x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ബു​ള്‍​ഡോ​സ​ര്‍ രാ​ജ്' വി​വാ​ദം; ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്


Published: December 29, 2025 07:08 AM IST | Updated: December 29, 2025 07:08 AM IST

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ലെ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ക​ർ​ണാ​ട​ക സ‍​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നി​ര്‍​ണാ​യ​ക യോ​ഗം ചേ​രും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഭ​വ​ന നി​ർ​മ്മാ​ണ മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​എം വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്ത​തോ​ടെ കോ​ഗി​ലു ക്രോ​സി​ലെ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്. കു​ടി​യൊ​ഴി​പ്പി​ച്ച മൂ​വാ​യി​ര​ത്തോ​ളം പേ​രെ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന് സ​ർ​ക്കാ‍​ർ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ജെ​സി​ബി​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ക​യാ​ണ് പ​ല​രും. ക​ര്‍​ണാ​ട​ക​യി​ലേ​ത് ബു​ള്‍​ഡോ​സ​ര്‍ രാ​ജ് ആ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് സി​പി​എം അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വി​ഷ​യം സി​പി​എം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്തി​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട​ത്.

എ​ഐ​സി​സി നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.​ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യ​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

യു​പി മോ​ഡ​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട എ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Tags : karnataka buldozer raj controversy meeting siddaramaiah

Recent News

Up