x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ക​റു​ത്ത കു​തി​ര ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും: ബ​സ​വ​രാ​ജ് ബൊ​മ്മെ


Published: November 28, 2025 08:41 PM IST | Updated: November 28, 2025 08:54 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ചി​ത്ര പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മെ. സം​സ്ഥാ​ന​ത്ത് ഒ​രു "ക​റു​ത്ത കു​തി​ര' അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നാ​ണ് ബൊ​മ്മെ പ​റ​ഞ്ഞ​ത്.

"കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്ക​മാ​ണ്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ദ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ൽ ക​ടു​ത്ത ഭി​ന്ന​ത​യാ​ണു​ള്ള​ത്. ഇ​രു​വ​രും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കു​ന്നി​ല്ല.'-​ബൊ​മ്മെ പ​റ​ഞ്ഞു.

"ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് സ​മ്മ​ർ​ദ​ത്തി​ലാ​ണ്. അ​വ​ർ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മി​ക്ക​വാ​റും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ആ​ൾ മു​ഖ്യ​മ​ന്ത്രി ആ​കും'-​ബൊ​മ്മെ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ബൊ​മ്മെ പ​റ​ഞ്ഞു. ഭ​ര​ണം സ്തം​ഭി​ക്കാ​തെ ഇ​രി​ക്കാ​ൻ ബി​ജെ​പി എ​ല്ലാ സാ​ധ്യ​ത​ക​ളും നൊ​ക്കു​മെ​ന്നും ബൊ​മ്മെ അ​റി​യി​ച്ചു. കാ​ര​ണം ക​ർ​ഷ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ബൊ​മ്മെ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല എ​ന്നാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്. ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

Tags : basavaraj bommai karnataka cm tussle dk shivakumar Siddaramaiah congress high command bjp

Recent News

Up