x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കു മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ക​ര്‍​ണാ​ട​ക


Published: February 23, 2026 04:11 AM IST | Updated: February 23, 2026 09:39 PM IST

ബം​​​​​ഗ​​​​​ളൂ​​​​​രു: പ​​​​​തി​​​​​നാ​​​​​റു വ​​​​​യ​​​​​സി​​​​​നു താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണ്‍, സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നു നി​​​​​രോ​​​​​ധ​​​​​ന​​​​​മേ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ ആ​​​​​ലോ​​​​​ചി​​​​​ച്ച് ക​​​​​ര്‍​ണാ​​​​​ട​​​​​ക സ​​​​​ര്‍​ക്കാ​​​​​ര്‍. ശ​​​​​നി​​​​​യാ​​​​​ഴ്ച ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ ന​​​​​ട​​​​​ന്ന വൈ​​​​​സ് ചാ​​​​​ന്‍​സ​​​​​ല​​​​​ര്‍​മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യും വി​​​​​സി​​​​​മാ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ള്‍ തേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണി​​​​​നോ​​​​​ടു​​​​​ള്ള ആ​​​​​സ​​​​​ക്തി, ഓ​​​​​ണ്‍​ലൈ​​​​​ന്‍ ഗെ​​​​​യി​​​​​മിം​​​​​ഗ്, സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന സ്വാ​​​​​ധീ​​​​​നം, ശാ​​​​​രീ​​​​​രി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള്‍ സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ ച​​​​​ര്‍​ച്ച​​​​​യി​​​​​ല്‍ ഉ​​​​​ന്ന​​​​​യി​​​​​ച്ചു. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ വി​​​​​സി​​​​​മാ​​​​​ര്‍ വ്യ​​​​​ത്യ​​​​​സ്ത അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണു പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

കോ​​​​​വി​​​​​ഡി​​​​​നു​​​​​ശേ​​​​​ഷം സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍ മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഹോം​​​​​വ​​​​​ര്‍​ക്ക് ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നെ ചി​​​​​ല​​​​​ര്‍ യോ​​​​​ഗ​​​​​ത്തി​​​​​ല്‍ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. എ​​​​​ന്നാ​​​​​ല്‍ മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണ്‍ പൂ​​​​​ര്‍​ണ​​​​​മാ​​​​​യി നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ത്ര​​​​​ക​​​​​ണ്ടു ഫ​​​​​ല​​​​​മാ​​​​കി​​​​​ല്ലെ​​​​​ന്നും പ​​​​​ക​​​​​രം ചി​​​​​ല സൈ​​​​​റ്റു​​​​​ക​​​​​ള്‍​ക്ക് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മേ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും മ​​​​​റ്റു​​​​​ചി​​​​​ല​​​​​ര്‍ വാ​​​​​ദി​​​​​ച്ചു. യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കു​​​​​ള്ള സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ നി​​​​​രോ​​​​​ധ​​​​​നം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്ക് നി​​​​​ര്‍​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ​​​​​യും സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​പൂ​​​​​ര്‍​ണ​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ച​​​​​ന ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ക​​​​​ര്‍​ണാ​​​​​ട​​​​​ക ഐ​​​​​ടി മ​​​​​ന്ത്രി പ്രി​​​​​യ​​​​​ങ്ക് ഖാ​​​​​ര്‍​ഗെ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.

Tags : Karnataka ban mobile for children

Recent News

Up