Business
ന്യൂയോർക്ക്: ഐബിഎം ഓഹരികൾ കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകർച്ചയാണ് തിങ്കളാഴ്ച നേരിട്ടത്.
ഐബിഎമ്മിന്റെ പ്രധാന വരുമാന സ്രോതസായ മെയിൻഫ്രെയിം ബിസിനസിൽ ഉപയോഗിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കോബോൾ പ്രോഗ്രാമിംഗ് ഭാഷയെ ആധുനികവത്കരിക്കാൻ തങ്ങളുടെ ’ക്ലോഡ് കോഡ്’ എന്ന എഐ ടൂളിന് സാധിക്കുമെന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക് പ്രഖ്യാപിച്ചതാണ് ഇതിന് കാരണമായത്.
ഇതേത്തുടർന്ന് ഐബിഎം ഓഹരികൾ 13.2% ഇടിഞ്ഞ് 223.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇത് കന്പനിയുടെ വിപണിമൂല്യത്തിൽ ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കി. ഈ വർഷം ഇതുവരെയുള്ള ഓഹരി മൂല്യത്തിൽ 24 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
ആന്ത്രോപിക് പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റാണ് കൂട്ടത്തോടെയുള്ള ഓഹരി വില്പനയ്ക്ക് കാരണമായത്. കന്പനികൾക്ക് വലിയ ചെലവും സമയവും നഷ്ടപ്പെടുത്തിയിരുന്ന കോബോൾ ആധുനികവത്കരണ പ്രക്രിയയിലെ ഗവേഷണവും വിശകലനവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ തങ്ങളുടെ ’ക്ലോഡ് കോഡ്’ എന്ന എഐ ടൂളിന് സാധിക്കുമെന്ന് ആന്ത്രോപിക് അവകാശപ്പെട്ടു.
മുൻപ് വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും ധാരാളം കണ്‍സൾട്ടന്റുമാരുടെ സഹായം ആവശ്യമുള്ളതുമായ ഇത്തരം പ്രോജക്റ്റുകൾ, എഐ ടൂളുകൾ ഉപയോഗിച്ച് വെറും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കന്പനി വാദിക്കുന്നു.
Business
കൊച്ചി: കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കൊട്ടക് ഫ്ലക്സിക്യാപ് ഫണ്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി.
വ്യത്യസ്ത വിപണിസാഹചര്യങ്ങളിലും തുടക്കംമുതല്‍ തന്നെ ഫണ്ട് 16.59 ശതമാനം സഞ്ചിത വാര്‍ഷിക ശരാശരി വളര്‍ച്ചാനിരക്ക് (സിഎജിആര്‍) കൈവരിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഷാ പറഞ്ഞു.
Business
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,830 രൂപയിലും പവന് 1,18,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 115 രൂപ വർധിച്ച് 12,185 രൂപയിലെത്തി.
കുതിപ്പിന്റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച രണ്ടുതവണയായി മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും വർധിച്ച സ്വർണവില ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങി. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും 1,18,000 കടന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഒരുഘട്ടത്തിൽ ഔൺസിന് 5,249 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 5,172 ഡോളറിലാണ്. ഈ തിരിച്ചിറക്കം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ വില ഇതിലും കൂടുമായിരുന്നു. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്.
അതേസമയം, രാജ്യാന്തരവില വർധിച്ചിട്ടും കേരളത്തിൽ വെള്ളിവില താഴുകയാണുണ്ടായത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയിൽ വായ്പയെടുക്കാൻ കിൻഫ്രയ്ക്ക് സർക്കാർ അനുമതി നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കിഫ്ബി പോലുള്ള സാന്പത്തിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് കിൻഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതൽ 1000 കോടി രൂപവരെ കിൻഫ്രയ്ക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകും.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങിൽ കൈമാറി.
Business
മുംബൈ: ഇന്ത്യൻ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ഒരു നാഴികക്കല്ലാണ് 2025-26 ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു.
മുൻവർഷം ഇതേ കാലയളവിലെ 90,848 കോടി രൂപയിൽ നിന്ന് 10.6 ശതമാനം വളർച്ചയോടെ 1.01 ലക്ഷം കോടി രൂപയായാണ് ബാങ്കുകളുടെ ലാഭം ഉയർന്നത്. നേട്ടത്തിൽ പൊതുമേഖലാ ബാങ്കുകളാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെയുള്ള 20 സ്വകാര്യ ബാങ്കുകളുടെയും 12 പൊതുമേഖലാ ബാങ്കുകളുടെയും സംയുക്ത പ്രകടനമാണ് കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിഷ്ക്രിയ ആസ്തികൾ കുറയുകയും മറ്റ് വരുമാനങ്ങളിലുണ്ടായ രണ്ടക്ക വളർച്ചയും വായ്പാ വളർച്ചയിലുണ്ടായ സ്ഥിരതയും ആസ്തികളുടെ ഗുണനിലവാരത്തിലെ മെച്ചവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
സ്വകാര്യമേഖലയിലെ ബാങ്കുകൾ മൊത്തം 47,895 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയപ്പോൾ പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 52,604 കോടി രൂപയായിരുന്നു. ഈ പാദത്തിൽ ആകെ ലാഭത്തിന്റെ 52 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ സംഭാവനയാണ്. പൊതുമേഖലാ ബാങ്കുകൾ ലാഭത്തിൽ 18.3 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 3.3 ശതമാനം മാത്രമാണ് വളർന്നത്.
ലിസ്റ്റ് ചെയ്യപ്പെട്ട മൊത്തം ബാങ്കുകളുടെയും ആകെ ലാഭത്തിന്റെ പകുതിയോളം നേടിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവർ ചേർന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ 40 ശതമാനവും സ്വന്തമാക്കി. എസ്ബിഐക്ക് ഡിസംബർ പാദത്തിൽ 21,028 കോടി രൂപയായിരുന്നു അറ്റാദായം. സ്വകാര്യ മേഖലയിലെ ആകെ ലാഭത്തിന്റെ 63 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് (18,654 കോടി രൂപ), ഐസിഐസിഐ ബാങ്ക് (11,318 കോടി രൂപ) എന്നിവ ചേർന്നാണ് നേടിയത്.
2025-26 സാന്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ ലിസ്റ്റഡ് ബാങ്കുകളുടെ വായ്പ വളർച്ച നിരക്ക് മുൻപാദത്തെ അപേക്ഷിച്ച് 170 ബേസിസ് പോയിന്റ്് വർധിച്ച് 12.5 ശതമാനമായി മെച്ചപ്പെട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം വായ്പാ വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനമായി വർധിച്ചു. പൊതുമേഖലാ ബാങ്കുകൾ 14 ശതമാനവും സ്വകാര്യ ബാങ്കുകൾ 11 ശതമാനവും വളർച്ച കൈവരിച്ചു.
ബാങ്കിംഗ് മേഖലയിലെ റീട്ടെയിൽ വായ്പകളുടെ വളർച്ചാ നിരക്ക് 14 ശതമാനമായി ഉയർന്നു.ചില്ലറ വായ്പകളിൽ സ്വർണപ്പണയ വായ്പകൾ കഴിഞ്ഞ വർഷത്തേക്കാൾ 128 ശതമാനം വളർച്ച രേഖപ്പെടുത്തി. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളും 11 മുതൽ 17 ശതമാനം വരെ വളർച്ച നേടി.
പ്രവർത്തന ചെലവുകൾ വർധിച്ചെങ്കിലും ശക്തമായ വരുമാന വളർച്ചയാണ് ബാങ്കുകളുടെ ലാഭക്ഷമതയെ റിക്കാർഡ് ഉയരത്തിൽ എത്താൻ സഹായിച്ചത്.
Business
കോട്ടയം: തുടര്‍ വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍). ഉത്്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
741 കോടി മുതല്‍മുടക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്‍പറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് കെപിപിഎല്‍ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കെപിപിഎല്ലിന്റെ പുതിയ സംരംഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിപിഎല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Business
കാസര്‍ഗോഡ്: കൃഷിവകുപ്പിന്റെ ആദൂര്‍ ഗാളിമുഖം കുണ്ടാറിലെ കശുമാവ് ഫാം പുറത്തിറക്കുന്ന ജൈവ കുരുമുളകും കുരുമുളകുപൊടിയും ഓണ്‍ലൈന്‍ വിപണി രംഗത്ത് തരംഗമാകാന്‍ ഒരുങ്ങുന്നു.
ഒരു തരത്തിലുമുള്ള രാസമരുന്നും ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്ത ഉന്നത ഗുണനിലവാരമുള്ള രണ്ട് ഉത്പന്നങ്ങളും ആദ്യഘട്ടത്തില്‍ ആമസോണ്‍ വഴിയും തുടര്‍ന്ന് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വിപണിയിലെത്തിക്കും.
സംസ്ഥാന കൃഷിവകുപ്പ് നല്കുന്ന കേരള ഗ്രോ ബ്രാന്ഡിംഗോടെയാണ് കുരുമുളകും കുരുമുളക് പൊടിയും വിപണി കീഴടക്കാന്‍ എത്തുന്നത്. ഇതിനൊപ്പം ജൈവ ഉത്പന്നങ്ങള്‍ക്ക് നല്കുന്ന ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
രണ്ടാഴ്ചയ്ക്കകം ഓണ്‍ലൈന്‍ വിപണിയിലെത്തുന്ന ഉത്പന്നങ്ങള്‍ നിലവില്‍ കുണ്ടാറിലെ കശുമാവ് തോട്ടത്തില്‍ നേരിട്ടും വില്‍ക്കുന്നുണ്ട്. 100 ഗ്രാം, 250 ഗ്രാം പായ്ക്കറ്റുകളിലാണ് കുരുമുളകും കുരുമുളക് പൊടിയും ലഭ്യമാകുക. ഫാമിന്റെ ഉത്പാദനവും മാനേജ്മെന്റും തൊഴിലാളികളെ നിയന്ത്രിക്കുന്നതും ആദൂര്‍ ഗാളിമുഖ സബ് ഡിവിഷനിലെ ചുമതലയുള്ള കൃഷി ഓഫീസറായ വി.സൂരജ് ആണ്.
വില്പനയും വാങ്ങലും വികസന പദ്ധതികളുടെ നടപ്പിലാക്കലും കശുമാവ് വികസന ഓഫിസര്‍ മനു നരേന്ദ്രന്റെ നേതൃത്വത്തിലാണ്. കൃഷിമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്‍ഡ് കൊക്കോ ഡെവലപ്പ്മെന്റ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷന് കേരളത്തില്‍ ആദ്യമായി ലഭിച്ച സര്‍ക്കാര്‍ ഫാം എന്ന നേട്ടവും ഈ കശുമാവ് തോട്ടത്തിനുണ്ട്.
കഴിഞ്ഞവര്‍ഷം ഒരു കോടി രൂപയുടെ റിക്കാര്‍ഡ് വിറ്റുവരവാണ് ഫാമില്‍ രേഖപ്പെടുത്തിയത്. സങ്കരയിനം കശുമാവിന് തൈകള്‍ക്കൊപ്പം കുരുമുളക്, ഒട്ടുമാവിന് തൈകള്‍, കുറിയ ഇനം തെങ്ങിന് തൈകള്‍, ഒട്ടുപ്ലാവ്, വിവിധയിനം നടീല്‍ വസ്തുക്കള്‍, മുന്തിയയിനം ചക്ക, മാങ്ങ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഫാമില്‍ ലഭ്യമാണ്.
Business
ന്യൂഡൽഹി: കുതിച്ചുയരുന്ന സ്വർണവിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മിക്ക രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ സ്വർണവും വെള്ളിയും വാങ്ങി ശേഖരിക്കുന്നതുകൊണ്ടാണ് അവയുടെ വില വലുതായി വർധിച്ചതെന്ന് ബജറ്റിനുശേഷം പതിവായി നടത്താറുള്ള വാർത്താസമ്മേളനത്തിൽ നിർമല പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തരവിപണിയിലെ സ്വർണത്തിന്റെ ധാരാളമായ ആവശ്യം ’സീസണൽ’ മാത്രമാണ്. സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണ്. സ്വർണത്തിന്റെ ആവശ്യം വർധിച്ചിട്ടുണ്ടെങ്കിലും അവയുടെ വില ചില ’പ്രത്യേക പരിധികൾ’ മറികടന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നിർമല ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള വ്യാപാര സ്ഥിതിഗതികൾ കേന്ദ്ര വാണിജ്യമന്ത്രി വിലയിരുത്തിവരികയാണ്. അടുത്തഘട്ട ചർച്ചകൾക്കായി തയാറെടുക്കുകയാണെന്നും നിർമല പറഞ്ഞു.
അമേരിക്കയുടെ പുതിയ തീരുവ മാറ്റങ്ങളിൽ ഇപ്പോഴേ താൻ പ്രതികരിക്കുന്നത് ’വളരെ നേരത്തേ’യായിപ്പോകുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രിയുടെ മറുപടി.
Business
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ് സി 2026 ) കൊച്ചിയിലെ ലെ മെറിഡിയനിൽ ആരംഭിച്ചു.
30 രാജ്യങ്ങളിൽനിന്ന് ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ‘സ്പൈസ് 360 - ഭാവിക്കായി സജ്ജമാകാം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. മുൻ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം നിർവഹിച്ചു.
മൂല്യവർധിത ഉത്പന്നങ്ങളിലേക്കും ബ്രാൻഡിംഗ്, സാങ്കേതികവിദ്യയിലേക്കും സ്പൈസ് മേഖല മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 400 കോടി ഡോളറിലധികം മൂല്യമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് ഇന്ത്യ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റെറ സിഇഒ മാർട്ടിൻ സോൺടാഗ് മുഖ്യപ്രഭാഷണം നടത്തി. എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ, വൈസ് ചെയർമാൻ നിശേഷ് ഷാ, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, നാഷണൽ ടർമറിക് ബോർഡ് സെക്രട്ടറി എൻ. ഭവാനി എന്നിവർ പ്രസംഗിച്ചു.
മേഖലയിലെ മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്മേളനം 26ന് സമാപിക്കും.
Business
മുംബൈ: വിവിധ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം.
എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐടി ഓഹരികളെ സമ്മർദത്തിലാക്കിയത് വിപണിയിലെ കൂടുതൽ മുന്നേറ്റത്തെ തടഞ്ഞു.
ബിഎസ്ഇ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,295ലും എൻഎസ്ഇ നിഫ്റ്റി 142 പോയിന്റ് (0.55%) നേട്ടത്തിൽ 25,713ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റിയിലെ 16 മേഖലാ സൂചികകളിൽ 13 എണ്ണം നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടെക്സ്റ്റൈൽ ഓഹരികൾക്കു നേട്ടം
ട്രംപിന്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നതോടെ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ ആവേശം.
Business
കൊച്ചി: ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് ലീഡര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡ്സില്‍ ഈ വര്‍ഷത്തെ മികച്ച പൊതുമേഖലാസ്ഥാപനമായി കൊച്ചി കപ്പല്‍ശാലയെ തെരഞ്ഞെടുത്തു.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്രപ്രധാനില്നിന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. എസ്. ഹരികൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങി.
സമുദ്ര നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനമികവ്, തന്ത്രപരമായ നേതൃത്വം, സുസ്ഥിര ഭരണനിര്‍വഹണം, നിലനില്പുള്ള വളര്‍ച്ച എന്നിവയില്‍ കൊച്ചി കപ്പല്‍ശാല കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പുരസ്കാരം.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,790 രൂപയിലും പവന് 1,18,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 155 രൂപ ഉയർന്ന് 12,150 രൂപയിലെത്തി.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനും വീഴ്ചകൾക്കും ശേഷം ശനിയാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 102 ഡോളർ ഉയർന്ന് 5,160 ഡോളറായി. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്.
അതേസമയം, വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഗ്രാമിന് ഒറ്റയടിക്ക് 25 രൂപ കൂടി 300 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 245 ശാഖകളില്‍ക്കൂടി സ്വര്‍ണപ്പണയ വായ്പാസൗകര്യം ലഭ്യമാക്കും. ഇതോട രാജ്യവ്യാപകമായി 500 ശാഖകളില്‍ ഈ സൗകര്യം ലഭിക്കും. ഒരു കോടി രൂപ വരെയുള്ള തത്ക്ഷണ വായ്പകള്‍ നല്കാന് ഇതിലൂടെ സാധിക്കും.
കുറഞ്ഞ തോതിലെ നടപടിക്രമങ്ങള്‍, മത്സരരക്ഷമമായ പലിശനിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവുകള്‍, നഗര, ഗ്രാമീണ മേഖലകളില്‍ സുഗമമായ വായ്പകള്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു.
Business
ആഭ്യന്തര വിപണിയിൽ കൊക്കോ മികവ് നിലനിർത്തിയത് ഉത്പാദകർക്ക് ആശ്വാസമായി. എന്നാൽ, രാജ്യാന്തര മാർക്കറ്റിൽ കൊക്കോ രൂക്ഷമായ വിലത്തകർച്ചയിൽ. കുതിപ്പിനു ശേഷം കുരുമുളകിൽ വീണ്ടും തിരുത്തൽ, എഴുന്നൂറ് രൂപയിലെ താങ്ങ് വാരാന്ത്യം മുളകിനു നഷ്ടമായി. ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങൾക്കു കാലിടറി. വാരാന്ത്യത്തിലെ മഴ റബർ ഉത്പാദകരിൽ പ്രതീക്ഷപകർന്നു.
ഹൈറേഞ്ചിലെയും മധ്യകേരളത്തിലെയും കൊക്കോ കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്. ജനുവരിയെ അപേക്ഷിച്ച് ഈ മാസം ഒട്ടുമിക്ക ഭാഗങ്ങളിലും വിളവ് ഉയർന്നു. കാലാവസ്ഥ അനുകൂലമായാൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മികച്ച വിളവിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണു കർഷകർ.
കഴിഞ്ഞ വർഷം അവസാനം അനുഭവപ്പെട്ട മഴയിൽ വിവിധ തോട്ടങ്ങളിലും വ്യാപകമായി കൊക്കോ പൂക്കൾ അടർന്നുവീണത് ജനുവരിയിൽ വിളവ് കുറയാൻ ഇടയാക്കിയിരുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലും ഉത്പാദനം ഉയർന്നതിനൊപ്പം ചെറുകിട വിപണികളിൽ കഴിഞ്ഞവാരം വരവ് ഉയർന്നു. ചോക്ലേറ്റ് വ്യവസായികൾ കൊക്കോ പച്ചക്കായ കിലോ 100-130 രൂപയ്ക്കും കൊക്കോ പരിപ്പിന് 330 രൂപയ്ക്കും ശേഖരിക്കുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ കൊക്കോ ശക്തമായ നിലയിലെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഉത്പന്നം കനത്ത വിലത്തകർച്ചയെ അഭിമുഖീകരിക്കുന്നു. ടണ്ണിന് 4100 ഡോളറിൽനിന്നു കഴിഞ്ഞ വാരം ന്യൂയോർക്കിൽ കൊക്കേ വില 2898 ഡോളർ വരെ ഇടിഞ്ഞ ശേഷം 3050 ഡോളറിലാണ്. ഒരു വർഷത്തിനിടയിൽ രാജ്യാന്തര കൊക്കോ വില ഇടിഞ്ഞത് 72 ശതമാനം. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് 10,000 ഡോളറിനു മുകളിലായിരുന്നു.
കുരുമുളക് കയറ്റിറക്കം
ആഭ്യന്തര ഡിമാൻഡിൽ കുതിച്ചശേഷം കുരുമുളക് വിപണി സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. വിളവെടുപ്പിനിടയിലെ ചരക്ക് ക്ഷാമത്തിൽ ഏതാനും ആഴ്ചകളിൽ മികവ് കാണിച്ച ഉത്പന്നം ശക്തമായ നിലയിൽ തന്നെയാണ്. അതേസമയം വ്യവസായികൾക്കു മുൻകൂർ ചരക്കു വിറ്റ പലർക്കും സംഭരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ അന്തർസംസ്ഥാന വാങ്ങലുകാർ സംഘടിതരായി രംഗം വിട്ടതു മൂലം ഉത്പന്ന വില നിത്യേന 200 രൂപ വീതം ഇടിഞ്ഞു. വാങ്ങലുകാർ തിരിച്ചെത്തുന്നതോടെ വിപണി വീണ്ടും ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദന മേഖല.
യുഎസും യുറോപ്യൻ രാജ്യങ്ങളും ഈസ്റ്റർ വേളയിലെ ഡിമാൻഡ് മുന്നിൽ കണ്ടുള്ള കുരുമുളക് സംഭരണം തുടരുന്നു. ആഗോള ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് ആകർഷകമാകാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8050 ഡോളറാണ്. കൊച്ചിയിൽ അൺഗാർബിൾഡ് 70,800 രൂപയിൽ നിന്ന് 69,900 രൂപയായി.
ഏലം വരവ് കുറയുന്നു
ഏലം ഉത്പാദന മേഖലകളിലെ വരണ്ട കാലാവസ്ഥയ്ക്ക് ഇടയിൽ വാരാന്ത്യം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭ്യമായത് തോട്ടം മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. ഉയർന്ന താപനില മൂലം മാസാരംഭം മുതൽ തന്നെ പല ഭാഗങ്ങളിലും കർഷകർ തോട്ടങ്ങളിൽനിന്നും അല്പം പിൻമാറിയിരുന്നു. വാരാന്ത്യം നടന്ന രണ്ട് ലേലങ്ങളിലും വരവ് കുറവായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 2394 രൂപയിലും മികച്ചയിനങ്ങൾ 2893 രൂപയിലുമാണ്.
നാളികേര സംഭരണത്തിൽ ഇടിവ്
കൊപ്ര വിറ്റുമാറാൻ തമിഴ്നാട്ടിലെ സ്റ്റോക്കിസ്റ്റുകൾ തിടുക്കം കാണിക്കുന്നതു കണ്ട് വ്യവസായികൾ ചരക്ക് സംഭരണം കുറച്ചു. കാങ്കയത്ത് കൊപ്രയ്ക്ക് ക്വിന്റലിന് 1400 രൂപ ഇടിഞ്ഞു, ഇതിന്റെ പ്രതിഫലനമെന്നോണം കൊച്ചിയിൽ എണ്ണ, കൊപ്ര വിലകളും താഴ്ന്നു. തമിഴ്നാട് വെളിച്ചെണ്ണയ്ക്ക് 350 രൂപ മാത്രം കുറച്ചപ്പോൾ മില്ലുകാർ കൊപ്ര വില 950 രൂപ ഇടിച്ചത് ഉത്പാദകർക്ക് കനത്ത തിരിച്ചടിയായി.
വ്യവസായികൾ കൊപ്ര വില കൃത്രിമമായി ഇടിക്കാൻ ശ്രമിക്കുന്നതായി നാളികേര ഉത്പാദകർ. തമിഴ്നാട്ടിൽ കൊപ്ര വില ക്വിന്റലിന് 16,000 രൂപയായി ഇടിഞ്ഞു. ഒട്ടുമിക്ക ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു, പച്ചത്തേങ്ങ ലഭ്യത മാസാവസാനം വർധിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ വില 29,000 രൂപയിലും കൊപ്ര 17,500ലുമാണ്.
റബറിൽ പ്രതീക്ഷ
ചൈന ന്യൂ ഇയർ ആഘോഷങ്ങളിൽ അമർന്നതിനാൽ റെഡി മാർക്കറ്റിൽ ഷീറ്റിന് ആവശ്യക്കാർ കുറവായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം അവധി വ്യാപാര കേന്ദ്രങ്ങളിലും ഇടപാടുകളുടെ വ്യപ്തി ചുരുങ്ങി. ബാങ്കോക്കിൽ ഷീറ്റ് വില 21,465 രൂപയിൽ നിന്ന് 21,700 വരെ കയറിയ വിവരം കൊച്ചിയിൽ നാലാം ഗ്രേഡ് റബറിനെ 21,300 രൂപയിൽ നിന്നു 21,600 രൂപ വരെ ഉയർത്തി. അഞ്ചാം ഗ്രേഡ് 21,300 രൂപയിലും ലാറ്റക്സ് 14,000 രൂപയിലും ഒട്ടുപാൽ 14,700 രൂപയിലുമാണ് വാരാന്ത്യം. ഉയർന്ന പകൽ താപനിലയ്ക്ക് ഇടയിൽ ശനിയാഴ്ച പല ഭാഗങ്ങളിലും ശക്തമായ മഴ ലഭ്യമായത് തോട്ടം മേഖലയ്ക്ക് ആശ്വാസം പകരും. തുടർ മഴ ലഭ്യമായാൽ സ്ഥിതിഗതികളിൽ മാറ്റം പ്രതീക്ഷിക്കാം.
Business
യുഎസ് പരമോന്നത കോടതി ട്രംപിന്റെ തീരുവകൾ റദ്ദാക്കിയ വിധി ആഗോള ഓഹരിവിപണികളിൽ ബുൾ തരംഗത്തിനു വഴിയൊരുക്കാം. ഒരാഴ്ച നീണ്ട ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം ഇന്ന് ഇടപാടുകൾ പുനരാരംഭിക്കുന്ന ചൈനീസ് മാർക്കറ്റിൽ വെടിക്കെട്ടിനുള്ള സാധ്യതകളെ ഉറ്റുനോക്കുകയാണു രാജ്യാന്തര ഫണ്ടുകൾ.
അതേസമയം, ഇറാൻ‐യുഎസ് സംഘർഷങ്ങൾ നിക്ഷേപകരെ ഓഹരികളിൽനിന്നും പിന്നാക്കം വലിക്കാനുള്ള സാധ്യതകൾ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ. ബോംബെ സെൻസെക്സ് 188 പോയിന്റും നിഫ്റ്റി സൂചിക 100 പോയിന്റും പ്രതിവാര മികവിലാണ്.
എഐ ഭീഷണിയിൽ ഐടി ഇൻഡക്സ് വീണ്ടും ആടിയുലഞ്ഞു. എഐ സംബന്ധിച്ച ആശങ്കകൾക്കിടയിൽ, ഐടി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു, തുടർച്ചയായ അഞ്ചാം വാരമാണു സൂചികയ്ക്ക് തിരിച്ചടി നേരിടുന്നത്.
ആറു മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിവിനെയാണു സൂചിക അഭിമുഖീകരിക്കുന്നത്. ഈ വർഷം സൂചിക ഇതിനകം പതിനാലു ശതമാനം താഴ്ന്നു.
നിഫ്റ്റി സൂചിക പിന്നിട്ട വാരത്തിലെ 25,471ൽനിന്നും വാരമധ്യം മികച്ച പ്രകടനം കാഴ്ചവച്ച് 25,855 പോയിന്റ് വരെ മുന്നേറി. ഈ അവസരത്തിൽ മുൻനിര ഓഹരികളിൽ അലയടിച്ച വില്പനതരംഗത്തിൽ നിഫ്റ്റി 25,380ലേക്ക് ഇടിഞ്ഞെങ്കിലും വാരാവസാനം സൂചിക 25,571 പോയിന്റിലാണ്. ഈവാരം വിപണിയുടെ ആദ്യ താങ്ങ് 25,350 പോയിന്റിലാണ്. ഈ താങ്ങ് നിലനിർത്താനായാൽ 25,823 - 26,075 ലേക്കും തുടർന്ന് 26,548 പോയിന്റിലേക്കും മുന്നേറാൻ ശ്രമിക്കാം. അതേസമയം, താഴ്ന്ന തലങ്ങളിലേക്കു പരീക്ഷണങ്ങൾക്കു വീണ്ടും ശ്രമിച്ചാൽ നിഫ്റ്റിക്ക് 25,350 - 26,129 പോയിന്റിൽ സപ്പോർട്ട് കണ്ടെത്താനാകും. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 25,700ൽ താഴ്ന്ന് സഞ്ചരിക്കുന്നത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 26,068ൽനിന്നും 25,584ലേക്ക് താഴ്ന്നു. അതേസമയം, മാർച്ച് സീരീസ് 25,743ൽനിന്നും തളർച്ചയിലാണ് ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും പിന്നീട് കരുത്ത് വീണ്ടെടുത്ത് 26,000ലേക്ക് ഉയർന്നു. ഇതിനിടയിൽ വില്പന സമ്മർദം രൂപപ്പെട്ടതു ചാഞ്ചാട്ടത്തിന് ഇടയാക്കി. വിപണിക്കു വ്യക്തമായ ഒരു ദിശ കണ്ടെത്താൻ വീണ്ടും 26,000 കടക്കേണ്ടത്
അനിവാര്യമാണ്. അതിനായാൽ 26,250-26,500ലേക്ക് മാർച്ച് സീരീസ് മുന്നേറാം. കരാറിൽ പുതിയ നിക്ഷേപകരുടെ സാന്നിധ്യം തെളിയുന്നു. ഓപ്പൺ ഇന്ററസ്റ്റ് 16.1 ലക്ഷം കരാറുകളിൽനിന്ന് 56.1 ലക്ഷത്തിലേക്ക് ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നു.
സെൻസെക്സ് 82,626ൽനിന്നുള്ള കുതിപ്പിൽ 83,841ലേക്ക് കയറിയ സന്ദർഭത്തിൽ ബ്ലൂചിപ്പ് ഓഹരികളിലെ വില്പനസമ്മർദത്തിൽ സൂചിക 82,226 വരെ ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ദിനത്തിലെ തിരിച്ചുവരവിൽ വിപണി 83,095ലേക്ക് മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ ബോംബെ സെൻസെക്സ് 82,814 ലാണ്. ഈവാരം സെൻസെക്സിന് 83,694ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 84,575നെ കൈപിടിയിൽ ഒതുക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ വില്പനക്കാർ വിപണിയിൽ പിടിമുറുക്കിയാൽ സൂചികയ്ക്ക് 82,079 – 81,345 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഓപ്പറേറ്റർമാർ ഓഹരി വില്പനയ്ക്ക് ഉത്സാഹിച്ചതിനിടയിലും രണ്ട് ദിവസം അവർ വാങ്ങലുകാരായി മാറി. 2149.55 കോടി രൂപയുടെ വാങ്ങലും 2787.23 കോടി രൂപയുടെ വില്പനയും അവർ നടത്തി. അതേസമയം, ആഭ്യന്തര ഫണ്ടുകൾ തൊട്ട് മുൻവാരത്തിലെന്ന പോലെ ഒരു ദിവസം 596.28 കോടിയുടെ വില്പനയും മറ്റ് ദിവസങ്ങളിൽ നിക്ഷേപകരുടെ മേലങ്കിയിൽ 4931.51 കോടി രൂപയുടെ ഓഹരി വാങ്ങലും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപ ചാഞ്ചാടി. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 90.65ൽനിന്നും 91.14ലേക്ക് ദുർബലമായെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 90.68ലാണ്.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 5042 ഡോളറിൽ നിന്നു വാരമധ്യം 4854ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 5108 ഡോളർ വരെ മുന്നേറി.
Business
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാഷിംഗ്ടണിൽ നിശ്ചയിച്ചിരുന്ന മുഖ്യ ചർച്ചാപ്രതിനിധികളുടെ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ നികുതി യുഎസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണു യോഗം മാറ്റിവച്ചതെന്നാണ് കരുതുന്നത്.
15 ശതമാനം അധിക തീരുവ കൂടി യുഎസ് സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചർച്ചാസംഘം യുഎസ് സന്ദർശിക്കുന്ന കാര്യത്തിൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താൻ ഇരുപക്ഷത്തിനും സമയം ലഭിച്ചതിനുശേഷം മാത്രം ഇന്ത്യൻ ചീഫ് നെഗോഷ്യേറ്ററുടെയും സംഘത്തിന്റെ സന്ദർശനം മതിയെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇരുപക്ഷത്തിനും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ച മാറ്റിവയ്ക്കും. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം തയാറെടുത്തിരുന്നത്.
ശനിയാഴ്ച, എല്ലാ രാജ്യങ്ങളുടെയും തീരുവ ഒരു ദിവസം മുന്‍പ് പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാന്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, ലോകരാജ്യങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നും 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും യുഎസ് സുപ്രീംകോടതി വിധിച്ചു.
2025 ഓഗസ്റ്റിൽ ഇന്ത്യക്ക് മേൽ 25 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം തീരുവകൾ 50 ശതമാനമാക്കി. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ഒരു ധാരണയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിംഗ്ടണ്‍ 18 ശതമാനമായി കുറയ്ക്കും. ഇപ്പോൾ, ശിക്ഷാപരമായ 25 ശതമാനം നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 25 ശതമാനം നിലവിലുണ്ട്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപ് വ്യാപാര തീരുവകൾ വീണ്ടും 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. ഈ തീരുവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, നിലവിലുള്ള മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) അല്ലെങ്കിൽ യുഎസിലെ ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും. ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് 5 ശതമാനം എംഎഫ്എൻ തീരുവ ഉണ്ടെങ്കിൽ, 15 ശതമാനം അധിക തീരുവ കൂടി ചേർത്ത് 20 ശതമാനമായി മാറും. നേരത്തേ, ഇത് അഞ്ചു ശതമാനത്തോടൊപ്പം 25 ശതമാനം അധിക നികുതി കൂടി ചേർന്ന് 30 ശതമാനമായിരുന്നു.
150 ദിവസത്തെ കാലയളവിനുശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യുഎസ് താരിഫ് എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നിലവിലുള്ള ധാരണപത്രം ഒരു നിയമപരമായ രേഖയാക്കി മാറ്റേണ്ടതുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമരേഖ അന്തിമമാക്കുന്നതിന്, ഇന്ത്യൻ സംഘം ഇന്നു മുതൽ 26 വരെ വാഷിംഗ്ടണിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കരാർ മാർച്ചിൽ ഒപ്പുവയ്ക്കാനും ഏപ്രിലിൽ നടപ്പിലാക്കാനും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
Business
കൊച്ചി: ആക്സിസ് ബാങ്കും ഇന്‍ഡിഗോയും ചേര്‍ന്ന് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കി. ഇരു കാര്‍ഡുകളിലെയും അര്‍ഹമായ ഇടപാടുകള്‍ക്ക് ഇന്‍ഡിഗോയുടെ ലോയല്‍റ്റി പരിപാടിയായ ഇന്‍ഡിഗോ ബ്ലൂചിപ്പിന് അര്‍ഹത ലഭിക്കും.
റിന്യൂവല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ ആനുകൂല്യങ്ങള്‍, ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ടാകും.
Business
കൊച്ചി: പാർലെ അഗ്രോ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ അഗ്രോ സ്മൂദ് കേസർ ബദാം പുറത്തിറക്കി. ബദാമും കുങ്കുമപ്പൂവും ചേരുന്ന പുതിയ ഉത്പന്നത്തിൽ സ്മൂദിന്റെ തനത് ശൈലിയിൽ ക്രീമും ചേർത്തിട്ടുണ്ട്.
80 മില്ലി ലിറ്ററിന് പത്തു രൂപയും 150 മില്ലി ലിറ്ററിന് 20 രൂപയുമാണ് വില. രുചികരവും പോഷകഗുണവുമുള്ള പാലുത്പന്ന പാനീയം തേടുന്ന ഉപഭോക്താക്കൾക്കായാണ് സ്മൂദ് കേസർ ബദാമിന് രൂപം നൽകിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
Business
കൊച്ചി: ഫോൺപേ യുപിഐ ഇടപാടുകൾക്കായി ബയോമെട്രിക് ഓഥന്റിക്കേഷൻ അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ ഉപയോഗിച്ച് 5,000 രൂപ വരെ ഇടപാടുകൾ യുപിഐ പിൻ ഇല്ലാതെ നടത്താം.
ബയോമെട്രിക് പ്രവർത്തിക്കാത്തപ്പോൾ തത്ക്ഷണം പിൻ ഉപയോഗത്തിലേക്ക് മടങ്ങാൻ ഫാൾ ബാക്ക് സംവിധാനവും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
Business
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോഡൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക ഇറക്കുമതി തീരുവ നടപടി യുഎസ് സുപ്രീം കോടതി നിയമവിരുദ്ധമാണെന്നു വിധി പ്രഖ്യാപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കോണമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം പ്രസിഡന്റ് ട്രംപ് ചുമത്തിയ ആഗോള തീരുവ നിയമവിരുദ്ധമാണെന്നാണ് യുഎസ് സുപ്രീംകോടതിയുടെ വിധി. 175 ബില്യണ്‍ ഡോളറോളം (15 ലക്ഷം കോടി രൂപ) വരുന്ന അധികമായി നേടിയ നിയമവിരുദ്ധ തീരുവ തുക റീഫണ്ട് നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ തുക എങ്ങനെ നൽകണമെന്ന് നിർദേശമൊന്നും കോടതി പറയുന്നില്ല. തുക തിരികെ നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ “അടുത്ത അഞ്ചു വർഷത്തേക്ക് നമ്മൾ കോടതിയിൽ തന്നെ തുടരേണ്ടിവരും” എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ട്രംപിന്റെ മറുപടി. നിയമപരമായ തടസങ്ങളും ദൈർഘ്യമേറിയ കോടതി നടപടികളും കാരണം ഈ തുക തിരിച്ചുകിട്ടാൻ വർഷങ്ങളോളം എടുത്തേക്കാം.
തീരുവ കളക്ട് ചെയ്യുന്നത്...
തീരുവ ബാധകമായ മിക്കവാറും എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തിൽ ഇറക്കുമതി ചെയ്യുന്ന വ്യക്തി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയിൽ ഒരു ബോണ്ട് കെട്ടിവയ്ക്കും. ആ ഉത്പന്നങ്ങൾ യുഎസിലേക്കു കൊണ്ടുവരുന്നതിനായി അവയുടെ ഏകദേശ നികുതി മുൻകൂറായി അടയ്ക്കുകയും ചെയ്യുന്നു.
ഈ ഉത്പന്നങ്ങൾക്കുമേലുള്ള തീരുവകളുടെ അന്തിമതീരുമാനം സർക്കാർ നിർണയിക്കും. ലിക്വിഡേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ സാധാരണയായി ചരക്കുകൾ രാജ്യത്ത് എത്തി 314 ദിവസങ്ങൾക്കുശേഷമാണ് നടക്കുന്നത്. തുക അധികമായി അടച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകും. അല്ലെങ്കിൽ ഇറക്കുമതിക്കാരൻ കുറവ് നികത്തണം. ഈ കേസിലെ സുപ്രീംകോടതി വിധി വരുന്നതുവരെ അന്തിമ തീരുവ നിശ്ചയിക്കുന്ന നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറക്കുമതിക്കാർ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ ഹർജി നൽകിയെങ്കിലും കോടതി അത് നിരസിച്ചു.
പണം തിരികെ നൽകുന്നതിനെക്കുറിച്ചുള്ള വിധി
പണം എങ്ങനെ തിരികെ നൽകണം എന്നതിനെക്കുറിച്ച് സുപ്രീം കോടതി വ്യക്തമാക്കിയില്ല. റീഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിനായി കേസ് ഇനി കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലേക്ക് തിരികെ പോകും.
റീഫണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നത്...
റീഫണ്ടുകൾ ആവശ്യപ്പെട്ട് ആയിരത്തിലധികം കേസുകളാണ് ഇറക്കുമതിക്കാർ ഇതിനോടകം ട്രേഡ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. സമാനമായ ഒട്ടനവധി പുതിയ കേസുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
അന്തിമ തീരുവ നിർണയങ്ങൾ പുനഃപരിശോധിക്കാനും പലിശ സഹിതം തുക തിരികെ നൽകാൻ സർക്കാരിനോട് ഉത്തരവിടാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് ഡിസംബറിൽ കോടതി വിധിച്ചിരുന്നു. കോടതിയുടെ ഈ അധികാരത്തെ തങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ അറിയിച്ചിരുന്നു. ഈ തീരുമാനം റീഫണ്ടുകൾ നൽകുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കിയതായി വ്യാപാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
റീഫണ്ട് ലഭിക്കുന്നതിന് ഇറക്കുമതിക്കാർ ചെയ്യേണ്ടത്?
ഓരോ ഇറക്കുമതിക്കാരും റീഫണ്ട് ലഭിക്കുന്നതിനായി ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ’ പ്രത്യേകം കേസ് ഫയൽ ചെയ്യേണ്ടിവന്നേക്കാം. നികുതി അടച്ച വിവിധ മേഖലകളിലെ കന്പനികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ‘ക്ലാസ് ആക്ഷൻ’ (കൂട്ടായ ഹർജി) ഫയൽ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. യുഎസ് വ്യാപാര നിയമപ്രകാരം, റീഫണ്ടിനായി കേസ് ഫയൽ ചെയ്യാൻ ഇറക്കുമതിക്കാർക്ക് രണ്ട് വർഷത്തെ സമയമാണുള്ളത്.
ചെറുകിട വ്യവസായികളെ അപേക്ഷിച്ച് വൻകിട കോർപറേറ്റുകൾക്കായിരിക്കും ഈ റീഫണ്ട് പ്രക്രിയ കൂടുതൽ ഗുണകരമാകുകയെന്നാണ് വിവരം. ഈ വിധിയിലൂടെ ലഭിക്കുന്ന വൻതുകയിലുള്ള റീഫണ്ടിന് പ്രധാനമായും അർഹതയുള്ളത് അമേരിക്കൻ ഇറക്കുമതിക്കാർക്കാണ്. വൻകിട കന്പനികളേക്കാൾ ഈ തീരുവകൾ മൂലം നേരത്തേതന്നെ വലിയ തരിച്ചടി നേരിട്ടവരാണ് ചെറുകിട സ്ഥാപനങ്ങൾ. കേസ് നടത്തുന്നതിനായി ആയിരക്കണക്കിന് ഡോളർ കോടതി ഫീസും വക്കീൽ ഫീസും നൽകുന്നതിനേക്കാൾ ഭേദം റീഫണ്ട് വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന് ചില ചെറിയ ഇറക്കുമതിക്കാർ ചിന്തിച്ചേക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
റീഫണ്ടുകൾക്ക് മുന്‍പ് സമാനമായ മാതൃകകൾ
ഇതിനുമുന്‍പും വലിയ തോതിലുള്ള റീഫണ്ടുകൾക്ക് ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്’ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 1986ൽ യുഎസ് തുറമുഖങ്ങളിലൂടെയുള്ള എല്ലാ ചരക്കുനീക്കങ്ങൾക്കും അവയുടെ മൂല്യത്തിനനുസരിച്ച് ‘ഹാർബർ മെയിന്റനൻസ് ടാക്സ്’ കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നു. എന്നാൽ, 1998ൽ ഈ നികുതിയുടെ ഒരു ഭാഗം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. തുടർന്ന് ഏകദേശം ഒരു ലക്ഷത്തിലധികം പരാതിക്കാർ ഉൾപ്പെട്ട സങ്കീർണമായ റീഫണ്ട് പ്രക്രിയയ്ക്ക് അന്താരാഷ്ട്ര വ്യാപാരക്കോടതി മേൽനോട്ടം വഹിച്ചു.
റീഫണ്ടുകൾ സങ്കീർണമാകേണ്ട കാര്യം
നികുതി പേയ്മെന്റുകൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും റിക്കാർഡുകൾ സൂക്ഷിക്കുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാര വിദഗ്ധർ പറയുന്നു. ഇത് റീഫണ്ട് തുക കണക്കാക്കുന്നത് എളുപ്പമാക്കും. റീഫണ്ടുകൾ സ്വയമേവ നൽകണമെന്ന് ചെറുകിട സ്ഥാപനങ്ങൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറക്കുമതി രേഖകൾ സർക്കാർ അമിതമായി പരിശോധിക്കുന്നത് റീഫണ്ട് നടപടികൾ വൈകിക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
റീഫണ്ടുകൾ വിതരണം ചെയ്താലും, അവ ആവശ്യപ്പെട്ട ചില കന്പനികൾക്ക് പണം ലഭിച്ചെന്നു വരില്ല. കാരണം, ആ കന്പനി ഒരുപക്ഷേ ‘ഇംപോർട്ടർ ഓഫ് റിക്കാർഡ്’ (Importer of Record) ആയിരിക്കില്ല. കസ്റ്റംസ് രേഖകളിൽ ’ഇംപോർട്ടർ ഓഫ് റിക്കാർഡ് ആയി രേഖപ്പെടുത്തിയിട്ടുള്ള കന്പനികൾക്കായിരിക്കും പണം ലഭിക്കുക. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നികുതി അടയ്ക്കാനും ഉത്തരവാദപ്പെട്ട ഒൗദ്യോഗിക സ്ഥാപനത്തെയാണ് ഇംപോർട്ടർ ഓഫ് റിക്കാർഡ് എന്ന് വിളിക്കുന്നത്.
റീഫണ്ട് തുക വിതരണം ചെയ്തുകഴിഞ്ഞാൽ, ആർക്കാണ് ആ പണം ലഭിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് തീരുവ അടച്ച കന്പനിയും ‘ഇംപോർട്ടർ ഓഫ് റിക്കാർഡും’ തമ്മിലുള്ള കരാറുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഇത് മറ്റൊരു നിയമതർക്കത്തിനുകൂടി കാരണമായേക്കാം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കാമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Business
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ സമാപിച്ച ’ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്’ സാങ്കേതിക ലോകത്തിന് നൽകിയത് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പ്രായോഗികമായ ഒരു പുതിയ മുഖമാണ്. സാധാരണ ഉപഭോക്താക്കളുടെ നിത്യജീവിതത്തിലേക്ക് അതിനെ എങ്ങനെ ലളിതമായി ഇണക്കിച്ചേർക്കാം എന്നതായിരുന്നു റിലയൻസ് ജിയോയുടെ പവലിയൻ കാണിച്ചുതന്നത്.
കൂടുതൽ വ്യക്തിഗതമായ രീതിയിൽ ഫാഷൻ, സൗന്ദര്യം, സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ച് ഒരു അത്യാധുനിക ‘ഡാറ്റാ അധിഷ്ഠിത റീട്ടെയിൽ അനുഭവം’ സൃഷ്ടിക്കുകയായിരുന്നു ജിയോ.
ഫാഷൻ ഇനി അളന്നുകുറിക്കാം
ജിയോ അവതരിപ്പിച്ച ’യുവർ ഇന്റലിജന്റ് വാർഡ്രോബ്’ (Your Intelligent Wardrobe) എന്ന സംവിധാനത്തിലൂടെ അനാവശ്യമായ പുതിയ വാങ്ങലുകൾ ഒഴിവാക്കി, നിലവിലുള്ള വസ്ത്രങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാം എന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാം. ഉപഭോക്താക്കൾക്ക് സ്വന്തം വസ്ത്രങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലളിതമായി ഒരു ഡിജിറ്റൽ ശേഖരം നിർമിക്കാവുന്ന വെർച്വൽ കാറ്റലോഗ് നിർമാണം, വസ്ത്രങ്ങൾ ഉപയോഗിക്കുന്ന രീതി ട്രാക്ക് ചെയ്യാനും അധികം ഉപയോഗിക്കാത്തവ തിരിച്ചറിയാനും ശേഖരത്തിലെ കുറവുകൾ കണ്ടെത്തി മികച്ച പർച്ചേസ് ഗൈഡായി പ്രവർത്തിക്കാനും സഹായിക്കുന്ന വാർഡ്രോബ് ഇൻസൈറ്റുകൾ, ലഭ്യമായ വസ്ത്രങ്ങൾ ഉപയോഗിച്ച് തന്നെ വ്യത്യസ്തമായ കോന്പിനേഷനുകൾ എഐ നിർദേശിക്കുന്നതിലൂടെ പുതിയ വസ്ത്രങ്ങൾ വാങ്ങാനുള്ള അനാവശ്യ പ്രവണത കുറയ്ക്കുന്ന എഐ സ്റ്റൈലിസ്റ്റ് മിക്സ് ആൻഡ് മാച്ച് ടൂൾ, ഒൗട്ട്ഫിറ്റ് കലണ്ടർ, ലുക്ക്ബുക്കുകൾ എന്നിവ വഴി ഓരോ ദിവസത്തേയും വസ്ത്രധാരണം മുൻകൂട്ടി പ്ലാൻ ചെയ്യാൻ സാധിക്കുന്ന പ്ലാനിംഗ് ടൂളുകൾ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.
ഇത്തരത്തിലുള്ള ഡാറ്റാ അധിഷ്ഠിത ഇടപെടലുകൾ ഉപഭോക്താക്കളെ ’സുസ്ഥിര ഫാഷൻ’ (Sustainable Fashion)’ബോധപൂർവമായ ഉപഭോഗം’ (Conscious Consumption)എന്നീ രീതികളിലേക്ക് നയിക്കുന്നു.
ചർമസംരക്ഷണ സാങ്കേതികവിദ്യ
ചർമസംരക്ഷണത്തിലെ വിപ്ലവമാകുന്നതാണ് എഐ സ്കിൻ അനാലിസിസ്. പരന്പരാഗതമായി സൗന്ദര്യവർധക ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന ’ബ്യൂട്ടി ക്വിസുകൾ’ പലപ്പോഴും വ്യക്തിഗത പോരായ്മകൾ ഉള്ളവയായിരുന്നു. എന്നാൽ, ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള തത്സമയ റിപ്പോർട്ടുകൾ ചർമത്തിന്റെ യഥാർഥ അവസ്ഥ കണ്ടെത്താൻ സഹായിക്കുന്നു. ഇത് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി ഉപഭോക്താക്കൾക്ക് കൂടുതൽ കൃത്യത നൽകുന്നു.
ജിയോയുടെ എഐ സ്കിൻ അനാലിസിസ് ടൂളിന്റെ സാങ്കേതികമികവിൽ മുഖക്കുരു, ചുളിവുകൾ തുടങ്ങി 14-ലധികം ഘടകങ്ങൾ കൃത്യതയോടെ പരിശോധിക്കപ്പെടുന്നു. സ്കിൻ ജിപിടി എന്ന സവിശേഷ എഐ സംവിധാനവുമുണ്ട്. ചർമസംരക്ഷണവുമായി ബന്ധപ്പെട്ട തുടർചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സ്പെഷലൈസ്ഡ് എൽഎൽഎം അധിഷ്ഠിത ചാറ്റ്ബോട്ടാണിത്.
വ്യക്തിഗത ഉത്പന്ന നിർദേശങ്ങളും ലഭ്യമാകും. ചർമത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യാനും തുടർനടപടികൾ ആസൂത്രണം ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു അനലിറ്റിക്സ് ഡാഷ്ബോർഡും ഇതിന്റെ ഭാഗമാണ്.
Business
മുംബൈ: പുതിയ ഓർഡറുകളിലെ ശക്തമായ വളർച്ചയ്ക്കിടെ ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ഉത്പാദനം കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റം കാഴ്ചവച്ചുവെന്ന് ഇന്നലെ പുറത്തുവന്ന എസ് ആൻഡ് പി ഗ്ലോബൽ പുറത്തുവിട്ട പ്രാഥമിക സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
എസ് ആൻഡ്പി ഗ്ലോബൽ തയാറാക്കിയ എച്ച്എസ്ബിസിയുടെ ഇന്ത്യ കോന്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ജനുവരിയിലെ 58.4ൽനിന്ന് ഫെബ്രുവരിയിൽ 59.3 ആയി ഉയർന്നു. 50ന് മുകളിലുള്ള ഏതു നിരക്കും സാന്പത്തികവളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
നിർമാണ മേഖലയിലെ ഉത്പാദനത്തിലുണ്ടായ വേഗത്തിലുള്ള കുതിച്ചുചാട്ടമാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ ജനുവരിയിലെ 55.4ൽനിന്ന് 57.5 ആയി ഉയർന്നു. പുതിയ ഓർഡറുകൾ, ഉത്പാദനം, തൊഴിൽ, സപ്ലയർമാരുടെ വിതരണ സമയം, സ്റ്റോക്ക് ശേഖരം എന്നീ സൂചികകളുടെ ശരാശരി അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. നവംബർ മുതൽ ജനുവരി വരെയുള്ള ഇടിവിനുശേഷം നാലു മാസത്തെ ഏറ്റവും മികച്ച പ്രകടനമാണിത്.
എച്ച്എസ്ബിസി ഫ്ളാഷ് ഇന്ത്യ സർവീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ജനുവരിയിലെ 58.5ൽനിന്ന് ഫെബ്രുവരിയിൽ 58.4 ആയി നേരിയ തോതിൽ കുറഞ്ഞു.
നവംബറിനുശേഷം ഏറ്റവും വേഗത്തിൽ പുതിയ ഓർഡറുകളുടെ വർധനയാണ് ഈ മുന്നേറ്റത്തിനു കരുത്ത് പകർന്നത്. ശക്തമായ ആവശ്യം, പ്രാദേശിക ടൂറിസം, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില്പന അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വർധിച്ചതും മൊത്തത്തിലുള്ള ആവശ്യകത ഉയരാൻ ഇടയാക്കി. നിർമാണ മേഖലയിലെ വളർച്ച നാലു മാസത്തെ ഉയർന്ന നിരക്കിലെത്തിയപ്പോൾ, സേവന മേഖലയിലെ വളർച്ച 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുകയും ചെയ്തു.
കയറ്റുമതിയുടെ കാര്യത്തിൽ സേവനദാതാക്കൾ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് അന്താരാഷ്ട്ര ഓർഡറുകൾ വർധിച്ചത്. അതേസമയം, നിർമാണമേഖലയിൽ വിദേശ വില്പനയിലെ വർധന കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. രണ്ടു മേഖലകളെയും കൂട്ടി പരിശോധിക്കുന്പോൾ കഴിഞ്ഞ സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും ശക്തമായ വളർച്ചയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്.
ഫെബ്രുവരിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ വേഗത മൂന്നു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിർമാണ, സേവന മേഖലകളിലെ കന്പനികളിൽ ഒരേപോലെ തൊഴിൽ വളർച്ച നിരക്ക് ഉയർന്നു.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടിയിലും അനുബന്ധ മേഖലകളിലുമായി അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്ന ഐടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ പത്തു ശതമാനം വിഹിതമെങ്കിലും നേടുകയാണു ലക്ഷ്യം.
സൈബർ സുരക്ഷയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തും. ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, ജിനോമിക്സ് തുടങ്ങിയ മേഖലകളിൽ 5-10 ശതമാനം വിഹിതം സംസ്ഥാനം നേടും. ബഹിരാകാശ സാങ്കേതികമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ, പുതിയ ഐടി പാർക്കുകൾക്കായി ലാൻഡ് പൂളിംഗ്, സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തൽ, ഫൈബർ ഒപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത എന്നിവയും നയം ലക്ഷ്യമിടുന്നു. പൗരൻ, ഉപഭോക്താവ്, തൊഴിലുടമ, ജീവനക്കാർ എന്നിവരുടെ ഡാറ്റ സ്വകാര്യത ഉറപ്പാക്കാൻ നിയമചട്ടക്കൂട്.
സ്റ്റാർട്ടപ്പുകൾക്കായി കോ-വർക്കിംഗ് അടിസ്ഥാനസൗകര്യം, ഏഞ്ചൽ നെറ്റ്വർക്കുകൾ, മൈക്രോ വെഞ്ച്വർ ക്യാപിറ്റൽ (വിസി) ട്രാൻസ്ലേഷൻ സെന്ററുകൾ എന്നിവ രൂപീകരിക്കും.
ഡിജിറ്റൽ സന്പദ്വ്യവസ്ഥയായും ഇന്നൊവേഷൻ ഹബ്ബായും കേരളത്തെ മാറ്റാൻ സാങ്കേതികവിദ്യാ മിഷനുകളും നയം ലക്ഷ്യമിടുന്നുണ്ട്. സാങ്കേതികവിദ്യാ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള മത്സരശേഷി വികസിപ്പിക്കാൻ മിഷനുകൾക്ക് ഊന്നൽ നൽകും. കേരള ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ മിഷൻ, കേരള എഐ മിഷൻ, ഫ്യൂച്ചർ ടെക് മിഷൻ എന്നിവയാണ് പുതുതായി രൂപീകരിക്കുക.
വിവിധ ബിസിനസ് യൂണിറ്റുകൾക്കായി പൊതു അടിസ്ഥാനസൗകര്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ പൊതുശേഖരം, ബിസിനസ് അനലിറ്റിക്സ് സൊല്യൂഷൻ, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷൻ പ്ലാറ്റ്ഫോം, സുരക്ഷിതവും സബ്സിഡിയുള്ളതുമായ ക്ലൗഡ് സ്പേസ് തുടങ്ങിയവയ്ക്കായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷനും നയത്തിൽ നിർദേശിക്കുന്നു.
തിരുവനന്തപുരം: പുത്തൻ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പുതിയ ഐസിടി പാഠപുസ്തകങ്ങൾ കൊണ്ടുവരുമെന്ന് ഐടി നയനത്തിൽ പ്രഖ്യാപനം.
സ്വകാര്യ പങ്കാളിത്തത്തിലും വികേന്ദ്രീകൃത വളർച്ചയിലൂടെയും ഐടി സ്ഥലലഭ്യത മൂന്നിരട്ടിയാക്കും. ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കും. സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ, സർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന സോഫ്റ്റ്വേറുകൾക്ക് ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ, സ്വതന്ത്രമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വേറിനും ഹാർഡ്വേറിനുമായി സംരംഭങ്ങൾ, നിർമിത ബുദ്ധി, ബ്ലോക്ചെയിൻ, ഡാറ്റാ അനലറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയവയ്ക്കായി മികവിന്റെ കേന്ദ്രങ്ങൾ എന്നിവയും നയത്തിലുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർഥികൾക്കു പരിശീലനം നൽകും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) കൊണ്ടുവരും.
വിവിധ സർക്കാർ വകുപ്പുകൾ പൗരന്മാരെ സംബന്ധിച്ചും മറ്റു പൊതുവിവരങ്ങളും പ്രത്യേകമായി ശേഖരിച്ച് പരിപാലിക്കുന്ന രീതി അവസാനിപ്പിച്ച് ഒരു വിവരം ഒരു സംവിധാനത്തിൽ മാത്രം ശേഖരിച്ചു പരിപാലിച്ച് ആവശ്യമായ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും നൽകുന്ന എപിഐ സൗകര്യം നൽകും. പ്ലഗ് ആൻഡ് പ്ലേ വർക്ക് സ്പേസ് കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും.
Business
കൊച്ചി: ഗായകനും സംഗീതസംവിധായകനുമായ സിബിച്ചന് ഇരിട്ടിയും പരസ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഷാജി നാരായണനും (കെമിസ്ട്രി അഡ്വര്‍ടൈസിംഗ് കൊച്ചി) ചേര്‍ന്നവതരിപ്പിക്കുന്ന അച്ചായന്‍സ് ഗോള്‍ഡ് രാഗാര്‍ദ്രം സംഗീതസായാഹ്നം ഇന്നു നടക്കും.
ഇരുവരും പഠിച്ച തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ശ്രീ രവിശങ്കര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലുമുതല്‍ ഏഴുവരെയാണു പരിപാടി.
സിനിമാതാരം ശ്രീകാന്ത് മുരളി അവതാരകനാകുന്ന പരിപാടിയില്‍ മികച്ച കലാകാരന്മാര് പിന്നണിയേകും. കലാലയജീവിതത്തിലെ സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടുകയും സംഗീതവഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെത്തുടര്‍ന്നുള്ള ആദ്യ പ്രോഗ്രാമാണിത്.
ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് അവതരണമെന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും അറിയിച്ചു.
Business
കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഓപ്പണ്‍ എഐയും വിവിധ മേഖലകളിലായുള്ള സഹകരണം പ്രഖ്യാപിച്ചു.
സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യമേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതിയ പദ്ധതികള്‍, ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും.
സോഫ്റ്റ്വേര്‍ എന്‍ജിനിയറിംഗ് കഴിവുകള്‍ ശക്തമാക്കാന്‍ ഓപ്പണ്‍ എഐയുടെ കോഡെക്സ് ടിസിഎസിന് പ്രയോജനപ്പെടുത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു.