x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിധിക്കുശേഷം റീ​ഫ​ണ്ട് ആർക്കൊക്കെ‍?


Published: February 21, 2026 11:34 PM IST | Updated: February 21, 2026 11:34 PM IST

വാ​​ഷിം​​ഗ്ട​​ണ്‍: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ഡ​​ൾ​​ഡ് ട്രം​​പ് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കുമേൽ ചു​​മ​​ത്തി​​യ അ​​ധി​​ക ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ന​​ട​​പ​​ടി യു​​എ​​സ് സു​​പ്രീം കോ​​ട​​തി നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​ന്താ​​രാ​​ഷ്‌ട്ര വ്യാ​​പാ​​ര​​രം​​ഗ​​ത്ത് വ​​ലി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് വ​​ഴി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

1977ലെ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്കോ​​ണ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) പ്ര​​കാ​​രം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ചു​​മ​​ത്തി​​യ ആ​​ഗോ​​ള തീ​​രു​​വ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നാ​​ണ് യു​​എ​​സ് സു​​പ്രീംകോ​​ട​​തി​​യു​​ടെ വി​​ധി. 175 ബി​​ല്യ​​ണ്‍ ഡോ​​ള​​റോ​​ളം (15 ല​​ക്ഷം കോ​​ടി രൂ​​പ) വ​​രു​​ന്ന അ​​ധി​​ക​​മാ​​യി നേ​​ടി​​യ നി​​യ​​മ​​വി​​രു​​ദ്ധ തീ​​രു​​വ തു​​ക റീ​​ഫ​​ണ്ട് ന​​ൽ​​കേ​​ണ്ടി വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​തു​​ക എ​​ങ്ങ​​നെ ന​​ൽ​​ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശ​​മൊ​​ന്നും കോ​​ട​​തി പ​​റ​​യു​​ന്നി​​ല്ല. തു​​ക തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ൾ “അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് ന​​മ്മ​​ൾ കോ​​ട​​തി​​യി​​ൽ ത​​ന്നെ തു​​ട​​രേ​​ണ്ടി​​വ​​രും” എ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ട്രം​​പി​​ന്‍റെ മ​​റു​​പ​​ടി. നി​​യ​​മ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ദൈ​​ർ​​ഘ്യ​​മേ​​റി​​യ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ളും കാ​​ര​​ണം ഈ ​​തു​​ക തി​​രി​​ച്ചു​​കി​​ട്ടാ​​ൻ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം എ​​ടു​​ത്തേ​​ക്കാം.

തീ​​രു​​വ ക​​ള​​ക്ട് ചെ​​യ്യു​​ന്ന​​ത്...

തീ​​രു​​വ ബാ​​ധ​​ക​​മാ​​യ മി​​ക്ക​​വാ​​റും എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വ്യ​​ക്തി ക​​സ്റ്റം​​സ് ആ​​ൻ​​ഡ് ബോ​​ർ​​ഡ​​ർ പ്രൊ​​ട്ട​​ക്‌ഷ​​ൻ ഏ​​ജ​​ൻ​​സി​​യി​​ൽ ഒ​​രു ബോ​​ണ്ട് കെ​​ട്ടി​​വ​​യ്ക്കും. ആ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ൾ യു​​എ​​സി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി അ​​വ​​യു​​ടെ ഏ​​ക​​ദേ​​ശ നി​​കു​​തി മു​​ൻ​​കൂ​​റാ​​യി അ​​ട​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കുമേ​​ലു​​ള്ള തീ​​രു​​വ​​ക​​ളു​​ടെ അ​​ന്തി​​മതീ​​രു​​മാ​​നം സ​​ർ​​ക്കാ​​ർ നി​​ർ​​ണ​​യി​​ക്കും. ലി​​ക്വി​​ഡേ​​ഷ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഈ ​​പ്ര​​ക്രി​​യ സാ​​ധാ​​ര​​ണ​​യാ​​യി ച​​ര​​ക്കു​​ക​​ൾ രാ​​ജ്യ​​ത്ത് എ​​ത്തി 314 ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. തു​​ക അ​​ധി​​ക​​മാ​​യി അ​​ട​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ തി​​രി​​കെ ന​​ൽ​​കും. അ​​ല്ലെ​​ങ്കി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ര​​ൻ കു​​റ​​വ് നി​​ക​​ത്ത​​ണം. ഈ ​​കേ​​സി​​ലെ സു​​പ്രീം​​കോ​​ട​​തി വി​​ധി വ​​രു​​ന്ന​​തുവ​​രെ അ​​ന്തി​​മ തീ​​രു​​വ നി​​ശ്ച​​യി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ യു​​എ​​സ് കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യെ​​ങ്കി​​ലും കോ​​ട​​തി അ​​ത് നി​​ര​​സി​​ച്ചു.

പ​​ണം തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള വി​​ധി

പ​​ണം എ​​ങ്ങ​​നെ തി​​രി​​കെ ന​​ൽ​​ക​​ണം എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് സു​​പ്രീം കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല. റീ​​ഫ​​ണ്ടു​​ക​​ൾ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി കേ​​സ് ഇ​​നി കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ലേ​​ക്ക് തി​​രി​​കെ പോ​​കും.

റീ​​ഫ​​ണ്ടു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യ​​പ്പെ​​ടുന്നത്...

റീ​​ഫ​​ണ്ടു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​യി​​ര​​ത്തി​​ല​​ധി​​കം കേ​​സു​​ക​​ളാ​​ണ് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ഇ​​തി​​നോ​​ട​​കം ട്രേ​​ഡ് കോ​​ട​​തി​​യി​​ൽ ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സ​​മാ​​ന​​മാ​​യ ഒ​​ട്ട​​ന​​വ​​ധി പു​​തി​​യ കേ​​സു​​ക​​ൾ ഇ​​നി​​യും ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
അ​​ന്തി​​മ തീ​​രു​​വ നി​​ർ​​ണ​​യ​​ങ്ങ​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​നും പ​​ലി​​ശ സ​​ഹി​​തം തു​​ക തി​​രി​​കെ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ട് ഉ​​ത്ത​​ര​​വി​​ടാ​​നും ത​​ങ്ങ​​ൾ​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് ഡി​​സം​​ബ​​റി​​ൽ കോ​​ട​​തി വി​​ധി​​ച്ചി​​രു​​ന്നു. കോ​​ട​​തി​​യു​​ടെ ഈ ​​അ​​ധി​​കാ​​ര​​ത്തെ ത​​ങ്ങ​​ൾ ചോ​​ദ്യം ചെ​​യ്യി​​ല്ലെ​​ന്ന് ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം കോ​​ട​​തി​​യി​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​നം റീ​​ഫ​​ണ്ടു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ലെ നി​​യ​​മ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി വ്യാ​​പാ​​ര വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

റീ​​ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​തി​​ന് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​ത്?

ഓ​​രോ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രും റീ​​ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ‘കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡി​​ൽ’ പ്ര​​ത്യേ​​കം കേ​​സ് ഫ​​യ​​ൽ ചെ​​യ്യേ​​ണ്ടിവ​​ന്നേ​​ക്കാം. നി​​കു​​തി അ​​ട​​ച്ച വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ക​​ന്പ​​നി​​ക​​ളെ മു​​ഴു​​വ​​ൻ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ഒ​​രു ‘ക്ലാ​​സ് ആ​​ക്ഷ​​ൻ’ (കൂ​​ട്ടാ​​യ ഹ​​ർ​​ജി) ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്ന് നി​​യ​​മ​​വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. യു​​എ​​സ് വ്യാ​​പാ​​ര നി​​യ​​മ​​പ്ര​​കാ​​രം, റീ​​ഫ​​ണ്ടി​​നാ​​യി കേ​​സ് ഫ​​യ​​ൽ ചെ​​യ്യാ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്ക് ര​​ണ്ട് വ​​ർ​​ഷ​​ത്തെ സ​​മ​​യ​​മാ​​ണു​​ള്ള​​ത്.

ചെ​​റു​​കി​​ട വ്യ​​വ​​സാ​​യി​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് വ​​ൻ​​കി​​ട കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്കാ​​യി​​രി​​ക്കും ഈ ​​റീ​​ഫ​​ണ്ട് പ്ര​​ക്രി​​യ കൂ​​ടു​​ത​​ൽ ഗു​​ണ​​ക​​ര​​മാ​​കു​​ക​​യെ​​ന്നാ​​ണ് വി​​വ​​രം. ഈ ​​വി​​ധി​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​ൻ​​തു​​ക​​യി​​ലു​​ള്ള റീ​​ഫ​​ണ്ടി​​ന് പ്ര​​ധാ​​ന​​മാ​​യും അ​​ർ​​ഹ​​ത​​യു​​ള്ള​​ത് അ​​മേ​​രി​​ക്ക​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കാ​​ണ്. വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളേ​​ക്കാ​​ൾ ഈ ​​തീ​​രു​​വ​​ക​​ൾ മൂ​​ലം നേ​​ര​​ത്തേത​​ന്നെ വ​​ലി​​യ ത​​രി​​ച്ച​​ടി നേ​​രി​​ട്ട​​വ​​രാ​​ണ് ചെ​​റു​​കി​​ട സ്ഥാ​​പ​​ന​​ങ്ങ​​ൾ. കേ​​സ് ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​ർ കോ​​ട​​തി ഫീ​​സും വ​​ക്കീ​​ൽ ഫീ​​സും ന​​ൽ​​കു​​ന്ന​​തി​​നേ​​ക്കാ​​ൾ ഭേ​​ദം റീ​​ഫ​​ണ്ട് വേ​​ണ്ടെ​​ന്നു​​വ​​യ്ക്കു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്ന് ചി​​ല ചെ​​റി​​യ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ചി​​ന്തി​​ച്ചേ​​ക്കാ​​മെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

റീ​​ഫ​​ണ്ടു​​ക​​ൾ​​ക്ക് മു​​ന്പ് സ​​മാ​​ന​​മാ​​യ മാ​​തൃ​​ക​​ക​​ൾ

ഇ​​തി​​നു​​മു​​ന്പും വ​​ലി​​യ തോ​​തി​​ലു​​ള്ള റീ​​ഫ​​ണ്ടു​​ക​​ൾ​​ക്ക് ‘കോ​​ർ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ട്രേ​​ഡ്’ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. 1986ൽ ​​യു​​എ​​സ് തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള എ​​ല്ലാ ച​​ര​​ക്കുനീ​​ക്ക​​ങ്ങ​​ൾ​​ക്കും അ​​വ​​യു​​ടെ മൂ​​ല്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ‘ഹാ​​ർ​​ബ​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ടാ​​ക്സ്’ കോ​​ണ്‍​ഗ്ര​​സ് ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 1998ൽ ​​ഈ നി​​കു​​തി​​യു​​ടെ ഒ​​രു ഭാ​​ഗം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് സു​​പ്രീം കോ​​ട​​തി വി​​ധി​​ച്ചു. തു​​ട​​ർ​​ന്ന് ഏ​​ക​​ദേ​​ശം ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പ​​രാ​​തി​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​ങ്കീ​​ർ​​ണ​​മാ​​യ റീ​​ഫ​​ണ്ട് പ്ര​​ക്രി​​യ​​യ്ക്ക് അ​​ന്താ​​രാ​​ഷ്‌ട്ര വ്യാ​​പാ​​രക്കോ​​ട​​തി മേ​​ൽ​​നോ​​ട്ടം വ​​ഹി​​ച്ചു.

റീ​​ഫ​​ണ്ടു​​ക​​ൾ സ​​ങ്കീ​​ർ​​ണ​​മാ​​കേ​​ണ്ട കാ​​ര്യം

നി​​കു​​തി പേ​​യ്മെ​​ന്‍റു​​ക​​ൾ സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യി നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും റി​​ക്കാ​​ർ​​ഡു​​ക​​ൾ സൂ​​ക്ഷി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും വ്യാ​​പാ​​ര വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. ഇ​​ത് റീ​​ഫ​​ണ്ട് തു​​ക ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് എ​​ളു​​പ്പ​​മാ​​ക്കും. റീ​​ഫ​​ണ്ടു​​ക​​ൾ സ്വ​​യ​​മേ​​വ ന​​ൽ​​ക​​ണ​​മെ​​ന്ന് ചെ​​റു​​കി​​ട സ്ഥാ​​പ​​ന​​ങ്ങ​​ൾ ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​റ​​ക്കു​​മ​​തി രേ​​ഖ​​ക​​ൾ സ​​ർ​​ക്കാ​​ർ അ​​മി​​ത​​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത് റീ​​ഫ​​ണ്ട് ന​​ട​​പ​​ടി​​ക​​ൾ വൈ​​കിക്കു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യും അ​​വ​​ർ പ്ര​​ക​​ടി​​പ്പി​​ച്ചു.

റീ​​ഫ​​ണ്ടു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്താ​​ലും, അ​​വ ആ​​വ​​ശ്യ​​പ്പെ​​ട്ട ചി​​ല ക​​ന്പ​​നി​​ക​​ൾ​​ക്ക് പ​​ണം ല​​ഭി​​ച്ചെ​​ന്നു വ​​രി​​ല്ല. കാ​​ര​​ണം, ആ ​​ക​​ന്പ​​നി ഒ​​രു​​പ​​ക്ഷേ ‘ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ്’ (Importer of Record) ആ​​യി​​രി​​ക്കി​​ല്ല. ക​​സ്റ്റം​​സ് രേ​​ഖ​​ക​​ളി​​ൽ ’ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ് ആ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ക​​ന്പ​​നി​​ക​​ൾ​​ക്കാ​​യി​​രി​​ക്കും പ​​ണം ല​​ഭി​​ക്കു​​ക. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തെ നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും നി​​കു​​തി അ​​ട​​യ്ക്കാ​​നും ഉ​​ത്ത​​ര​​വാ​​ദപ്പെ​​ട്ട ഒൗ​​ദ്യോ​​ഗി​​ക സ്ഥാ​​പ​​ന​​ത്തെ​​യാ​​ണ് ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡ് എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്.

റീ​​ഫ​​ണ്ട് തു​​ക വി​​ത​​ര​​ണം ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ൽ, ആ​​ർ​​ക്കാ​​ണ് ആ ​​പ​​ണം ല​​ഭി​​ക്കേ​​ണ്ട​​തെ​​ന്ന് നി​​ശ്ച​​യി​​ക്കു​​ന്ന​​ത് തീ​​രു​​വ അ​​ട​​ച്ച ക​​ന്പ​​നി​​യും ‘ഇം​​പോ​​ർ​​ട്ട​​ർ ഓ​​ഫ് റി​​ക്കാ​​ർ​​ഡും’ ത​​മ്മി​​ലു​​ള്ള ക​​രാ​​റു​​ക​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും. ഇ​​ത് മ​​റ്റൊ​​രു നി​​യ​​മ​​ത​​ർ​​ക്ക​​ത്തി​​നുകൂ​​ടി കാ​​ര​​ണ​​മാ​​യേ​​ക്കാം. ഈ ​​ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ വ​​ർ​​ഷ​​ങ്ങ​​ൾ എ​​ടു​​ത്തേ​​ക്കാ​​മെ​​ന്ന് വ്യാ​​പാ​​ര സം​​ഘ​​ട​​ന​​ക​​ൾ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

റീ​ഫ​ണ്ട് ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക്‍?

ക​ഴി​ഞ്ഞ വ​ർ​ഷം പി​ഡ​ബ്ല്യു​സി (പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ്കൂ​പ്പേ​ഴ്സ്) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യു​ടെ മൊ​ത്തം കാ​ര്യ​ത്തി​ൽ 2025 ഒ​ക്ടോ​ബ​ർ വ​രെ ന​ട​ന്ന വ്യാ​പാ​ര​ത്തി​ൽ മൊ​ത്തം 108 ബി​ല്യ​ണ്‍ ഡോ​ള​റി​ൽ ഏ​ക​ദേ​ശം ഏ​ക​ദേ​ശം 487 മി​ല്യ​ണ്‍ ഡോ​ള​ർ തീ​രു​വ​യാ​യി ന​ൽ​കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക തീ​രു​വ അ​ട​ച്ച​ത് ഇ​റ​ക്കു​മ​തി​ക്കാ​രാ​ണ് അ​ല്ലാ​തെ ക​യ​റ്റു​മ​തി​ക്കാ​ര​ല്ല. ട്രം​പി​ന്‍റെ വ്യാ​പാ​ര​യു​ദ്ധ​ത്തി​ന്‍റെ ഭാ​രം ചു​മ​ക്കേ​ണ്ടി​വ​ന്ന​ത് പി​ന്നീ​ട് അ​മേ​രി​ക്ക​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​ണ്.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​ക്കാ​രെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും ഇ​ത് ബാ​ധി​ച്ചു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി വി​പ​ണി​യാ​ണ് യു​എ​സ്. ട്രം​പി​ന്‍റെ താ​രി​ഫു​ക​ൾ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ അ​വ​യു​ടെ മ​ത്സ​ര​ക്ഷ​മ​ത കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് അ​വ​രു​ടെ ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ്യ​വ​സ്ഥ​ക​ൾ നി​ല​വി​ലി​ല്ല. ഈ ​താ​രി​ഫു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ലും, ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് അ​വ​രു​ടെ ബി​സി​ന​സ് ന​ഷ്ട​ത്തി​ന് പ​ക​ര​മാ​യി പി​ഴ​തു​ക​ക​ളോ ന​ഷ്ട​പ​രി​ഹാ​ര​മോ ല​ഭി​ക്കാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ല എ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

റീ​ഫ​ണ്ട് തു​ക ആ​ർ​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന​ത് ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രും അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക്കാ​രും ത​മ്മി​ലു​ള്ള ക​രാ​റു​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും.

Tags : refund verdict Trump US Supreme Court Global

Recent News

Up