x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി; സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി സു​പ്രീം കോ​ട​തി  


Published: December 9, 2025 05:40 AM IST | Updated: December 9, 2025 06:52 AM IST

ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ സി​ദ്ധ​രാ​മ​യ്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. സി​ദ്ധ​രാ​മ​യ്യ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഉ​ൾ​പ്പെ​ടെ​യാ​ണ് നോ​ട്ടീ​സ്.

വ​രു​ണ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള വോ​ട്ട​ർ കെ. ​ശ​ങ്ക​ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്. 2023ൽ ​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഹ​ർ​ജി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം, സൗ​ജ​ന്യ ബ​സ് യാ​ത്ര തു​ട​ങ്ങി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ കൈ​ക്കൂ​ലി, അ​ഴി​മ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

 

Tags : Supreme Court Siddaramaiah karnataka election commission

Recent News

Up