Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ban

Pravasi India – Bangalore

ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​നി ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് ഓ​ടാം; വി​ല​ക്ക് നീ​ക്കി ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ബൈ​ക്ക് ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം നീ​ക്കി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നും അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​ര്‍​ക്ക് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഓ​ല, ഊ​ബ​ര്‍, റാ​പ്പി​ഡോ തു​ട​ങ്ങി​യ അ​ഗ്രി​ഗേ​റ്റ​റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലു​ക​ള്‍ ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് സി.​എം. ജോ​ഷി എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.

നി​യ​മ​പ​ര​മാ​യ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി ബൈ​ക്കു​ക​ളെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നും പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താം.

എ​ന്നാ​ല്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളാ​യി ഓ​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​ത് നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല. റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി​ക്ക് നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ള്‍ പെ​ര്‍​മി​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം സെ​ക്ഷ​ന്‍ 74(2) പ്ര​കാ​രം, നി​ല​വി​ലു​ള്ള അ​ഗ്രി​ഗേ​റ്റ​ര്‍​മാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ബൈ​ക്ക് ടാ​ക്സി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ദീ​ര്‍​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന നി​യ​മ​പ​ര​മാ​യ അ​വ്യ​ക്ത​ത​ക​ള്‍​ക്ക് വ്യ​ക്ത​ത ന​ല്‍​കു​ന്ന​താ​ണ് വി​ധി​യെ​ന്ന് ക​ര്‍​ണാ​ട​ക ബൈ​ക്ക് ടാ​ക്സി വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ബി​ടി​എ) വ്യ​ക്ത​മാ​ക്കി.

ആ​റ് ല​ക്ഷ​ത്തോ​ളം ബൈ​ക്ക് ടാ​ക്സി റൈ​ഡ​ര്‍​മാ​രു​ടെ ഉ​പ​ജീ​വ​നാ​വ​കാ​ശം ഉ​റ​പ്പാ​ക്കി​യ ച​രി​ത്ര​പ​ര​മാ​യ ഹൈ​ക്കോ​ട​തി വി​ധി​യാണ് ഇതെന്നും ബി​ടി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

International

സ്കൂളിൽ ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ

വിയന്ന : പ​​​തി​​​നാ​​​ലി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ക്കു​​​ന്ന നി​​​യ​​​മം ഓ​​​സ്ട്രിയ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി.

സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ലിം​​​ഗ​​​നീ​​​തി​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണി​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മു​​​സ്‌​​​ലിം വ​​​സ്ത്ര​​​ങ്ങ​​​ളാ​​​യ ഹി​​​ജാ​​​ബ്, ബു​​​ർ​​​ഖ തു​​​ട​​​ങ്ങി​​​യ​​​വ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ൽ ധ​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​യ​​​മ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2020ൽ ​​​ഓസ്ട്രിയൻ സർക്കാർ പ​​​ത്തു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചിരുന്നു. എ​​​ന്നാ​​​ൽ, മു​​​സ്‌​​​ലിം​​​ക​​​ളെ മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ നി​​​യ​​​മം അ​​​സാ​​​ധു​​​വാ​​​ക്കി.

International

ചൈനയിലെ റെഡ് നോട്ട് ആപ്പിന് തായ്‌വാനിൽ നിരോധനം

താ​​​യ്പെ​​​യ്: ചൈ​​​നീ​​​സ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​പ് ആ​​​യ റെ​​​ഡ് നോ​​​ട്ട് താ​​​യ്‌​​​വാ​​​നി​​​ൽ നി​​​രോ​​​ധി​​​ച്ചു. സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.

ടി​​​ക് ടോ​​​ക്കി​​​നു സ​​​മാ​​​ന​​​മാ​​​യ റെ​​​ഡ് നോ​​​ട്ടി​​​ന് താ​​​യ്‌​​​വാ​​​നി​​​ൽ വ​​​ലി​​​യ ജ​​​ന​​​പ്രീ​​​തി​​​യാ​​​ണ്. ടി​​​ക് ടോ​​​ക്കി​​​നു സ​​​മാ​​​ന​​​മാ​​​യ ഈ ​​​ആ​​​പ്പി​​​ൽ ഷോ​​​പ്പിം​​​ഗി​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 1700 ത​​​ട്ടി​​​പ്പു കേ​​​സു​​​ക​​​ളി​​​ലാ​​​യി 24.7 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ത​​​ട്ടി​​​പ്പാ​​​ണ് ആ​​​പ് വ​​​ഴി ന​​​ട​​​ന്ന​​​തെ​​​ന്നു താ​​​യ്‌​​​വാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നു പു​​​റ​​​മേ ഡേ​​​റ്റാ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ​​​കൂ​​​ടി​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് താ​​​യ്‌​​​വാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. റെ​​​ഡ് നോ​​​ട്ട് ആ​​​പ്പി​​​ന് താ​​​യ്‌​​​വാ​​​നി​​​ൽ ഓ​​​ഫീ​​​സി​​​ല്ല. സൈ​​​ബ​​​ർ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന താ​​​യ്‌​​​വാ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് ആ​​​പ് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു​​​മി​​​ല്ല.

Kerala

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: പി​ടി​യി​ലാ​യ പി​എ​ഫ്ഐ നേ​താ​വ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി/​കൊ​ച്ചി: പാ​ല​ക്കാ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലി​രി​ക്കെ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്പ​താം പ്ര​തി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നെ ന​വം​ബ​ർ 27ന് ​പു​ല​ർ​ച്ചെ 4.15ന് ​ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഷാ​ഹു​ൽ ഹ​മീ​ദ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പി‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ അം​ഗ​മാ​ണെ​ന്ന് എ​ൻ‌​ഐ‌​എ പ​റ​ഞ്ഞു. പി​എ​ഫ്ഐ​യു​ടെ "ഇ​ന്ത്യ 2047' അ​ജ​ണ്ട​യി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

തീ​വ്ര​വാ​ദ സം​ഘ​ത്തി​ൽ അം​ഗ​മാ​ണെ​ന്നും ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ​തി​നെ​ട്ടാം പ്ര​തി​ക്ക് അ​ഭ​യം ന​ൽ​കി​യെ​ന്നും കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും പൊ​തു​സ​മാ​ധാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രേ എ​ൻ​ഐ​എ ‌ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​റ്റ​കൃ​ത്യ​ത്തി​നു മു​മ്പും കു​റ്റ​കൃ​ത്യ​ത്തി​നി​ട​യി​ലും ശേ​ഷ​വും ര​ഹ​സ്യ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വി​വി​ധ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​പ​യോ​ഗി​ച്ചെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ന്‍റെ സ​മ​യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

2022 ഏ​പ്രി​ൽ 16ന് ​പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ലാ​ണ് ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. എ​ൻ‌​ഐ‌​എ​യു​ടെ പ്രാ​രം​ഭ കു​റ്റ​പ​ത്ര​ത്തി​ൽ 70 - ല​ധി​കം പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ, ര​ഹ​സ്യ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന പി‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ശൃം​ഖ​ല എ​ൻ‌​ഐ‌​എ ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Up