Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi

യു​വ​തി​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളെ​യും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ലെ സ​മ​യ്പു​ർ ബ​ദ്ലി​യി​ലെ ച​ന്ദ​ൻ പാ​ർ​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​യ​സ് വ​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം. നാ​ലു​പേ​രെ​യും ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ പാ​റ്റ്ന സ്വ​ദേ​ശി മു​ഞ്ചു​ൻ കെ​വാ​ത്ത് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

നാ​ല് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ ഫോ​ണും സ്വി​ച്ച് ഓ​ഫ് ആ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

Kerala

ഡ​ൽ​ഹി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​ഭാ​ഷ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഹേം ​ഷ​ക്ക​ർ (25) എ​ന്ന യു​വാ​വ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂന്നരയോ​ടെ​യാ​ണ് സം​ഭ​വം. ന​ജ​ഫ്ഗ​ഢ് സ്വ​ദേ​ശി മോ​ഹി​ത് കു​മാ​ർ (27) ഓ​ടി​ച്ച കാ​റാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഹേം ​ഷ​ക്ക​റി​ന് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഹേം ​ഷ​ക്ക​റി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മോ​ഹി​തി​നെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. മോ​ഹി​തി​ന്‍റെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം. മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്കാ​ണ് ഒ​ടു​വി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

സി​ആ​ർ​പി​എ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, ഡി​എ​വി സെ​ന്‍റ്ന​റി പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

National

ഡൽഹിയിലെ 807 പേരുടെ തിരോധാനം; ഹൈ​ക്കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി

ന്യൂ​​ഡ​​ല്‍​ഹി: ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ 15 ദി​​വ​​സം ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് 807 പേ​​രെ കാ​​ണാ​​താ​​യെ​​ന്ന റി​​പ്പോ​​ര്‍​ട്ടി​​ല്‍ കേ​​ന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡ​​ല്‍​ഹി പോ​​ലീ​​സി​​ല്‍​നി​​ന്നും ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നി​​ല്‍​നി​​ന്നും പ്ര​​തി​​ക​​ര​​ണം തേ​​ടി ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി.

ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ളി​​ല്‍ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര്‍​ജി​​യി​​ല്‍ നാ​​ലാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 509 പേ​​രെ​​യും പു​​രു​​ഷ​​ന്മാ​​രും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 298 പേ​​രെ​​യും 2026ലെ ​​ആ​​ദ്യ 15 ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് കാ​​ണാ​​താ​​യെ​​ന്നാ​​യി​​രു​​ന്നു ഡ​​ല്‍​ഹി പോ​​ലീ​​സി​​ന്‍റെ ക​​ണ​​ക്ക്.

റി​​പ്പോ​​ര്‍​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ വി​​ഷ​​യം സ്വ​​മേ​​ധ​​യാ പ​​രി​​ഗ​​ണി​​ക്കു​​ക​​യും ക​​ഴി​​ഞ്ഞ ആ​​ഴ്ച ഡ​​ല്‍​ഹി സ​​ര്‍​ക്കാ​​രി​​നും ഡ​​ല്‍​ഹി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍​ക്കും ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു നോ​​ട്ടീ​​സ് ന​​ല്‍​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

National

ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ന​ന്ദ് ന​ഗ​രി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ബെ​യ്ഡ് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

35 വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​ർ ദി​ൻ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഉ​മ​റി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും മു​ഹ​മ്മ​ദ് ഉ​മ​റി​നെ വെ​ടി​വ​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്നു; ബൈക്ക് യാത്രികൻ പിടിയിൽ

ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തിരിച്ചറിയാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്. 

ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Business

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റർ ‌രാജ്യത്തൊരുക്കാൻ ടി​സി​എ​സ്

മും​ബൈ: നിർമിതബുദ്ധി രംഗത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെന്‍റ​ർ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​ൻ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടിസി​എ​സ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഭാ​വി​യി​ലെ ക​രു​ത്തു​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഹൈ​പ്പ​ർ​വോ​ൾ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റാ​ണ് ടി​സി​എ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കും എ​ഐ അ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​തി​വേ​ഗ ക​മ്പ്യൂ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാക്കും. ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലെ താ​പം നി​യ​ന്ത്രി​ക്കാ​ൻ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള റാ​ക്കു​ക​ൾ, ഊ​ർ​ജ​ക്ഷ​മ​ത​യു​ള്ള രൂ​പ​ക​ല്പന തുടങ്ങിയവ ഹൈ​പ്പ​ർ​വോ​ൾ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​ഗോ​ള ഡാ​റ്റാ ഹ​ബ്ബാ​യി മാ​റിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നി​ല​വി​ൽ 1.5 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല 2030-ഓ​ടെ 10 ജി​ഗാ​വാ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2019 മു​ത​ൽ ഏ​ക​ദേ​ശം 94 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് മേഖലയിൽ ഇ​ന്ത്യ​യി​ലേ​ക്കെത്തിയത്.

ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ടി​സിഎ​സിന്‍റെ ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്കു ക​രു​ത്തേ​കാ​ൻ പ​ദ്ധ​തി​ക്കു ക​ഴി​യു​മെന്നു ടി​സി​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Business

എഐ ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ കു​​​റി​​​ക്കു​​​വാ​​​നാ​​​യി ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന എ​​​ഐ ഇം​​​പാ​​​ക്‌​​​ട് ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ​​​യും സ്റ്റാ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച മോ​​​ദി അ​​​വ​​​രു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഈ​​​മാ​​​സം 20 വ​​​രെ അ​​​ര​​​ങ്ങേ​​​റു​​​ന്ന ഉ​​​ച്ച​​​കോ​​​ടി ഒ​​​രു വി​​​ക​​​സ്വ​​​ര രാ​​​ജ്യം ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന ആ​​​ദ്യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണ്. ഓ​​​പ്പ​​​ണ്‍ എ​​​ഐ മു​​​ത​​​ൽ ഗൂ​​​ഗി​​​ൾ വ​​​രെ നീ​​​ളു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​ലോ​​​ക​​​ത്തെ വ​​​ന്പ​​​ന്മാ​​​രും സാം ​​​ആ​​​ൾ​​​ട്മാ​​​ൻ മു​​​ത​​​ൽ സു​​​ന്ദ​​​ർ പി​​​ച്ചൈ വ​​​രെ നീ​​​ളു​​​ന്ന ആ​​​ഗോ​​​ള ടെ​​​ക് ത​​​ല​​​വ​​​ന്മാ​​​രും ഉ​​​ച്ച​​​കോ​​​ടി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്നു​​​ണ്ട്.

ഓ​​​പ്പ​​​ണ്‍ എ​​​ഐ സി​​​ഇ​​​ഒ സാം ​​​ആ​​​ൾ​​​ട്മാ​​​ൻ, ഗൂ​​​ഗി​​​ളി​​​ന്‍റെ മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ ആ​​​ൽ​​​ഫ​​​ബ​​​റ്റി​​​ന്‍റെ സി​​​ഇ​​​ഒ സു​​​ന്ദ​​​ർ പി​​​ച്ചൈ, റി​​​ല​​​യ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി, ഗൂ​​​ഗി​​​ൾ ഡീ​​​പ്മൈ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഡെ​​​മി​​​സ് ഹ​​​സാ​​​ബി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക. ഇ​​​ന്ത്യാ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍ മോ​​​ദി​​​ക്കൊ​​​പ്പം വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

40ല​​​ധി​​​കം വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സി​​​ഇ​​​ഒ​​​മാ​​​രും 20 രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ 100 ബി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​വാ​​​ഗ്ദാ​​​ന​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സി​​​ഇ​​​ഒ​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. 7000 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റി​​​ലാ​​​യി പ​​​ത്തോ​​​ളം വേ​​​ദി​​​ക​​​ളി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ 600 ഹൈ ​​​പൊ​​​ട്ട​​​ൻ​​​ഷ്യ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളും 13 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​വി​​​ലി​​​യ​​​നു​​​ക​​​ളു​​​മു​​​ണ്ടാ​​​കും.

ഉ​​​ച്ച​​​കോ​​​ടി​​​ക്കെത്തു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും യു​​​പി​​​ഐ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ​​​ത്തു​​​ന്ന 40ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ ത​​​ദ്ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​യ യു​​​പി​​​ഐ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​പി​​​സി​​​ഐ).

ഇ​​​ന്ത്യ​​​ക്കാ​​​ർ യു​​​പി​​​ഐ സം​​​വി​​​ധാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ത​​​ന്നെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും സ്കാ​​​ൻ ചെ​​​യ്ത് ഉ​​​ട​​​ന​​​ടി പ​​​ണ​​​മ​​​യ​​​യ്ക്കാ​​​ൻ ‘യു​​​പി​​​ഐ വ​​​ണ്‍ വേ​​​ൾ​​​ഡ് വാ​​​ല​​​റ്റ്’ എ​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് എ​​​ൻ​​​പി​​​സി​​​ഐ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​ത്ത​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടോ മൊ​​​ബൈ​​​ൽ ന​​​ന്പ​​​റോ ഇ​​​ല്ലാ​​​തെ​​​ത​​​ന്നെ യു​​​പി​​​ഐ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യും.

National

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കാ​ന്ത​പു​രം; ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ. ഡ​ൽ​ഹി​യി​ൽ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

രാ​ജ്യ​ത്തെ മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​തി​പാ​ദി​ച്ച​താ​യി എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു. വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള യാ​ത്ര​യി​ല്‍ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​യി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു​വെ​ന്നും അ​തെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യെ​ന്നും കാ​ന്ത​പു​രം ഡ​ൽ​ഹി​യി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ റോ​ഡ് വി​ക​സ​നം ന​ന്നാ​യി ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​ലെ ബ്രാ​ഞ്ച് ആ​രം​ഭി​ച്ചി​ട്ട് കു​റെ​യാ​യി. അ​തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും, വി​ഷ‍​യ​ത്തി​ൽ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ചെ​യ്യാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​താ​യും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ ച​ല​ന​മ​റ്റ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്താ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​നെ മ​ദ്യ​പി​ച്ച നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​യ ഉ​ട​ൻ​ത​ന്നെ മം​ഗോ​ൾ​പു​രി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 ഉം 13​ഉം വ​യ​സു​ള്ള മ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

അ​നി​ൽ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ സ്കാ​ർ​ഫ് കെ​ട്ടി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ മൊ​ഴി. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

വി.​വി. രാ​ജേ​ഷും സം​ഘ​വും ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ​ത്തി​യ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സം​ഘം ഇ​ന്ന് വൈ​കി​ട്ടോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച സം​ഘം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​നു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് വ​ൻ വ​ര​വേ​ൽ​പ്പാ​ണ് രാ​ജ്യ ത​ല​സ്ഥാ​ന​ത്തൊ​രു​ക്കി​യ​ത്. ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് പ‍​ഞ്ച​വാ​ദ്യ​വും താ​ല​പ്പൊ​ലി​യു​മാ​യാ​ണ് സം​ഘ​ത്തെ സ്വീ​ക​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും രാ​ത്രി പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തും ഡ​ൽ​ഹി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ര​വ് ആ​ഘോ​ഷ​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ​ടു​ക്ക​വേ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ വേ​ണ​മെ​ന്നാ​ണ് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ കൂ​ടി​കാ​ഴ്ച​യി​ൽ നി​ർ​ദേ​ശി​ച്ച​ത്.

വൈ​കി​ട്ട് നാ​ല് മ​ണി​മു​ത​ൽ ര​ണ്ട് മ​ണി​ക്കൂ​റാ​ണ് സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക. മോ​ദി​യു​ടെ ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് കൂ​ടി​കാ​ഴ്ച. ഉ​ച്ച​യ്ക്ക് പാ​ർ​ല​മെ​ന്‍റും സ​ന്ദ​ർ​ശി​ക്കും.

വെ​ള്ളി​യാ​ഴ്ച സം​ഘം രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച 115 ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കൂ​ടി​കാ​ഴ്ച​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്നും യാ​ത്ര ധൂ​ർ​ത്താ​ണെ​ന്ന പ്ര​ചാ​ര​ണം ക​ള്ള​മെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

 

 

 

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ട​ത് ആ​വ​ശ്യ​പ്പെ​ടും: വി.​വി. രാ​ജേ​ഷ്

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി പ്ര​വാ​സ് എ​ല്ലാ​വ​ർ​ക്കും വ​ലി​യ ഗു​ണ​മാ​കും എ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ട​ത് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും രാ​ജേ​ഷ് അ​റി​യി​ച്ചു.

കൗ​ൺ​സി​ല​ർ​മാ​ർ ഒ​ന്ന​ട​ങ്കം നാ​ടു​ചു​റ്റു​ക​യാ​ണ് എ​ന്ന വി​മ​ർ​ശ​നം തെ​റ്റാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു​പേ​ർ ത​ല​സ്ഥാ​ന​ത്ത് കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ സ​ദാ​സ​മ​യം ഉ​ണ്ട്. യാ​ത്ര മു​ഴു​വ​ൻ പാ​ർ​ട്ടി ചി​ല​വി​ലാ​ണെ​ന്നും ധൂ​ർ​ത്ത് എ​ന്ന വി​മ​ർ​ശ​നം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

136 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്; ഡി.​കെ.​ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ 136 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ രം​ഗ​ത്ത്. ​അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

136 എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു ക​ർ​ണാ​ട​ക​യി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ അ​വ്യ​ക്ത​ത​ക​ളി​ല്ല. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യു​ള്ള ഭ​ര​ണ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​വ​രോ​ട് വാ​യ അ​ട​ച്ചി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ത് എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്നെ അ​നു​കൂ​ലി​ച്ചാ​യാ​ലും പ്ര​തി​കൂ​ലി​ച്ചാ​യാ​ലും ഇ​ത്ത​രം പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നാ​ണ് ശി​വ​കു​മാ​റി​ന്‍റെ പ​ക്ഷം.

2023ൽ ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ വേ​ള​യി​ൽ സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ത​മ്മി​ൽ ര​ണ്ട​ര വ​ർ​ഷം വീ​തം അ​ധി​കാ​രം പ​ങ്കി​ടാ​ൻ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. 2025 ന​വം​ബ​റി​ൽ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പ​കു​തി പി​ന്നി​ട്ട​തോ​ടെ​യാ​ണ് അ​ധി​കാ​ര മാ​റ്റ ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

National

ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്ത​ർ​ക്കം; ഡി.​കെ.​ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ൽ

ബം​ഗു​ളൂ​രു: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യി ത​ർ​ക്കം തു​ട​ങ്ങു​ന്നു​വെ​ന്ന് സൂ​ച​ന. നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ളും വാ​ക്കു​ത​ർ​ക്ക​വും തു​ട​രു​ന്ന​തി​നി​ടെ, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഡ​ൽ​ഹി​ക്ക് പോ​യി.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച പ്രീ-​ബ​ജ​റ്റ് യോ​ഗ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് ശി​വ​കു​മാ​ർ ഡ​ൽ​ഹി​ക്ക് പോ​യ​ത്. ശി​വ​കു​മാ​റി​ന്‍റെ ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും, ബം​ഗു​ളൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ​യും യോ​ഗ​മാ​ണ് സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച​ത്. വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി എ​ന്ന നി​ല​യി​ൽ ശി​വ​കു​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു.

അ​തേ​സ​മ​യം, വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ന​ല്ല​നി​ല​യി​ലാ​ണ് പോ​കു​ന്ന​തെ​ന്നും ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ല എ​ന്നു​മാ​ണ് ശി​വ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. താ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണെ​ന്നും പ​റ​ഞ്ഞ ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും എം​പി​മാ​രെ​യു​മെ​ല്ലാം കാ​ണേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നാ​ലെ ത​ന്‍റെ വേ​ദ​ന​ക​ളും പ്ര​ശ്ന​ങ്ങ​ളും തു​റ​ന്നു​പ​റ​യു​മെ​ന്നും ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

ഡൽഹിയിൽ സ്കൂളിൽ പോ‍യ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും തലയിൽ കത്തി കുത്തിയിറക്കുകുമായിരുന്നു.

ഗുരുതര പരിക്കേറ്റ കുട്ടിയെ പോലീസ് എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയോട്ടിയിൽ കത്തി കുടുങ്ങിയ നിലയിലായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും പ്രദേശവാസികളെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് പറഞ്ഞു.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹി ഫൈ​ന​ലി​ൽ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ ത​ക​ർ​ത്ത് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ഫൈ​ന​ലി​ൽ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് നേ‌​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഡ​ൽ​ഹി മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സ്കോ​ർ: ഗു​ജ​റാ​ത്ത് 168/7 ഡ​ൽ​ഹി 169/3 (15.4). ഗു​ജ​റാ​ത്തി​നാ​യി ബെ​ത്ത് മൂ​ണി (62), ജോ​ർ​ജി​യ (35) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡ​ൽ​ഹി​ക്കാ​യി ഹെ​ൻ​റി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഡ​ൽ​ഹി​ക്കാ​യി ലി​സ്‌​ലി ലീ (43 ), ​ഷെ​ഫാ​ലി വ​ർ​മ (31 ), ലൗ​റ വോ​ൾ​വാ​ർ​ഡ് (32 ), ജെ​മീ​മ റോ​ഡ്രി​ഗ​സ് (41 ) തു​ട​ങ്ങി ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം തി​ള​ങ്ങി. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ള​രു​വി​നെ ഡ​ൽ​ഹി നേ​രി​ടും.

National

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ട്പ​ർ​ഗ​ഞ്ച് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​രു​ൺ രാ​ജു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​രു​ൺ രാ​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

NRI

ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലെ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് റ​വ.​ഫാ. ജോ​സ​ഫ് ക​രോ​ട​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ (എം​എ​സ്ടി ഡ​ൽ​ഹി റീ​ജി​യ​ൺ) മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ട​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ പ്രെ​സ്ദേ​ന്തി വാ​ഴ്ച, അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷി​ണം, നേ​ർച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

NRI

എം​സി​ഡി​യു​ടെ ആ​ദ്യ കേ​ര​ളീ​യ ബ​ജ​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ കു​മാ​ർ വി​ര​മി​ച്ചു

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ (എം​സി​ഡി, ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്, ശ്യാ​മ പ്ര​സാ​ദ് മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​ർ, ന്യൂ​ഡ​ൽ​ഹി) ബ​ജ​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ദ്യ​ത്തെ കേ​ര​ളീ​യ​നാ​യ പി. ​അ​നി​ൽ കു​മാ​ർ സൂ​പ്പ​ർ അ​ന്യു​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് (36 വ​ർ​ഷത്തെ സേ​വ​നം) ശേഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റോ​ക്ക് ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പാ​ല​ക്ക​ൽ ഹൗ​സി​ൽ താ​മ​സി​ക്കു​ന്നു. ആ​ത്മാ​ർ​ഥ​ത​യും കൃ​ത്യ​ത​യും നി​റ​ഞ്ഞ സേ​വ​ന​ത്തി​ലൂ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ദ​രം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു പി. അ​നി​ൽ കു​മാ​ർ.

National

ഡ​ല്‍​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ‌

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഭ​ജ​ന്‍​പു​ര​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു.

10, 13, 14 വ​യ​സു​ക​ളു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

ന​ട​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ജ​നു​വ​രി 18 ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​റ​യു​ന്നു. ര​ക്ത​സ്രാ​വ​ത്തോ​ടെ​യാ​ണ് കു​ട്ടി വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.

National

പൂ​ക്ക​ൾ വി​ൽ​ക്കു​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ പൂ​ക്ക​ല്‍ വി​ല്‍​ക്കു​ന്ന 10 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദു​ർ​ഗേ​ഷ്(40) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 11നാ​ണ് സം​ഭ​വം. പൂ​ക്ക​ള്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​യെ ഇ​യാ​ൾ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് കു​ട്ടി​യെ ഓ​ട്ടോ​യി​ൽ പ്ര​ഫ. റാം ​നാ​ഥ് വി​ജ് മാ​ര്‍​ഗി​ലെ വ​ന​പ്ര​ദേ​ശ​ത്ത് കു​ട്ടി​യെ എ​ത്തി​ക്കു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മ​രി​ച്ചെ​ന്ന് ക​രു​തി ഇ​യാ​ൾ കു​ട്ടി​യെ വ​ന​പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ചു.

ബോ​ധം വ​ന്ന കു​ട്ടി പെ​ട്ട​ന്ന് കു​ടും​ബ​ത്തി​ന​ടു​ത്ത് എ​ത്തി. ശ​രീ​ര​ത്തി​ല്‍ നി​ന്നും ര​ക്തം വ​രു​ന്ന​ത് ക​ണ്ട കു​ടും​ബം കു​ട്ടി​യു​ടെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

മു​ന്നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പും പീ​ഡ​ന​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ഉ​ള്‍​പ്പെ​ടെ​യു​ള​ള വ​കു​പ്പു​ക​ളാ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ശ​ശി ത​രൂ​ര്‍ മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ല'; വി​ശ​ദീ​ക​ര​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ല്‍​ഹി: ശ​ശി ത​രൂ​ര്‍ ഒ​രു മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന നി​ർ​ണായക ​യോ​ഗ​ത്തി​ല്‍ നി​ന്ന് ശ​ശി ത​രൂ​ര്‍ വി​ട്ടു​നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം.

കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ലാ​ണ് ത​രൂ​ര്‍ യോ​ഗ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഈ ​പ​രി​പാ​ടി മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ശ്ച​യി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​രൂ​ര്‍ ഒ​രു മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് തി​ര​ക്കു​ക​ളും മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളും ഉ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്.

ത​രൂ​രി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ യാ​തൊ​രു​വി​ധ ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല, അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും ഓ​ര്‍​മ്മി​പ്പി​ച്ചു. വ​യ​നാ​ട്ടി​ലും കൊ​ച്ചി​യി​ലും ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത കാ​ര്യ​വും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. 


ത​രൂ​രി​നെ​പ്പോ​ലെ​യു​ള്ള ഒ​രു ആ​ഗോ​ള പൗ​ര​ന് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ മ​റ്റ് തി​ര​ക്കു​ക​ള്‍ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​ക​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും സീ​റ്റ് വി​ഭ​ജ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നു​മാ​ണ് കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്.

National

ഡൽഹിയിൽ ക്രൈസ്തവ സ്കൂളിനു നേരേ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം. ഡ​​​ൽ​​​ഹി ബു​​​രാ​​​രി​​​യി​​​ലു​​​ള്ള മൗ​​​ണ്ട് ഒ​​​ളി​​​വ​​​റ്റ് സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ന്പ​​​തോ​​​ളം തീ​​​വ്ര ഹി​​​ന്ദു​​​ത്വ​​​വാ​​​ദി​​​ക​​​ൾ സ്കൂ​​​ളി​​​ന്‍റെ ഗേ​​​റ്റി​​​നു​​​ മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​ച്ചെ​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്കൂ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി മ​​​തം മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.
പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ സ്കൂ​​​ളി​​​ന​​​ക​​​ത്തേ​​​ക്ക് ക​​​ട​​​ത്തി​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ത​​​ട​​​ഞ്ഞ​​​ത്.

1993ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സ്കൂ​​​ളി​​​ൽ ഇ​​​തു​​​വ​​​രെ​​​യും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​നി​​​യു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു​​​മാ​​​ണ് സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക മീ​​​നാ​​​ക്ഷി സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​ർ ബ​​​ജ്‌​​​രം​​​ഗ്ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കരു​​​മാ​​​ണെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യും സം​​​ഭ​​​വ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന് ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് ശ​​​നി​​​യാ​​​ഴ്ച​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്കൂ​​​ളി​​​നു​​​നേ​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മീ​​​നാ​​​ക്ഷി വ്യ​​​ക്ത​​​മാ​​​ക്കി.

 

National

മ​ഴ​യെ അ​വ​ഗ​ണി​ച്ചും ആ​വേ​ശം ചോ​രാ​തെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് റി​ഹേ​ഴ്‌​സൽ

ന്യൂ​ഡ​ല്‍​ഹി: ക​ഠി​ന​മാ​യ ത​ണു​പ്പി​നും മ​ഴ​യ്ക്കും ഇ​ട​യി​ലും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം. ഡ​ല്‍​ഹി​യി​ലെ ക​ര്‍​ത്ത​വ്യ പ​ഥി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ന​ട​ന്ന റി​ഹേ​ഴ്‌​സ​ല്‍ പ​രേ​ഡി​ല്‍ മ​ഴ​യെ അ​വ​ഗ​ണി​ച്ചും നൂ​റു​ക​ണ​ക്കി​ന് സൈ​നി​ക​ര്‍ പ​ങ്കെ​ടു​ത്തു.

പു​ല​ര്‍​ച്ചെ മു​ത​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും പ​രേ​ഡി​ന്‍റെ ആ​വേ​ശം ഒ​ട്ടും കു​റ​ഞ്ഞി​ല്ല. ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ വി​വി​ധ റെ​ജി​മെ​ന്‍റു​ക​ള്‍ താ​ളാ​ത്മ​ക​മാ​യി ക​ര്‍​ത്ത​വ്യ പ​ഥി​ലൂ​ടെ ചു​വ​ടു​വെ​ച്ചു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പ​രേ​ഡ് ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു.

വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​ര്‍​ച്ചി​നൊ​പ്പം അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​ടെ​യും ടാ​ങ്കു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും റി​ഹേ​ഴ്‌​സ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​യ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും പ​രീ​ക്ഷ​ണാ​ര്‍​ഥം പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

പ​രേ​ഡ് റി​ഹേ​ഴ്‌​സ​ല്‍ പ്ര​മാ​ണി​ച്ച് ഇ​ന്ത്യാ ഗേ​റ്റ്, ക​ര്‍​ത്ത​വ്യ പ​ഥ് മേ​ഖ​ല​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​നു​വ​രി 26-ന് ​ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന് മു​ന്‍​പു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​യ​ത്

NRI

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ​മെ​ഹ്റോ​ളി ഒ​ന്നാം വാ​ർ​ഡി​ലെ ഡി​എം​എ​യു​ടെ ഏ​രി​യ ഓ​ഫീ​സി​ലാ​യി​രു​ന്നു വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​കെ.പി. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി ടി.വി. ല​ക്ഷ്‌​മ​ണ​ൻ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ, ടി .വി. സ​ജി​ൻ, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്ധ്യാ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജു യോ​ഹ​ന്നാ​ൻ ആ​യി​രു​ന്നു റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ർ.

 

National

ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി - പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

8.40ന് ​എ​ത്തേ​ണ്ട ഫ്ലൈ​റ്റ് 9.24നാ​ണ് പൂ​നെ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ബി​ടി​എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

പി.​ജി. വ​ർ​ഗീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രേ​ത​നാ​യ കെ.​ജി. ഫി​ലി​ഫോ​സി​ന്‍റെ മ​ക​ൻ പി.​ജി. വ​ർ​ഗീ​സ് (68) F- 92/2 പ്ര​താ​പ് മാ​ർ​ക്ക​റ്റ്, മു​നി​ർ​ക്ക ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.

ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട്ട് നീ​ണ്ടൂ​ർ ക​ളി​ക്ക​ൽ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ലി​സി വ​ർ​ഗീ​സ്. മ​ക്ക​ൾ ആ​ലീ​സ്, അ​നി​ല. മ​രു​മ​ക്ക​ൾ ബി​നോ​യ്, ബേ​ബി, ജെ​യി​ൻ ചാ​ക്കോ.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12.45ന് ​മു​നീ​ർ​ക വീ​ട്ടി​ലെ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് നേ​ബ്സ​റാ​യി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം തു​ഗ്ല​ക്ക​ബാ​ദ് സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ മ​ഹി​പാ​ൽ​പു​രി​ലെ ഡി​എം​എ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ ​ടി എം ​ചെ​റി​യാ​ൻ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി. ​ജ​യ​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​വി. ജ​ഗ​ദീ​ശ​ൻ, ട്രെ​ഷ​റ​ർ ​കെ. എം. ​ദി​ലീ​പ്, ഇന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ സ​ജി ഗോ​വി​ന്ദ​ൻ, അ​ഡ്വ. കെ.വി. ഗോ​പി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​ത്‌​നാ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

National

ആഗോള ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു, അഞ്ചാം സ്ഥാനത്ത് പൂന

ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.

ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന്‍ പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

NRI

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; ക​ണ്ണൂ​ർ - ല​ണ്ട​ൻ റൂ​ട്ടി​ൽ അ​തി​വേ​ഗ ക​ണ​ക്‌‌​ഷ​ൻ സ​ർ​വീ​സ്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ല​ണ്ട​നി​ലെ ഹീ​ത്രു​വി​ലേ​ക്ക് ക​ണ​ക്‌​ഷ​ൻ സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യും. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

എ​യ​ർ ഇ​ന്ത്യ​യാ​ണ് ബം​ഗ​ളൂ​രു - ഹീ​ത്രു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു രാ​വി​ലെ 10.15നു ​പു​റ​പ്പെ​ട്ട് 11.25ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. 2.10ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.30ന് ​ല​ണ്ട​ൻ ഹീ​ത്രു​വി​ലെ​ത്തും.

തി​രി​കെ 9.05ന് ​ഹീ​ത്രു​വി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 12.20ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം പി​റ്റേ​ന്നു രാ​വി​ലെ 8.35ന് ​പു​റ​പ്പെ​ട്ട് 9.40ന് ​ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രും. ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ ഡ​ൽ​ഹി വ​ഴി​യാ​ണ് ഇ​ൻ​ഡി​ഗോ​യു​ടെ ഹീ​ത്രു സ​ർ​വീ​സ്.

തി​ങ്ക​ൾ, ചൊ​വ്വ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണു സ​ർ​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ 6.05ന് ​പു​റ​പ്പെ​ട്ട് 8.55ന് ​ഡ​ൽ​ഹി​യി​ലെ​ത്തും. ഡ​ൽ​ഹി - ഹീ​ത്രു വൈ​ഡ്‌ ബോ​ഡി വി​മാ​നം 11.55ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് 5.10ന് ​ഹീ​ത്രു​വി​ലെ​ത്തും.

തി​രി​കെ 7.10ന് ​ഹീ​ത്രു​വി​ൽ നി​ന്നു പു​റ​പ്പെ​ട്ട് 10.10ന് ​ഡ​ൽ​ഹി​യി​ലെ​ത്തും. 9.45ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി 12.45ന് ​ക​ണ്ണൂ​രി​ലെ​ത്തും. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ​നി​ന്നും മ​റ്റു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സ​ർ​വീ​സ് ആ​ശ്വാ​സ​മാ​കും.

ഈ ​മേ​ഖ​ല​യി​ൽ അ​തി​വേ​ഗ ക​ണ​ക്‌‌​ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. മെ​ച്ച​പ്പെ​ട്ട ഇ​രി​പ്പി​ട​ങ്ങ​ൾ, വി​മാ​ന​ത്തി​നു​ള്ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ, വ​ർ​ധി​ച്ച ബാ​ഗേ​ജ് ശേ​ഷി എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ല​ണ്ട​നി​ലേ​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട ക​ണ​ക്റ്റി​വി​റ്റി എ​ൻ​ആ​ർ​ഐ​ക​ൾ, ബി​സി​ന​സ് യാ​ത്ര​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​ർ​ക്കു ഗു​ണം ചെ​യ്യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ സം​ഭ​വം; ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2025 ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്.

ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​സൂ​ത്ര​ണ, പ്ര​വ​ർ​ത്ത​ന, നി​യ​ന്ത്ര​ണ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡി​ജി​സി​എ 22.20 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ർ​ശ​ന​മാ​യ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.ഈ ​കാ​ല​യ​ള​വി​ൽ ഇ​ൻ​ഡി​ഗോ​യു​ടെ 2,507 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും 1,852 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തി​രു​ന്നു.

3,000,00ൽ ​അ​ധി​കം യാ​ത്ര​ക്കാ​രെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത് ബാ​ധി​ച്ചി​രു​ന്നു. ഡി​ജി​സി​എ​യു​ടെ ഉ​ത്ത​ര​വു​ക​ൾ ല​ഭി​ച്ച​താ​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ൻ​ഡി​ഗോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

 

National

മണിപ്പുർ: ചർച്ചകൾക്കായി ബിരേൻ സിംഗ് ഡൽഹിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​ എ. ​​​ശാ​​​ര​​​ദാ​​​ദേ​​​വി​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​ങ്ങി. ഏ​​​ഴു ബി​​​ജെ​​​പി​​​ക്കാ​​​ര​​​ട​​​ക്കം പ​​​ത്ത് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രും ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തും. എ​​​ന്നാ​​​ൽ ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു ച​​​ർ​​​ച്ച ഉ​​​ണ്ടാ​​​യേ​​​ക്കി​​​ല്ല.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മ​​​ല​​​യോ​​​ര ​​​ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന് രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു​​​ല​​​ഭി​​​ച്ചാ​​​ൽ മ​​​ണി​​​പ്പു​​​രി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​വ​​​സാ​​​നം കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ മാ​​​ത്ര​​​മേ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​നാ​​​കൂ​​​ എ​​​ന്ന് കാം​​​ഗ്പോ​​​ക്പി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ക്കി നേ​​​താ​​​വും മു​​​ൻ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഹ​​​ക്കോ​​​ല​​​ത്ത് കി​​​പ്ഗെ​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളോ​​​ടു വി​​​മു​​​ഖ​​​ത​​​യി​​​ല്ല. എ​​​ന്നാ​​​ൽ, കു​​​ക്കി സോ ​​​ഗോ​​​ത്ര​​​ജ​​​ന​​​ത​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള കി​​​പ്ഗെ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള വ​​​ഴി​​​ക​​​ളാ​​​ണു ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് മെ​​​യ്തെ​​​യ് എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ബി​​​രേ​​​ൻ സിം​​​ഗും ശാ​​​ര​​​ദാ​​​ദേ​​​വി​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ. അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കും.

National

ലാൻഡ്സ്കേപ്പ് കേരള ഫോട്ടോ പ്രദർശനം 21 മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ഭം​​​ഗി വി​​​ളി​​​ച്ചോ​​​തു​​​ന്ന ‘ലാ​​​ൻ​​​ഡ്സ്കേ​​​പ്പ് കേ​​​ര​​​ള’ ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം ഡ​​​ൽ​​​ഹി ട്രാ​​​വ​​​ൻ​​​കൂ​​​ർ പാ​​​ല​​​സി​​​ൽ ഈ ​​​മാ​​​സം 21 മു​​​ത​​​ൽ 23 വ​​​രെ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു​​​വ​​​രെ​​​യാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം.

പ​​​ത്തു ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രു​​​ടെ കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​ഞ്ഞ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ഭം​​​ഗി നി​​​റ​​​ഞ്ഞ 100 ഫോ​​​ട്ടോ​​​ക​​​ളാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം, പ്ര​​​കൃ​​​തി​​​സൗ​​​ന്ദ​​​ര്യം, വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ, ദൈ​​​നം​​​ദി​​​ന നി​​​മി​​​ഷ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്ത​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള ടൂ​​​റി​​​സം വ​​​കു​​​പ്പാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ശ​​​സ്ത ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രാ​​​യ എ​​​ച്ച്. സ​​​തീ​​​ഷ്, ശി​​​വാം​​​ഗ് മേ​​​ത്ത, അ​​​മി​​​ത് പ​​​ശ്രി​​​ച്ച, സൗ​​​ര​​​ഭ് ആ​​​ന​​​ന്ദ് ചാ​​​റ്റ​​​ർ​​​ജി, സൈ​​​ബാ​​​ൽ ദാ​​​സ്, ഉ​​​മേ​​​ഷ് ഗോ​​​ഗ്ന, മ​​​നോ​​​ജ് അ​​​റോ​​​റ, ഐ​​​ശ്വ​​​ര്യ ശ്രീ​​​ധ​​​ർ, ന​​​ടാ​​​ഷ ക​​​ർ​​​താ​​​ർ ഹേ​​​മ​​​രാ​​​ജ​​​നി, കൗ​​​ന്തേ​​​യ സി​​​ൻ​​​ഹ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ക.

National

സിഎസ്പിഒസി സമ്മേളനം നാളെമുതൽ ഡൽഹിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 28-ാമ​​​ത് സ​​​മ്മേ​​​ള​​​നം (സി​​​എ​​​സ്പി​​​ഒ​​​സി 2026) നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. 42 രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​തി​​​നോ​​​ട​​​കം അ​​​റി​​​യി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഉ​​​ണ്ടാ​​​കി​​​ല്ല.

15ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലേ​​​ക്ക് 56 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ക്ഷ​​​ണി​​​ച്ച​​​താ​​​യി ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കി​​​ട​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ​​​യും സു​​​ര​​​ക്ഷ​​​യെ​​​യും കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കു​​​ക, പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം, ക്ഷേ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

ജ​​​നാ​​​ധി​​​പ​​​ത്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. ഇ​​​തി​​​നു​​​മു​​​ന്പ് 2024ൽ ​​​ഉ​​​ഗാ​​​ണ്ട​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്ന​​​ത്.

National

മു​ന്‍ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ക​ർ ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ന്‍ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി എ​യിം​സി​ലാ​ണ് നി​ല​വി​ൽ ജ​ഗ​ദീ​പ് ധ​ന്‍​ക​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ധ​ൻ​ക​റി​നോ​ട് അ​ഡ്മി​റ്റാ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ‌​യാ​ഴ്ച ര​ണ്ട് ത​വ​ണ മു​ന്‍ ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തി​യ​ത്. എം​ആ​ര്‍​ഐ സ്കാ​ൻ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യ വേ​ള​യി​ല്‍ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വേ​ള​യി​ലും ജ​ഗ​ദീ​പ് ധ​ന്‍​ക​റി​ന് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി​രു​ന്നു. 74 വ​യ​സു​കാ​ര​നാ​യ ധ​ന്‍​ക​റി​നെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​തി​ന് ശേ​ഷം പൊ​തു​വേ​ദി​ക​ളി​ൽ‌ സ​ജീ​വ​മ​ല്ല.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും, ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ഇ​ന്ന് സി​ബി​ഐ​യ്ക്ക് മു​ൻ​പി​ൽ ഹാ​ജ​രാ​കും.

മൊ​ഴി ന​ൽ​കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ത്തെ​ത്തു​ക. നി​ല​വി​ൽ വി​ജ​യ് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന വി​ജ​യ്ക്ക് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ടി​വി​കെ നേ​താ​ക്ക​ൾ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ജ​യ് എ​ത്തു​ന്ന സ​മ​യ​വും മ​റ്റും സി​ബി​ഐ​യെ നേ​ര​ത്തെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് ക​രൂ​രി​ൽ എ​ത്താ​ൻ താ​മ​സി​ച്ചു, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി എ​ന്ന ആ​രോ​പ​ണ​ത്തി​ലും വി​ജ​യ് ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വി​ജ​യ്‌​യെ കേ​സി​ലെ സാ​ക്ഷി​യാ​യാ​ണ് സി​ബി​ഐ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​രൂ​ര്‍ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ഒ​രു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ വി​ജ​യ് എ​ത്തി​യി​രു​ന്നി​ല്ല. ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദ്, നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ആ​ധ​വ് അ​ര്‍​ജു​ന എ​ന്നി​വ​രെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര​വാ​നി​ല​ട​ക്കം സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

മസ്ജിദിനോടു ചേർന്ന കൈയേറ്റം ഒഴിപ്പിക്കലിനിടെ വൻ സം​ഘ​ർ​ഷം: പോ​ലീ​സു​കാ​ർ​ക്കെതിരേ കല്ലേറ്

ന്യൂഡല്‍ഹി: ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​നു സ​മീ​പ​മു​ള്ള മസ്ജിദിനോടു ചേർന്നുള്ള അ​ന​ധി​കൃ​ത ക​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ വ്യാ​പ​ക​ സം​ഘ​ർ​ഷം. ഇന്നു പുലർച്ചെ ന​ട​ന്ന ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്കി​ടെയുണ്ടായ ക​ല്ലേ​റി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.
ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു തു​ർ​ക്ക്മാ​ൻ ഗേ​റ്റി​ലെ സ​യിദ് ഫൈ​സ് ഇ​ലാ​ഹി മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ലെ കൈയേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ണ് ഡൽഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. ഏ​ക​ദേ​ശം 300 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രും 30 ബു​ൾ​ഡോ​സ​റു​ക​ളും സ​ഹി​തം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ത​ട​യാ​ൻ ശ്ര​മി​ച്ച 25-30 ഓ​ളം വ​രു​ന്ന സം​ഘം പോ​ലീ​സി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കുമെതിരേ ‌ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​ത്. നിരവധി നിർമാണങ്ങൾ നടപടിയിലൂടെ പോലീസ് തകർത്തു. ക​ല്ലേ​റി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ നൂ​റി​ല​ധി​കം വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.
2025 ന​വം​ബ​റി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം രാം​ലീ​ല ഗ്രൗ​ണ്ടി​ന് സ​മീ​പ​മു​ള്ള 38,940 ച​തു​ര​ശ്ര അ​ടി ഭൂ​മി​യി​ലെ ക​യേറ്റ​ങ്ങ​ൾ മൂ​ന്ന് മാ​സ​ത്തി​ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.
അതേസമയം, ​ഭൂ​മി വ​ഖ​ഫ് സ്വ​ത്താ​ണെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന് ത​ങ്ങ​ൾ പാ​ട്ടം ന​ൽ​കു​ന്നു​ണ്ടെ​ന്നു​മാ​ണ് മ​സ്ജി​ദ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ വാ​ദം.
എ​ന്നാ​ൽ, 1940-ൽ ​പാ​ട്ട​ത്തി​ന് ന​ൽ​കി​യ 0.195 ഏ​ക്ക​ർ ഭൂ​മി​ക്കു പു​റ​ത്തു​ള്ള കൈയേ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്യു​ന്ന​തെ​ന്ന് കോർപറേഷൻ അറിയിച്ചു.
നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ പൂ​ർണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​സ് ഏ​പ്രി​ൽ 22ന് ​ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള രാംലീല ഗ്രൗണ്ടിലെ 38,940 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്നു മാസത്തെ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ ഉത്തരവ്.

NRI

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ മാ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്മാ​രി​ൽ മു​മ്പ​നും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 04 മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​വ​രും പ്രാ​ർ​ഥ​നാ​പൂ​ർ​വം നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടു​കൂ​ടി വ​ന്നു സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം

ജ​നു​വ​രി നാ​ല്: രാ​വി​ലെ 7. 30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് (വെ​രി റ​വ. ഫി​ലി​പ്പോ​സ് റ​മ്പാ​ൻ, സു​പ്പീ​രി​യ​ർ ജ്യോ​തി​സ് ആ​ശ്ര​മം മൗ​ണ്ട് അ​ബു, രാ​ജ​സ്ഥാ​ൻ).

ജ​നു​വ​രി അ​ഞ്ച്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ദ​ന​ഹാ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ, വി. ​കു​ർ​ബാ​ന (റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ഇ​ട​വ​ക വി​കാ​രി) 

ജ​നു​വ​രി ആ​റ്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി ഏ​ഴ്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഡേ. ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, റ​വ. ഫാ. ​ഡോ. റ​നി​ഷ് ഗ്രീ​വ​ർ​ഗീ​സ് എ​ബ്ര​ഹാം (വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ജ​ല​ന്ത​ർ).

ജ​നു​വ​രി എ​ട്ട്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി ഒ​മ്പ​ത്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി പ​ത്ത്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

ഏ​ഴി​ന് വ​ച​ന ശു​ശ്രൂ​ഷ: ഡോ. ​സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

7.30ന്: ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം.

8.30ന്: ​ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്.

ജ​നു​വ​രി 11ന്: ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ.

രാ​വി​ലെ 10.30ന് 2024-2025 ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ന​മ്മു​ടെ ഇ​ട​വ​ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ 10-ാം ക്ലാ​സി​ലും 12ലും ​ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു. 

തു​ട​ർ​ന്ന് ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​മ്പ്.

11ന്: ​പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്.

NRI

ദേ​ശീ​യ യു​വോ​ത്സ​വം: കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 60 പേ​ർ പ​ങ്കെ​ടു​ക്കും

ന്യൂഡൽഹി: 29-ാമ​ത് ദേ​ശീ​യ യു​വോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ന്യൂ​ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത് യം​ഗ് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗി​ൽ 60 യു​വ​തീ​യു​വാ​ക്ക​ൾ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ക്കും.

വി​ക​സി​ത് ഭാ​ര​ത് യം​ഗ് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗി​ൽ വി​ജ​യി​ക​ളാ​യ 34 പേ​രും സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ 23 പേ​രും ഡി​സൈ​ൻ ഭാ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ര​ണ്ട് പേ​രു​മ​ട​ങ്ങു​ന്ന​താ​ണ് കേ​ര​ളം സം​ഘം.

മേ​രാ യു​വ ഭാ​ര​ത് പോ​ർ​ട്ട​ലി​ൽ ക​സി​ത് ഭാ​ര​ത് യം​ഗ് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗ് സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ 35 യു​വ​തീ യു​വാ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഇ​വ​ർ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത 10 വി​ഷ​യ​ങ്ങ​ളി​ൽ വി​ക​സി​ത ഭാ​ര​ത​ത്തെ കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. ദേ​ശീ​യ യു​വ​ജ​ന ദി​ന​മാ​യ ജ​നു​വ​രി 12ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​വ​തീ​യു​വാ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

കേ​ര​ള സം​ഘം ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കേ​ര​ള എ​ക്സ്പ്ര​സി​ലും രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലു​മാ​ണ് യാ​ത്ര തി​രി​ക്കു​ന്ന​ത്. സം​ഘം 15നു ​തി​രി​ച്ചെ​ത്തും.

National

ഡൽഹിയിൽ കുടുംബത്തിനു നേരേ ആൾക്കൂട്ട ആക്രമണം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഞെ​​​ട്ടി​​​ച്ച് കു​​​ടും​​​ബ​​​ത്തി​​​നു​​​നേ​​​രേ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണം. ഡ​​​ൽ​​​ഹി​​​യി​​​ലെ ല​​​ക്ഷ്മി ന​​​ഗ​​​റി​​​ലാ​​​ണ് പ​​​ട്ടാ​​​പ്പ​​​ക​​​ൽ ജിം ​​​ഉ​​​ട​​​മ​​​യ്ക്കും ഭാ​​​ര്യ​​​ക്കും മ​​​ക​​​നു​​​മെ​​​തി​​​രേ ഗു​​​ണ്ടാ​​​സം​​​ഘം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്.

ജിം ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക്കു പു​​​റ​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നു ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ അ​​​ച്ഛ​​​നും മ​​​ക​​​നും മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന​​​തും മ​​​ക​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വി​​​വ​​​സ്ത്ര​​​നാ​​​ക്കു​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ലി​​​ട​​​പെ​​​ടാ​​​തെ നി​​​ഷ്‌​​​ക്രി​​​യ​​​രാ​​​യി നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന​​​തും കാ​​​ണാം.

വീ​​​ടി​​​ന​​​ടു​​​ത്ത ബേ​​​സ്മെ​​​ന്‍റി​​​ൽ ത​​​ങ്ങ​​​ൾ ജിം ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം മൂ​​​ല​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും മ​​​ക​​​നെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തി​​​നു​​​പു​​​റ​​​മെ ത​​​ന്‍റെ വ​​​യ​​​റ്റി​​​ൽ തൊ​​​ഴി​​​ച്ചെന്നും മു​​​ടി​​​യി​​​ൽ പി​​​ടി​​​ച്ചു വ​​​ലി​​​ച്ചെ​​​ന്നും ജിം ​​​ഉ​​​ട​​​മ​​​യു​​​ടെ ഭാ​​​ര്യ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ൻ​​​ഐ​​​യോ​​​ട് പ​​​റ​​​ഞ്ഞു.

പി​​​ന്നീ​​​ട് താ​​​ൻ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ന്നും അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ടി​​​ന​​​ക​​​ത്തു​​​ ക​​​ട​​​ന്ന് മ​​​ക​​​നെ റോ​​​ഡി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​ച്ചു വി​​​വ​​​സ്ത്ര​​​നാ​​​ക്കി​​​യെ​​​ന്നും മ​​​ക​​​ൻ കേ​​​ണ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും വി​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

National

ഡ​ൽ​ഹി​യെ ശ്വാ​സം മു​ട്ടി​ച്ച് വാ​യു​മ​ലി​നീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ച്ച് വാ​യു​മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​രം വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് തു​ട​രു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400ൽ ​താ​ഴെ​യാ​ണെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് 450ന​ടു​ത്താ​ണ്.

വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ടൊ​പ്പം ശൈ​ത്യ ത​രം​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തും ഡ​ൽ​ഹി​യി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത പു​ക മ​ഞ്ഞി​നി​ട​യാ​ക്കി. 148 വി​മാ​ന സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം റ​ദ്ദാ​ക്കി.

റെ​യി​ൽ ഗ​താ​ഗ​ത​ത്തെ​യും പു​ക​മ​ഞ്ഞ് സാ​ര​മാ​യി ബാ​ധി​ച്ചു. ശൈ​ത്യ ത​രം​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണ​വും പു​ക​മ​ഞ്ഞും രൂ​ക്ഷ​മാ​യി തു​ട​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

National

ഡൽഹിയിലെ വീട്ടിൽ ഇഡി റെയ്ഡ്; 50 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ ഒ​​​രു വീ​​​ട്ടി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 50 കോ​​​ടി​​​യോ​​​ളം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ത്തു​​​ക്ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

നി​​​ര​​​വ​​​ധി കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​യാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി ഇ​​​ന്ദ​​​ർ​​​ജി​​​ത് സിം​​​ഗ് യാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സൗ​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​ർ​​​വ​​​പ്രി​​​യ വി​​​ഹാ​​​റി​​​ലെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 5.12 കോ​​​ടി രൂ​​​പ പ​​​ണ​​​മാ​​​യും 8.80 കോ​​​ടി വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 35 കോ​​​ടി രൂ​​​പ ആ​​​സ്തി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യ വീ​​​ടു​​​മാ​​​യി യാ​​​ദ​​​വി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​ക്ക് ബ​​​ന്ധ​​​മു​​​ണ്ട്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്ക​​​ൽ, സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ങ്ങ​​​ളു​​​ടെ വാ​​​യ്പ ഒ​​​ത്തു​​​തീ​​​ർ​​​പ്പ്, അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​മ്മീ​​​ഷ​​​ൻ സ​​​ന്പാ​​​ദി​​​ക്കൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ലൂ​​​ടെ നേ​​​ടി​​​യ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചു​​​വെ​​​ന്ന​​​താ​​​ണ് യാ​​​ദ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റം.

ഇ​​​യാ​​​ൾ​​​ക്കും കൂ​​​ട്ടാ​​​ളി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഹ​​​രി​​​യാ​​​ന, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 14 എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളും കു​​​റ്റ​​​പ​​​ത്ര​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ന്നും ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡി​​​സം​​​ബ​​​ർ ആ​​​ദ്യം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ഞ്ച് ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളും 17 ല​​​ക്ഷം രൂ​​​പ​​​യും ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു.

National

ഡ​ൽ​ഹി​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു: കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ബു​ല​ന്ദ് മ​സ്ജി​ദ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വ​സീം(33) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഡി​ഡി​എ പാ​ർ​ക്കി​ന് പു​റ​കി​ൽ വ​ച്ചാ​ണ് വ​സീ​മി​ന് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​സീ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​യാ​ളെ ആ​രാ​ണ് കു​ത്തി​യ​തെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ശാ​സ്ത്രി പാ​ർ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്ക് ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

സ്വത്തുതർക്കം: റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ മരുമകൾ കൊലപ്പെടുത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​ത്തു​​ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ർ​​​​തൃ​​​​പി​​​​താ​​​​വി​​​​നെ യു​​​​വ​​​​തി മ​​​ർ​​​ദി​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബി​​​​ന്ദാ​​​​പു​​​​രി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

27ന് ​​​​രാ​​​​വി​​​​ലെ 10.46ന് ​​​​മ​​​​ൻ​​​​സാ റാം ​​​​പാ​​​​ർ​​​​ക്കി​​​​ൽ ഒ​​​രു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന​​​​റി​​​​യി​​​​ച്ച് പോ​​​​ലീ​​​​സി​​​​നു കോ​​​​ൾ ല​​​​ഭി​​​​ച്ചു. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​യു​​​​ട​​​​ൻ വീ​​​​ടി​​​​ന്‍റെ ടെ​​​​റ​​​​സി​​​​ൽ ന​​​​രേ​​​​ഷ്കു​​​​മാ​​​​റി​​​​നെ (62) ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​നാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചു.

മ​​​​രു​​​​മ​​​​ക​​​​ൾ ഗീ​​​​ത കു​​​​റ്റ​​​​സ​​​​മ്മ​​​​തം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ഇ​​​​വ​​​​രെ കോ​​​​ട​​​​തി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​ഞ്ചു​​​​മാ​​​​സം​​​​മു​​​​ന്പാ​​​​ണ് ന​​​​രേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ മ​​​​രി​​​​ച്ച​​​​ത്. ഗീ​​​​ത​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലാ​​​​ണ് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത്.

National

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടും ‘വ​ള​രെ മോ​ശം' നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​ത്തെ ചെ​റി​യ ആ​ശ്വാ​സ​ത്തി​ന് ശേ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടും ‘വ​ള​രെ മോ​ശം' നി​ല​യി​ൽ. ‘ഗു​രു​ത​ര​മാ​യ' മ​ലി​നീ​ക​ര​ണ നി​ല​യാ​ണ് ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഡ​ൽ​ഹി​യു​ടെ 24 മ​ണി​ക്കൂ​ർ ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​ള​രെ മോ​ശം നി​ല​യാ​യ 332 ആ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ഡാ​റ്റ പ്ര​കാ​രം വ്യാ​ഴാ​ഴ്ച 234, ബു​ധ​നാ​ഴ്ച 271 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ 38 പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ വാ​യു ഗു​ണ​നി​ല​വാ​ര നി​രീ​ക്ഷ​ണ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ 400 ന് ​മു​ക​ളി​ൽ ഗു​രു​ത​ര​മാ​യ വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി.

ആ​ന​ന്ദ് വി​ഹാ​ർ, ബ​വാ​ന, ഡി​ടി​യു, ജ​ഹാം​ഗി​ർ​പു​രി, ന​രേ​ല, നെ​ഹ്‌​റു ന​ഗ​ർ, രോ​ഹി​ണി, വി​വേ​ക് വി​ഹാ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 20 സ്റ്റേ​ഷ​നു​ക​ൾ വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു, ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ൾ മോ​ശം വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ സ​മീ​ർ ആ​പ്പി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

പൂ​ജ്യ​ത്തി​നും 50 നും ​ഇ​ട​യി​ലു​ള്ള ഒ​രു വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ന​ല്ല​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു, 51-100 തൃ​പ്തി​ക​രം, 101-200 മി​ത​മാ​യ​ത്, 201-300 മോ​ശം, 301-400 വ​ള​രെ മോ​ശം, 401-500 ഗു​രു​ത​രം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വാ​യു ഗു​ണ​നി​ല​വാ​രം ത​രം​തി​രി​ക്കു​ന്ന​ത്.

National

ചാ​ന്ദ്‌​നി ചൗ​ക്കി​ൽ ക​ട​യ്ക്ക് തീ​പി​ടി​ച്ചു; തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ ക​ട​യ്ക്ക് തീ​പി​ടി​ച്ചു. ചാ​ന്ദ്‌​നി ചൗ​ക്കി​ൽ ഒ​രു ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട സ്ഥ​ല​ത്ത് തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.58ന് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി വി​വ​രം ല​ഭി​ച്ച​തെ​ന്ന് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ച് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

 

 

Sports

വി​ജ​യ് ഹ​സാ​രെ: കോ​ഹ്ലി വീ​ണ്ടും മി​ന്നി; രോ​ഹി​ത് ഗോ​ൾ​ഡ​ൻ ഡ​ക്ക്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ രണ്ടാം റൗണ്ട് മ​ത്സ​ര​ങ്ങളിൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി.

മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്.

അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

National

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി; ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, സ​ഞ്ജീ​വ് ജാ, ​ആ​ദി​ൽ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ സാ​ന്താ ക്ലോ​സി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് പ​രാ​തി.

ഡി​സം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ സ്കി​റ്റി​ന്‍റെ വീ​ഡി​യോ​ക​ളാ​ണ് നേ​താ​ക്ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്. സാ​ന്താ ക്ലോ​സി​നെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​യി മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Kerala

കാഴ്ച മറച്ച് പുകമഞ്ഞ്: ഡൽഹി -തിരുവനന്തപുരം എയർഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.

യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

National

ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷം; 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കു ഹാ​ജ​രാ​കാ​ൻ അ​നു​മ​തി, ബാ​ക്കി​യു​ള്ള​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം

ന്യൂഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ. ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ൺ​സ് ആ​ക്‌​ഷ​ൻ പ്ലാ​ൻ നാ​ലാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സു​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ഹാ​ജ​രാ​കാ​ൻ അ​നു​മ​തി​യു​ള്ളു. ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നു​ള്ള (വ​ർ​ക്ക് ഫ്രം ​ഹോം) മാ​ന​ദ​ണ്ഡ​ങ്ങ​ൾ തൊ​ഴി​ൽ വ​കു​പ്പ് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ൽ ഈ ​നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് അ​റി​യി​ച്ചു. ഗ്രാ​പ് സ്റ്റേ​ജ് 3 പ്ര​കാ​രം 16 ദി​വ​സ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ലെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ക.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യെ​ങ്കി​ലും 328 എ​ന്ന നി​ല​യി​ൽ സൂ​ചി​ക​യു​ടെ ‘അ​തി​രൂ​ക്ഷം’ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പു​ക​മ​ഞ്ഞ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞി​ട്ടു​ണ്ട്.

National

എംപിമാരുടെ ക്രിസ്മസ് ആഘോഷം വർണാഭം

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം. എം​​​പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യംകൊ​​​ണ്ടു ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

ഡ​​​ൽ​​​ഹി ജിം​​​ഖാ​​​ന ക്ല​​​ബ്ബി​​​ൽ ന​​​ട​​​ന്ന ആ​​​ഘോ​​​ഷം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഢി, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി സു​​​ഖ്‌​​​വീ​​​ന്ദ​​​ർ സിം​​​ഗ് സു​​​ഖു, മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ ടി. ​​​ആ​​​ർ. ബാ​​​ലു, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ശ​​​ശി ത​​​രൂ​​​ർ, മ​​​നു അ​​​ഭി​​​ഷേ​​​ക് സിം​​​ഗ്വി, താ​​​രീ​​​ഖ് അ​​​ൻ​​​വ​​​ർ, കു​​​മാ​​​രി ഷെ​​​ൽ​​​ജ, സു​​​പ്രി​​​യ സു​​​ലെ, ബി.​​​കെ. ഹ​​​രി​​​പ്ര​​​സാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, ജോ​​​സ​​​ഫ് മാ​​​ർ ബാ​​​ർ​​​ണ​​​ബാ​​​സ്, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ജൂ​​​ലി​​​യോ​​​സ്, യൂ​​​ഹ​​​ന്നാ​​​ൻ മാ​​​ർ ദി​​​മി​​​ത്രി​​​യോ​​​സ്, പോ​​​ൾ സ്വ​​​രൂ​​​പ് എ​​​ന്നി​​​വ​​​രും പോ​​​ൾ ദി​​​ന​​​ക​​​ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ത​​​നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ക്രൈ​​​സ്ത​​​വ എം​​​പി​​​മാ​​​രു​​​ടെ ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ന്‍റോ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​വി​​​ൽ​​​സ​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

എം​​​പി​​​മാ​​​രാ​​​യ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, അ​​​ബ്‌​​​ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ഹൈ​​​ബി ഈ​​​ഡ​​​ൻ, ഹാ​​​രി​​​സ് ബീ​​​രാ​​​ൻ, പി. ​​​സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, ജെ​​​ബി മേ​​​ത്ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വി​​​ദേ​​​ശ​​​കാ​​​ര്യ ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സെ​​​ക്ര​​​ട്ട​​​റി (വെ​​​സ്റ്റ്) സി​​​ബി ജോ​​​ർ​​​ജ്, സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഡോ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, കേ​​​ന്ദ്ര ധ​​​ന​​​മ​​​ന​​​മ​​​ന്ത്രാ​​​ല​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ മ​​​നു വെ​​​ട്ടി​​​ക്ക​​​ൽ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​രും ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​നെ​​​ത്തി.

Kerala

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ്; റോ​ഡ്, വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത പു​ക​മ​ഞ്ഞ്. കാ​ഴ്ച​പ​രി​ധി പൂ​ജ്യം ആ​യ​തോ​ടെ റോ​ഡ് വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഡ​ൽ​ഹി​യി​ൽ നി​ല​വി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​തോ​ത് ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം എ​യ​ർ ഇ​ന്ത്യ​യു​ടെ 40 സ​ർ​വീ​സു​ക​ളാ​ണ് ക​ന​ത്ത പു​ക​മ​ഞ്ഞു മൂ​ലം റ​ദ്ദാ​ക്കി​യ​ത്. 150ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. നാ​ല് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പേ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പാ​ക്ക​ണം എ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി. വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ​യും സ്പൈ​സ് ജെ​റ്റും അ​റി​യി​ച്ചു.

‌താ​പ​നി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വും വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 8.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​ന്ന് ദി​ല്ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 456 ആ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ക​ടു​പ്പി​ച്ചു.

National

മണിപ്പുർ ബിജെപി എംഎൽഎമാർ ഡൽഹിയിൽ

ഇം​​​ഫാ​​​ൽ: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗും സ്പീ​​​ക്ക​​​ർ സ​​​ത്യ​​​ബ്ര​​​ത സിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടെ മ​​​ണി​​​പ്പുരി​​​ലെ പ​​​ത്ത് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തെ കാ​​​ണാ​​​നെ​​​ത്തി.

ഇ​​​ന്നു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഏ​​​താ​​​നും ന​​​ല്ല തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ബി​​​രേ​​​ൻ സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന​​​തു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മേ അ​​​റി​​​യാ​​​നാ​​​വൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 

 

National

അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റി​ൽ; പി​ടി​കൂ​ടി​യ​ത് വ​യ​നാ​ട് എ​ക്സൈ​സ് സം​ഘം

ക​ല്പ​റ്റ: അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി​യെ ഡ​ല്‍​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ണാ​ട​ക​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു റ​ഹീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​പ്ര​സാ​ദ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എ​സ്. സു​ഷാ​ദ്, സി.​എം. ബേ​സി​ല്‍, പി.​എ​ന്‍. ശ്രീ​ജ​മോ​ള്‍, പി.​എം. സി​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

വ​യ​നാ​ട്ടി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ഏ​താ​നും ല​ഹ​രി​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ പ​ണം കൈ​പ്പ​റ്റി മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​റ​ഹീ​മാ​ണെ​ന്നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ര​ണ്ട് മാ​സ​മാ​യി ഇ​യാ​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

നേ​ര​ത്തേ അ​ന്വേ​ഷ​ണ സം​ഘം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി എ​ത്യോ​പ്യ വ​ഴി നൈ​ജീ​രി​യ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ പേ​രി​ല്‍ വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ ത​ന്ത്ര​പൂ​ര്‍​ണം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച് ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി മാ​സം ര​ണ്ട് ത​വ​ണ നൈ​ജീ​രി​യ​യി​ല്‍ പോ​യി​വ​രാ​റു​ണ്ടെ​ന്നും സ്ഥി​ര​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഒ​രേ ഫ്ലൈ​റ്റി​ലാ​ണ് യാ​ത്ര​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി​യി​രു​ന്നു. സെ​ന്‍​ട്ര​ല്‍ ഐ​ബി​യു​ടെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​യി.

പ​ട്യാ​ല കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ​യി​ല്‍ വി​മാ​ന​മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ റോ​ഡ് മാ​ര്‍​ഗ​മാ​ണ് വ​യ​നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ ഇ​ന്ന് ക​ല്‍​പ്പ​റ്റ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

National

കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ കാ​ഞ്ച​വാ​ല പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​ൻ പ്ര​തി​ക​ളെ നേ​ര​ത്തെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു.

കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

National

ഗോ​വ നൈ​റ്റ് ക്ല​ബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലു​ള്ള ‘ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ' നൈ​റ്റ്ക്ല​ബി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ. നൈ​റ്റ്ക്ല​ബി​ന്‍റെ നാ​ല് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് ഗു​പ്ത​യെ​യാ​ണ് ചൊ​വ്വാ​ഴ്ച ഗോ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​യെ ഗോ​വ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​ണി​തെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​പ്ത​യ്ക്കും മ​റ്റൊ​രു ഉ​ട​മ​യാ​യ സു​രീ​ന്ദ​ർ കു​മാ​ർ ഖോ​സ്ല​യ്ക്കു​മെ​തി​രെ സം​സ്ഥാ​ന പോ​ലീ​സ് നേ​ര​ത്തെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക്ല​ബി​ന്‍റെ മ​റ്റ് ര​ണ്ട് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നൈ​റ്റ്ക്ല​ബി​ന്‍റെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജീ​വ് മോ​ഡ​ക്, ജ​ന​റ​ൽ മാ​നേ​ജ​ർ വി​വേ​ക് സിം​ഗ്, ബാ​ർ മാ​നേ​ജ​ർ രാ​ജീ​വ് സിം​ഘാ​നി​യ, ഗേ​റ്റ് മാ​നേ​ജ​ർ റി​യാ​ൻ​ഷു താ​ക്കൂ​ർ, ജീ​വ​ന​ക്കാ​ര​ൻ ഭ​ര​ത് കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ച്ചി​രു​ന്നു.

National

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി (ഡി​പി​സി​സി). വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് വ‍‌‍‍‍‍‌‌​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​പി​സി​സി​യു​ടെ ഉ​ത്ത​ര​വ്.

ന​ഗ​ര​ത്തി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഓ​പ്പ​ൺ ഈ​റ്റ​റി​ക​ളി​ലും ഗ്രി​ല്ലിം​ഗി​നാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്തൂ​ർ അ​ടു​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. 1981ലെ ​എ​യ​ർ (പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പൊ​ല്യൂ​ഷ​ൻ) ആ​ക്ടി​ന്‍റെ സെ​ക്ഷ​ൻ 31(A) പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.

ഇ​ത് പ്ര​കാ​രം എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക്, ഗ്യാ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റു ശു​ദ്ധ ഇ​ന്ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് നി‌‌​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ൽ​ക്ക​രി​യും വി​റ​കും വ​ലി​യ തോ​തി​ൽ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് (AQI) നി​ല​വാ​ര​ത്തെ ബാ​ധി​ക്കും എ​ന്ന​തി​നാ​ലാ​ണി​ത്.

NRI

കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ 14-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) തു​ഗ്ല​കാ​ബാ​ദിൽ ന‌‌‌ടന്നു.

ഡോ​. അ​വി​നാ​ഷ് ശ​ർ​മ, ഡോ​. സൈ​യാ​ദാ ഷാ​ൻ, സി​സ്റ്റ​ർ എ​സ്. ഭി​ന, ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം), ബീ​ന ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, ഫ​രി​ദാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, സെന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പരിപാടിയുടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. ഈ ​ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ലും മാ​മോ​ഗ്രാ​ഫി മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പിലും ഏ​ക​ദേ​ശം നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Up