ​ര്‍​ട്ടി​യി​ല്‍ ഇ​പ്പോ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ അ​വ​സ്ഥ എ​ന്താ​ണ്?.'-​സ​തീ​ശ​ൻ ചോ​ദി​ച്ചു.

അ​ങ്ങ​യു​ടെ പാ​ര്‍​ട്ടി എം​എ​ല്‍​എ സ്ഥാ​നം ഉ​ള്‍​പ്പെ​ടെ ന​ല്‍​കി ആ​ദ​രി​ച്ച സ​ഖാ​വി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സി​നി​മാ പ്ര​വ​ര്‍​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ല്ലോ. എ​ത്ര ദി​വ​സ​മാ​ണ് അ​ത് പൂ​ഴ്ത്തി വ​ച്ച​ത്? എ​ന്തു​കൊ​ണ്ടാ​ണ് അ​ത് പൊ​ലീ​സി​ന് കൈ​മാ​റാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വൈ​കി​യ​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു.

സം​വാ​ദ​ത്തി​ന് ഇ​പ്പോ​ഴെ​ങ്കി​ലും ത​യാ​റാ​യ​തി​ന് മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​ങ്ങ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നൊ​പ്പം ഞാ​നും ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നും അ​ങ്ങ​യു​ടെ മ​റു​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ, വി​ഴി​ഞ്ഞം തു​റ​മു​ഖം, വ​യ​നാ​ട് തു​ര​ങ്ക​പാ​ത, തീ​ര​ദേ​ശ ഹൈ​വേ, ക്ഷേ​മ പെ​ന്‍​ഷ​ന്‍, ദേ​ശീ​യ​പാ​താ വി​ക​സ​നം, ഗെ​യി​ല്‍ പൈ​പ്പ്ലൈ​ന്‍, കി​ഫ്ബി, അ​തി​ദാ​രി​ദ്ര്യ നി​ര്‍​മ്മാ​ര്‍​ജ്ജ​ന പ​ദ്ധ​തി, കേ​ര​ള ബാ​ങ്ക്, കെ ​ഫോ​ണ്‍, ചൂ​ര​ല്‍​മ​ല-​മു​ണ്ട​ക്കൈ ദു​രി​താ​ശ്വാ​സം, കെ-​റെ​യി​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നമാണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ചത്.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍ വി​ട്ട് സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ന​ഫീ​സ​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ലോ​റി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം വാ​ഹ​ന​ത്തി​ല്‍ ത​ട്ടി. ഈ ​സ​മ​യം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ നി​ന്നും ന​ഫീ​സ ടീ​ച്ച​ര്‍ ലോ​റി​ക്ക​ടി​യി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര​ങ്ങാ​ടി എം​കെ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ട്ട​ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

തി​രൂ​ര​ങ്ങാ​ടി കൊ​ള​പ്പു​റ​ത്ത് വെ​ച്ച് ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ന്ന് പൊ​ൻ​കു​ന്ന​ത്തേ​ക്ക് പോ​കു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Latest News

Up