x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി


Published: February 22, 2026 05:18 AM IST | Updated: February 22, 2026 06:06 AM IST

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി.

ശ​നി​യാ​ഴ്ച​യാ​ണ് കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ജു​ൻ​സി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ ശി​ഷ്യ​ൻ സ്വാ​മി മു​കു​ന്ദാ​ന​ന്ദ് ഗി​രി​ക്കു​മെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​ക​ൾ ഫെ​ബ്രു​വ​രി 13ന് ​കോ​ട​തി​യി​ൽ വീ​ഡി​യോ വ​ഴി രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി സ്വീ​ക​രി​ച്ചു.

ആ​ശ്ര​മ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്ത​താ​യും തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ സി​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി, കോ​ട​തി​ക്ക് അ​തി​ന്‍റേ​താ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ട​തി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം അ​വ​ർ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Swami Avimukteswarananda Saraswati delhi uttarpradesh crime news

Recent News

Up