x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്


Published: November 28, 2025 11:43 PM IST | Updated: November 28, 2025 11:43 PM IST

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര​ങ്ങാ​ടി എം​കെ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ട്ട​ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

തി​രൂ​ര​ങ്ങാ​ടി കൊ​ള​പ്പു​റ​ത്ത് വെ​ച്ച് ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ന്ന് പൊ​ൻ​കു​ന്ന​ത്തേ​ക്ക് പോ​കു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Tags : accident ksrtc bus collided with lorry Tirurangadi

Recent News

Up