x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ

പി.എൻ. ഷാജി
Published: January 21, 2026 05:39 PM IST | Updated: January 21, 2026 05:39 PM IST

ന്യൂ​ഡ​ൽ​ഹി: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ മ​ഹി​പാ​ൽ​പു​രി​ലെ ഡി​എം​എ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ ​ടി എം ​ചെ​റി​യാ​ൻ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി. ​ജ​യ​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​വി. ജ​ഗ​ദീ​ശ​ൻ, ട്രെ​ഷ​റ​ർ ​കെ. എം. ​ദി​ലീ​പ്, ഇന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ സ​ജി ഗോ​വി​ന്ദ​ൻ, അ​ഡ്വ. കെ.വി. ഗോ​പി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​ത്‌​നാ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

K-Rail Survey K-Rail Survey

ച​ട​ങ്ങി​ൽ ക്രി​സ്​മ​സ് കേ​ക്ക് വി​ത​ര​ണ​വും ന​ട​ന്നു. ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​ക്ക​മ്മി​റ്റി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന്ന ​ക്രി​സ്​മ​സ് -​ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ​മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യി​ൽ നി​ന്നും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ടീം ​അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ക്രി​സ്​മ​സ് ഗാ​നാ​ലാ​പ​ന​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഏ​രി​യ​യി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ രാ​വി​നു മി​ഴി​വേ​കി. സ്നേ​ഹ വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : Christmas Newyear DMA Delhi

Recent News

Up