Kerala
തിരുവനന്തപുരം: ബുൾഡോസർ രാജ് വിവാദത്തിനിടെ ഒരേ വേദി പങ്കിട്ട് കേരള, കർണാടക മുഖ്യമന്ത്രിമാർ. 93-മത് ശിവഗിരി തീർഥാടന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയനും, സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്.
"ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണ്. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നു.'
"ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവർത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ.'
"ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർഥാടകരാകണം. സർവ മത സാഹോദര്യത്തോടെയാകണം എന്ന് നിർദേശം നൽകി. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്.'
"വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. അധികാരം കൈയിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബുൾഡോസർ രാജ് വിഷയത്തിൽ കർണാടക സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി കർണാടകയും രംഗത്തുവന്നിരുന്നു.
ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, കെ.ടി. ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക സന്ദർശിച്ചിരുന്നു. 150 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് റഹീം പറഞ്ഞു. ആയിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളും ദലിതരുമാണെന്നും റഹീം പറഞ്ഞിരുന്നു.
National
ബംഗളൂരു: കർണാടക കൊഗിലുവിലെ അനധികൃത വീടുകൾ ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാൻഡിന് വഴങ്ങി മലക്കം മറിഞ്ഞതായി ബിജെപി.
സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിലപാട് മാറ്റിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
കർണാടകയുടെ നയപരമായ തീരുമാനങ്ങൾ ഡൽഹിയിലിരിക്കുന്ന മലയാളിയായ കെ.സി. വേണുഗോപാലാണോ എടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
അനധികൃത കുടിയേറ്റവും മയക്കുമരുന്ന് ശൃഖംലകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലാജെ ആവശ്യപ്പെട്ടു.
National
ബംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്.
എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
National
ബംഗളൂരു: ബംഗളൂരു യെലഹങ്ക ഫാകിർ കോളനിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചിരുന്നവരെയാണ് ഒഴിപ്പിച്ചത്. അനിവാര്യ നടപടിയായിരുന്നു ഇത്.
ഖരമാലിന്യ സംസ്കരണത്തിനായി 2019 മുതൽ ഉപയോഗിച്ചിരുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 2019 മുതൽ ആളുകൾ കഴിയുകയാണ്. ഒരു സുരക്ഷയും അവർക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിന് തയാറാകാത്തതിനാൽ ഒഴിപ്പിക്കേണ്ടിവന്നു.
ഭൂരിഭാഗം പേരും കുടിയേറ്റക്കാരായതിനാൽ ബദൽസംവിധാനം സജ്ജീകരിക്കാൻ ഗ്രേറ്റർ ബംഗളൂരു അഥോരിറ്റിയോടും നഗരവികസന വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി-സിദ്ധരാമയ്യ വ്യക്തമാക്കി.
യലഹങ്കയിലെ ബുൾഡോസർ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. പിണറായി വിജയൻ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽമതിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.
ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. വിശദാംങ്ങൾ പരിശോധിച്ചശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും റെഡ്ഡി പറഞ്ഞു.
National
ബെളഗാവി: മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി അധികാരത്തർക്കം നിലനിൽക്കുന്ന കർണാടകയിലെ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഇന്നലെ വിളിച്ചുചേർത്ത അത്താഴവിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ഒരു സംഘം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു.
സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ വസതിയിലായിരുന്നു വിരുന്ന്. ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, സമീർ അഹമ്മദ് ഖാൻ, എം.സി. സുധാകർ, എം.എസ്, പൊന്നണ്ണ, നസീർ അഹ്മദ് എന്നിവരാണു പങ്കെടുത്ത മറ്റു പ്രമുഖർ. അതേസമയം, അവർ ഒന്നിച്ചുകൂടുന്നതിൽ തെറ്റില്ലെന്നും താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും, വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
ഒരാഴ്ച മുൻപ്, ശിവകുമാറിന്റെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് ജനപ്രതിനിധികൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. ഇവ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനാണെന്നും അല്ലെന്നും വാദമുണ്ട്
National
കാർവാർ: കർണാടകയിൽ അധികാരമാറ്റം ഉണ്ടാകുമോയെന്ന വിഷയത്തിൽ പ്രസ്താവന നടത്താൻ തയാറല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡിന്റെ മേൽനോട്ടത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ധാരണയുണ്ടാക്കിയിട്ടുള്ളതാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണെന്നും അദ്ദേഹത്തിന്റെ കാലാവധിയെ സംബന്ധിച്ച് താൻ ഇതുവരെ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
“മാധ്യമങ്ങളാണ് അധികാരമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞങ്ങൾക്കിടയിൽ അങ്ങനെയൊരു ചർച്ചയില്ല. പാർട്ടി പറയുന്നത് അനുസരിക്കും”- ഉത്തര കന്നഡ ജില്ലയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടരവർഷം മാത്രമായിരിക്കും തന്റെ കാലാവധിയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വടക്കൻ കർണാടകയുടെ വികസനത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചാവേളയിൽ സിദ്ധരാമയ്യയും പറഞ്ഞു.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ. രണ്ടര വർഷം കഴിഞ്ഞ് സ്ഥാനത്ത് നിന്ന് മാറി ഡി. കെ. ശിവകുമാറിന് അവസരം നൽകുമെന്ന തരത്തിൽ വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. അതിന്റെ ആവശ്യം ഇല്ല. ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ പറഞ്ഞാൽ മാറും. അല്ലാതെ ഉള്ളതൊന്നും വിശ്വസിക്കരുത്.'-സിദ്ധരാമയ്യ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൊൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷവും സ്ഥാനമാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. താൻ 2028 വരെ മുഖ്യമന്ത്രി ആയി തുടരുമെന്നും കാലാവധി തികയ്ക്കുമെന്നും സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
National
ബെലഗാവി: കർണാടകയിൽ അധികാരത്തർക്കം മുറുകുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷം ഇന്നലെ അത്താഴവിരുന്ന് നടത്തി. ശിവകുമാറും ഏതാനും മന്ത്രിമാരുമുൾപ്പെടെ മുപ്പതിലധികം എംഎൽഎമാരാണു യോഗം ചേർന്നത്.
മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മൻകൽ വൈദ്യ, ഡോ. എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബണ്ടിസിദ്ധഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേഷ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക്കുമാർ റായ്, കെ.വൈ. നഞ്ചെഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹവുമായി അടുപ്പമുള്ള മന്ത്രിമാരും എംഎൽഎമാരും ബെലഗാവി നോർത്ത് മുൻ എംഎൽഎ ഫിറോസ് സേട്ട് സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ശിവകുമാർ പക്ഷത്തിന്റെ യോഗം.
നേതാക്കൾ ഇതിനെ സാധാരണ അത്താഴവിരുന്നെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള തർക്കമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
ബെലഗാവി: അത്താഴത്തിൽ രാഷ്ട്രീയമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. താൻ അത്താഴവിരുന്നിൽ പങ്കെടുത്തത് തികച്ചും വ്യക്തിപരമായിരുന്നെന്ന് ശിവകുമാർ പറഞ്ഞു.
“സഹപ്രവർത്തകർ പലപ്പോഴും അനൗപചാരികമായി അത്താഴവിരുന്നുകൾക്ക് ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തേക്കാൾ മര്യാദയുടെ പേരിലാണ് ഞാൻ അവയിൽ പങ്കെടുക്കുന്നത്. സുഹൃത്തുക്കൾ സ്നേഹപൂർവം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വിളിച്ചാൽ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും’’-ശിവകുമാർ ചോദിച്ചു.
ബെലഗാവി: അധികാരത്തർക്കവുമായി ബന്ധപ്പെട്ട് തന്നെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാധ്യമങ്ങൾ അനാവശ്യമായി കഥമെനയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരും വിളിച്ചിട്ടില്ല, അനാവശ്യ ചോദ്യമാണ് ചോദിക്കുന്നത്. ഹൈക്കമാൻഡ് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാണ് ഡിസംബർ 19ന് ഹൈക്കമാൻഡ് വിളിപ്പിച്ചോയെന്ന് ചോദിക്കുന്നത്?-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അധികാരത്തർക്കം മുറുകുന്നതിനിടെ, നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനു ശേഷം സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിദ്ധരാമയ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയാണ് നോട്ടീസ്.
വരുണ മണ്ഡലത്തില്‍നിന്നുള്ള വോട്ടർ കെ. ശങ്കര നൽകിയ ഹർജിയിലാണ് നോട്ടീസ്. 2023ൽ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കർണാടക ഹൈക്കോടതി ഹർജി നേരത്തെ തള്ളിയിരുന്നു.
സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
National
ബംഗളൂരു: രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. കടംവാങ്ങി കഴിയുന്ന കേരളത്തിൽ, സര്‍ക്കാര്‍ ചെലവില്‍ ലക്ഷത്തിനടുത്തു വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരെയും ജനം കണ്ടിട്ടുണ്ട്. പുതിയ വിവാദം കത്തുന്നത് കര്‍ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള്‍ കർണാടകയിലെങ്ങും ചര്‍ച്ച. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന, ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്‍ട്ടിയര്‍ വാച്ച് എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.
വാച്ചും ഷൂസും
ആഡംബരജീവിതവും കര്‍ണാടക രാഷ്ട്രീയവും പലപ്പോഴും വിവാദമായിട്ടുണ്ട്. കുപ്രസിദ്ധമായ ഹബ്ലോട്ട് വാച്ച് കഥയ്ക്കു ശേഷമാണ് സിദ്ധരാമയ്യ ഇപ്പോൾ കാർട്ടിയർ കുരുക്കിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പ്രഭാതഭക്ഷണയോഗത്തില് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കാര്‍ട്ടിയര്‍ വാച്ചുകള്‍ ധരിച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ സിദ്ധരാമയ്യയുടെ കൈത്തണ്ടയില്‍ കണ്ട വാച്ചാണ് ചര്‍ച്ചയായത്. റോസ് ഗോള്‍ഡില്‍ നിര്‍മിച്ച സാന്റോസ് ഡി കാര്‍ട്ടിയര്‍ വാച്ചിന്റെ വില 43 ലക്ഷത്തലേറെ! സിദ്ധരാമയ്യയുടെ കൈവശം ഇതുപോലെയുള്ള 18ലേറെ വാച്ചുകളുണ്ടെന്നു പ്രതിപക്ഷം പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ഷൂസ് ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വജ്രം പതിച്ച വിവാദം
വാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില്‍ നിര്‍മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള്‍ ആരോപിച്ചപ്പോള്‍, സദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന് ഇത്രയും ആഡംബരപൂര്‍ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയിലേക്ക് ഈ സംഭവം വളര്‍ന്നു.
അന്ന്, ആരോപണങ്ങളെ പ്രതിരോധിക്കാന്‍, ഹബ്ലോട്ട് വാച്ച് തന്റെ പഴയ എന്‍ആര്‍ഐ സുഹൃത്ത് സമ്മാനിച്ചതാണെന്നും അതിന്റെ യഥാര്‍ഥമൂല്യം ഉദ്ധരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ന്യായീകരണം.
National
മംഗലാപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മംഗളൂരു യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച.
സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്, ജി. പരമേശ്വര, സതീഷ് ജര്‍കിഹോലി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനില്ക്കുന്ന ലക്ഷ്മി ഹെബ്ബാള്‍കറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാര്‍ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
National
ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നേതൃമാറ്റപ്രശ്നത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ സുപ്രധാന ചർച്ച.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബെലഗാവിയിൽനിന്ന് ഡൽഹിയിലെത്തും. കോൺഗ്രസ് എംപിമാരും ഇരുനേതാക്കൾക്കൊപ്പം ചേരും. കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഡൽഹി യാത്രയെന്നാണു പ്രചാരണം.
ഇതിനിടെ നേതൃമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കളെ കാണാനാണ് തീരുമാനം. മുന്നോടിയായി ഈയാഴ്ച അവസാനം മംഗളൂരുവിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.
ഇന്നലെ ശിവകുമാറിന്റെ വസതിയിൽ പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തി. ചര്‍ച്ചയില്‍ ശുഭസൂചനകളൊന്നുമില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചായിരുന്നു ചർച്ചയെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച ഹൈക്കമാൻഡിന് അന്തിമതീരുമാനമെടുക്കാമെന്ന് ഇരുനേതാക്കളും വ്യക്തമാക്കുകയും ചെയ്തു. പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും മല്ലികാര്‍ജൂന്‍ ഖാര്‍ഗെയും എടുക്കുന്ന തീരുമാനം ചോദ്യംചെയ്യില്ല-ഇരുവരും പറഞ്ഞു.
National
ബംഗളൂരു: കർണാടക കോൺഗ്രസിൽ മാസങ്ങളായി തുടരുന്ന ആഭ്യന്തര കലഹങ്ങൾക്കു വിരമമിടാനുള്ള ഹൈക്കമാൻഡിന്റെ ഇടപെടലിൽ, സിദ്ധരാമയ്യ ഇന്നു ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തും.
രാവിലെ ഡികെയുടെ വീട്ടിലെത്തുന്ന സിദ്ധരാമയ്യ പ്രഭാതഭക്ഷണം കഴിച്ചശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഭരണകക്ഷിയായ കോൺഗ്രസിൽ മാസങ്ങളായി തുടരുന്ന ആഭ്യന്തര കലഹങ്ങൾക്കു വിരാമമിടാനുള്ള ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോഴുള്ള പ്രാതൽ ചർച്ച.
ശനിയാഴ്ച ശിവകുമാർ മുഖ്യമന്ത്രിയുടെ വസതിയിലും പ്രഭാതഭക്ഷണം കഴിച്ച് യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, ഡികെയുടെ വസതിയിൽ നടക്കാനിരുന്ന പ്രഭാതഭക്ഷണ യോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് സിദ്ധരാമയ്യ പ്രതികരിച്ചത്; “ചൊവ്വാഴ്ച വീട്ടിലേക്കു വരാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ എനിക്ക് ഒരു ഫോൺ കോളും ലഭിച്ചിട്ടില്ല. ഒരുപക്ഷേ അദ്ദേഹം എന്നെ വിളിച്ചേക്കാം. വിളിച്ചാൽ ഡികെയുടെ വീട്ടിൽ പോകും” എന്നാണ്.
സംസ്ഥാനത്ത് ഉടലെടുത്തിട്ടുള്ള നേതൃവിഷയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് ഇരുനേതാക്കളും നേരത്തേ പറഞ്ഞിരുന്നു.
National
ബംഗളൂരു: കര്‍ണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള തര്‍ക്കങ്ങള്‍ക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഡി.കെ കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങള്‍ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ. ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
2028-ലെ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2028-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
ഒരുമിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് യതീന്ദ്ര പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തർക്കങ്ങളും ഒന്നും തന്നെ പാർട്ടിക്കുള്ളിൽ ഇല്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടികളാണെന്നും യതീന്ദ്ര വ്യക്തമാക്കി. നേതൃമാറ്റം സംബന്ധിച്ച നിർദേശങ്ങളൊന്നും ഹൈക്കമാൻഡ് നൽകിയിട്ടില്ലെന്നും യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു.
ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഹൈക്കമാൻഡിനു മാത്രമേ തീരുമാനമെടുക്കാൻ അധികാരമുള്ളൂവെന്നും യതീന്ദ്ര കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ വിചിത്ര പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ഒരു "കറുത്ത കുതിര' അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ബൊമ്മെ പറഞ്ഞത്.
"കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമാണ്. നിലവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ കടുത്ത ഭിന്നതയാണുള്ളത്. ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല.'-ബൊമ്മെ പറഞ്ഞു.
"ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഹൈക്കമാൻഡ് സമ്മർദത്തിലാണ്. അവർക്ക് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. മിക്കവാറും ആരും പ്രതീക്ഷിക്കാത്ത ആൾ മുഖ്യമന്ത്രി ആകും'-ബൊമ്മെ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ബൊമ്മെ പറഞ്ഞു. ഭരണം സ്തംഭിക്കാതെ ഇരിക്കാൻ ബിജെപി എല്ലാ സാധ്യതകളും നൊക്കുമെന്നും ബൊമ്മെ അറിയിച്ചു. കാരണം കർഷകർ അടക്കമുള്ളവർ പ്രതിസന്ധിയിലാണെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ വിഭാഗങ്ങൾ.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് അഹിന്ദ (ന്യൂനപക്ഷ, പിന്നാക്ക, ദളിത് ) വിഭാഗം ആവശ്യപ്പെട്ടു. അതേസമയം, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വൊക്കലിഗ വിഭാഗത്തിന്റെ ആവശ്യം.
ശിവകുമാറിനോട് അനീതി കാട്ടിയാൽ പോരാട്ടത്തിനിറങ്ങുമെന്ന് കർണാടക രാജ്യ വൊക്കലിഗ സംഘ കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നറിയിപ്പ് നല്കി. മുൻ കർണാടക മുഖ്യമന്ത്രിമാരായ കെംഗൽ ഹനുമന്തയ്യ, കെ.സി. റെഡ്ഢി, എച്ച്.ഡി. ദേവഗൗഡ, എസ്.എം. കൃഷ്ണ, സദാനന്ദ ഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ വൊക്കലിഗ വിഭാഗക്കാരാണ്. വൊക്കലിഗ മഠാധിപതിയും ശിവകുമാറിനു പിന്തുണയുമായി രംഗത്തെത്തി.
National
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.
ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.
National
ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തു തുടരുമെന്നും ഭാവിയിൽ ബജറ്റുകൾ അവതരിപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആശംസകളെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. നേതൃമാറ്റത്തിനായി ശിവകുമാർ പക്ഷം ഹൈക്കമാൻഡിനുമേൽ സമ്മർദം ചെലുത്തവേയാണ് സിദ്ധരാമയ്യയുടെ പരാമർശം.
നേതൃമാറ്റം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എംഎൽഎമാർക്കു മുന്നറിയിപ്പ് നല്കി.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാരും ഒരു ഡസൻ എംഎൽസിമാരും ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. രണ്ടര വർഷം കഴിയുന്പോൾ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൈമാറാമെന്ന് കരാറുണ്ടെന്നാണ് അനുയായികൾ പറയുന്നത്.
‘മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ആശംസ നേരുന്നു. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. ഗ്രൂപ്പിസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ 140 എംഎൽഎമാരുടെയും പ്രസിഡന്റാണ് ഞാൻ’. -ഡി.കെ. ശിവകുമാർ പറഞ്ഞു.
ഡൽഹിയിൽ എംഎൽഎമാർ ക്യാന്പ് ചെയ്യുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മന്ത്രിസ്ഥാനം മോഹിക്കുന്നവർ ഡൽഹി സന്ദർശിക്കുന്നതു സ്വാഭാവികമാണെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ആരെയും ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടില്ലെന്നും സ്വമേധയാ പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു സെൻട്രൽ ജയിലിലുള്ള കോൺഗ്രസ് എംഎൽഎമാരായ വിനയ് കുൽക്കർണി, കെ.സി. വീരേന്ദ്ര എന്നിവരെ ഇന്നലെ ശിവകുമാർ സന്ദർശിച്ചു. കൊലക്കേസിലാണ് കുൽക്കർണി ജയിലിലായത്.കള്ളപ്പണം വെളുപ്പിക്കൽ കേസാണ് വീരേന്ദ്രയ്ക്കെതിരേയുള്ളത്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ ഉണ്ടായ തിക്കും തിരക്കിലും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 13 പേർക്ക് പരിക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം.
പുത്തൂർ എംഎൽഎ അശോക് റായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
National
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാനത്തെ നിയമ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കർണാടകയിലെ മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർ പട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.