x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​നി ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് ഓ​ടാം; വി​ല​ക്ക് നീ​ക്കി ഹൈ​ക്കോ​ട​തി


Published: February 3, 2026 05:15 PM IST | Updated: February 3, 2026 05:15 PM IST

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ബൈ​ക്ക് ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം നീ​ക്കി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നും അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​ര്‍​ക്ക് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഓ​ല, ഊ​ബ​ര്‍, റാ​പ്പി​ഡോ തു​ട​ങ്ങി​യ അ​ഗ്രി​ഗേ​റ്റ​റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലു​ക​ള്‍ ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് സി.​എം. ജോ​ഷി എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.

നി​യ​മ​പ​ര​മാ​യ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി ബൈ​ക്കു​ക​ളെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നും പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താം.

എ​ന്നാ​ല്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ഓ​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​ത് നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല. റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി​ക്ക് നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ള്‍ പെ​ര്‍​മി​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം സെ​ക്ഷ​ന്‍ 74(2) പ്ര​കാ​രം, നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ബൈ​ക്ക് ടാ​ക്സി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന നി​യ​മ​പ​ര​മാ​യ അ​വ്യ​ക്ത​ത​ക​ള്‍​ക്ക് വ്യ​ക്ത​ത ന​ല്‍​കു​ന്ന​താ​ണ് വി​ധി​യെ​ന്ന് ക​ര്‍​ണാ​ട​ക ബൈ​ക്ക് ടാ​ക്സി വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ബി​ടി​എ) വ്യ​ക്ത​മാ​ക്കി.

ആ​റ് ല​ക്ഷ​ത്തോ​ളം ബൈ​ക്ക് ടാ​ക്സി റൈ​ഡ​ര്‍​മാ​രു​ടെ ഉ​പ​ജീ​വ​നാ​വ​കാ​ശം ഉ​റ​പ്പാ​ക്കി​യ ച​രി​ത്ര​പ​ര​മാ​യ ഹൈ​ക്കോ​ട​തി വി​ധി​യാണ് ഇതെന്നും ബി​ടി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : High Court Bike Taxi Ban Karnataka

Recent News

Up