x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റർ ‌രാജ്യത്തൊരുക്കാൻ ടി​സി​എ​സ്

വെബ് ഡെസ്ക്
Published: February 17, 2026 10:00 AM IST | Updated: February 17, 2026 10:01 AM IST

മും​ബൈ: നിർമിതബുദ്ധി രംഗത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെന്‍റ​ർ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​ൻ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടിസി​എ​സ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഭാ​വി​യി​ലെ ക​രു​ത്തു​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഹൈ​പ്പ​ർ​വോ​ൾ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റാ​ണ് ടി​സി​എ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കും എ​ഐ അ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​തി​വേ​ഗ ക​മ്പ്യൂ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാക്കും. ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലെ താ​പം നി​യ​ന്ത്രി​ക്കാ​ൻ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള റാ​ക്കു​ക​ൾ, ഊ​ർ​ജ​ക്ഷ​മ​ത​യു​ള്ള രൂ​പ​ക​ല്പന തുടങ്ങിയവ ഹൈ​പ്പ​ർ​വോ​ൾ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​ഗോ​ള ഡാ​റ്റാ ഹ​ബ്ബാ​യി മാ​റിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നി​ല​വി​ൽ 1.5 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല 2030-ഓ​ടെ 10 ജി​ഗാ​വാ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2019 മു​ത​ൽ ഏ​ക​ദേ​ശം 94 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് മേഖലയിൽ ഇ​ന്ത്യ​യി​ലേ​ക്കെത്തിയത്.

ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ടി​സിഎ​സിന്‍റെ ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്കു ക​രു​ത്തേ​കാ​ൻ പ​ദ്ധ​തി​ക്കു ക​ഴി​യു​മെന്നു ടി​സി​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : TCS india tata consultancy services AI summit Delhi Data centre AI Data Centre world's largest AI data centre

Recent News

Up