Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversy

പാ​ല​ത്താ​യി പോ​ക്‌​സോ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വി​ന് പ​രോ​ൾ; വി​വാ​ദം ക​ന​ക്കു​ന്നു

ക​​​ണ്ണൂ​​​ര്‍: പ്ര​​​മാ​​​ദ​​​മാ​​​യ പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ബി​​​ജെ​​​പി നേ​​​താ​​​വും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നു സ​​​ര്‍​ക്കാ​​​ര്‍ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ല്‍ വി​​​വാ​​​ദം. ബ​​​ലാ​​​ത്സം​​​ഗ കേ​​​സു​​​ക​​​ളി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് സാ​​​ധാ​​​ര​​​ണ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന ജ​​​യി​​​ല്‍ ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ണ്ണൂ​​​ര്‍ പാ​​​ല​​​ത്താ​​​യി​​​ലെ 10 വ​​​യ​​​സു​​​കാ​​​രി​​​യെ മൂ​​​ന്നു ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ലാ​​​ണ് ത​​​ല​​​ശേ​​​രി അ​​​തി​​​വേ​​​ഗ പോ​​​ക്‌​​​സോ കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 15ന് ​​​ആ​​​ര്‍​എ​​​സ്എ​​​സ് ജി​​​ല്ലാ നേ​​​താ​​​വും ബി​​​ജെ​​​പി തൃ​​​പ്ര​​​ങ്ങോ​​​ട്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ട​​​വ​​​ത്തൂ​​​രി​​​ലെ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നെ ശി​​​ക്ഷി​​​ച്ച​​​ത്. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും പോ​​​ക്‌​​​സോ ആ​​​ക്ട് പ്ര​​​കാ​​​രം 40 വ​​​ര്‍​ഷം (20 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് അ​​​ട​​​ക്കം) ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ട് ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് ശി​​​ക്ഷ.

ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ സ​​​ഹോ​​​ദ​​​രി മ​​​രി​​​ച്ചു. ശ​​​വ​​​സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് ആ​​​ദ്യം മൂ​​​ന്ന് ദി​​​വ​​​സ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും ജ​​​യി​​​ല്‍ മേ​​​ധാ​​​വി​​​യും ചേ​​​ര്‍​ന്ന് അ​​​ധി​​​ക ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​രോ​​​ള്‍കൂ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു ജ​​​യി​​​ല്‍ വി​​​ട്ടി​​​റ​​​ങ്ങി​​​യ പ​​​ദ്മ​​​രാ​​​ജ​​​ന്‍ ഇ​​​തു​​​വ​​​രെ ജ​​​യി​​​ലി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടി​​​ല്ല. മ​​​ര​​​ണം പോ​​​ലു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നു പ​​​ര​​​മാ​​​വ​​​ധി 10 ദി​​​വ​​​സ​​​വും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഞ്ച് ദി​​​വ​​​സം കൂ​​​ടി​​​യും അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​കാം. ഈ ​​​ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണ് ഇ​​​ത്ത​​​വ​​​ണ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ത​​​ന്‍റെ ശി​​​ക്ഷ റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ല്‍.

ഇ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ളാ​​​ണെ​​​ന്നും ത​​​ട​​​വു​​​കാ​​​ര​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സ് ആ​​​ദ്യം മു​​​ത​​​ല്‍ രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദം നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു.

Kerala

ആഗോള അയ്യപ്പ സംഗമ വിവാദം; ദൈ​വ​ത്തി​ന്‍റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കുമെന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തൃ​ശൂ‌‍‌​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ​ക്കി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് ക​റ​ക്റ്റ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ജോ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന് അ​തി​ൽ പ​ങ്കി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

'ക​ണ​ക്കു​ക​ൾ എ​പ്പോ​ഴും കൃ​ത്യ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യം. പാ​ർ​ട്ടി​ക്ക് അ​ക​ത്തു​പോ​ലും ക​ണ​ക്കി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. പൈ​സ എ​ടു​ക്കു​ന്ന​തി​ൽ ചി​ല ആ​ളു​ക​ൾ ചി​ല വേ​ല​ത്ത​ര​ങ്ങ​ൾ കാ​ണി​ക്കും. അ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ മ​ന്ത്രി​യോ ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നൊ​ക്കെ പൈ​സ അ​ടി​ച്ചു​മാ​റ്റു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​വ​ർ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദൈ​വ​ത്തി​ന്റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​കൊ​ണ്ട് ന​ട​ന്ന മോ​ഷ​ണം അ​ല്ല ഇ​തെ​ന്നും മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ‍‍‍​ർ‍ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പി​ഴ​വ് വ​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​ജ​യ​കു​മാ‍​ർ ഇ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് അ​ന്തി​മ​മ​ല്ലെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞ

Kerala

വാസവന് കച്ചേരി എന്താ ഗാനമേള എന്താ എന്നറിയില്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ഇ​നി വി​ഗ്ര​ഹം മാ​ത്ര​മേ ബാ​ക്കി​യു​ള്ളു​വെ​ന്നും വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യ​ത് സ്വ​ർ​ണം കൊ​ണ്ട് അ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​തൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം എ​ടു​ത്തു കൊ​ണ്ട് പോ​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മ​ന്ത്രി വാ​സ​വ​ന് ക​ച്ചേ​രി എ​ന്താ ഗാ​നമേ​ള എ​ന്താ എ​ന്ന് അ​റി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സം​ഗ​മ​ത്തി​ന് 500 ക​ട്ടി​ൽ എ​ന്ന ക​ണ​ക്ക് ക​ണ്ടു. എ​ന്തി​നാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും ക​ട്ടി​ൽ?. കി​ട​ന്നു​റ​ങ്ങാ​നാ​ണോ എ​ല്ലാ​വ​രും അ​വി​ടേ​ക്ക് പോ​യ​ത്.

വി.​എ​ൻ. വാ​സ​വ​ൻ രാ​ജിം. അ​തി​ൽ​ക്കു​റ​ഞ്ഞ ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും ഞ​ങ്ങ​ൾ ഒ​രു​ക്ക​മ​ല്ല. നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ ക​ണ​ക്ക് കൊ​ടു​ത്ത​തി​ന് വാ​സ​വ​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

4000 പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 8000 പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ക​ണ​ക്ക് എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​കു​ക. വെ​റും കൊ​ള്ള​യാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. വീ​ര​പ്പ​ൻ ഇ​വ​രെ ക​ണ്ടാ​ൽ സാ​ഷ്ടാ​ഗം ന​മ​സ്ക്ക​രി​ക്കും. കെ. ​മു​ര​ളീ​ധ​ര​ൻ ഭ​യ​ന്നോ​ടു​ന്ന​വ​ൻ അ​ല്ല. മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

International

സ്വർണത്തലമുടിയുള്ള സ്വീഡിഷ് സുന്ദരിയെ കിട്ടുമോ‍?... അനിൽ അംബാനി-എപ്സ്റ്റീൻ സംഭാഷണം പുറത്ത്

ന്യൂ​യോ​ർ​ക്ക്/​മും​ബൈ: അ​ന്താ​രാ​ഷ്‌ട്രത​ല​ത്തി​ൽ വ​ൻ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​മേ​രി​ക്ക​ൻ ലൈംഗിക ഇടപാടുകാരൻ ജെ​ഫ്രി എ​പ്സ്റ്റീനുമായി വ്യ​വ​സാ​യി അ​നി​ൽ അം​ബാ​നി​ക്ക് അടുത്ത ബന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട രേ​ഖ​കൾ ഉ​ദ്ധ​രി​ച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങളാണു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2017 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ത്തി​യ സ​ന്ദേ​ശ​ങ്ങ​ൾ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ​ആഴം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

സ്ത്രീ​ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ൽ അം​ബാ​നി

ഇ​രു​വ​രും ത​മ്മി​ലു​ള്ള സംഭാഷണങ്ങളിൽ ബി​സി​ന​സ് കാ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു​ണ്ട്. 2017 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​രു സം​ഭാ​ഷ​ണ​ത്തി​ൽ, ഒ​രാ​ളെ നി​ർദേശി​ക്കാ​ൻ അം​ബാ​നി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, സ​ന്ദ​ർ​ശ​നം ര​സ​ക​ര​മാ​ക്കാ​ൻ ഉ​യ​ര​മു​ള്ള, സ്വർണത്തലമുടിയുള്ള ഒ​രു സ്വീ​ഡി​ഷ് സു​ന്ദ​രിയെ എ​പ്സ്റ്റീ​ൻ നി​ർദേ​ശി​ച്ചു. ഇ​തി​ന് അ​ത് ഏ​ർ​പ്പാ​ട് ചെ​യ്യൂ- എ​ന്ന് അം​ബാ​നി മ​റു​പ​ടി ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഹോ​ളി​വു​ഡ് ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​വ​ർ ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അം​ബാ​നി​യു​ടെ സി​നി​മാ താ​ത്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച എ​പ്സ്റ്റീ​ൻ, മെ​റി​ൽ സ്ട്രീ​പ്പി​നെ പോ​ലെ ഉ​ള്ള​വ​ര​ല്ല​ല്ലോ നി​ങ്ങ​ളു​ടെ ഇ​ഷ്ടം?- എന്നു ചോദിക്കുന്നുണ്ട്.

മറുപടിയായി സ്കാ​ർ​ല​റ്റ് ജോ​ഹാ​ൻ​സനെ പോ​ലെയുള്ള യു​വ​ന​ടി​മാ​രെ​യാ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും അം​ബാ​നി മറുപടി പറയുന്നുണ്ട്. അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് എന്‍റ​ർ​ടൈ​ൻ​മെന്‍റ്സ് സഹനിർമാണം നിർവഹിച്ച -ഗോ​സ്റ്റ് ഇ​ൻ ദി ​ഷെ​ൽ- എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി​രു​ന്നു ജോ​ഹാ​ൻ​സ​ൺ. 2017-ൽ ആണ് ചിത്രം റിലീസ് ചെയ്തത്.

അം​ബാ​നി കു​ടും​ബ​ത്തെ പ​ഠി​ക്കാ​ൻ ശ്ര​മം

അ​നി​ൽ അം​ബാ​നി​യെ​യും കു​ടും​ബ​ത്തെ​യും കു​റി​ച്ച് കൂടുതൽ മ​നസി​ലാ​ക്കാ​ൻ എ​പ്സ്റ്റീ​ൻ ശ്ര​മി​ച്ചി​രു​ന്നുവെന്നതിനും തെളിവുണ്ട്. അം​ബാ​നി ആ​ൻ​ഡ് സ​ൺ​സ്, സ്റ്റോം​സ് ഇ​ൻ ദി ​സീ വി​ൻ​ഡ് തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ എ​പ്സ്റ്റീ​ൻ വ​രു​ത്തി​ച്ചു വാ​യി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ൻ മു​കേ​ഷ് അം​ബാ​നി​യു​മാ​യു​ള്ള അ​ക​ൽ​ച്ച​യെ​ക്കു​റി​ച്ചം ബി​സി​ന​സ് പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും ഇ​യാ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യും രേ​ഖ​ക​ൾ വ്യക്തമാക്കുന്നു.

നിഗൂ​ഢ​ കൂ​ടി​ക്കാ​ഴ്ച​ക​ൾ

പാ​രീ​സി​ലും ന്യൂ​യോ​ർ​ക്കി​ലും ഇ​രു​വ​രും നേ​രി​ട്ടു കാ​ണാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. 2019ൽ ​അ​നി​ൽ അം​ബാ​നി ന്യൂ​യോ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ത​ന്‍റെ മാ​ൻ​ഹ​ട്ട​നി​ലെ വ​സ​തി​യി​ലേ​ക്ക് എ​പ്സ്റ്റീ​ൻ ക്ഷ​ണി​ച്ചി​രു​ന്നു. ആ​രെ​യെ​ങ്കി​ലും ര​ഹ​സ്യ​മാ​യി കാ​ണ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കു​ക... എ​ന്ന വാ​ഗ്ദാ​ന​വും എ​പ്സ്റ്റീ​ൻ ന​ൽ​കി​യി​രു​ന്നതായും രേഖകൾ പറയുന്നു.

ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ദീ​പ​ക് ചോ​പ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​നി​ൽ അം​ബാ​നി​യെ​ക്കു​റി​ച്ച് എ​പ്സ്റ്റീ​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വെളിപ്പെടുത്തുന്നു. വ​ള​രെ സ​മ്പ​ന്ന​ൻ, പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ൾ, സെ​ലി​ബ്രി​റ്റി​ക​ളോ​ട് താ​ത്​പര്യ​മു​ള്ള​യാ​ൾ... തുടങ്ങിയ കാര്യങ്ങളാണ് ​ചോ​പ്ര അ​നി​ൽ അം​ബാ​നി​യെക്കുറിച്ചു പറഞ്ഞത്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ നേ​രിടു​ന്ന അ​നി​ൽ അം​ബാ​നി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ലൈം​ഗി​ക ഇടപാടുകാരൻ എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ​ബ​ന്ധം വ​ലി​യ തി​രി​ച്ച​ടി​യായിരിക്കുകയാണ്.

Book Review

എംറ്റി സ്‌പെയ്‌സ്; ലക്ഷ്യം പ്രമീളനായരുടെ സ്വീകാര്യതയോ എംടിയുടെ അപകീർത്തിയോ?

"എംറ്റി സ്‌പെയ്‌സ്; ബാഷ്‌പീകൃതയുടെ ആറാംവിരൽ' പുസ്തകം വരുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ വായിക്കണം എന്നുറപ്പിച്ചിരുന്നു. മറ്റൊന്നുംകൊണ്ടല്ല, എം.ടി.യുടെ ആദ്യഭാര്യ പ്രമീളാനായരെ സംബന്ധിച്ചതായതുകൊണ്ടുതന്നെ. ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് എം.ടി. എം.ടി. മാത്രമല്ല, വാല്മീകിയും വ്യാസനും തുടങ്ങി എന്നെപ്പോലെ അതിസാധാരണക്കാരനായ വായനക്കാരനു പരിചിതരായ എഴുത്തുകാരുടെ മാത്രമല്ല, അവരെക്കുറിച്ചുള്ള രചനകളും വായിക്കാനും ഔത്സുക്യം കൂടുതലുണ്ട്. വ്യാസൻ രചിച്ച മഹാഭാരതം വായിച്ചപ്പോൾ പുലർത്തിയ ഗൗരവം, കുഞ്ഞിക്കുട്ടൻ തമ്പുരാന്‍റെ ഭാഷാഭാരതം വായിച്ചപ്പോഴും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, രണ്ടാമൂഴം, യയാതി, കർണൻ തുടങ്ങി ശകുനിയെ വരെ നായകനാക്കി പലരും ആധ്യാത്മിക മാസികകളിൽവരെ എഴുതിയത് വായിച്ചപ്പോഴും പുലർത്താൻ സാധിച്ചിട്ടുണ്ട്. അതു വ്യാസൻ എന്ന എഴുത്തുകാരനെ പ്രീതിപ്പെടുത്താനോ, വിധേയത്വംപുലർത്താനോ, സ്വാധീനശക്തി കണ്ടിട്ടോ അല്ലല്ലോ.

വാൽമീകി എന്ന പേര് കേൾക്കുമ്പോഴേക്കും "അറിയോ? അയാളേ പണ്ടു കാട്ടാളനായിരുന്നു. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സന്യാസത്തിനുപോയവനാ, അയാളുടെയുള്ളിലെ ആണധികാരം രചനയിലുമുണ്ട്’ എന്നൊക്കെ പുളിച്ചുതികട്ടാറുമില്ല. ഇവരുടെയൊക്കെ കൃതികൾ വായിക്കുന്നു. ഇഷ്ടപ്പെട്ടാൽ നന്ന്. ഇല്ലെങ്കിൽ നഷ്ടമായ പണത്തെയോർത്തു സ്വയം പഴിക്കുന്നു.
സാമൂഹികവിരുദ്ധമായ പ്രവൃത്തികൾ ഉണ്ടാകാത്തിടത്തോളം കലാകാരന്‍റെ കലാസൃഷ്ടിയെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. അല്ലെങ്കിൽ സാമൂഹത്തിനു മുന്നിൽവയ്ക്കുന്ന അവരുടെ നിലപാടിൽ അതൃപ്തിയുണ്ടെകിൽ അനുസൃതമായ മറുപടി അറിയിക്കാം. അതിലുപരി ഇടപെടേണ്ട വ്യക്തിപരമായ അടുപ്പം ഇവരോടൊന്നുമില്ലെങ്കിൽ. അതുകൊണ്ടല്ലാംതന്നെ പ്രമീളാനായരെക്കുറിച്ച് ദീദിയും എച്മുക്കുട്ടിയും രചിച്ച പുസ്തകം വാങ്ങിയതിനു പ്രധാന കാരണം അവർ എം.ടി.യുടെ ആദ്യ ഭാര്യ ആയതുകൊണ്ടുതന്നെയാണ്. അതുതന്നെയാണല്ലോ ഈ പുസ്തകത്തിന്‍റെ മൂല്യവും.
ഈ ലോകത്തുള്ള 195 രാഷ്‌ട്രങ്ങളിൽ, ഏഷ്യ ഭൂഖണ്ഡത്തിൽ, ഇന്ത്യാ രാജ്യത്തിൽ, കേരളത്തിൽ, കോഴിക്കോട് എത്ര ആണുങ്ങൾ നിസാര കാര്യങ്ങൾക്കു ഭാര്യയെ പീഡിപ്പിക്കുന്നു? ഉപേക്ഷിക്കുന്നു ? അവരുടെയെല്ലാം പുസ്തകംപോയിട്ട് എണ്ണമെങ്കിലും കണക്കാക്കാൻ എച്മുക്കുട്ടി, പ്രധാനമായി ദീദി ശ്രമിച്ചിട്ടുണ്ടോയെന്നറിയില്ല. അപ്പോ കാരണം എം.ടി.യാകുന്നു.

വിവാദങ്ങൾ

പുസ്തകത്തിലേക്കുള്ള വേഗം കൂട്ടിയത് വിവാദങ്ങൾതന്നെ. അച്ഛനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന അശ്വതിയുടെയും സിതാരയുടെയും ഫേസ്ബുക് പോസ്റ്റ്, കുടുംബത്തിന്‍റെ അനുവാദമില്ലെന്നത്, വീട്ടിലെ കുട്ടികൾക്കു ഭാവിയിലുണ്ടാകാവുന്ന വേദനയെക്കുറിച്ചു മാധ്യമങ്ങൾക്കു മുന്നിലുള്ള അശ്വതിയുടെ പ്രസ്താവങ്ങൾ. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൃഷ്ടിയോടും പൊതുവിൽ ഏതു കുടുംബവും പുലർത്തുന്ന മനോഭാവം. പക്ഷെ, എന്നെ ആകർഷിച്ചത് ദീദിയുടെ മറുപടികളാണ്. അനുവാദം ആവശ്യമില്ലെന്നും എം.ടി.യെക്കുറിച്ചില്ല, പ്രമീളാനായരെക്കുറിച്ചാണ് പുസ്തകമെന്നതും. ആ മറുപടിയിലുള്ള കുസൃതിയും ആത്മവിശ്വാസവും ‘എംറ്റി സ്പെയ്‌സ്’ എന്ന പേരും തലക്കെട്ടിന്‍റെ രൂപകൽപനയും അദ്ഭുതസൃഷ്ടിയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചു.

എംടി മയം

പുസ്തകമെടുത്തു, കടകവിരുദ്ധമാണ് രൂപകൽപന. ദീദിയുടെ ഒരു ഭാഗത്തും തലതിരിച്ചാൽ എച്മുക്കുട്ടിയുടെയും. ടി. ദാമോദരൻ എന്ന ത്രസിപ്പിച്ച എഴുത്തുകാരന്‍റെ മകൾ എന്ന വിലാസം ദീദി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ അധികപരിഗണന, അല്ലെങ്കിൽ അറിവുവച്ചു ദീദിയുടെ ഭാഗം വായിച്ചുതുടങ്ങി. ഉള്ളടക്കം വായിക്കുന്നവർക്കു വിടുന്നു. പക്ഷേ, ചില ചോദ്യങ്ങൾ ആദ്യംമുതലേ തലപൊക്കി. എം.ടി.യെക്കുറിച്ചു എഴുതിയിട്ടില്ല എന്ന അവകാശവാദത്തിനുത്തരം എം.ടി.യില്ലാത്ത ഒരു പേജോ, ഖണ്ഡികയോ കാണിച്ചുതരാമോ എന്നാണ്. പ്രമീളാനായരുടെ പേരിലാണ് പുസ്തകമെങ്കിലും അവരെക്കാൾ എത്രയോ ഇരട്ടി എം.ടി. ഇതിൽ തെളിഞ്ഞുനിൽക്കുന്നു. എം.ടി.യുടെ സ്വാധീനശക്തിയാൽ ഇല്ലാതാക്കപ്പെട്ടു എന്ന് ആവർത്തിക്കുന്നതല്ലാതെ പ്രമീളാനായരുടെ വ്യക്തിത്വം, പ്രതിഭ സ്ഥാപിക്കുന്നതിനുള്ള എന്ത് ശ്രമമാണ് ദീദി രചനയിലൂടെ നടത്തിയതെന്നു മനസിലാകുന്നില്ല. എം.ടി.യുടെ സംഹാരശക്തി മിക്കതും അദൃശ്യമാണുതാനും. അമ്മയുടെ സുഹൃത്ത്, മെന്‍റോർ, എന്നൊക്കെയുള്ള ചില വ്യക്തിബന്ധങ്ങൾ. ചിതിക്കിടക്കുന്നൊരു ചെറു ജീവചരിത്രം.

 

International

റ​ഷ്യ​ൻ എ​ണ്ണ ഉ​പേ​ക്ഷിച്ചേ തീരൂ; ഇന്ത്യ-യുഎസ്​ വ്യാ​പാ​ര ക​രാർ മാ​ർ​ച്ചി​ൽ ഒപ്പിടും

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​നും പ​ക​രം അ​മേ​രി​ക്ക​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ ഊ​ർ​ജ-​സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​മു​ള്ള നി​ർ​ണാ​യ​ക വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും മാ​ർ​ച്ചി​ൽ ഒ​പ്പി​ടും. ക​രാ​ർ പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. കേ​ന്ദ്ര വാ​ണി​ജ്യമ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലാ​ണ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്. 2030ഓ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം 500 ബി​ല്യ​ൺ ഡോ​ള​റി​ൽ എ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം.

പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണ് കരാറിൽ ​ധാ​ര​ണ​യാ​യ​ത്. ക​രാ​റി​ലെ പ്ര​ധാ​ന ധാരണകൾ:
ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി ഉത്പന്ന​ങ്ങ​ൾ​ക്കു​മേ​ൽ നി​ല​വി​ലു​ള്ള ഉ​യ​ർ​ന്ന നി​കു​തി 18 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക കു​റ​യ്ക്കും. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ശ​ന​മാ​യ നി​ല​പാ​ട് അ​മേ​രി​ക്ക മു​ന്നോ​ട്ടുവ​ച്ചി​രു​ന്നു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഊ​ർജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽനിന്ന് ഏ​ക​ദേ​ശം 500 ബി​ല്യ​ൺ ഡോ​ള​റിന്‍റെ ഉത്പന്ന​ങ്ങ​ൾ ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽനിന്നു വാ​ങ്ങും. ഇ​തി​ൽ ബോ​യിം​ഗ് വി​മാ​ന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.

ആ​ഭ്യ​ന്ത​ര മേ​ഖ​ല​യ്ക്കു സം​ര​ക്ഷ​ണം

അ​മേ​രി​ക്ക​ൻ ഉത്പന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​മ്പോ​ഴും രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും താത്പര്യങ്ങൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നു കേന്ദ്രം ഉ​റ​പ്പു​ന​ൽ​കുന്നു. പാ​ലും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ ക​രാ​റി​ൽനി​ന്ന് ഒ​ഴി​വാ​ക്കും.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ക​രാ​റി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ ആ​രോ​പി​ച്ചു പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യർത്തി. ക​രാ​റി​ന്‍റെ പൂ​ർണ​രൂ​പം വെ​ളി​പ്പെ​ടു​ത്താ​ത്ത​തും റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ത​ക​രു​ന്ന​തും പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ, എം​എ​സ്​എം​ഇ മേ​ഖ​ല​യ്ക്കും ആ​ഭ്യ​ന്ത​ര നി​ർ​മാണമേ​ഖ​ല​യ്ക്കും ക​രാ​ർ വ​ലി​യ ക​രു​ത്തേ​കു​മെ​ന്നു പീ​യൂ​ഷ് ഗോ​യ​ൽ പറയുന്നു. ക​രാ​റിന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും മാ​ർ​ച്ച് പ​കു​തി​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ക​രാ​ർ ഒ​പ്പി​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

International

എ​പ്‌​സ്റ്റീനു ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രി​ക്കെ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ജെ​ഫ്രി എ​പ്‌​സ്റ്റീ​നു ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ രേ​ഖ​ക​ളി​ലാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ഹോ​ർ​മോ​ൺ കു​റ​വു​ക​ളെ​ക്കു​റി​ച്ചും രോ​ഗ​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ള്ള​ത്.

ആശങ്കകൾ ഇ മെയിലിൽ

വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ഹോ​ർ​മോ​ൺ അ​പ​ര്യാ​പ്ത​ത എ​പ്‌​സ്റ്റീ​നെ അ​ല​ട്ടി​യി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ടെ​സ്റ്റോ​സ്റ്റി​റോ​ൺ അ​ള​വ് താ​ഴ്ന്ന​നി​ല​യി​ലാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ത​ന്‍റെ ഹോ​ർ​മോ​ൺ നി​ല ഇ​തേ രീ​തി​യി​ലാ​ണെ​ന്ന് എ​പ്‌​സ്റ്റീ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

2015ൽ ​ഡോ​ക്ട​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ ത​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ആ​ശ​ങ്കകൾ എപ്സ്റ്റീൻ പ​ങ്കുവയ്ക്കുന്നുണ്ട്. ഇ​തി​നാ​യി ക്ലോ​മി​ഡ് പോ​ലു​ള്ള മ​രു​ന്നു​ക​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ച്ചെ​ങ്കി​ലും, ശ​രീ​ര​ഭാ​രം കൂ​ടു​ന്ന​തും നീ​ർ​ക്കെ​ട്ടും കണക്കിലെടുത്ത് 2016ൽ ചി​കി​ത്സ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

ചികിത്സ തേടി

ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ലൈം​ഗി​ക രോ​ഗ​ങ്ങ​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും എ​പ്‌​സ്റ്റീ​നെ ബാ​ധി​ച്ചി​രു​ന്നു. 2016ൽ ​ത​നി​ക്ക് ലൈം​ഗി​ക രോ​ഗം ബാ​ധി​ച്ച​താ​യും അ​തി​നാ​യി ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ഡോ​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലൈം​ഗി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഉ​ത്പന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ഇ​ മെ​യി​ൽ വ​ഴി എപ്സ്റ്റീൻ നി​ര​ന്ത​രം സ്വീ​ക​രി​ച്ചി​രു​ന്നു. സ്വ​ന്തം ബീ​ജം ഭാ​വി​യി​ലേ​ക്കു സൂ​ക്ഷി​ച്ചു​വയ്ക്കുന്നതിനെക്കുറിച്ചും എപ്സ്റ്റീൻ വിവരങ്ങൾ തേടിയിരുന്നതായും രേ​ഖ​ക​ൾ പ​റ​യു​ന്നു.
എ​പ്‌​സ്റ്റീ​ൻ ഫ​യ​ൽ​സ് ട്രാ​ൻ​സ്പ​ര​ൻ​സി ആ​ക്ട് പ്ര​കാ​രം പു​റ​ത്തു​വി​ട്ട ​ല​ക്ഷ​ക്ക​ണ​ക്കി​നു രേ​ഖ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. 2019 ഓ​ഗ​സ്റ്റി​ൽ ലൈം​ഗി​ക കുറ്റകൃത്യങ്ങളിൽ വി​ചാ​ര​ണ നടപടികൾ പുരോഗമിക്കവേ എപ്സ്റ്റീൻ ജ​യി​ലി​ൽ തൂങ്ങി മരിക്കുകയായിരുന്നു.

Kerala

പയ്യന്നൂരിലെ ഫണ്ട് വിവാദം: മലക്കംമറിഞ്ഞ് സിപിഎം; ഇന്ന് കണക്ക് പുറത്തുവിട്ടേക്കും

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ജില്ലാകമ്മിറ്റി വെള്ളിയാഴ്ച കണക്ക് പുറത്തുവിട്ടേക്കും. വി. കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ പ്രതികരണം. ആരോപണങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ബുധനാഴ്ചയാണ് പുറത്തിറക്കിയത്. പുസ്തകം ഇറങ്ങുന്നതിനുമുൻപ് കണക്ക് അവതരിപ്പിക്കണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും മനസില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മറുപടി.

എന്നാൽ, കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായ സാഹചര്യത്തിൽ കണക്കുകൾ പുറത്തുപറയുന്നതിൽ തടസമില്ലെന്ന് അദ്ദേഹം പിന്നീട് നിലപാട് മാറ്റി.

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്‌​ക്കൊ​ള്ള; ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ല്‍​പ്പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ പോ​റ്റി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ജി​ല​ൻ​സി​ന്‍റെ പ​ത്ത​നം​തി​ട്ട യൂ​ണി​റ്റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ 13 ആം ​പ്ര​തി​യാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ആ​കെ 33 പേ​രാ​ണ് കേ​സി​ലു​ള്ള​ത്. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ ആ​യി​രു​ന്നു സു​നി​ൽ​കു​മാ​ർ പോ​റ്റി. പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

International

എപ്സ്റ്റീൻ: ചിലർക്കു പ്രിയപ്പെട്ടവൻ, മറ്റു ചിലർക്ക് വെറുക്കപ്പെട്ടവൻ

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കു​റെ​ക്കാ​ല​മാ​യി വി​വാ​ദ​ങ്ങ​ളി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന പേ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ. ഈ ​ഒ​രു പേ​രു കാ​ര​ണം പേ​രു​ദോ​ഷം വ​ന്ന​വ​രും സ്ഥാ​നം പോ​യ​വ​രും അ​ധി​കാ​രം തെ​റി​ച്ച​വ​രും കു​ടും​ബ​ത്തി​ൽ​നി​ന്നു പു​റ​ത്താ​യ​വ​രു​മൊ​ക്കെ നി​ര​വ​ധി.

ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ഈ ​പേ​ര് രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ളി​ൽ കൊ​ഴു​ക്കു​ന്നു. അ​പ്പോ​ൾ ഉ​യ​രു​ന്ന പ​ല​രു​ടെ​യും സം​ശ​യം ഇ​താ​ണ്. ആ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ? എ​ങ്ങ​നെ​യാ​ണ് അ​യാ​ൾ ഇ​ത്ര വ​ലി​യ വി​വാ​ദ​പു​രു​ഷ​നാ​യ​ത്?

ഒ​രു അ​മേ​രി​ക്ക​ൻ ധ​നി​ക​നും പ​ണ​മി​ട​പാ​ടു​കാ​രനും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​വി​ഐ​പി​ക​ളു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യി​രു​ന്നു ജെ​ഫ്രി എ​പ്സ്റ്റീ​ൻ. എ​ന്നാ​ൽ, ഇ​യാ​ളു​ടെ വി​വി​ഐ​പി അ​ടു​പ്പ​ങ്ങ​ൾ നേ​രാ​യ വ​ഴി​ക്കു​ള്ള​ത​ല്ല എ​ന്ന​താ​ണ് ഇ​യാ​ളെ​യും ഇ​യാ​ളു​മാ​യി കൂ​ട്ടു​കൂ​ടി​യ​വ​രെ​യും വി​വാ​ദ​ത്തി​ലാ​ഴ്ത്തി​യ​ത്.

നൂ​റു ക​ണ​ക്കി​നു യു​വ​തി​ക​ളെ​യും കൗ​മാ​ര​ക്കാ​രി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്തും ദു​രു​പ​യോ​ഗം ചെ​യ്തും സ​മ്പ​ന്ന​ർ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കാ​ഴ്ച​വ​ച്ചു​മൊ​ക്കെ​യാ​ണ് ഇ​യാ​ൾ വി​വി​ഐ​പി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ​ത്. ത​ന്‍റെ വി​ജ​യ​ക​ര​മാ​യ സാ​മ്പ​ത്തി​ക ക​രി​യ​റി​ലൂ​ടെ കോ​ടീ​ശ്വ​ര​നാ​യി മാ​റി​യ എ​പ്‌​സ്റ്റീ​ൻ, അ​തി​സ​മ്പ​ന്ന​ർ, പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഒ​രു വ​ലി​യ സൗ​ഹൃ​ദ വ​ല​യം കെ​ട്ടി​പ്പ​ടു​ത്തി​രു​ന്നു.

കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.

കണക്കിൽ മിടുക്കൻ

1953 ജ​നു​വ​രി 20ൽ ​പോ​ള എ​പ്‌​സ്റ്റീ​ന്‍റെ​യും സെ​യ്‌​മൂ​ർ എ​പ്‌​സ്റ്റീ​ന്‍റെ​യും ര​ണ്ട് മ​ക്ക​ളി​ൽ ആ​ദ്യ​ത്തെ​യാ​ളാ​യാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ജ​ന​നം. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ മി​ക​ച്ച ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന എ​പ്സ്റ്റീ​ൻ ഒ​രു മി​ക​ച്ച പി​യാ​നി​സ്റ്റു​മാ​യി​രു​ന്നു. 1969ൽ ​അ​ദ്ദേ​ഹം സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

കൂ​പ്പ​ർ യൂ​ണി​യ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ 1971 വ​രെ പ​ഠി​ച്ചു. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കൂ​റ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു മാ​റി. മൂ​ന്നു വ​ർ​ഷം അ​വി​ടെ പ​ഠി​ച്ചെ​ങ്കി​ലും ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

ആ​ദ്യ ആ​രോ​പ​ണം 2005ൽ

2005-​ൽ പാം ​ബീ​ച്ചി​ൽ വ​ച്ചാ​ണ് എ​പ്‌​സ്റ്റീ​നെ​തി​രെ ആ​ദ്യ​മാ​യി ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം ഉ​യ​രു​ന്ന​ത്. 14 വ​യ​സു​കാ​രി​യാ​യ വ​ള​ർ​ത്തു മ​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്ന് ഒ​രു സ്ത്രീ ​പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ഫ്ബി​ഐ​യും കേ​സി​ൽ ഇ​ട​പെ​ട്ടു. പ​ക്ഷേ, എ​പ്സ്റ്റീ​ൻ സ്വ​ത​ന്ത്ര​നാ​യി​ത്ത​ന്നെ വി​ഹ​രി​ച്ചു. പ​ക്ഷേ, ഇ​യാ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റെ​ഡാ​റി​ൽ ആ​യി​രു​ന്നു.

2008-ൽ ​വീ​ണ്ടും ആ​രോ​പ​ണം വ​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക തൊ​ഴി​ലി​നു പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റം ഇ​യാ​ൾ​ക്കു സ​മ്മ​തി​ക്കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് എ​പ്സ്റ്റീ​ൻ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 13 മാ​സം മാ​ത്രം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച എ​പ്‌​സ്റ്റീ​ൻ പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി. ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷം 2019 ജൂ​ലൈ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ലൈം​ഗി​കാ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​യാ​ൾ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി ജ​യി​ല​ട​യ്ക്ക​പ്പെ​ട്ടു.

ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ച്ചു പോ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഞെ​ട്ടി​ത്ത​രി​ച്ചു. ഒ​രു ദ്വീ​പ് സ്വ​ന്ത​മാ​ക്കി​യ ഇ‍യാ​ൾ അ​വി​ടെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ല പ്ര​മു​ഖ​ർ​ക്കും പെ​ൺ​കു​ട്ടി​ക​ളെ ന​ൽ​കി​യ​ത് ഈ ​ദ്വീ​പി​ലാ​ണെ​ന്നു പ​റ​യു​ന്നു. നൂ​റു ക​ണ​ക്കി​നു പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​ര​ക​ൾ. ജ​യി​ലി​ൽ ആ​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം ഓ​ഗ​സ്റ്റ് 10ന് ​മ​ൻ​ഹാ​ൻ​ട്ട​ണി​ലെ ജ​യി​ല​റ​യ്ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ എ​പ്‌​സ്റ്റീ​നെ ക​ണ്ടെ​ത്തി.

National

മേരാ നാം മുഹമ്മദ് ദീപക്; കുടുംബത്തിനു ബജ്‌രംഗ് ദൾ ഭീഷണിയെന്നു ദീപക് കുമാർ

ഡെറാഡൂൺ: മുസ്‌ലിമിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയ ബജ്‌രംഗ് ദൾ പ്രവർത്തകരെ ഒറ്റയ്ക്കു തുരത്തിയ ദീപക് കുമാർ എന്ന യുവാവിനെതിരേ കേസ് എടുത്തതിൽ വ്യാപക പ്രതിഷേധം.
കടയ്ക്കു മുന്നിലെത്തിയ സംഘർഷമുണ്ടാക്കിയതിന് ബജ്‌രംഗ് ദൾ പ്രവർത്തകർക്കെതിരെ ആദ്യം കേസെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിലാണ് ഇവരെ തടയാൻ മുന്നിട്ടിറങ്ങിയ ദീപക് കുമാർ എന്ന യുവാവിനെതിരേയും കേസെടുത്തത്. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബാ ഡ്രസ് എന്ന തുണിക്കടയ്ക്കു മുന്നിൽ കഴിഞ്ഞ ജനുവരി 26നായിരുന്നു നാടകീയ സംഭവങ്ങൾ.

30 വർഷമായ പേര്

ബാബാ സ്കൂൾ ഡ്രസ് എന്ന പേരിൽ 30 വർഷമായി കട പ്രവർത്തിച്ചുവരികയായിരുന്നു. ബാബ എന്ന പേരു ചേർത്ത കടകൾ വേറെയും ആ നഗരത്തിലുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം മുന്പ് ഒരു കടയുടെ പേരിലെ ബാബ മാറ്റണമെന്ന് ഒരു സംഘം ബജ്‌രംഗ്ദൾ പ്രവർ‌ത്തകർ ആവശ്യപ്പെട്ടു. കോട്‌ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്‍റെ പേരിന്‍റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരിൽനിന്ന് ഇതുമാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രണ്ടു തവണ പ്രവർത്തകർ എത്തി ബഹളം കൂട്ടിയിരുന്നു. 70 വയസുള്ള വക്കീൽ അഹമ്മദ് ആയിരുന്നു കടയുടെ ഉടമസ്ഥൻ.

റിപ്പബ്ലിക് ദിനത്തിൽ വീണ്ടും നാൽപതോളം പേരെത്തി കടയുടെ മുന്നിൽ ബഹളംകൂട്ടി. ഈ സമയം സുഹൃത്തിനൊപ്പം സമീപത്തെ കടയിൽ നിൽക്കുകയായിരുന്നു ദീപക് കുമാർ. ബഹളം കേട്ട് എന്താണെന്ന് അദ്ദേഹമെത്തി അന്വേഷിച്ചു. നീ ഇതിൽ ഇടപെടേണ്ടെന്നു പറഞ്ഞു പ്രവർത്തകർ താക്കീത് നൽകി. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന ദീപക് മറ്റുള്ളവർക്കു ബാബ എന്നു ചേർക്കാമെങ്കിൽ വക്കീൽ അഹമ്മദ് ഇട്ടാൽ എന്താ കുഴപ്പമെന്നു ചോദിച്ചു. അവർ ഹിന്ദുക്കളാണെന്നായിരുന്നു സംഘത്തിലുള്ളവരുടെ മറുപടി.

എല്ലാവരും ഒരുപോലെ

70 വയസുള്ള വയോധികനോടാണ് അവരുടെ അതിക്രമം. പ്രായമുള്ള ആളെ ഭീഷണിപ്പെടുത്തരുതെന്നും ഞാൻ അവരോടു പറഞ്ഞു. അപ്പോഴാണ് അവർ എന്‍റെ പേരു ചോദിച്ചത്. രോഷംകൊണ്ട് മുഹമ്മദ് ദീപക് എന്നു പറയാനായിരുന്നു നാവിൽ വന്നത്, ഞാനതു പറഞ്ഞു. ഞാനൊരു ഇന്ത്യക്കാരനാണെന്നും എല്ലാ മനുഷ്യരുടെ നിയമത്തിൽ മുന്നിൽ ഒരു പോലെയാണെന്നു കാണിക്കാനുമാണ് ശ്രമിച്ചതെന്നും ദീപക് മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ അക്രമിസംഘം പിന്തിരിഞ്ഞെങ്കിലും പിന്നീട് വലിയൊരു സംഘം തിരിച്ചെത്തി കോട്‌ദ്വാറിലെ പാർക്കിൽ സംഘടിച്ചു ദീപക്കിനെതിരേ മുദ്രാവാക്യം വിളി തുടങ്ങി.
തന്‍റെ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടായതായി ദീപക് പറയുന്നു. പോലീസിൽ പരാതിപ്പെട്ടെന്നും തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും അതിനാൽ നിലപാടിൽനിന്നു പിന്നോട്ടുപോകില്ലെന്നും ദീപക് പറഞ്ഞു. ഇതിനു പിന്നാലെയാണ് വക്കീൽ അഹമ്മദിന്‍റെ പരാതിയിൽ സമരം നടത്തിയവർക്കെതിരേയും ബജ്‌രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ദീപക്കിനെതിരേയും കേസെടുത്തത്.

Kerala

പണം തട്ടിപ്പ്; ടി.എസ് സുനീഷിന്‍റെ രാജി വാങ്ങി ബിജെപി ജില്ലാ നേതൃത്വം

കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.

ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.

പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്‍റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്‍റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

പാര്‍ട്ടി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

വ്യക്തിപരമായി തല്പരകക്ഷികള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.

Kerala

എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​മ്രാ​ൻ ​ഖാ​ന്‍റെ ചി​ത്രം; വി​വാ​ദ​മാ​യ​പ്പോ​ൾ പി​ൻ​വ​ലി​ച്ചു

മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കു​​​ന്ന എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള തീം ​​​സോം​​​ഗി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചു.

എ​​​ഐ തീം ​​​ഗാ​​​ന​​​മാ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. അ​​​ന്ത​​​രി​​​ച്ച മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളാ​​​യ സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ, മു​​​ഹ​​​മ്മ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഇ.​​​അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രും നി​​​ല​​​വി​​​ലെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണ് ഇ​​​മ്രാ​​​ൻ ​ഖാ​​​ന്‍റെ ചി​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2.47 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എ​​​ഐ വീ​​​ഡി​​​യോ​​​യി​​​ൽ 2.23 മി​​​നി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​മ്രാ​​​​ന്‍റെ ചി​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളും സാ​​​മൂ​​​ഹി​​​ക നി​​​രീ​​​ക്ഷ​​​ക​​​രും ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ൽ​​നി​​​ന്ന് എം​​​എ​​​സ്എ​​​ഫ് തീം ​​​സോം​​​ഗ് മാ​​​റ്റി​​​യ​​​ത്.

ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് രം​​​ഗ​​​ത്തെ​​​ത്തി. മ​​​ത​​​രാ​​ഷ്‌​​ട്ര​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യും മ​​​നു​​​ഷ്യ​​​രെ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ നേ​​​താ​​​വി​​​നോ​​​ട് എം​​​എ​​​സ്എ​​​ഫി​​​ന് എ​​​ന്തു ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

റിപ്പബ്ലിക് ദിന പരേഡിൽ പ്രതിപക്ഷ നേതാക്കളുടെ ഇരിപ്പിടത്തെച്ചൊല്ലി വിവാദം

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ഇ​രി​പ്പി​ട​ത്തെ സം​ബ​ന്ധി​ച്ച് രാ​ഷ്‌​ട്രീ​യ വി​വാ​ദം. ഇ​രു​വ​രെ​യും മൂ​ന്നാം​നി​ര​യി​ലി​രു​ത്തി ബി​ജെ​പി സ​ർ​ക്കാ​ർ അ​പ​മാ​നി​ച്ചു എ​ന്ന് ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടു​ള്ള ഇ​ത്ത​രം പെ​രു​മാ​റ്റ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്രോ​ട്ടോ​ക്കോ​ളോ പാ​ര​ന്പ​ര്യ​മോ സ​ർ​ക്കാ​ർ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് രാ​ജ്യ​സ​ഭാം​ഗ​വും കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല ചോ​ദി​ച്ചു. അ​പ​ക​ർ​ഷ​താ​ബോ​ധം നി​റ​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ നി​രാ​ശ മാ​ത്ര​മാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഭ​ര​ണ​ക​ക്ഷി​യി​ൽ​നി​ന്ന് ഇ​തി​ലും മി​ക​ച്ച​തൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഈ ​രീ​തി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗം വി​വേ​ക് ത​ൻ​ഖ പ​റ​ഞ്ഞു.

യു​പി​എ ഭ​ര​ണ സ​മ​യ​ത്ത് റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ എ​ൽ. കെ. ​അ​ഡ്വാ​നി​യും മ​ക​ളും കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കൊ​പ്പം മു​ൻ​നി​ര​യി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മാ​ണി​ക്കം ടാ​ഗോ​ർ പ്ര​തി​ക​രി​ച്ച​ത്.ആ​ദ്യ​മാ​യ​ല്ല രാ​ഹു​ലി​ന്‍റെ ഇ​രി​പ്പി​ട​ത്തെ​ച്ചൊ​ല്ലി വി​വാ​ദ​മു​ണ്ടാ​കു​ന്ന​ത്. 2018ൽ ​രാ​ഹു​ലി​ന് സാ​ധാ​ര​ണ​യി​ലും പി​ന്നി​ലാ​യി ഇ​രി​പ്പി​ടം ന​ൽ​കി​യ​തി​ൽ കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

നി​ല​വി​ൽ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. രാ​ഷ്‌​ട്ര​പ​തി​ഭ​വ​ന്‍റെ മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ച് ഏ​ഴാ​മ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ്ഥാ​നം. അ​തേ​സ​മ​യം പ​രി​പാ​ടി​യെ കോ​ണ്‍ഗ്ര​സ് രാഷ്‌ട്രീയ​വ​ത്ക​രി​ച്ച​താ​യി ബി​ജെ​പി വി​മ​ർ​ശി​ച്ചു. രാ​ഹു​ലി​ന് പി​ന്നി​ലും സ​മീ​പ​ത്തും നി​ര​വ​ധി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഇ​രി​പ്പു​ണ്ടെ​ന്നും അ​വ​രൊ​ന്നും പ​രാ​തി​പ്പെ​ടു​ന്നി​ല്ല​ല്ലോ എ​ന്നും ബി​ജെ​പി തി​രി​ച്ച​ടി​ച്ചു.
റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്‌​ട്ര​പ​തിഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ്റ് ഹോം ​റി​സ​പ്ഷ​നി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത ഷാ​ൾ (പ​ട്ക) ധ​രി​ക്കാ​ൻ രാ​ഹു​ൽ വി​സ​മ്മ​തി​ച്ച​തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ൾ​പ്പെടെ പ​ങ്കെ​ടു​ത്ത എ​ല്ലാ നേ​താ​ക്ക​ളും പ​ട്ക ധ​രി​ച്ച​പ്പോ​ൾ രാ​ഹു​ൽ അ​ത് വി​സ​മ്മ​തി​ച്ച​താ​യി ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്‌​ട്ര​പ​തി നേ​രി​ട്ട് ര​ണ്ടു​ത​വ​ണ ഓ​ർ​മി​പ്പി​ച്ചെ​ങ്കി​ലും രാ​ഹു​ൽ നി​ഷേ​ധി​ച്ച​താ​യി ബി​ജെ​പി​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഐ​ടി) മേ​ധാ​വി അ​മി​ത് മാ​ള​വ്യ ആ​രോ​പി​ച്ചു.

Kerala

വാജിവാഹന വി​വാ​ദം ത​ന്ത്രി​യെ അ​വ​ഹേ​ളി​ക്കാ​നെന്ന്

കൊ​​​​​ച്ചി: ശ​​​​​ബ​​​​​രി​​​​​മ​​​​​ല ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ കൊ​​​​​ടി​​​​​മ​​​​​ര​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​ജിവാ​​​​​ഹ​​​​​നം ക്ഷേ​​​​​ത്രം ത​​​​​ന്ത്രി ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യെ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്‍ എ​​​​​സ്‌​​​​​ഐ​​​​​ടി കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത് ത​​​​​ന്ത്രി​​​​​മാ​​​​​രെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കാ​​​​​ന്‍വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്നു ത​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ വി​​​​​വി​​​​​ധ കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍.

ക്ഷേ​​​​​ത്രാ​​​​​ധി​​​​​ഷ്ഠി​​​​​ത ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​വ​​​​​ചി​​​​​ക്കു​​​​​ന്ന ത​​​​​ന്ത്ര സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍പ്ര​​​​​കാ​​​​​രം വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ത​​​​​ന്ത്രി​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ത​​​​​ന്ത്ര​​​​സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ണ് ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡ് ത​​​​​ന്ത്രി​​​​​ക്കു വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ന​​​​​ല്‍​കി​​​​​യ​​​​​ത്.

ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സ​​​​​മ്മ​​​​​ത​​​​​ത്തോ​​​​​ടെ ത​​​​​ന്ത്രി​​​​​ക്കു ല​​​​​ഭി​​​​​ച്ച വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ല്ല​​​​​ത്തു​​​​​നി​​​​​ന്ന് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത് ശ​​​​​രി​​​​​യാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യ​​​​​ല്ല. ചൈ​​​​​ത​​​​​ന്യ​​​​​മു​​​​​ള്ള ഇ​​​​​ത്ത​​​​​രം വ​​​​​സ്തു​​​​​ക്ക​​​​​ള്‍ വീ​​​​​ട്ടി​​​​​ല്‍ കൊ​​​​​ണ്ടു​​​​​പോ​​​​​യി വ​​​​​യ്ക്കാ​​​​​ന്‍ ചി​​​​​ല​​​​​ര്‍ ഭ​​​​​യ​​​​​ക്കു​​​​​മ്പോ​​​​​ള്‍ അ​​​​​തു തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചേ​​​​​ക്കാം. തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം മോ​​​​​ഷ​​​​​ണം പോ​​​​​യെ​​​​​ന്ന് ആ​​​​​രും പ​​​​​രാ​​​​​തി കൊ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ന്‍ വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം തൊ​​​​​ണ്ടി​​​​​മു​​​​​ത​​​​​ലാ​​​​​ണോ​​​​യെ​​​​ന്നും ത​​​​​ന്ത്രി​​​​​കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍ ചോ​​​​​ദി​​​​​ച്ചു. സ്വ​​​​​ര്‍​ണം ചെ​​​​​മ്പാ​​​​​ക്കി കൊ​​​​​ള്ള​​​​​യ്ക്കു കൂ​​​​​ട്ടു​​​​​നി​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​രെയും അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ല്‍ നി​​​​​ര്‍​ത്തി​​​​​യി​​​​​ട്ട് ത​​​​​ന്ത്രി​​​​​യി​​​​​ലും മേ​​​​​ല്‍​ശാ​​​​​ന്തി​​​​​മാ​​​​​രി​​​​​ലും കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ലെ സ്വ​​​​​ര്‍​ണ​​​​​ക്കൊ​​​​​ള്ള മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്ന ശാ​​​​​സ്ത്ര​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ എ​​​​​ല്ലാ​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളും ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും ക്ഷേ​​​​​ത്രം ത​​​​​ന്ത്രി​​​​​ക്കാ​​​​​ണ്.

എ​​​​​ന്നാ​​​​​ല്‍, ത​​​​​ന്ത്രിസ്വ​​​​​ന്തം​ സ്ഥാ​​​​​നം നി​​​​​ല​​​​​നി​​​​​ര്‍​ത്താ​​​​​നോ സ്വാ​​​​​ര്‍​ഥലാ​​​​​ഭ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യോ ഇ​​​​​തി​​​​​നൊ​​​​​ക്കെ മൗ​​​​​നാ​​​​​നു​​​​​വാ​​​​​ദം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ ത​​​​​ന്ത്രി​​​​​യും ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

യോ​​​​​ഗ​​​​​ക്ഷേ​​​​​മ​​​​​സ​​​​​ഭ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. പി.​​​​​എ​​​​​ന്‍.​​​​​ഡി. ന​​​​​മ്പൂ​​​​​തി​​​​​രി, ത​​​​​ന്ത്രി സ​​​​​മാ​​​​​ജം മു​​​​​ന്‍ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. ഈ​​​​​ശാ​​​​​ന​​​​​ന്‍ ന​​​​​മ്പൂ​​​​​തി​​​​​രി, അ​​​​​ഖി​​​​​ല കേ​​​​​ര​​​​​ള ത​​​​​ന്ത്രി സ​​​​​മാ​​​​​ജം പ്ര​​​​​തി​​​​​നി​​​​​ധി പ​​​​​ര​​​​​മേ​​​​​ശ്വ​​​​​ര​​​​​ന്‍ ഭ​​​​​ട്ട​​​​​തി​​​​​രി​​​​​പ്പാ​​​​​ട്, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പോ​​​​​റ്റി, എ​​​​​സ്.​​​​​പി. ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ന്‍ പോ​​​​​റ്റി, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പു​​​​​ന്ന​​​​​ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Kerala

വിവാദ ഭാഗങ്ങൾ ഒഴിവാക്കി; കെ-ടെറ്റിൽ പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.

കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Kerala

വിവാദങ്ങളില്‍പെട്ട് രണ്ട് പ്രധാന തന്ത്രിമാര്‍; കര്‍മങ്ങള്‍ ചെയ്യാന്‍ ഇനി യുവതലമുറ

ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്‍മങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.

യുവതലമുറ രംഗത്തേക്ക്

മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന്‍ മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്‍റെ മരണത്തോടെ മോഹനരുടെ മകന്‍ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന്‍ കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്‍മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.

13 രാജ്യങ്ങളിൽ

കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്‌മദത്തന്‍ ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.

Kerala

തന്ത്രിയുടെ അറസ്റ്റിലൂടെ മുഖം രക്ഷിക്കാൻ സിപിഎം; രാജീവര് നേരത്തെയും കണ്ണിലെ കരട്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.

ദൈവതുല്യർ

അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്‍റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്‌ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്‌ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമാരുടെ മൊഴിയും എസ്‌ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.

ബംഗളൂരുവിൽനിന്ന് വരവ്

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്‍കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.

കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള്‍ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്‌ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.

മുഖ്യമന്ത്രിയുടെ രോഷം

2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില്‍ നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.

District News

വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരുടെ ഹാജർബുക്ക് കൈക്കലാക്കിയതു വിവാദത്തിൽ

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വെ​ള്ള​നാ​ട് ശ​ശി നി​യ​മ​വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ​ബു​ക്ക് കൈ ​ക്ക​ലാ​ക്കി​യ​ത് വി​വാ​ദ​ത്തി​ൽ. ഇ​തു​കാ​ര​ണം ഹാ​ജ​ർ​രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത്.

ഇ​തി​നി​ടെ ഡ്രൈ​വ​ർ​മാ​രാ​യാ ഷാ​ജി, കാ​ർ​ത്തി​കേ​യ​ൻ, ന​ന്ദ​ൻ എ​ന്നി​വ​രെ പ്ര​സി​ഡന്‍റ് ഹാ​ജ​ർ​ബു​ക്കി​ൽനി​ന്നും നീ​ക്കം ചെ​യ്ത​ശേ​ഷം ബു​ക്കി​ൽ സീ​ൽ പ​തി​പ്പി​ച്ച​തു വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി. ഡ്രൈ​വ​ർ​മാ​രാ​യ മൂ​ന്നു​പേ​രെ​യും പി​രി​ച്ചു​വി​ടാ​ൻ ആ​ദ്യക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തോ​ടു സെ​ക്ര​ട്ട​റി നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​സി​ഡന്‍റ് ഹാ​ജ​ർ​ബു​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി ഇ​വ​രു​ടെ പേ​രു​ക​ൾ വെ​ട്ടി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​താ​യി സെ​ക്ര​ട്ട​റി എ​ൽ.​ സി​ന്ധു പ​റ​ഞ്ഞു. ഹാ​ജ​ർ​ബു​ക്കി​ൽ നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി പേ​രു​ക​ൾ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്നു ഡ്രൈ​വ​ർ​മാ​രും വ്യ​ക്ത​മാ​ക്കി.

ഇ​തേ​സ​മ​യം ഡ്രൈ​വ​ർ​മാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ തെ വ​ന്ന​തി​നെ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി. പ്ര​സി​ഡന്‍റും സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്തു​മാ​ണ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത

Movies

'വീ​ർ​ത്ത ക​വി​ളും ഉ​രു​ണ്ടി​രി​ക്കു​ന്ന ശ​രീ​ര​വും'; ന​ടി സ്നേ​ഹ ശ്രീ​കു​മാ​റി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ

ന​ടി സ്നേ​ഹ ശ്രീ​കു​മാ​റി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ.

നേ​ര​ത്തെ ന​ർ​ത്ത​ക​നും അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ​തി​രെ​യു​ള്ള സ​ത്യ​ഭാ​മ​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളെ സ്നേ​ഹ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് പു​തി​യ പ​രാ​മ​ർ​ശം.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് സ്നേ​ഹ​യു​ടെ ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളെ​യും കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് സ​ത്യ​ഭാ​മ സം​സാ​രി​ച്ച​ത്.

‘പി​ണ്ഡോ​ദ​രി മോ​ളെ നി​ന്നെ ഏ​തേ​ലും പൊ​തു​വേ​ദി​യി​ൽ വ​ച്ച് ഞാ​ൻ കാ​ണും. അ​ന്നു നീ ​നി​ന്‍റെ ഭ​ർ​ത്താ​വ് പെ​ണ്ണ് കേ​സി​ൽ​പ്പെ​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ഷ​മി​ക്കും. എ​നി​ക്ക് എ​തി​രെ നീ ​ഇ​ട്ട വീ​ഡി​യോ ഞാ​ൻ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. ത​ത്ക്കാ​ലം ഇ​ത് ഇ​രി​ക്ക​ട്ടെ.’​വി​ഡി​യോ പ​ങ്കു​വ​ച്ച് സ​ത്യ​ഭാ​മ കു​റി​ച്ചു.

‘ഞാ​ൻ കു​റ​ച്ചു വി​വാ​ദ​ങ്ങ​ളി​ലൊ​ക്കെ​പ്പെ​ട്ട​താ​യി എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മ​ല്ലോ. അ​ത് വി​വാ​ദ​മാ​യി നി​ങ്ങ​ൾ​ക്ക് തോ​ന്നി​യെ​ങ്കി​ലും എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല. അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ​ക​ൾ ഞാ​ൻ ലൈ​വി​ൽ വ​ന്നു പ​റ​യും. പ​ക്ഷേ ആ ​സ​മ​യ​ത്ത് എ​ന്നെ വേ​ദ​നി​പ്പി​ച്ച ചി​ല​രു​ണ്ട്. എ​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് എ​ന്നെ പ​ബ്ലി​ക് ആ​യി സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​റ്റി​ല്ല, കാ​ര​ണം മാ​ധ്യ​മ​ങ്ങ​ൾ അ​വ​രെ വ​ള​യും.

എ​ങ്കി​ലും എ​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ല്ലാ​വ​രും എ​ന്നെ വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു. എ​ന്‍റെ ക​രി​യ​ർ പോ​ലും നി​ന്നു പോ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഈ​ശ്വ​രാ​ധീ​നം ഉ​ള്ള ക​ല ആ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടു ദൈ​വ​ങ്ങ​ൾ എ​ന്‍റെ കൂ​ടെ നി​ന്നു.

ഞാ​ൻ ത​ള​ർ​ന്നി​ല്ല, ഒ​റ്റ​യ്ക്ക് പോ​രാ​ടി. ക​ലാ​ലോ​ക​ത്ത് എ​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് പോ​ലും നേ​രി​ട്ട് സ​ഹാ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ക​ല പ​ഠി​ച്ച ചി​ല​ർ എ​ന്നെ ദ്രോ​ഹി​ക്കു​ക​യും ചെ​യ്തു. ദേ​ഹോ​പ​ദ്ര​വം അ​ല്ല ഞാ​ൻ ഉ​ദേ​ശി​ച്ച​ത്, അ​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഓ​രോ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് ഞാ​ൻ മാ​ന​സി​ക​മാ​യി കു​റ​ച്ചു ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ടം തു​ള്ള​ൽ പ​ഠി​ച്ച ഒ​രു​ത്തി​യു​ണ്ട്. ഇ​വ​ൾ ഓ​ട്ടം തു​ള്ള​ലാ​ണോ പ​ഠി​ച്ച​ത് എ​ന്നു​പോ​ലും എ​നി​ക്ക് അ​റി​യി​ല്ല. ഞാ​ൻ പി​ന്നീ​ടാ​ണ് അ​ത് അ​റി​ഞ്ഞ​ത്, ചാ​ന​ലി​ൽ വ​രു​ന്ന ‘മ​റി​മാ​യം’ എ​ന്നൊ​രു പ​രി​പാ​ടി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന സ്ത്രീ​യാ​ണ​ത്. വ​ള​രെ ന​ല്ല രീ​തി​യി​ൽ പോ​കു​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് അ​ത്. മ​ണി​ക​ണ്ഠ​ൻ, നി​യാ​സ്, ഉ​ണ്ണി തു​ട​ങ്ങി​യ അ​സാ​ധ്യ ക​ലാ​കാ​ര​ന്മാ​ർ ഒ​ക്കെ അ​തി​ലു​ണ്ട്. അ​തി​ന​ക​ത്താ​ണ് ഞാ​ൻ പ​റ​യു​ന്ന ഈ ​ക​ക്ഷി ഉ​ള്ള​ത്. അ​വ​ളെ നി​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. വീ​ർ​ത്ത ക​വി​ളും ആ​ക​പ്പാ​ടെ ഉ​രു​ണ്ടി​രി​ക്കു​ന്ന ഒ​രു​ത്തി.

ഇ​വ​ൾ വ​ന്നി​ട്ട് എ​ന്നെ പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​മോ. ഈ ​സ്ത്രീ മ​റ്റേ​യാ​ളു​ടെ കൂ​ടെ വ​ന്ന് നൃ​ത്തം ക​ളി​ക്കാ​മോ എ​ന്ന്, എ​ന്‍റെ എ​തി​ർ ക​ക്ഷി​യാ​യ ആ​ളു​ടെ കൂ​ടെ, എ​ന്താ​ടി എ​നി​ക്ക് ക​ളി​ക്കാ​ൻ പ​റ്റാ​ത്ത​ത് ?. ഞാ​ൻ സ്ത്രീ ​അ​ല്ല എ​ന്ന് എ​വി​ടെ​യെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ. നി​ന​ക്ക് ഡാ​ൻ​സ് ഇ​ന്‍റ​ർ​വ്യൂ​വി​നു ചെ​ന്നി​ട്ട് കി​ട്ടാ​ഞ്ഞി​ട്ട​ല്ലേ നീ ​ഓ​ട്ടം തു​ള്ള​ൽ എ​ടു​ത്ത​ത്. നീ ​എ​ന്നി​ട്ട് ഇ​പ്പൊ ഓ​ട്ടം തു​ള്ള​ൽ ആ​ണോ തു​ള്ളു​ന്ന​ത്, ആ​ദ്യം നീ ​പ​ഠി​ച്ച തൊ​ഴി​ൽ നീ ​കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ടോ, അ​ത് ആ​ദ്യം നീ ​ചെ​യ്യ്, എ​ന്നി​ട്ട് നീ ​എ​ന്‍റെ അ​ടു​ത്തേ​ക്ക് വാ. ​നീ നി​ന്‍റെ അ​മ്മ​യു​ടെ വ​യ​റ്റി​ൽ ഉ​ണ്ടാ​കു​ന്ന​തി​നു മു​ൻ​പ് ഞാ​ൻ മു​ഖ​ത്ത് ചാ​യം തേ​ച്ച് ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങി​യ​താ​ണ്.

നീ ​സ്ത്രീ എ​ന്ന് വി​ളി​ക്കാ​ൻ ഞാ​ൻ പു​രു​ഷ​ൻ ആ​ണെ​ന്ന് പ​റ​ഞ്ഞ് പാ​ന്‍റും ഷ​ർ​ട്ടും ഇ​ട്ടു ന​ട​ന്നി​ട്ടി​ല്ല. നീ ​പോ​യി കേ​സ് കൊ​ടു​ക്ക് അ​പ്പോ​ൾ ഞാ​ൻ നി​ന്‍റെ പി​റ​കെ വ​രാം. നീ ​പ​ഠി​ച്ച​ത് നീ ​ഒ​ന്ന് ക​ളി​ച്ചേ. എ​ന്‍റെ ഒ​രു ഫ്ര​ണ്ട് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത് നീ ​തു​ള്ള​ൽ ആ​ണ് പ​ഠി​ച്ച​തെ​ന്ന്. തു​ള്ള​ൽ ന​ല്ല ഒ​രു ക​ല​യാ​ണ് അ​ത് സ​മ്മ​തി​ച്ചു. നീ ​ആ​ദ്യം അ​ത് തു​ള്ള്. നീ ​ക​ഞ്ഞി​കു​ടി​ച്ചു ജീ​വി​ക്കാ​ൻ അ​ല്ലേ ‘മ​റി​മാ​യ’​ത്തി​ൽ പോ​യ​ത്. നീ ​വ​ലി​യ ആ​ർ​ട്ടി​സ്റ്റ് ആ​ണെ​ന്നാ​ണോ വി​ചാ​രം. എ​ന്നോ​ട് നീ ​പ​റ​ഞ്ഞി​ല്ലേ ക​ളി​ക്കാ​ൻ, നി​ന​ക്ക് ഇ​പ്പോ​ൾ എ​ന്‍റെ ക​ളി കാ​ണ​ണോ. ഞാ​ൻ അ​ന്ത​സാ​യി എ​ന്‍റെ തൊ​ഴി​ൽ ആ​ണ് ചെ​യ്തു ജീ​വി​ക്കു​ന്ന​ത്.

നീ ​പ​റ​ഞ്ഞ ആ​ൾ പ​ഠി​ച്ച​തു​പോ​ലെ ത​ന്നെ​യാ​ണ് ഞാ​നും പ​ഠി​ച്ച​ത്. നി​ന്‍റെ നാ​ട്ടി​ൽ ഒ​രു പ​രി​പാ​ടി​ക്ക് എ​ന്നെ വി​ളി​ക്ക് ഞാ​ൻ വ​ന്നു ക​ളി​ക്കാം. നീ ​എ​ന്നെ പ​റ​ഞ്ഞ​തി​ന്‍റെ കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ന​ക്ക് കി​ട്ടി​യോ, നി​ന്‍റെ ഭ​ർ​ത്താ​വ് പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യി.​അ​തൊ​ക്കെ നീ ​മ​റ​ന്നോ ?. ഞ​ങ്ങ​ളൊ​ന്നു​മ​തു മ​റ​ന്നി​ട്ടി​ല്ല.

അ​തി​നാ​ണ് ദൈ​വം എ​ന്നൊ​രു ശ​ക്തി ഉ​ള്ള​ത്. ഒ​രാ​ളെ അ​റി​യാ​തെ ഒ​ന്നും പ​റ​യ​രു​ത്. ഒ​രു വ്യ​ക്തി​യെ​ക്കു​റി​ച്ച് സ​ത്യ​മ​റി​യാ​തെ ഞാ​ൻ ഒ​ന്നും പ​റ​യി​ല്ല. നീ ​എ​ന്‍റെ കേ​സി​ന്‍റെ സ​മ​യ​ത്ത് എ​നി​ക്കി​ട്ട​ങ്ങു പൂ​ശി. എ​നി​ക്കൊ​രു അ​വ​സ​രം കി​ട്ടും, ഞാ​ൻ ഫേ​സ്ബു​ക്കും യു​ട്യൂ​ബും ഒ​ക്കെ തു​ട​ങ്ങി​യ​ത് കാ​ശ് ഉ​ണ്ടാ​ക്കാ​ന​ല്ല.

അ​ങ്ങ​നെ കു​റേ​പ്പേ​രു​ണ്ട്, ഒ​രു പ​ണി​യും അ​റി​യാ​ത്ത​വ​ർ. എ​ന്‍റെ ക​യ്യി​ൽ അ​ന്ത​സാ​യി ഒ​രു പ​ണി ഉ​ണ്ട്. എ​നി​ക്ക് നൃ​ത്തം ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഞാ​ൻ ചാ​ന​ൽ തു​ട​ങ്ങി​യ​ത്. നീ ​എ​ന്‍റെ പേ​ജ് തു​റ​ന്നു നോ​ക്ക്. ഞാ​ൻ ഡാ​ൻ​സി​നെ​പ്പ​റ്റി​യും എ​ന്‍റെ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി​യും അ​തി​ന​ക​ത്ത് ഇ​ട്ടി​ട്ടു​ള്ള​ത് നോ​ക്ക്. നീ ​വ​ലി​യ ആ​ർ​ടി​സ്റ്റ് ആ​ണെ​ന്നാ​ണ് നി​ന്‍റെ വി​ചാ​രം. മു​ഖ​ത്ത് ചാ​യം തേ​ച്ചു എ​ന്ന് ക​രു​തി ആ​ർ​ട്ടി​സ്റ്റ് ആ​കി​ല്ല.

നി​ന്‍റെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ ‘മ​റി​മാ​യ’​ത്തി​ൽ തു​ള്ളു​ന്ന​താ​ണ്. നി​ന്നെ എ​ന്താ ആ​രും ഉ​ർ​വ​ശി ശാ​ര​ദ എ​ന്ന് വി​ളി​ക്കാ​ത്ത​ത്?. ന​മു​ക്ക് വ​ലി​യ വ​ലി​യ ന​ടി​മാ​ർ ഒ​ക്കെ ഉ​ണ്ട്. നി​ന്‍റെ പേ​ര് എ​ന്താ നി‍​ന്‍റെ പ​രി​പാ​ടി​യി​ൽ.

നി​ന്‍റെ ഫി​ഗ​റി​ന് പ​റ്റി​യ പേ​രാ​ണ് നി​ന​ക്ക് ഇ​ട്ടി​രി​ക്കു​ന്ന​ത് . എ​ന്നെ പ​റ​ഞ്ഞ​തി​ന്റെ ആ​റു മാ​സം നി​ന്‍റെ ഭ​ർ​ത്താ​വി​ന് കി​ട്ടി. ഇ​പ്പോ​ൾ നി​ന്‍റെ ഭ​ർ​ത്താ​വി​നെ അ​തി​ൽ കാ​ണാ​ൻ ഇ​ല്ല​ല്ലോ. അ​നാ​വ​ശ്യം പ​റ​യു​മ്പോ​ൾ ദൈ​വം എ​ന്നൊ​രു ശ​ക്തി ഉ​ണ്ടെ​ന്നു ഓ​ർ​ക്ക​ണം. അ​തി​ന്‍റെ അ​ടി ആ​ണ് നി​ന​ക്ക് കി​ട്ടി​യ​ത്. ഇ​തൊ​ന്നു പ​റ​യ​ണം എ​ന്ന് വി​ചാ​രി​ച്ചി​ട്ട് കു​റെ ദി​വ​സ​മാ​യി ഇ​ന്നാ​ണ് അ​വ​സ​രം കി​ട്ടി​യ​ത്. ഇ​നി നീ ​എ​നി​ക്കെ​തി​രെ വൃ​ത്തി​യാ​യി ഫേ​സ്ബു​ക്കി​ൽ ഇ​ട്. അ​പ്പോ​ൾ അ​തി​ന്‍റെ പു​റ​കെ ഞാ​ൻ വ​രം.’– ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ പ​റ​ഞ്ഞു.

മു​ൻ​പ് സ​ത്യ​ഭാ​മ​യും ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നും ത​മ്മി​ലു​ള്ള വി​വാ​ദ​ത്തി​ൽ രാ​മ​കൃ​ഷ്ണ​നെ പി​ന്തു​ണ​ച്ച് സ്നേ​ഹ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

‘ആ ​സ്ത്രീ പ​റ​യു​ന്നു അ​വ​ര്‍ രാ​മ​കൃ​ഷ്ണ​നെ അ​ല്ല ഉ​ദ്ദേ​ശി​ച്ച​തെ​ന്ന്. അ​വ​രി​നി ആ​രെ ഉ​ദ്ദേ​ശി​ച്ചാ​ലും അ​വ​ർ ഒ​രി​ക്ക​ലും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത വാ​ക്കു​ക​ളാ​ണ് അ​വ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഒ​രി​ക്ക​ലും ഒ​രു ക​ലാ​കാ​രി​ക്ക് ചേ​ർ​ന്ന സം​സ്കാ​ര​മ​ല്ല അ​വ​ര് അ​ന്ന് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ മു​ന്നി​ൽ ഇ​രു​ന്ന് പ​റ​ഞ്ഞ​ത്. പ്ര​ത്യേ​കി​ച്ച് ഒ​രു ടീ​ച്ച​ർ. ഒ​രു ടീ​ച്ച​ർ എ​ന്നൊ​ന്നും എ​നി​ക്ക് അ​വ​രെ പ​റ​യാ​ൻ തോ​ന്നു​ന്നി​ല്ല. അ​വ​ർ​ക്ക് ക​ലാ​മ​ണ്ഡ​ലം എ​ന്നു​ള്ള പേ​ര് അ​വ​രു​ടെ പേ​രി​നോ​ടൊ​പ്പം ചേ​ർ​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല എ​ന്ന് ത​ന്നെ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ.

സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക് വ​രെ ദ​ഹി​ക്കാ​ത്ത ചി​ല വാ​ക്കു​ക​ളാ​ണ് അ​വ​ര് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ അ​ടു​ത്ത് പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ത്ര​ത്തോ​ളം മാ​ന​സി​ക പീ​ഡ​നം അ​വ​ര് സ​ഹി​ച്ചി​ട്ടു​ണ്ടാ​വും എ​ന്നാ​ണ് ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ദ​യ​വു​ചെ​യ്ത് എ​നി​ക്ക് സ​ർ​ക്കാ​രി​നോ​ടും സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ​കാ​രോ​ടും ഒ​ക്കെ പ​റ​യാ​നു​ള്ള​ത് ഇ​ത്ത​രം ജ​ഡ്ജ​സി​നെ ദ​യ​വു​ചെ​യ്ത് നി​ങ്ങ​ൾ വി​ളി​ക്ക​രു​ത്.

അ​തു​പോ​ലെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട കു​ട്ടി​ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും പ​റ​യാ​നു​ള്ള​ത്, ഇ​ത്ര​യും നെ​ഗ​റ്റീ​വ് എ​ന​ർ​ജി പ​ക​ർ​ന്നു ത​രു​ന്ന ഒ​രു അ​ധ്യാ​പി​ക​യു​ടെ അ​ടു​ത്ത് നി​ങ്ങ​ൾ കു​ട്ടി​ക​ളെ വി​ടു​ന്ന അ​ത്ര​യും അ​ബ​ദ്ധം ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കാ​നി​ല്ല. ദ​യ​വു​ചെ​യ്ത് അ​ത്ത​രം നെ​ഗ​റ്റീ​വ് സം​ഗ​തി​ക​ളെ ക​ട്ട് ചെ​യ്ത് ക​ള​യു​ക.

രാ​മ​കൃ​ഷ്ണേ​ട്ട​നെ സം​ബ​ന്ധി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, സി​നി​മ​യ്ക്കൊ​ക്കെ മു​മ്പേ എ​നി​ക്ക് നേ​രി​ട്ട് അ​റി​യാ​വു​ന്ന ഒ​രാ​ളാ​ണ്. ഒ​രു ന​ർ​ത്ത​ക​ൻ എ​ന്ന രീ​തി​യി​ൽ ഏ​റ്റ​വും ആ​രാ​ധ​ന​യോ​ടു​കൂ​ടി ഞാ​ൻ നോ​ക്കി ക​ണ്ടി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ.

രാ​മ​കൃ​ഷ്ണേ​ട്ട​ന് ഇ​ങ്ങ​ന​ത്തെ വി​വാ​ദ​ങ്ങ​ളു​ടെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി​യി​ട്ട്. സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ത​ന്നെ ഏ​റ്റ​വും അ​പ​മാ​ന​മാ​യ ഒ​രു സ്ത്രീ​യാ​ണ് അ​വ​ർ. അ​വ​രു​ടെ പേ​ര് പോ​ലും പ​റ​യാ​ൻ എ​നി​ക്ക് ഇ​ഷ്ട​മി​ല്ല, അ​ത്ര​യും എ​നി​ക്ക് എ​തി​ർ​പ്പാ​ണ് അ​വ​രോ​ട്.’-​സ്നേ​ഹ ശ്രീ​കു​മാ​ർ സ​ത്യ​ഭാ​മ​യെ​പ്പ​റ്റി അ​ന്ന് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്.

Kerala

കേരള വാഴ്സിറ്റിയെ ഇളക്കി ഡോളർ വിവാദം; ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം യുഎസ് ഡോളർ വിദേശ ബാങ്കിനു കൈമാറി

തിരുവനന്തപുരം: വിദേശിയായ ഒരു ജേർണലിസ്റ്റ് കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി പ്രഭാഷണം നടത്താനുള്ള വേതനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം ഡോളർ നൽകിയെന്ന ആരോപണം കേരള വാഴ്സിറ്റിയിൽ കത്തുന്നു.

17 ലക്ഷം രൂപ!

ഇരുപതിനായിരം രൂപയ്ക്കുള്ള 230 ഡോളറിനു പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കൻ ബാങ്ക് വഴി പ്രഭാഷകനു നൽകാൻ ഒരു വിദേശ കോൺസൾട്ടന്‍റിനു കൈമാറിയതത്രേ. ഇത് ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ വരും. സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ കൂടിയായ ഡോ.ആർ. ഗിരീഷ്കുമാറിനെയാണ് ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടറായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നിയമിച്ചിട്ടുള്ളത്.

ലാറ്റിൻ അമേരിക്കയെക്കുറിച്ചു പഠനം നടത്തുന്ന സെന്‍ററിനു സർക്കാർ അനുവദിച്ച ഫണ്ടിൽനിന്നു ഓൺലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരിൽ മാത്രം നൽകേണ്ട തുക ഒരു കൺസൾട്ടന്‍റിനു കൈമാറിയതിൽ ദുരൂഹതയുള്ളതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. അതു യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖ മാനേജർ ടെക്നോപാർക്കിലെ ബാങ്കിന്‍റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്‍റിന് 20000 ഡോളർ കൈമാറിയതത്രേ.

മറച്ചുവച്ചു?

ഭീമമായ തുക സർവകലാശാലയ്ക്കു നഷ്ടപ്പെട്ടത് സെന്‍റർ അധികൃതർ യഥാസമയം സർവകലാശലയെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ, കൺസൾട്ടന്‍റിനെ നേരിൽകണ്ട് തുക മടക്കി അയപ്പിച്ചെന്ന് സെന്‍റർ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും തുക സർവകലാശാല ഫണ്ടിൽ തിരികെ ലഭിച്ചിട്ടില്ലത്രേ. ഇക്കാര്യത്തിൽ സെന്‍റർ ഡയറക്ടർതന്നെ ബാങ്ക് ഓംബുഡ്സ്മാനു നേരിട്ടു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.മുരളീധരൻ പിള്ള, ജെ.എസ്‌. ഷിജുഖാൻ, ഡോ. എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതി, സർവകലാശാലതന്നെ നേരിട്ട് തുടർഅന്വേഷണം നടത്താനും ഡയറക്ടറെ നടപടികളിൽനിന്ന് ഒഴിവാക്കാനും ശിപാർശ ചെയ്തു.

ശിപാർശ സ്വീകരിക്കാതെ വിസി

എന്നാൽ, സർവകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി തുക ഈടാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉപസമിതിയുടെ ശിപാർശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ. മോഹനൻ കുന്നുമ്മേലിന്‍റെ നിലപാടെന്നു പറയുന്നു.
കേരളവും ലാറ്റിൻ അമേരിക്കയും തമ്മിൽ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക വിഷയങ്ങളിൽ സമാനതകളുള്ള പഠനവും ഗവേഷണവും നടത്താനും കേരളവും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുമായി കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്‍റ് ആയി 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ തുകയിൽനിന്നാണ് നഷ്ടമുണ്ടായത്.

വിജിലൻസ് അന്വേഷണം വേണം

അതേസമയം, കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന ഡോളർ വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഗവർണർക്കു നിവേദനം നൽകി. യൂണിവേഴ്സിറ്റി ജീവനക്കാരുടെ സ്വകാര്യ ഗ്രൂപ്പുകളിലും വിഷയം ചർച്ചയാണ്.

Kerala

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​റു​മാ​റ്റം: വി​വാ​ദ​മാ​യി ശ​ബ്ദ​രേ​ഖ​യും

തൃ​ശൂ​ർ: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന​ലി​ൽ ജ​യി​ച്ച​വ​രു​ടെ കൂ​ട്ട​ക്കൂ​റു​മാ​റ്റ​ത്തി​ൽ ബി​ജെ​പി പി​ന്തു​ണ​യെ എ​തി​ർ​ത്ത 23-ാം വാ​ർ​ഡ് അം​ഗം അ​ക്ഷ​യ് സ​ന്തോ​ഷി​നെ (ഉ​ണ്ണി​വാ​വ) വി​മ​ത നേ​താ​വ് ടി.​എം. ച​ന്ദ്ര​ൻ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്. തൃ​ശൂ​രി​ൽ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ക്ഷ​യ് സ​ന്തോ​ഷി​നെ എ​ത്തി​ക്കാ​ൻ ന​ട​ത്തി​യ സം​ഭാ​ഷ​ണ​മാ​ണു പു​റ​ത്തു​വ​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​തെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നു വ​രി​ല്ലെ​ന്നും നാ​ണ​ക്കേ​ടു ചു​മ​ന്നു ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ക്ഷ​യ് പ​റ​യു​ന്നു. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യ ആ​ളും രാ​ജി​വ​യ്ക്ക​ണം. പ​ഞ്ചാ​യ​ത്ത് അംഗം സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണ്. ബി​ജെ​പി​യു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​ക്ഷ​യ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ബാ​ക്കി യു​ള്ള​വ​ർ​ക്കു കു​ഴ​പ്പ​മി​ല്ല​ല്ലോ എ​ന്നും സ്ഥാ​നം​കി​ട്ടി​യ​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ നി​ന​ക്കു സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും ച​ന്ദ്ര​ൻ പ​റ​യു​ന്നു.

അ​ക്ഷ​യ് സ​ന്തോ​ഷി​ന്‍റെ​കൂ​ടി പി​ന്തു​ണ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ച​വ​ർ ചേ​ർ​ന്നു മ​റ്റ​ത്തൂ​രി​ൽ ബി​ജെ​പി​ക്കൊ​പ്പം ഭ​ര​ണം പി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് അ​ക്ഷ​യ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​ര​മൊ​രു സ​ഖ്യ​മു​ള്ള​ത​യാ​യി അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ഒ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്നും അ​ക്ഷ​യ് വ്യ​ക്ത​മാ​ക്കി.

മ​റ്റ​ത്തൂ​ർ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഇ​തു​വ​രെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ൻ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര​ട​ക്കം വി​മ​ത​ർ​ക്കു​വേ​ണ്ടി ശ​ക്ത​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു എ​ന്ന​താ​ണ് മ​റു​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

വി​മ​ത​രാ​യി മ​ത്സ​രി​ച്ച കെ.​ആ​ർ. ഔ​സേ​പ്പ്, ടെ​സി ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​രെ​യും കൂ​റു​മാ​റി​യ എ​ട്ടു​പോ​രെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ടെ​സി ക​ല്ല​റ​യ്ക്ക​ലാ​ണ് ബി​ജെ​പി പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യ​ത്.

National

ഹി​ന്ദു​ക്ക​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണം; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ  

ഗു​വാ​ഹ​ത്തി: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തി​ലെ ജ​ന​ന നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ആ​സാ​മി​ൽ ഹി​ന്ദു ദ​മ്പ​തി​ക​ൾ ഒ​ന്നി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

മു​സ്‌​ലിം ജ​ന​ത ഏ​ഴോ എ​ട്ടോ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​രു​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ന​നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഹി​ന്ദു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ജ​ന​ന​നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​വാ​ദ പ്ര​സ്താ​വ​ന.

ചൊ​വ്വാ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​സാം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ​വ അ​നു​പാ​തം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഹി​ന്ദു​ക്ക​ളോ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഒ​രേ​വേ​ദി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ ഒ​രേ വേ​ദി പ​ങ്കി​ട്ട് കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ. 93-മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നും, സി​ദ്ധ​രാ​മ​യ്യ​യും ഒ​ന്നി​ച്ചെ​ത്തി​യ​ത്.

"ഇ​ന്ത്യ​യു​ടെ ബ​ഹ​സ്വ​ര​ത ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത് സാം​സ്കാ​രി​ക ഫാ​സി​സ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. ജീ​വി​ത ചു​റ്റു​പാ​ടു​ക​ളി​ൽ കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്‌​ത അ​സം​ബ​ന്ധ കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ ശ്രീ ​നാ​രാ​യ​ണ ഗു​രു ശ​ബ്‌​ദി​ച്ചി​രു​ന്നു.'

"ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു ഗു​രു​വി​ന്‍റെ പ്ര​വ​ർ​ത്ത​നം. ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ​യാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു പ്ര​വ​ർ​ത്തി​ച്ച​ത്. ക്ഷ​ത്രി​യ ബ്രാ​ഹ്മ​ണ അ​ധി​കാ​ര വ്യ​വ​സ്ഥ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ന്‍റെ ക​ലാ​പ​മാ​ണ് അ​രു​വി​പ്പു​റ​ത്തെ പ്ര​തി​ഷ്ഠ.'

"ഐ​തി​ഹ്യ​ങ്ങ​ളെ ച​രി​ത്ര​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ഈ​ഴ​വ​രു​ടേ​ത് മാ​ത്ര​മാ​ക​രു​ത് എ​ന്ന് ഗു​രു പ​റ​ഞ്ഞി​രു​ന്നു. അ​റി​വി​ന്‍റെ തീ​ർ​ഥാ​ട​ക​രാ​ക​ണം. സ​ർ​വ മ​ത സാ​ഹോ​ദ​ര്യ​ത്തോ​ടെ​യാ​ക​ണം എ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ഗു​രു​വി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.'

"വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി. അ​ധി​കാ​രം കൈ​യി​ലു​ള്ള പ​ല​രും കു​ട്ടി​ക​ളെ അ​സം​ബ​ന്ധം പ​ഠി​പ്പി​ക്കു​ന്ന കാ​ല​മാ​ണി​ത്. നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്നു.'- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബു​ൾ​ഡോ​സ​ർ രാ​ജ് വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ക​ർ​ണാ​ട​ക​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ സം​ഘ്പ​രി​വാ​ർ ന​ട​പ്പാ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ രാ​ഷ്ട്രീ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹീം എം​പി, കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും യെ​ല​ഹ​ങ്ക സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 150 വീ​ടു​ക​ളാ​ണ് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​തെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ആ​യി​ര​ത്തോ​ളം പേ​ർ കു​ടി​യി​റ​ക്ക​പ്പെ​ട്ടു. ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​സ്‌​ലീങ്ങളും ദ​ലി​ത​രു​മാ​ണെ​ന്നും റ​ഹീം പ​റ​ഞ്ഞി​രു​ന്നു.

 

 

District News

വി​വാ​ദ​മൊ​ഴി​യാ​തെ ചൊ​വ്വ​ന്നൂ​രും; കോ​ണ്‍​ഗ്ര​സി​നു ത​ല​വേ​ദ​ന​

തൃ​ശൂ​ർ: എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ച ചൊ​വ്വ​ന്നൂ​രി​ലും പ്ര​ശ്ന​മൊ​ഴി​യാ​തെ കോ​ണ്‍​ഗ്ര​സ്. ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്ന വ​ർ​ഗീ​സ് ചൊ​വ്വ​ന്നൂ​രി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും വാ​ദ​പ്ര​തി​വാ​ദം കൊ​ഴു​ക്കു​ക​യാ​ണ്.

എ​സ്ഡി​പി​ഐ​യു​മാ​യി ചേ​ർ​ന്നു ഭ​ര​ണ​സ​മി​തി​യു​ണ്ടാ​ക്കി​യ​തി​ൽ ത​നി​ക്കൊ​രു പ​ങ്കു​മി​ല്ലെ​ന്നു വ​ർ​ഗീ​സ് ആ​വ​ർ​ത്തി​ക്കു​ന്നു. ത​ന്നെ എ​ന്തി​നു പു​റ​ത്താ​ക്കി​യെ​ന്ന് അ​റി​യി​ല്ല. ന​ട​പ​ടി ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും വ​ർ​ഗീ​സ് പ​റ​യു​ന്നു.

ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തെ​ക്കു​റി​ച്ചും ത​നി​ക്ക​റി​യി​ല്ല. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ ക​മ്മി​റ്റി​യി​ലോ കോ​ർ ക​മ്മ​റ്റി​യി​ലോ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​തി​നി​ധി​ക​ളെ തീ​രു​മാ​നി​ച്ച ക​മ്മി​റ്റി​യി​ലോ താ​ൻ അം​ഗ​മ​ല്ല. എ​സ്ഡി​പി​ഐ സ​ഖ്യ​ത്തെ​ക്കു​റി​ച്ചും അ​റി​യി​ല്ല. കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​തു ഡി​സി​സി​യാ​ണ്. പി​ന്നെ​ന്തി​നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക​അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്ന് ​അറി​യി​ല്ലെ​ന്നും വ​ർ​ഗീ​സ് പ​റ​യു​ന്നു. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബേ​റ്റ വ​ർ​ഗീ​സി​നെ​തി​രേ​യും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

വ​ർ​ഗീ​സ് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണു നേ​തൃ​ത്വം പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നും നേ​തൃ​ത്വം പ​റ​യു​ന്നു. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു വ​ർ​ഗീ​സ് ചൊ​വ്വ​ന്നൂ​രി​നു ഡി​സി​സി പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് ടാ​ജ​റ്റ് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

എ​സ്ഡി​പി​ഐ​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ കോ​ണ്‍​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തു​വ​രെ​യും വി​വാ​ദ​ങ്ങ​ൾ ഒ​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​പി​എ ല​ത്തീ​ഫും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മു​ൻ​ധാ​ര​ണ പ്ര​കാ​ര​മാ​ണ് എ​സ്ഡി​പി​ഐ കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കി​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് എ​സ്ഡി​പി​ഐ സ്വീ​ക​രി​ച്ച​തെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റാ​യ നി​തീ​ഷി​നോ​ടും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ബേ​റ്റ വ​ർ​ഗീ​സി​നോ​ടും രാ​ജി​വ​യ്ക്കാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ത​യാ​റാ​കാ​ത്ത​തി​നാ​ൽ ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

National

'ബു​ള്‍​ഡോ​സ​ര്‍ രാ​ജ്' വി​വാ​ദം; ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ലെ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ക​ർ​ണാ​ട​ക സ‍​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നി​ര്‍​ണാ​യ​ക യോ​ഗം ചേ​രും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഭ​വ​ന നി​ർ​മ്മാ​ണ മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​എം വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്ത​തോ​ടെ കോ​ഗി​ലു ക്രോ​സി​ലെ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്. കു​ടി​യൊ​ഴി​പ്പി​ച്ച മൂ​വാ​യി​ര​ത്തോ​ളം പേ​രെ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന് സ​ർ​ക്കാ‍​ർ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ജെ​സി​ബി​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ക​യാ​ണ് പ​ല​രും. ക​ര്‍​ണാ​ട​ക​യി​ലേ​ത് ബു​ള്‍​ഡോ​സ​ര്‍ രാ​ജ് ആ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് സി​പി​എം അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വി​ഷ​യം സി​പി​എം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്തി​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട​ത്.

എ​ഐ​സി​സി നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.​ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യ​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

യു​പി മോ​ഡ​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട എ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Kerala

വാ​ജ്‌​പേ​യി ജ​ന്മ​ദി​നാ​ഘോ​ഷം: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന സ​ർ​ക്കു​ല​ർ വി​വാ​ദ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: വാ​ജ്‌​പേ​യി ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ ഇ​ന്ന് എ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ച് ലോ​ക് ഭ​വ​ൻ ക​ൺ​ട്രോ​ള​ർ അ​യ​ച്ച സ​ർ​ക്കു​ല​ർ വി​വാ​ദ​ത്തി​ൽ. ക്രി​സ്മ​സ് ദി​ന​മാ​യ ഇ​ന്ന് ജീ​വ​ന​ക്കാ​ർ ലോ​ക് ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ചി​റ​ക്കി​യ സ​ർ​ക്കു​ല​റാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ത്തേ​ണ്ടെ​ന്ന വി​ശ​ദീ​ക​ര​ണം ഇ​റ​ക്കി ലോ​ക് ഭ​വ​ൻ. ക്രി​സ്മ​സ് അ​വ​ധി ഒ​ഴി​വാ​ക്കി​യി​ല്ലെ​ന്നും ലോ​ക് ഭ​വ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ന് വാ​ജ്‌​പേ​യി ദി​നാ​ച​ര​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും അ​റി​യി​പ്പി​റ​ക്കി.

അ​തേ​സ​മ​യം ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ക​യാ​ണ് ലോ​കം. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലാ​ണ് വി​ശ്വാ​സി​ക​ൾ.

Movies

പ്ര​തി​ഫ​ല​ത്തി​ൽ ത​ർ​ക്കം; റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ക്ഷ​യ് ഖ​ന്ന ദൃ​ശ്യം 3 വി​ട്ടു

ഹോ​ളി​വു​ഡ് ചി​ത്രം ദൃ​ശ്യം 3-യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ അ​ക്ഷ​യ് ഖ​ന്ന മൂ​ന്നാം​ഭാ​ഗ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്.

പ്ര​തി​ഫ​ല​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​താ​ണ് അ​ക്ഷ​യ് ഖ​ന്ന സി​നി​മ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം. 2026 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ലോ​ക​മെ​മ്പാ​ടും തി​യ​റ്റ​റു​ക​ളി​ൽ ദൃ​ശ്യം 3 റി​ലീ​സ് ചെ​യ്യു​മെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യ​ക​നും ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​റു​മാ​യ അ​ജ​യ് ദേ​വ​ഗ​ൺ തി​ങ്ക​ളാ​ഴ്ച​ പ്ര​ഖ്യാ​പി​ച്ചിരുന്നു.

2022ൽ ​റി​ലീ​സ് ചെ​യ്ത ദൃ​ശ്യം 2 - എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്ഷ​യ് ഖ​ന്ന ദൃ​ശ്യം ക്രൈം ​ത്രി​ല്ല​ർ ഫ്രാ​ഞ്ചൈ​സി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ചി​ത്ര​ത്തി​ൽ, ത​ന്‍റെ മു​ൻ​ഗാ​മി​യാ​യ മീ​ര ദേ​ശ്മു​ഖി​ന്‍റെ (ത​ബു) അ​ടു​ത്ത സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഐ​ജി ത​രു​ൺ അ​ഹ്ലാ​വ​ത്തി​ന്‍റെ വേ​ഷ​മാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്.

ഛാവ, ​ധു​ര​​ന്ധർ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യ​ത്തോ​ടെ അ​ക്ഷ​യ് ഖ​ന്ന​യ്ക്ക് 2025 മി​ക​ച്ച വ​ർ​ഷ​മാ​ണ്. ഛാവ​യി​ൽ മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ഔ​റം​ഗ​സേ​ബി​ന്‍റെ വേ​ഷ​മാ​ണ് താ​രം ചെ​യ്ത​ത്. ചി​ത്ര​ത്തി​ൽ ഛത്ര​പ​തി മ​ഹാ​രാ​ജാ​വി​ന്‍റെ വേ​ഷം ചെ​യ്ത​ത് വി​ക്കി കൗ​ശ​ൽ ആ​യി​രു​ന്നു.

ധു​ര​ന്ധ​റി​ലും മി​ക​ച്ച ക​ഥ​പാ​ത്ര​മാ​ണ് അ​ക്ഷ​യ് ഖ​ന്ന​യ്ക്കു ല​ഭി​ച്ച​ത്. ലി​യാ​രി ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​മാ​യ റ​ഹ്മാ​ൻ ദ​കൈ​ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. ധു​ര​ന്ധ​റി​ലെ നൃ​ത്ത​ത്തി​ന് അ​ക്ഷ​യ് ഖ​ന്ന പ്ര​ത്യേ​ക പ്ര​ശം​സ​യും ജ​ന​പ്രീ​തി​യും നേ​ടി.

2025ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്ര​ങ്ങ​ളാ​ണ് ധു​ര​ന്ധ​റും ഛാവ​യും. ധു​ര​ന്ധ​ർ റിക്കാ​ർ​ഡു​ക​ളു​മാ​യി തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. താരം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മ​ഹാ​കാ​ളി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ്.

അ​സു​ര​ഗു​രു ശു​ക്രാ​ചാ​ര്യ​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. ഹ​നു​മാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ പ്ര​ശാ​ന്ത് വ​ർ​മ തി​ര​ക്ക​ഥ​യെ​ഴു​തി പൂ​ജ അ​പ​ർ​ണ കൊ​ല്ലു​രു സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​പ്പ​ർ​ഹീ​റോ ചി​ത്ര​മാ​ണി​ത്.

2026ൽ ​നി​ര​വ​ധി ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് അ​ക്ഷ​യ് ഖ​ന്ന ഡേ​റ്റ് ന​ൽ​കി​യ​ത​യാ​യി ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Kerala

പ്രതി രാഹുൽ പുറത്തേക്ക്, എന്നിട്ടും പിന്തുണക്കാരൻ രാഹുൽ അകത്തുതന്നെ!

കോ​ട്ട​യം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കു പു​റ​ത്തേ​ക്കു വ​രാ​ൻ വ​ഴി തെ​ളി​ഞ്ഞ​പ്പോ​ഴും രാ​ഹു​ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ ഈ​ശ്വ​ർ അ​ക​ത്തു​ത​ന്നെ.

ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​യു​ക​യും ര​ണ്ടാം കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട്ടി​ലു​ള്ള ബൂ​ത്തി​ൽ രാ​ഹു​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞ വ്യ​ക്തി​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ. ഇ​തി​നാ​യി നി​ര​വ​ധി വീ​ഡി​യോ​ക​ളും ചെ​യ്തു. ഇ​തു ക​ള്ള​ക്കേ​സ് ആ​ണെ​ന്ന വാ​ദ​വും രാ​ഹു​ൽ ഈ​ശ്വ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ആ​രോ​പ​ണ​മു​ന്ന​യി​ച്ച യു​വ​തി മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പീ​ഡ​ന കേ​സ് ന​ൽ​കി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ മ​റ്റൊ​രു ദി​ശ​യി​ലേ​ക്കു തി​ര​ഞ്ഞു. പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച് ഒ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്തു.

ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് അ​നീ​തി കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് ജ​യി​ലി​ൽ നി​രാ​ഹാ​രം തു​ട​ങ്ങി. ഇ​തി​നു കോ​ട​തി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു. ഇ​തോ​ടെ നി​രാ​ഹാ​രം നി​ർ​ത്തി. നി​രാ​ഹാ​രം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ ഇ​ന്നു കോ​ട​തി രാ​ഹു​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ്ര​തി രാ​ഹു​ൽ പു​റ​ത്തി​റ​ങ്ങി​യാ​ലും പി​ന്തു​ണ​ക്കാ​ര​ൻ രാ​ഹു​ൽ അ​ക​ത്തു ത​ന്നെ കി​ട​ക്കു​മെ​ന്ന​താ​ണ് സ്ഥി​തി.

കേ​സി​ലെ തു​ട​ർ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​നാ​യി​ട്ടാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച ത​ന്നെ രാ​ഹു​ൽ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യി​യെ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്പി​ന്‍റെ പാ​സ്‌​വേ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്നും മൊ​ബൈ​ൽ ഫോ​ണും കൈ​മാ​റാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നു ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, 11 ദി​വ​സം കൊ​ണ്ട് 11 കി​ലോ കു​റ​ഞ്ഞെ​ന്നും നാ​ലു ദി​വ​സം വെ​ള്ളം കു​ടി​ക്കാ​തെ ജ​യി​ലി​ൽ ക​ഴി​ഞ്ഞെ​ന്നും ഇ​തു തു​ട​ർ​ന്നാ​ൽ കി​ഡ്‌​നി​ക്കു പ്ര​ശ്‌​ന​മാ​കു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ്ര​തി​ക​രി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നു നീ​തി കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നു മു​മ്പ് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ പി​ന്തു​ണ​ച്ച​തി​ൽ കു​റ്റ​ബോ​ധം ഇ​ല്ല അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ക​യോ ഫോ​ട്ടോ​യോ പോ​സ്റ്റോ ഇ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത് രാ​ഹു​ൽ ഈ​ശ്വ​റാ​ണ്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് രാ​ഹു​ൽ. ര​ണ്ടു​ത​വ​ണ മു​ൻ​കൂ​ർ​ജാ​മ്യാ​അ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

National

ബാബറി മസ്ജിദ് മാതൃകയിൽ മോസ്ക്: പശ്ചിമബംഗാളിൽ വിവാദം

ബ​​​​​​​ഹ​​​​​​​റാം​​​​​​​പു​​​​​​​ർ: പ​​​​​​​ശ്ചി​​​​​​​മ​​​​​​​ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ബാ​​​​​​​ബ​​​​​​​റി മ​​​​​​​സ്ജിദി​​​​​​​ന്‍റെ മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ൽ മോ​​​​​​​സ്ക് നി​​​​​​​ർ​​​​​​​മാ​​​​​​ണം തു​​​​​ട​​​​​ങ്ങി.

അ​​​​​​​ടു​​​​​​​ത്ത​​​​​​​വ​​​​​​​ർ​​​​​​​ഷം ആ​​​​​​​ദ്യം നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലേ​​​​​​​ക്കു നീ​​​​​​​ങ്ങു​​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണു എം​​​​​എ​​​​​ൽ​​​​​എ ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മോ​​​​​സ്കി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​ണം. വ​​​​​ർ​​​​​ഗീ​​​​​യ​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​വെന്നുകാട്ടി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​നെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് സ​​​​​​സ്പ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വം കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.

മു​​​​​​​ര്‍ഷി​​​​​​​ദാ​​​​​​​ബാ​​​​​​​ദ് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ ബെ​​​​​​​ല്‍തം​​​​​​​ഗ​​​​​​​യി​​​​​ലാ​​​​​ണ് മോ​​​​​സ്ക്. ആ​​​​​​ളു​​​​​​ക​​​​​​ൾ കൂ​​​​​​​ട്ട​​​​​​​ത്തോ​​​​​​​ടെ ഇ​​​​​​​ഷ്ടി​​​​​​​ക​​​​​​​യും സി​​​​​​​മ​​​​​​​ന്‍റു​​​​​​മാ​​​​​​യി മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യം വി​​​​​​​ളി​​​​​​​ക​​​​​​​ളോ​​​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​സ്ഥ​​​​​ല​​​​​ത്ത് എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1992 ഡി​​​​​​​സം​​​​​​​ബ​​​​​​​ര്‍ 6ന് ​​ ​​​​​അ​​​​​​​യോ​​​​​​​ദ്ധ്യ​​​​​​​യി​​​​​​​ല്‍ ബാ​​​​​​​ബ​​​​​​​റി മ​​​​​​​സ്ജി​​​​​​​ദ് ത​​​​​​​ക​​​​​​​ര്‍ത്ത​​​​​​​തി​​​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ട​​​​​ൽ. പോ​​​​​ലീ​​​​​സും ദ്രു​​​​​ത​​​​​ക​​​​​ർ​​​​​മ​​​​​സേ​​​​​ന​​​​​യും ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ അ​​​​​നി​​​​​ഷ്ട​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഉ​​​​​​​ച്ച​​​​​​​യോ​​​​​​​ടെ ഖു​​​​​​​ര്‍ആ​​​​​​​ന്‍ പാ​​​​​​​രാ​​​​​​​യ​​​​​​​ണം ചെ​​​​​യ്താ​​​​​യി​​​​​രു​​​​​ന്നു ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്കം. സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ​​​​​​​യി​​​​​​​ല്‍ നി​​​​​​​ന്നു​​​​​​​ള്ള ര​​​​​​​ണ്ട് മ​​​​​​​ത​​​​​​​പു​​​​​​​രോ​​​​​​​ഹി​​​​​​​ത​​​​​​​ര്‍ ഉ​​​​​​​ള്‍പ്പെ​​​​​​​ടെ പ​​​ങ്കെ​​​ടു​​​ത്തു. ദേ​​​​​​​ശീ​​​​​​​യ പാ​​​​​​​ത​​​​​​​യി​​​​​​​ല്‍ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത ത​​​​​​​ട​​​​​​​സം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​ന്‍ 3000 വോ​​​​​​​ള​​​​​​​ണ്ടി​​​​​​​യ​​​​​​​ര്‍മാ​​​​​​​രെ സം​​​​​​​ഘാ​​​​​​​ട​​​​​​​ക​​​​​​​ര്‍ നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി ഒ​​​​​ന്നും ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യു​​​​​ന്ന​​​​​ത് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്നും ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ പ​​​​​റ​​​യു​​​ന്നു. നാ​​​​​ലു​​​​​ല​​​​​ക്ഷം പേ​​​​​ർ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

വി​​​​​ഭ​​​​​ജ​​​​​ന​​​​​രാ​​​​​ഷ് ട്രീ​​​​​യ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ഒ​​​​​രി​​​​​ക്ക​​​​​ലും ത​​​​​ല കു​​​​​നി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് രാ​​​​​വി​​​​​ലെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. വ​​​​​ർ​​​​​ഗീ​​​​​യ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​റ​​​ഞ്ഞു.

National

ഇവിടെ കണ്ണട, അവിടെ വാച്ച്; സിദ്ധരാമയ്യയുടെ വാച്ച് മാത്രല്ല ഷൂസും പൊള്ളുന്നു!

ബം​ഗ​ളൂ​രു: രാ​ഷ്‌ട്രീ​യ​ക്കാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ആ​ഡം​ബ​ര​ജീ​വി​തം ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തു പു​തു​മ​യു​ള്ള സം​ഭ​വ​മ​ല്ല. ക​ടം​വാ​ങ്ങി ക​ഴി​യു​ന്ന കേ​ര​ള​ത്തി​ൽ, സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ല​ക്ഷ​ത്തി​ന​ടു​ത്തു വി​ല​യു​ള്ള ക​ണ്ണ​ട വാ​ങ്ങി​യ മ​ന്ത്രി​മാ​രെ​യും ജ​നം ക​ണ്ടി​ട്ടു​ണ്ട്. പുതിയ വിവാദം കത്തുന്നത് ക​ര്‍​ണാ​ട​ക മു​ഖ്യ​ന്‍റെ വാ​ച്ചി​നെ​ക്കു​റി​ച്ചാ​ണ്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കെ​ട്ടു​ന്ന വാ​ച്ചി​ന്‍റെ വി​ല​യാ​ണ് ഇ​പ്പോ​ള്‍ കർണാടകയിലെങ്ങും ച​ര്‍​ച്ച. പാ​വ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന, ആ​ദ​ര്‍​ശ​ധീ​ര​നാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ​ട്ടു​ന്ന​ത് 43 ല​ക്ഷ​ത്തി​ന്‍റെ കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ച് എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.

വാച്ചും ഷൂസും

ആ​ഡം​ബ​ര​ജീ​വി​ത​വും ക​ര്‍​ണാ​ട​ക രാ​ഷ്‌ട്രീ​യ​വും പ​ല​പ്പോ​ഴും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. കു​പ്ര​സി​ദ്ധ​മാ​യ ഹ​ബ്ലോ​ട്ട് വാ​ച്ച് ക​ഥ​യ്ക്കു​ ശേ​ഷ​മാ​ണ് സി​ദ്ധ​രാ​മ​യ്യ ഇ​പ്പോ​ൾ കാ​ർ​ട്ടി​യ​ർ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ​യോ​ഗ​ത്തി​ല്‍ സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ചു​ക​ള്‍ ധ​രി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ല്‍ സി​ദ്ധ​രാ​മ​യ്യ​യു​ടെ കൈ​ത്ത​ണ്ട​യി​ല്‍ ക​ണ്ട വാ​ച്ചാ​ണ് ച​ര്‍​ച്ച​യാ​യ​ത്. റോ​സ് ഗോ​ള്‍​ഡി​ല്‍ നി​ര്‍​മി​ച്ച സാ​ന്‍റോസ് ഡി ​കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ചി​ന്‍റെ വി​ല 43 ല​ക്ഷത്തലേറെ! സി​ദ്ധ​രാ​മ​യ്യ​യു​ടെ കൈ​വ​ശം ഇ​തു​പോ​ലെ​യു​ള്ള 18ലേ​റെ വാ​ച്ചു​ക​ളു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി ധ​രി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഷൂ​സ് ആ​ണെ​ന്നും പ്ര​തി​പ​ക്ഷം ആരോപിക്കുന്നു.

വജ്രം പതിച്ച വിവാദം

വാ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ല്‍ സി​ദ്ധ​രാ​മ​യ്യ അ​ക​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. 2016ല്‍, സി​ദ്ധ​രാ​മ​യ്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹ​ബ്ലോ​ട്ട് വാ​ച്ചാ​ണ് വി​വാ​ദ​മാ​യ​ത്. ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ല്‍ നി​ര്‍​മി​ച്ച, വ​ജ്രം പ​തി​ച്ച മോ​ഡ​ലി​ന്‍റെ വി​ല 50-70 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് എ​തി​രാ​ളി​ക​ള്‍ ആ​രോ​പി​ച്ച​പ്പോ​ള്‍, സ​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ബ്ലോ​ട്ട് വാ​ച്ച് വ​ലി​യ രാ​ഷ്ട്രീ​യ​വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി. പാ​വ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ഇ​ത്ര​യും ആ​ഡം​ബ​ര​പൂ​ര്‍​ണ​മാ​യ വാ​ച്ച് ധ​രി​ക്ക​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള  വ​ലി​യ ച​ര്‍​ച്ച​യി​ലേ​ക്ക് ഈ ​സം​ഭ​വം വ​ള​ര്‍​ന്നു.
അ​ന്ന്, ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍, ഹ​ബ്ലോ​ട്ട് വാ​ച്ച് ത​ന്‍റെ പ​ഴ​യ എ​ന്‍​ആ​ര്‍​ഐ സു​ഹൃ​ത്ത് സ​മ്മാ​നി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ യ​ഥാ​ര്‍​ഥ​മൂ​ല്യം ഉ​ദ്ധ​രി​ച്ച ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണെ​ന്നു​മാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ ന്യാ​യീ​ക​ര​ണം.

Kerala

രാ​ജ്ഭ​വ​നി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ വീ​ണ്ടും ഭാ​ര​താം​ബ ചി​ത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​ക്ക് ശേ​ഷം രാ​ജ്ഭ​വ​ൻ പ​രി​പാ​ടി​യി​ൽ വീ​ണ്ടും കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച, ഡോ. ​ജോ​ൺ മ​ത്താ​യി​യു​ടെ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ പ്ര​കാ​ശ​ന വേ​ദി​യി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്.

മ​ന്ത്രി​മാ​രു​ടെ ഇ​റ​ങ്ങി​പ്പോ​ക്കും ബ​ഹി​ഷ്ക​ര​ണ​വും ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ ചി​ത്രം സ്ഥാ​പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ലി​ക്ക​റ്റ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വീ​ണ്ടും സ​മാ​ന ചി​ത്രം വേ​ദി​യി​ൽ സ്ഥാ​പി​ച്ച​ത്.

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​റ്റ്, കേ​ര​ള വി.​സി​മാ​രാ​യ ഡോ. ​പി. ര​വീ​ന്ദ്ര​ൻ, ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ലെ കോ​ൺ​ഗ്ര​സ് അം​ഗം പി. ​മ​ധു, മു​സ്ലിം ലീ​ഗ് അം​ഗം ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ബി​ജെ​പി അം​ഗം എ.​ജെ. അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സി​ൻ​ഡി​ക്കേ​റ്റ് അ​റി​യാ​തെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന പേ​രി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ പ​രി​പാ​ടി ബ​ഹി​ഷ്ക്ക​രി​ച്ചു.

നേ​ര​ത്തെ, വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത രാ​ജ്ഭ​വ​ൻ ത്രൈ​മാ​സി​ക ‘രാ​ജ​ഹം​സം’ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ചി​ത്രം സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. അ​തി​ന് മു​മ്പ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ ഭാ​ര​താം​ബ ചി​ത്രം സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

പ​രി​സ്ഥി​തി ദി​ന പ​രി​പാ​ടി​യി​ൽ ചി​ത്രം സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു

Kerala

മൊഴി 20 പേജിൽ, മുങ്ങിയ രാഹുലിനെ കണ്ടെത്താൻ പ്രത്യേക സംഘത്തിന്‍റെ തെരച്ചിൽ

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്‍റെ ഊർജിത തെരച്ചിൽ. കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് സർവ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഗുരുതര കുറ്റങ്ങൾ

വിവാഹവാഗ്ദാനം നല്‍കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്‍റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. രാഹുലിന്‍റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു കൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

20 പേജുള്ള മൊഴി

രാഹുലിനെതിരെ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്നു സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. രാഹുലിനെതിരെ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിനു നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുതന്നെ ഭീഷണിപ്പെടുത്തി. രാഹുലിന്‍റെ സുഹൃത്തിന്‍റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചുവെന്നു വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിനു പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടെന്നു തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴികൊടുത്തു.

Kerala

രാഹുലിന്റെ വീടിനു കനത്ത പോലീസ് കാവല്‍

അടൂര്‍: അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീടിനു കനത്ത പോലീസ് കാവല്‍. ഇന്നലെ രാത്രി മുതല്‍ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചു. കൂടുതല്‍ പോലീസിനെയും സ്ഥലത്തു നിയോഗിച്ചു.
രാഹുലിന്‍റെ വീട്ടിലേക്ക് രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ രാഹുലിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടത്തിലും വീടിനു മുമ്പില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Kerala

'അതു വ്യാജഗർഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്': അഡ്വ. ദീപ ജോസഫ്

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്‍റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ ചുരുക്കരൂപം ഇങ്ങനെ:

സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.

ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്‍റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..

കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്‍റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..

ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ്‌ മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ്‌ ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.

ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്‍റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..

അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്‍റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..

ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്‍റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..

എന്‍റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.

നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്‍റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...

സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

രാഹുൽ നിന്‍റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്‍റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.

ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..

അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.

കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?

സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.

എന്നാൽ, കോൺഗ്രസിന്‍റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്‍റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.

ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്‍റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..

ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്‍റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്‍റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ്‌ പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ്‌ ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്‍റെ മാന്യത..

പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്‍റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..

ഇനി ആർക്കെടാ എന്‍റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..

കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.

രാഹുൽ തന്‍റെ രാഷ്‌ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..

ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്‍റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..

ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph

 

Kerala

സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ അ​രി ആ​ഹാ​രം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പി​ന്നാ​ക്ക​ക്കാ​ര്‍​ക്ക് പ​രി​ഗ​ണ​ന​യും പ​രി​ര​ക്ഷ​യും ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി​യ​തി​ല്‍ കൂ​ടു​ത​ലും പി​ന്നാ​ക്ക​കാ​രാ​ണ്. ഭ​രി​ക്കാ​ന്‍ മ​റ്റു​ള്ള​വ​രും വോ​ട്ട് ചെ​യ്യാ​ന്‍ പി​ന്നാ​ക്ക​ക്കാ​രും എ​ന്ന അ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രൂ​രി​ലെ ഗ​ര്‍​ഡ​ര്‍ അ​പ​ക​ട​ത്തി​ല്‍ ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി. ആ​രു​ടെ​യോ പി​ന്‍​ബ​ലം ഉ​ള്ള​ത് കൊ​ണ്ട് ക​രാ​റു​കാ​ര​ന് ധാ​ര്‍​ഷ്ഠ്യ സ​മീ​പ​ന​മാ​ണ്. ടാ​ക്‌​സ് അ​ട​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

 

Movies

വിവാദങ്ങളുടെ കൊടുമുടിയില്‍ വേടനു പുരസ്‌കാരം

തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കവേ റാപ്പര്‍ വേടനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത് പലരെയും അമ്പരപ്പിച്ചു. മഹാരഥന്‍മാരും അധ്യാപകരും കവികളുമൊക്കെ വിരാജിച്ചിരുന്ന സിംഹാസനത്തിലേക്കാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി റാപ്പര്‍ വേടനെയും കൈപിടിച്ചു ഇരുത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് പത്തു പുരസ്‌കാരങ്ങള്‍ നേടിയതില്‍ പ്രധാനപ്പെട്ടത് ഗാനരചനയ്ക്കു വേടനു ലഭിച്ച പുരസ്‌കാരമാണ്. അപ്രതീക്ഷിതമായാണ് വേടനെ തേടി പുരസ്‌കാരം എത്തിയത്.

വിയര്‍പ്പു തുന്നിയ കുപ്പായം എന്ന ഗാനത്തിലെ വരികള്‍ക്കാണ് വേടനെ മികച്ച ഗാനരചയിതാവായി അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. പീഡനക്കേസുകളില്‍ അടക്കം കുരുങ്ങി കരിയര്‍തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വേളയിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെത്തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുന്നത്. ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയ ഈ തൃശൂര്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ കോടതി നല്‍കിയ ഹര്‍ജിയിലും ഇന്ന് അനുകൂല തീരുമാനം കിട്ടിയിരുന്നു.

പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെയാണ് വിയര്‍പ്പു തുന്നിയ കുപ്പായത്തിന്റെ ഇതിവൃത്തം. സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ചു നില്‍ക്കുന്ന കാര്യങ്ങളാണ് ഗാനത്തില്‍ പറയുന്നത്. 2020ലാണ് വേടന്‍ സംഗീതരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ് എന്ന സംഗീത ആല്‍ബവുമായി തുടക്കം. ജാതി മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഹ്വലതകളായിരുന്നു പ്രമേയം. ഇതു 1.8 കോടിയിലേറെ കാഴ്ചക്കാരെ യു ട്യൂബില്‍ നേടി. ഇതോടെ വേടന്‍ ശ്രദ്ധിക്കപ്പെട്ടു.

2021ല്‍ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര രംഗത്തും എത്തി. എന്നാല്‍, പിന്നീട് നിരവധി വിവാദങ്ങള്‍ ഈ യുവാവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. ചിലതൊക്കെ കേസുകളായി മാറി. ബുക്ക് ചെയ്തിരുന്ന പരിപാടികള്‍ പലതും കാന്‍സല്‍ ചെയ്യേണ്ടിവന്നു.

Kerala

ശ​ബ​രി​മ​ല​യെ വ​ലി​യ വി​വാ​ദ​മാ​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യെ വ​ലി​യ വി​വാ​ദ​മാ​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഐ​തി​ഹ്യ​ത്തി​ൽ വാ​വ​ർ​ക്കും പ്ര​ധാ​ന സ്ഥാ​ന​മു​ണ്ട്. ഇ​ത് ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു മു​സ്ലീ​മി​ന് എ​ങ്ങ​നെ അ​യ്യ​പ്പ​ന്‍റെ ക​ഥ​യി​ൽ സ്വാ​ധീ​നം കി​ട്ടു​മെ​ന്ന് സം​ഘ​പ​രി​വാ​ർ ചി​ന്തി​ക്കു​ന്നു. അ​മി​ത് ഷാ ​പ​റ​യു​ന്ന​ത് പോ​ലെ ബി​ജെ​പി​ക്ക് ന​ൽ​കു​ന്ന ഓ​രോ വോ​ട്ടും കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യെ ത​ക​ർ​ക്കാ​നാ​ണ് ഉ​പ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന കേ​ര​ളം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ന​മ്മു​ടേ​താ​യ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ആ​ർ​എ​സ്എ​സി​ന്‍റെ ത​ത്വ​ശാ​സ്ത്രം മേ​ധാ​വി​ത്വം വ​ഹി​ച്ചാ​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഇ​ങ്ങ​നെ നി​ൽ​ക്കാ​നാ​വി​ല്ല. ആ​ർ​എ​സ്എ​സി​ന് മേ​ധാ​വി​ത്തം കി​ട്ടി​യാ​ൽ ഓ​ണ​ത്തി​ന് മ​ഹാ​ബ​ലി​യെ ന​ഷ്ട​മാ​കും. വാ​മ​ന​നെ ആ​ണ​വ​ർ​ക്ക് വേ​ണ്ട​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

District News

ശബരിമല സ്വർണപ്പാളി വിവാദം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്‌ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‌പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്‌ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്‌തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

Kerala

സ്വ​രാ​ജ് പു​ര​സ്കാ​ര​ത്തി​ന് പു​സ്ത​കം അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി

തൃ​​​ശൂ​​​ർ: സി​​​പി​​​എം നേ​​​താ​​​വ് എം. ​​​സ്വ​​​രാ​​​ജ് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​രം നി​​​ര​​​സി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി സി.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ രം​​​ഗ​​​ത്ത്. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കാ​​​നാ​​​യി എം. ​​​സ്വ​​​രാ​​​ജ് പു​​​സ്ത​​​കം അ​​​യ​​​ച്ചു​​​ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ക്കാ​​​ദ​​​മി ലൈ​​​ബ്ര​​​റി​​​യി​​​ൽ സ്വ​​​രാ​​​ജി​​​ന്‍റെ പു​​​സ്ത​​​കം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വാ​​​ർ​​​ഡ് നി​​​ര​​​സി​​​ക്കാ​​​ൻ സ്വ​​​രാ​​​ജി​​​ന് എ​​​ല്ലാ അ​​​വ​​​കാ​​​ശ​​​വും ഉ​​​ണ്ട്. അ​​​ദ്ദേ​​​ഹം നി​​​ര​​​സി​​​ച്ച അ​​​വാ​​​ർ​​​ഡ് മ​​​റ്റാ​​​ർ​​​ക്കും കൊ​​​ടു​​​ക്കി​​​ല്ല. ര​​​ണ്ടാം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​ന് അ​​​വാ​​​ർ​​​ഡ് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ 16 അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ 11 എ​​​ണ്ണ​​​വും അ​​​വാ​​​ർ​​​ഡി​​​നാ​​​യി പു​​​സ്ത​​​കം അ​​​യ​​​ച്ചു​​​ത​​​രാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​രാ​​​ജ് അ​​​വാ​​​ർ​​​ഡ് നി​​​ര​​​സി​​​ച്ച​​​തു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു​​​വി​​​ധ​​​ത്തി​​​ലു​​​മു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ല എ​​​ന്ന​​​താ​​​ണ് നി​​​ല​​​പാ​​​ടെ​​​ന്നും അ​​​ക്കാ​​​ദ​​​മി​​​യോ​​​ട് ബ​​​ഹു​​​മാ​​​നം​​​മാ​​​ത്ര​​​മെ​​​ന്നും സ്വ​​​രാ​​​ജ് ഫേ​​​സ്ബു​​​ക്കി​​​ൽ എ​​​ഴു​​​തി​​​യി​​​രു​​​ന്നു.

എം. ​​​സ്വ​​​രാ​​​ജ് ര​​​ചി​​​ച്ച പൂ​​​ക്ക​​​ളു​​​ടെ പു​​​സ്ത​​​കം എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​നാ​​​ണ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സി.​​​ബി. കു​​​മാ​​​ർ സ്മാ​​​ര​​​ക എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​ത്. മു​​​ൻ​​​പ് ചി​​​ല ട്ര​​​സ്റ്റു​​​ക​​​ളും സ​​​മി​​​തി​​​ക​​​ളും മ​​​റ്റും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ​​​ത​​​ന്നെ ഈ ​​​നി​​​ല​​​പാ​​​ട് അ​​​വ​​​രെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​​​​ൽ അ​​​ന്നൊ​​​ന്നും പ​​​ര​​​സ്യ​​​നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പ​​​നം വേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ അ​​​വാ​​​ർ​​​ഡ് വി​​​വ​​​രം വാ​​​ർ​​​ത്ത​​​യാ​​​യി വ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്നും സ്വ​​​രാ​​​ജ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Latest News

Up