ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി, ഹെഡ് ക്വാർട്ടേഴ്സ്, ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്റർ, ന്യൂഡൽഹി) ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച ആദ്യത്തെ കേരളീയനായ പി. അനിൽ കുമാർ സൂപ്പർ അന്യുവേഷൻ പൂർത്തിയാക്കിയതിന് (36 വർഷത്തെ സേവനം) ശേഷം സർവീസിൽ നിന്ന് വിരമിച്ചു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശിയായ അദ്ദേഹം പാലക്കൽ ഹൗസിൽ താമസിക്കുന്നു. ആത്മാർഥതയും കൃത്യതയും നിറഞ്ഞ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ആദരം നേടിയ ഉദ്യോഗസ്ഥനായിരുന്നു പി. അനിൽ കുമാർ.

വിരമിക്കൽ ചടങ്ങിൽ സ്വെതിക സച്ചൻ ഐഎഎസ് (അഡീഷണൽ കമ്മീഷണർ - ഫിനാൻസ്), അഡീഷണൽ കമ്മീഷണന്മാരായ രാജീവ് കുമാർ, ബ്രിജേഷ് സിംഗ്, വീർ സിംഗ് യാദവ് എന്നിവർ ആശംസകൾ അർപ്പിച്ചു
ഭാര്യ: പി. ശ്രീകല. മക്കൾ: അശ്വിൻ പി. നായർ (നെതർലൻഡ്സിലെ എൻആർജി), ആദർശ് പി. നായർ (എൻഐടി അഗർത്തല). സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന്റെ സേവനത്തെ അനുസ്മരിച്ച് ആശംസകൾ നേർന്നു.
Tags : P. Anil Kumar Retire Delhi