x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബര്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു


Published: February 24, 2026 10:37 PM IST | Updated: February 24, 2026 10:37 PM IST

കോ​​​ട്ട​​​യം: റ​​​ബ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ വെ​​​ള്ളൂ​​​രി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന റ​​​ബ​​​ര്‍ ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ കോം​​​പ്ല​​​ക്‌​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ഇ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ആ​​​റു നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് റ​​​ബ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ്മ​​​ത​​​പ​​​ത്ര കൈ​​​മാ​​​റ്റ​​​വും ന​​​ട​​​ക്കും.

ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ക​​​ര്‍ക്കാ​​​യി എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും കൂ​​​ടി 157.04 ഏ​​​ക്ക​​​റി​​ല്‍ 390 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ യൂ​​​ണി​​​റ്റു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 100 ഏ​​​ക്ക​​​ര്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

20,176 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍ പ​​​ത്തു​​​കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് ഭ​​​ര​​​ണ​​​വി​​​ഭാ​​​ഗം ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്. വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​രു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി 900 ച​​​തു​​​ര​​​ശ്ര അ​​​ടി വീ​​​തം വ​​​രു​​​ന്ന ര​​​ണ്ട് വ​​​ലി​​​യ വ​​​ര്‍ക്ക് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ ഇ​​​വ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്നു. 100 പേ​​​ര്‍ക്ക് ഒ​​​രേ സ​​​മ​​​യം പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള കോ​​​ണ്‍ഫ​​​റ​​​ന്‍സ് റൂം, ​​​ലൈ​​​ബ്ര​​​റി, ഡൈ​​​നിം​​​ഗ് സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യു​​​മു​​​ണ്ട്.

110 കെ​​​വി സ​​​ബ്സ്റ്റേ​​​ഷ​​​ന്‍, വെ​​​യ​​​ര്‍ഹൗ​​​സ്, സെ​​​ന്‍ട്ര​​​ല്‍ ടൂ​​​ള്‍ റൂം, ​​​സെ​​​ന്‍ട്ര​​​ല്‍ മി​​​ക്‌​​​സിം​​​ഗ് പ്ലാ​​​ന്‍റ്, ലാ​​​റ്റ​​​ക്‌​​​സ് ക​​​മ്പൗ​​​ണ്ടിം​​​ഗ് ആ​​​ന്‍ഡ് പ്രീ- ​​​വ​​​ള്‍ക്ക​​​നൈ​​​സേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, വാ​​​ട്ട​​​ര്‍ ട്രീ​​​റ്റ്‌​​​മെ​​​ന്‍റ് പ്ലാ​​​ന്‍റ്, മ​​​ലി​​​ന​​​ജ​​​ല ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റ് എ​​​ന്നി​​​വ​​​യും കോം​​​പ്ല​​​ക്‌​​​സി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്നു.

ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ കോം​​​പ്ല​​​ക്‌​​​സി​​​ലെ മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ന്നു​​​വ​​​രു​​​ക​​​യാ​​​ണ്. കേ​​​ര​​​ള റ​​​ബ​​​ര്‍ വ്യ​​​വ​​​സാ​​​യ സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണം 2027-28 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് കെ​​​ആ​​​ര്‍എ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണും എം​​​ഡി​​​യു​​​മാ​​​യ ഷീ​​​ലാ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. മൂ​​​വാ​​​യി​​​രം പേ​​​ര്‍ക്ക് നേ​​​രി​​​ട്ടും അ​​​യ്യാ​​​യി​​​രം പേ​​​ര്‍ക്ക് പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

വെ​​​ള്ളൂ​​​രി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എം​​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി, ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ സി.​​​കെ. ആ​​​ശ, മോ​​​ന്‍സ് ജോ​​​സ​​​ഫ്, അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ഷീ​​​ലാ തോ​​​മ​​​സ്, ക​​​ടു​​​ത്തു​​​രു​​​ത്തി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ങ്ക​​​മ്മ വ​​​ര്‍ഗീ​​​സ്, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജി​​​ത യൂ​​സ​​​ഫ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ത​​​ങ്ക​​​മ്മ വ​​​ര്‍ഗീ​​​സ്, വെ​​​ള്ളൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം അ​​​നീ​​​ഷ് ച​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Rubber Rubber Industrial Complex begins operations Minister P. Rajeev Vellore

Recent News

Up