വഡോദര: വനിതാ പ്രീമിയർ ലീഗ് നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഗുജറാത്ത് 168/7 ഡൽഹി 169/3 (15.4). ഗുജറാത്തിനായി ബെത്ത് മൂണി (62), ജോർജിയ (35) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിക്കായി ഹെൻറി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി ലിസ്ലി ലീ (43 ), ഷെഫാലി വർമ (31 ), ലൗറ വോൾവാർഡ് (32 ), ജെമീമ റോഡ്രിഗസ് (41 ) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളരുവിനെ ഡൽഹി നേരിടും.
Tags : women premier league Delhi Gujarat Delhi win