x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​​​​​കെ​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ​​​​​ത്തി


Published: December 3, 2025 03:39 AM IST | Updated: December 3, 2025 03:39 AM IST

ബം​​​​​ഗളൂരു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യ നേ​​​​​തൃ​​​​​മാ​​​​​റ്റ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന ​​​​​ച​​​​ർ​​​​ച്ച.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റും ബെ​​​​​ല​​​​​ഗാ​​​​​വി​​​​​യി​​​​​ൽനി​​​​​ന്ന് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്തും. കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​പി​​​​​മാ​​​​​രും ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ചേ​​​​​രും. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ഡ​​​​​ൽ​​​​​ഹി യാ​​​​​ത്ര​​​​​യെ​​​​​ന്നാ​​​​​ണു പ്ര​​​​​ചാ​​​​​ര​​​​​ണം.

ഇ​​​​​തി​​​​​നി​​​​​ടെ നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ളെ കാ​​​​​ണാ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഈ​​​​​യാ​​​​​ഴ്ച അ​​​​​വ​​​​​സാ​​​​​നം മം​​​​​ഗ​​​​​ളൂരു​​​​​വി​​​​​ൽ എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലു​​​​​മാ​​​​​യും ഇ​​​​​രു​​​​​വ​​​​​രും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തും.

ഇ​​​​​ന്ന​​​​​ലെ ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ എ​​​​​ത്തി. ച​​​​​​ര്‍ച്ച​​​​​​യി​​​​​​ല്‍ ശു​​​​​​ഭ​​​​​​സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളൊ​​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​​ടു​​​​​​ത്ത​​​​​​യാ​​​​​​ഴ്ച തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ർ​​​​​ച്ച​​​​​യെ​​​​​ന്ന് സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡി​​​​​ന് അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന് ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും രാ​​​​​​ഹു​​​​​​ല്‍ ഗാ​​​​​​ന്ധി​​​​​​യും സോ​​​​​​ണി​​​​​​യ ഗാ​​​​​​ന്ധി​​​​​​യും പ്രി​​​​​​യ​​​​​​ങ്ക​​​​​യും മ​​​​​​ല്ലി​​​​​​കാ​​​​​​ര്‍ജൂന്‍ ഖാ​​​​​​ര്‍ഗെ​​​​​​യും എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം​​​​​ചെ​​​​​യ്യി​​​​​ല്ല-​​​​​ഇ​​​​​രു​​​​​വ​​​​​രും പ​​​​​റ​​​​​ഞ്ഞു.

എരിവു പകർന്ന് ഇഡ്ഡലിയും നാടൻ കോഴിക്കറിയും

ബം​​​​ഗ​​​​ളൂരു: മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യു​​​​ടെ ഇ​​​​ഷ്ട​​​​വി​​​​ഭ​​​​ങ്ങ​​​​ളെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന നാ​​​​ട​​​​ൻ കോ​​​​ഴി​​​​ക്ക​​​​റി​​​​യും ചൂ​​​​ട​​​​ൻ ഇ​​​​ഡ്ഡലി​​​​യു​​​​മാ​​​​ണ് ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നൊ​​​​പ്പം വ​​​​ട​​​​യും ഉ​​​​പ്പു​​​​മാ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​റ്റു​​​​ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും മേ​​​​ശ​​​​യി​​​​ൽ നി​​​​ര​​​​ന്നു.

സ​​​​ദാ​​​​ശി​​​​വ​​​​ന​​​​ഗ​​​​റി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി ഡി​​​​കെ​​​​യ്ക്കൊ​​​​പ്പം സ​​​​ഹോ​​​​ദ​​​​ര​​​​നും മു​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​യു​​​​മാ​​​​യ ഡി.​​​​കെ. സു​​​​രേ​​​​ഷും ബ​​​​ന്ധു​​​​വും എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ എ​​​​ച്ച്.​​​​ഡി.​​​​ രം​​​​ഗ​​​​നാ​​​​ഥും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ കാ​​​ൽ​​​തൊ​​​ട്ട് വ​​​ന്ദി​​​ച്ചാ​​​ണ് ഡി.​​​കെ. സു​​​രേ​​​ഷ് സ്വാ​​​ഗ​​​തം ചെ​​​യ്ത​​​ത്. നേ​​​തൃ​​​മാ​​​റ്റ​​​പ്ര​​​ശ്ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​ടു​​​ത്തി​​​ടെ ഡി.​​​കെ. സു​​​രേ​​​ഷ് രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ശ​​​നി​​​യാ​​​ഴ്ച ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ വ്യ​​​ത്യാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ച് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ഒ​​​രു​​​ക്കി​​​യ​​​ത് സ​​​സ്യേ​​​ത​​​ര ഭ​​​ക്ഷ​​​ണ​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ""ഞാ​​​നൊ​​​രു​​​ക്കി​​​യ​​​ത് വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ഭ​​​ക്ഷ​​​ണ​​​മാ​​​ണ്. ശി​​​വ​​​കു​​​മാ​​​ർ സ​​​സ്യ​​​ഭ​​​ക്ഷ​​​ണം മാ​​​ത്രം ക​​​ഴി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്. ഞാ​​​നാ​​​ക​​​ട്ടെ മ​​​റി​​​ച്ചും''-​​​മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Siddaramaiah DK Sivakumar breakfast Congress Karnadaka Delhi

Recent News

Up