x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: December 17, 2025 10:35 PM IST | Updated: December 17, 2025 10:35 PM IST

കാ​സ​ർ​ഗോ​ഡ്: ആ​ന്ധ്രാ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ലെ​ത്തി പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം പി​ടി​യി​ൽ. ഇ​ന്ന് ഉ​ച്ച​യോ​ടെ കാ​സ​ർ​ഗോ​ട്ടെ ഉ​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

മേ​ൽ​പ്പ​റ​മ്പ് സ്വ​ദേ​ശി ഹ​നീ​ഫ​യെ ആ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സം​ഘം ത​ല​പ്പാ​ടി വ​ഴി ആ​ന്ധ്ര​യി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ഒ​രു ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി. പി​ന്നാ​ലെ ക​ർ​ണാ​ട​ക ഹാ​സ​നി​ൽ നി​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​ന്ധ്രാ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഹ​നീ​ഫ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളെ​യും യു​വാ​വി​നെ​യും രാ​ത്രി ത​ന്നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കും.

 

Tags : Kasaragod kidnapping case arrest karnataka kerala police

Recent News

Up