Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uttarpradesh

നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി നി​ർ​ബ​ന്ധി​ച്ചു; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഡ്ര​മ്മി​ലൊ​ളി​പ്പി​ച്ച മ​ക​ൻ‌ പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വീ​ടി​നു​ള്ളി​ലെ ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച മ​ക​ൻ പി​ടി​യി​ൽ. ല​ക്നോ​വി​ലെ വ​ർ​ധ​മാ​ൻ പാ​ത്തോ​ള​ജി ഉ​ട​മ​യാ​യ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ക്ഷ​ത് പ്ര​താ​പ് സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ക​ൻ അ​ക്ഷ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​ക്ഷ​ത് ഡോ​ക്ട​റാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ൻ പി​താ​വ് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത‌ി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് അ​ക്ഷ​ത് തോ​ക്കെ​ടു​ത്ത് പി​താ​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

2018ൽ ​അ​ക്ഷ​തി​ന്‍റെ അ​മ്മ മ​രി​ച്ചി​രു​ന്നു. പി​താ​വി​ന്‍റെ കൊ​ല​യ്ക്ക് പി​ന്നാ​ലെ മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് സ​ദ​രോ​ണ ഗ്രാ​മ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു. ബാ​ക്കി​യു​ള്ള​വ വീ​ടി​നു​ള്ളി​ൽ‌ ഡ്ര​മ്മി​ലാ​ക്കി ഒ​ളി​പ്പി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Viral

കുരുന്നുകളുടെ ജീവൻ പണയപ്പെടുത്തി മരണപ്പാച്ചിൽ; കുശിനഗറിനെ നടുക്കി സ്കൂൾ വാനിലെ അപകടയാത്ര

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​ർ ജി​ല്ല​യി​ലെ പ​ദ്രൗ​ണ​യി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ രാ​ജ്യ​ത്തെ ഗ്രാ​മീ​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ നേ​ർ​ച്ചി​ത്ര​മാ​യി മാ​റു​ക​യാ​ണ്.

കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന സ്കൂ​ൾ വാ​നി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് നി​ർ​മ്മി​ച്ച ഈ ​മ​ര​ണ​ക്കെ​ണി​യി​ൽ പ​ല കു​ട്ടി​ക​ളും ഇ​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ത​റ​യി​ൽ ഇ​രി​ക്കു​ക​യും ചി​ല​ർ വാ​നി​ന് പു​റ​കി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ മ​തി​യാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളോ സ്കൂ​ൾ ബ​സു​ക​ളോ ഇ​ല്ലാ​ത്ത​ത് ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ത്ത​രം അ​പ​ക​ട​യാ​ത്ര​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു എ​ന്ന വ​സ്തു​ത​യാ​ണ് ഈ ​സം​ഭ​വം അ​ടി​വ​ര​യി​ടു​ന്ന​ത്.​

ഈ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വാ​ഹ​നം തു​റ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം കു​ട്ടി​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​കു​മെ​ന്ന ഭീ​തി പ​ല​രും പ​ങ്കു​വെ​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും താ​ഴെ​ത്ത​ട്ടി​ലു​ള്ള കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലെ വൈ​രു​ദ്ധ്യം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട ആ​ർ​ടി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ ക​ണ്ണ​ട​ച്ചി​രു​ട്ടാ​ക്കു​ക​യാ​ണെ​ന്നും ലാ​ഭ​ക്കൊ​തി മൂ​ത്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് പ​ദ്രൗ​ണ​യി​ൽ ഇ​ത്ര​യും വ​ലി​യ നി​യ​മ​ലം​ഘ​നം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഈ ​സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ശി​ന​ഗ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളി​ലെ അ​സ​മ​ത്വ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Viral

'എ​ല്ലാ​വ​ർ​ക്കും ഭാ​ര്യ​യു​ണ്ട്, എ​നി​ക്കും വേ​ണം': ര​ണ്ടാം കെ​ട്ടി​നാ​യി വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ലു​ള്ള ഇ​സ്‌​ലാം​ന​ഗ​റി​ൽ അ​ര​ങ്ങേ​റി​യ നാ​ട​കീ​യ​മാ​യ ഒ​രു പ്ര​തി​ഷേ​ധം പ്ര​ദേ​ശ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാം വി​വാ​ഹം വേ​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി മു​പ്പ​ത​ടി ഉ​യ​ര​മു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ഹ​ർ പ്ര​സാ​ദ് മൗ​ര്യ എ​ന്ന യു​വാ​വാ​ണ് ഈ ​സം​ഭ​വ​ത്തി​ലെ താ​രം.

ഇ​സ്‌​ലാം​ന​ഗ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി നി​ന്ന ഇ​യാ​ൾ, ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ഴേ​ക്ക് ചാ​ടു​മെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ൻ പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നു.

മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം ഭാ​ര്യ​മാ​രു​ണ്ടെ​ന്നും ത​നി​ക്ക് മാ​ത്രം പ​രി​ച​രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​ധാ​ന പ​രാ​തി. പ​ത്തു​ദി​വ​സ​മാ​യി താ​ൻ ഒ​രേ വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​തെ​ന്നും അ​ത് അ​ല​ക്കി ന​ൽ​കാ​ൻ പോ​ലും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​യാ​ൾ സ​ങ്ക​ട​ത്തോ​ടെ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ആ​ദ്യ ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ ത​നി​ക്ക് ര​ണ്ടാം വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും അ​തി​ന് അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​വ​ശ്യം.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ​ക്ട​ർ​മാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഏ​റെ​നേ​രം യു​വാ​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഏ​താ​ണ്ട് അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ഉ​റ​പ്പു​ക​ൾ​ക്കും ഒ​ടു​വി​ലാ​ണ് ഇ​യാ​ൾ ടാ​ങ്കി​ന് താ​ഴെ​യി​റ​ങ്ങാ​ൻ ത​യ്യാ​റാ​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ചി​ല മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

എ​ട്ടു വ​ർ​ഷം മു​ൻ​പ് വി​വാ​ഹി​ത​നാ​യ ഹ​ർ പ്ര​സാ​ദി​നെ ആ​റു വ​ർ​ഷം മു​ൻ​പ് ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. ആ ​ബ​ന്ധ​ത്തി​ൽ ഇ​യാ​ൾ​ക്ക് ആ​റു വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. ജ​ല​ന്ധ​റി​ൽ ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

നി​ല​വി​ൽ ബ​റേ​ലി​യി​ൽ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന യു​വാ​വി​നെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു​കൊ​ണ്ട് പോ​ലീ​സ് കു​ടും​ബ​ത്തോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

National

റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മകളെയും ജോലിക്കാരായ ദമ്പതികൾ പട്ടിണിക്കിട്ട് കൊലപ്പെടുത്തി

ലക്നോ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക ദൗർബല്യമുള്ള മകളെയും ജോലിക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) അദേഹത്തിന്‍റെ മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്‍റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്. ഓം പ്രകാശിന്‍റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്‍റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.

ഓം പ്രകാശ് 2015ൽ വിരമിച്ചു. 2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട് കൈപ്പിടിയിലാക്കി. ഓം പ്രകാശിനും രശ്മിക്കും ശരിയായ ഭക്ഷണവും പരിചരണവും നിഷേധിച്ചു.

കുടുംബാംഗങ്ങൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു ദമ്പതികൾ അവരെ തിരിച്ചയച്ചു. തിങ്കളാഴ്ചയോടെയാണ് തങ്ങളുടെ സഹോദരന്‍റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതെന്ന് അമർ സിംഗ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഓം പ്രകാശിന്‍റെ മരണം സ്ഥിരീകരിച്ചു. പോലീസ് ജോലിക്കാരായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.

Viral

കണ്മുന്നിൽ ഒരു നിമിഷം, പിന്നെ എല്ലാം തകർന്നു; ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാം​പൂ​രി​ൽ നൈ​നി​റ്റാ​ൾ ഹൈ​വേ​യെ സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ടം റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ഹാ​ഡി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​വ​ർ ഹൗ​സി​ന് അ​ടു​ത്തു​വെ​ച്ചാ​ണ് വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബൊ​ലേ​റോ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ഈ ​ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി വ​കു​പ്പി​ലെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​റാ​യ 54 വ​യ​സു​കാ​ര​ൻ ഫി​റാ​സ​ത്ത് ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞു.

ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗു​ജ​ർ ടോ​ള സ്വ​ദേ​ശി​യാ​യ ഫി​റാ​സ​ത്ത്, ഉ​ദ്യോ​ഗ​സ്ഥ​നെ സ​ബ്സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് വ​ണ്ടി ഓ​ടി​ച്ചു ക​യ​റി​യ​ത്.

സി​സി​ടി​വി ദീ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ത്യ​ന്തം ഭീ​തി​ജ​ന​ക​മാ​ണ്. ഹൈ​വേ​യി​ലെ ഒ​രു ക​ട്ടി​ലൂ​ടെ പെ​ട്ടെ​ന്ന് വാ​ഹ​നം തി​രി​ക്കാ​ൻ ശ്ര​മി​ച്ച ബൊ​ലേ​റോ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ലോ​റി ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ വ​ണ്ടി വെ​ട്ടി​ച്ച​പ്പോ​ൾ ലോ​റി​യു​ടെ മു​ൻ​ച​ക്രം ഡി​വൈ​ഡ​റി​ൽ ക​യ​റു​ക​യും അ​മി​ത​മാ​യി വൈ​ക്കോ​ൽ ക​യ​റ്റി​യി​രു​ന്ന​തി​നാ​ൽ ലോ​റി​ക്ക് തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൊ​ലേ​റോ​യെ പൂ​ർ​ണ​മാ​യും ച​ത​ച്ച​ര​ച്ചു​കൊ​ണ്ട് ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ലോ​റി​യു​ടെ ഭാ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട കാ​ർ തി​രി​ച്ച​റി​യാ​ൻ പോ​ലു​മാ​കാ​ത്ത വി​ധം ത​ക​ർ​ന്നു​പോ​യി.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ച​ത​ഞ്ഞ​ര​ഞ്ഞ കാ​റി​നു​ള്ളി​ൽ നി​ന്ന് ഫി​റാ​സ​ത്തി​നെ പു​റ​ത്തെ​ടു​ക്കു​ക എ​ന്ന​ത് ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു.

നാ​ല് വ​ലി​യ ക്രെ​യി​നു​ക​ളും ര​ണ്ട് ബു​ൾ​ഡോ​സ​റു​ക​ളും ജെ​സി​ബി​യും ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് ലോ​റി ഉ​യ​ർ​ത്തി മാ​റ്റാ​ൻ സാ​ധി​ച്ച​ത്.

ഈ ​സ​മ​യ​മ​ത്ര​യും ഫി​റാ​സ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി-​നൈ​നി​റ്റാ​ൾ ഹൈ​വേ​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും വി​മ​ർ​ശ​ന​വു​മാ​ണ് ഉ​യ​രു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും റോ​ഡ് നി​യ​മ​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യു​മാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ലോ​റി ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​സ്പി വി​ദ്യാ​സാ​ഗ​ർ മി​ശ്ര നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ക​യും ചെ​യ്തു.

National

ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പാ​നം, പി​ന്നാ​ലെ ത​ർ​ക്കം; ഭ​ർ​ത്താ​വി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ‍യു​വ​തി

കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശ് കാ​ൺ​പു​രി​ൽ ഭ​ർ​ത്താ​വി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ‍യു​വ​തി. കാ​ൺ​പു​രി​ലെ തി​ക്ര സ്വ​ദേ​ശി പ​പ്പു(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​പ്പു​വും ഭാ​ര്യ​യാ​യ വീ​രാം​ഗ​ന​യും രാ​ത്രി ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ​പ്പു​വി​നെ വീ​രാം​ഗ​ന കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ത്തി​ലേ​റെ ത​വ​ണ വെ​ട്ടി​യെ​ന്നാ​ണ് വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​പ്പു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2019ൽ ​ആ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം. പ​പ്പു മ​രി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി നാ​ല് വ​യ​സു​ള്ള മ​ക​നു​മാ​യി സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വീ​രാം​ഗ​ന​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

യു​പി​യി​ൽ ഏ​ഴ് വ​യ​സു​കാ​രന് നേരെ ലൈം​ഗി​കാതിക്രമം; ക്ഷേ​ത്ര പൂ​ജാ​രി പി​ടി​യി​ൽ

ദേ​വ​രി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദേ​വ​രി​യ ജി​ല്ല​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ സി​വാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​മേ​ശ് ച​ന്ദ്ര പു​രി (65)
ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി 20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രാ​ദേ​ശി​ക ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

National

രാ​ജ്യ​ത്ത് ആ​റി​ട​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റി​ട​ങ്ങ​ളി​ൽ തീ​യ​തി നീ​ട്ടി​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ തീ​യ​തി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. പ​ശ്ചി​മ​ബം​ഗാ​ളി​ൽ കാ​ലാ​വ​ധി ഇ​ന്ന് രാ​ത്രി അ​വ​സാ​നി​ക്കും. കേ​ര​ള​ത്തി​ൽ ക​ര​ട് പ​ട്ടി​ക 23 ന് ​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യ​ത്. യു​പി​യി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച നീ​ട്ടി​യി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ് ഛത്തീ​സ്ഗ​ഡ്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​ണ് നീ​ട്ടി​ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും മൂ​ന്ന് ദി​വ​സം കൂ​ടി​യും സ​മ​യം അ​നു​വ​ദി​ച്ചു.

National

2027ലും ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗി പ​റ​ഞ്ഞു.

"2017ലും 2022​ലും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കൊ​പ്പം നി​ന്നു. 2027ലും ​അ​ത് ത​ന്നെ ആ​വ​ർ​ത്തി​ക്കും. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യ​ത്തി​നാ​യി ഞ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.'-​യോ​ഗി പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ശ്വി​സി​ക്കു​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യെ​യും ബി​എ​സ്പി​യേ​യും അ​വ​ർ​ക്ക് മ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​നി ഇ​രു കൂ​ട്ട​രെ​യും ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ കാ​ല​ത്തെ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം തി​രി​ച്ചു​വ​രാ​നാ​യി അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.'-​യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

'

 

National

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ചൈ​നീ​സ് പൗ​ര​ൻ പി​ടി​യി​ൽ

ല​ക്നൗ: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ച് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ത​ന്ത്ര പ്ര​ധാ​ന​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ചൈ​നീ​സ് പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ രൂ​പൈ​ദി​ഹ ചെ​ക്ക്പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

സ​ശ​സ്ത്ര സീ​മ ബാ​ൽ ആ​ണ് ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന ലി​യു കു​ൻ​ജിം​ഗി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നേ​പ്പാ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ശേ​ഷം ലി​യു കു​ൻ​ജിം​ഗ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശം ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ളൊ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​സ്എ​സ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​ൻ,ചൈ​നീ​സ്, നേ​പ്പാ​ൾ ക​റ​ൻ​സി​ക​ളും . മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്എ​സ്ബി​യും പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വം; പ്ര​തി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

മീ​റ​റ്റ്: കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ലെ പ്ര​തി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. യു​പി​യി​ലെ മീ​റ​റ്റി​ൽ മാ​ർ​ച്ച് നാ​ലി​ന് ആ​യി​രു​ന്നു മു​സ്കാ​നും കാ​മു​ക​ൻ സാ​ഹി​ൽ ശു​ക്ല​യും ചേ​ർ​ന്ന് ഭ​ർ​ത്താ​വ് സൗ​ര​ഭി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മു​സ്കാ​ൻ പ്രാ​ദേ​ശി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ന​വ​ജാ​ത ശി​ശു​വും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​സ്കാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​രും ത​ന്നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ നീ​ക്ക​ങ്ങ​ൾ ഒ​ന്നും ഫ​ലം കാ​ണി​ല്ല; എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ഹാ​റി​ൽ ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കി​ല്ല എ​ന്നും എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും സ​മാ‌​ജ്‌​വാ​ദി പാ​ർ​ട്ടി ത​ന്നെ 2027ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

"ബി​ജെ​പി എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ളു. പ​ക്ഷെ യു​പി​യി​ൽ ഒ​ന്നും ന​ട​ക്കി​ല്ല. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ബി​ജെ​പി​യെ പി​ന്ത​ള്ളി​യ​താ​ണ്. 2027ൽ ​ഭ​ര​ണ​ത്തി​ലും ഞ​ങ്ങ​ളെ​ത്തും.'-​അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. 202 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ വി​ജ​യി​ച്ച​ത്. 35 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

Latest News

Up