x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ


Published: November 17, 2025 10:40 AM IST | Updated: November 17, 2025 10:40 AM IST

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ അ​രി ആ​ഹാ​രം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പി​ന്നാ​ക്ക​ക്കാ​ര്‍​ക്ക് പ​രി​ഗ​ണ​ന​യും പ​രി​ര​ക്ഷ​യും ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി​യ​തി​ല്‍ കൂ​ടു​ത​ലും പി​ന്നാ​ക്ക​കാ​രാ​ണ്. ഭ​രി​ക്കാ​ന്‍ മ​റ്റു​ള്ള​വ​രും വോ​ട്ട് ചെ​യ്യാ​ന്‍ പി​ന്നാ​ക്ക​ക്കാ​രും എ​ന്ന അ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രൂ​രി​ലെ ഗ​ര്‍​ഡ​ര്‍ അ​പ​ക​ട​ത്തി​ല്‍ ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി. ആ​രു​ടെ​യോ പി​ന്‍​ബ​ലം ഉ​ള്ള​ത് കൊ​ണ്ട് ക​രാ​റു​കാ​ര​ന് ധാ​ര്‍​ഷ്ഠ്യ സ​മീ​പ​ന​മാ​ണ്. ടാ​ക്‌​സ് അ​ട​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

 

Tags : vellapally nadesan sndp general secretary sabarimala gold plate controversy state government local body election

Recent News

Up