x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി; ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: December 25, 2025 06:57 PM IST | Updated: December 25, 2025 06:57 PM IST

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, സ​ഞ്ജീ​വ് ജാ, ​ആ​ദി​ൽ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ സാ​ന്താ ക്ലോ​സി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് പ​രാ​തി.

ഡി​സം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ സ്കി​റ്റി​ന്‍റെ വീ​ഡി​യോ​ക​ളാ​ണ് നേ​താ​ക്ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്. സാ​ന്താ ക്ലോ​സി​നെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​യി മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Tags : delhi delhi police Aam Aadmi Party

Recent News

Up