x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി


Published: February 16, 2026 05:20 PM IST | Updated: February 16, 2026 05:20 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി പ​രി​സ​ര​ത്ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

ല​ക്നോ, അ​യോ​ധ്യ, മൊ​റാ​ദാ​ബാ​ദ്, അ​സം​ഗ​ഡ്, മീ​റ​റ്റ്, അ​മ്രോ​ഹ, വാ​ര​ണാ​സി തു​ട​ങ്ങി 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കോ​ട​തി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സം മു​ൻ‌​പും സ​മാ​ന​മാ​യ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Bomb threat uttarpradesh up police court

Recent News

Up