Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ അ​പ​ക​ടം; ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടോ​റ​സ് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

തു​റ​മു​ഖ​ത്ത് പു​ലി​മു​ട്ടു നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ല് എ​ത്തി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ലോ​റി. പോ​ർ​ട്ട് വ​ർ​ക്‌​ഷോ​പ്പി​നു മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി​യു​ടെ ക്യാ​ബി​ന് വ​ശ​ത്താ​യി തീ ​ക​ണ്ട​ത്. തീ​പെ​ട്ട​ന്ന് പ​ട​ർ​ന്നു ക​യ​റു​ക​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഇ​ടു​ക്കി സ്വ​ദേ​ശി തേ​ജ​സ് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ചാ​ടി. ഇ​തോ​ടെ ആ​ള​പാ​യം ഒ​ഴി​വാ​യി.

തൊ​ട്ടു​പി​ന്നാ​ലെ തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്‌​സും തു​റ​മു​ഖ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്രി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ലോ​റി​യു​ടെ ക്യാ​ബി​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്‍സീറ്റില്‍ കുടുങ്ങി യാത്രക്കാരന്‍

കൊച്ചി: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്‍റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്‍റണിയുടെ കാല്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്‍റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്‍റണിയെ പുറത്തെടുത്തത്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ന്ന​ക്കോ​ട് പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഷി​ഫ (15), ഡ്രൈ​വ​ർ കാ​രാ​കു​റു​ശി വ​ലി​യ​ട്ട സ്വ​ദേ​ശി ആ​സി​ഫ് (33), വീ​ട്ടി​ലെ താ​മ​സ​ക്കാ​രും തേ​നീ​ച്ച ക​ർ​ഷ​ക​രു​മാ​യ അ​ല​ക്സാ​ണ്ട​ർ, ശേ​ഖ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​നാ​ണു പ്രാ​ഥ​മി​ക വി​വ​രം. പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തു നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Kerala

കാ​സ​ർ​ഗോ​ട്ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പൊ​യ്നാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മം​ഗ​ളൂ​രു​വി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബി​എം​ഡ​ബ്ല്യൂ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്ത് എ​ത്തി​ച്ച​ത്.

Kerala

തൊ​ടു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കോ​ലാ​നി ബൈ​പ്പാ​സി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നും സ​ഹ​പാ​ഠി​യു​മാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കി​ര​ൺ രാ​ധാ​കൃ​ഷ്ണ​നെ (19) ഗു​രു​ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ലാ​നി ഭാ​ഗ​ത്ത്‌ നി​ന്നും ത​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യു​മാ​യാ​ണ് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം

ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഭ​ക്ത​ന്മാ​രു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ഗു​രു​വാ​യൂ​രി​ൽ ലോ​റി​യും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചു; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ മി​നി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​യ്ക്കു പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ ക​ട​യും വീ​ട്ടു​മ​തി​ലും ത​ക​ർ​ത്താ​ണ് ലോ​റി നി​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നേ മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

‌ട​യ​ർ​പ്പൊ​ട്ടി; ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മി​ലി​ന്ദും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

തെ​ല​ങ്കാ​ന​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 36 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​ര​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്ത് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ബ​സി​ന്‍റെ ക്ലീ​ന​ർ നി​തീ​ഷാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ന്ദ്ര​ട​ണ്ട പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ടി​ജി​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഖ​മ്മ​ത്ത് നി​ന്ന് ബോ​ദി​ലേ​യ്ക്കു​ള്ള പോ​കു​ക​യാ​യി​രു​ന്നു ബ​സ്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്ലീ​ന​ർ നി​തി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി വ​ന്ന ത​ടി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു

തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ ത​ടി ലോ​റി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​വാ​ഗ​മ​ണ്‍ റോ​ഡി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. തേ​നി​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം കു​മ്പ​ങ്കാ​നം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തേ​നി വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ കാ​ശി​രാ​ജ്, കാ​ര്‍​ത്തി എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ കാ​ശി​രാ​ജ് കാ​ട്ടി​യ മ​നോ​ധൈ​ര്യ​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി, ഡ്രൈ​വ​ര്‍ സ​മീ​പ​ത്തെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ലോ​റി സ​മീ​പ​ത്തെ പു​തു​പ്പ​ടി​ക്ക​ല്‍ സ​ജി​യു​ടെ വീ​ട്ടു മു​റ്റ​ത്തേ​ക്കാ​ണ് പ​തി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ലോ​റി​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​ക​ളും നി​റ​ഞ്ഞ ഈ ​പാ​ത​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​തെ ഗൂ​ഗി​ള്‍ മാ​പ്പി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഭാ​ര​മേ​റി​യ ലോ​റി​ക​ള്‍ സാ​ധാ​ര​ണ​യാ​യി ഈ ​വ​ഴി ക​ട​ന്നു​പോ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Kerala

കോ​ട്ട​ക്ക​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് ലോ​റി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ വ​ച്ച് ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ട്രാ​ൻ​സ്ഫോ​മ​റി​ലി​ടി​ച്ചാ​ണ് ലോ​റി നി​ന്ന​ത്.

International

തു​ർ​ക്കി​യി​ൽ ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി; ഏ​ഴ് പേ​ർ മ​രി​ച്ചു, 11 പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ഇ​ന്‍റ​ർ സി​റ്റി ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദാ​ന, ഗാ​സി​യ​ൻ​ടെ​പ് എ​ന്നീ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ലാ​ണ് ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​ർ എ​ല്ലാ​വ​രും ബ​സ് യാ​ത്ര​ക്കാ​രാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു ട​യ​ർ പോ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Kerala

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിൽ തീ കൊളുത്തി; യുവാവ് പിടിയിൽ

കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന എൽപിജി സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിനു യുവാവ് തീ കൊളുത്തി. ജീവനൊടുക്കാനായിരുന്നു യുവാവിന്‍റെ ശ്രമമെന്നു കരുതുന്നു. യുവാവിനെ പോലീസ് പിടികൂടി. കടപ്ലാമറ്റം സ്വദേശിയെയാണ് തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക ദൗർബല്യമുള്ള ആളാണോ യുവാവ് എന്നു പോലീസ് സംശയിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്നു ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാൽ ലോറി സ്ഥിരമായി ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.

ലോറിയുടെ മുകളിൽ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയം കാറിലെത്തിയ ആൾ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഉടൻ പോലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകൾക്കു തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Kerala

ഓടിവന്ന ലോറിക്കടിയിലേക്ക് എടുത്തുചാടി; തൊഴിലാളി മരിച്ചു

ചിങ്ങവനം: അതിഥിത്തൊഴിലാളി ലോറിക്കടയില്‍പെട്ട് മരിച്ചു. എംസി റോഡില്‍ ഇന്നു രാവിലെ ഏഴിന് മന്ദിരം കവലയ്ക്കു സമീപമാണ് അപകടം.

അപകടത്തെക്കുറിച്ചു ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: കയറ്റം കയറി വന്ന ലോറിയുടെ പിന്‍ഭാഗത്തെ ടയറിനടിയിലേക്കു തൊഴിലാളി ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് സൂചന.

ഇയാള്‍ ജീവനൊടുക്കാൻ ലോറിക്കടയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം പോലീസ് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര​ങ്ങാ​ടി എം​കെ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ട്ട​ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

തി​രൂ​ര​ങ്ങാ​ടി കൊ​ള​പ്പു​റ​ത്ത് വെ​ച്ച് ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ന്ന് പൊ​ൻ​കു​ന്ന​ത്തേ​ക്ക് പോ​കു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്ട് മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ബാ​ലു​ശേ​രി ഏ​ക​രൂ​ർ സ്വ​ദേ​ശി വ​ഫ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.30ന് ​കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്താ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ദ്യാ​ർ​ഥി​നി​യാ​യ വ​ഫ ഫാ​ത്തി​മ പ​രീ​ക്ഷ​ക്കാ​യി കോ​ള​ജി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ടം.

കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വ​ഫ​യു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് എ​തി​ർ ദി​ശ​യി​ൽ വ​ന്ന മി​നി​വാ​ൻ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മി​നി​വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

മ​ല​പ്പു​റം: നെ​ടി​യി​രു​പ്പി​ന് സ​മീ​പം ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ ക​ല്ല​റ ന​ഗ​റി​ല്‍ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്റെ മ​ക​ള്‍ ഗീ​തി​ക​യാ​ണ് (17) മ​രി​ച്ച​ത്.

ആ​ര്‍​ഇ​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി നെ​ടി​യി​രു​പ്പ് മി​ല്ലും​പ​ടി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗീ​തി​ക​യും ബ​ന്ധു​വും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ച​ര​ക്കു​ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്രി​ക​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തി​ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ല്‍​പ​റ്റ പൂ​ക്ക​ള​ത്തൂ​രി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ബ​ന്ധു മി​ഥു​ന്‍റെ കൂ​ടെ ബൈ​ക്കി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗീ​തി​ക. പ​രി​ക്കേ​റ്റ മി​ഥു​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

നെ​ടു​മ​ങ്ങാ​ട്ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ലോ​റി​യു​ടെ ക്യാ​ബി​നി​ൽ നി​ന്ന് സി​എ​ൻ​ജി ക​ണ്ടെ​യ്‌​ന​ർ വേ​ർ​പെ​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള ഗ്യാ​സ് ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

നി​ല​വി​ൽ ഗ്യാ​സ് ചോ​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു.

District News

നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞു

എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. താ​ഴെ നാ​ടു​കാ​ണി​യി​ലാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്ന് വി​റ​ക് ക​യ​റ്റി​പ്പോ​യ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി​യു​ടെ ലോ​റി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​യി​ലി​റ​ങ്ങി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ത​മി​ഴ്നാ​ട് പ​ന്ത​ല്ലൂ​രി​ലെ തേ​യി​ല ഫാ​ക്ട​റി​യി​ലേ​ക്ക് വി​റ​കു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ലോ​റി മ​റി​ഞ്ഞ​തോ​ടെ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​ത്തി​ൽ​പെ​ട്ടു. പി​ന്നീ​ട് ലോ​റി നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.

 

 

Kerala

ചാ​വ​ശേ​രി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചാ​വ​ശേ​രി: ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി ക​യ​റ്റി മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പാ​ർ​സ​ൽ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ൽ നി​ന്ന് കോ​ഴി​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി. ലോ​റി​ക​ളു​ടെ മു​ൻ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​ക​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.

Latest News

Up