Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DMA

Pravasi India – Delhi

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ പു​ഷ്പ് വി​ഹാ​റി​ലെ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.

ഏ​രി​യ ചെ​യ​ർ​മാ​ൻ എം.​എ​സ്. സ​ലി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​സ​ന്ത് കു​ഞ്ജ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി ഫാ. ​സു​നി​ൽ പാ​റ​ക്ക​ൽ ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.  

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഏ​രി​യ സെ​ക്ര​ട്ട​റി വി ​പ്ര​ദീ​പ്, ട്ര​ഷ​റ​ർ പി. ​മ​നോ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ മ​ധു നാ​യ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷൈ​ലാ സ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​സ​ജി​മോ​ൻ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജാ​സ്മി​ൻ വി​ജു, സു​ശീ​ല സ​ലി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​രി​യ​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും സ്വ​ര​മാ​ധു​രി ഡ​ൽ​ഹി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ആ​സ്വാ​ദ​ക​ർ​ക്ക് അ​നു​ഭൂ​തി​യേ​കി. അ​ത്താ​ഴ വി​രു​ന്നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

NRI

ഡി​എം​എ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത​രാ​ത്രി ​പു​തു​രാ​ത്രി'​യു​ടെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ ടീം ​അ​ർ​ഹ​രാ​യി. ​

ര​ണ്ടാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ടീ​മും മൂ​ന്നാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ ടീ​മും അ​ർ​ഹ​രാ​യി. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി​രു​ന്നു വേ​ദി.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ,ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ -​ നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ 14 ഏ​രി​യ ​ടീ​മു​ക​ൾ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

ഡി​എം​എ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ "ശാ​ന്ത​രാ​ത്രി പു​തു​രാ​ത്രി' ഞാ​യ​റാ​ഴ്ച ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ​അ​ര​ങ്ങേ​റും.

2:30 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ​അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ആ​യാ ന​ഗ​ർ, ബ​ദ​ർ​പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി - ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം​ന​ഗ​ർ - നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ, 16 ഡി​എം​എ ഏ​രി​യ ​ടീ​മു​ക​ൾ ​പ​ങ്കെ​ടു​ക്കും. 

ഒ​ന്നും ​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15,000, 10,000, 7,500 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വൈ​കു​ന്നേ​രം 5.30ന് ​ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ക്രി​സ്‌​മ​സ്‌ സ​ന്ദേ​ശം ന​ൽ​കും.

ച​ട​ങ്ങി​ൽ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മെ​ൽ​വി​ൻ വ​ർ​ഗീ​സ് ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യും വി​വാ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യു​മാ​കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, പ്രോ​ഗ്രാം ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ, ക​രോ​ൾ മ​ത്സ​ര കോ​ഓ​ർ​ഡി​നേ​റ്റ​റും ചീ​ഫ് ട്രെ​ഷ​റ​റു​മാ​യ മാ​ത്യു ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ ഡി​എം​എ ത്രൈ​മാ​സി​ക ല​ക്കം 12, ക്രി​സ്മ​സ് - പു​തു​വ​ത്സ​ര​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ണ​ർ കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും.

തു​ട​ർ​ന്ന് അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, കാ​ൽ​ക്കാ​ജി, മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ, മാ​യാ​പു​രി - ഹ​രി​നാ​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ കെ ​പു​രം, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ ​എ​ന്നീ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ശാ​ന്ത രാ​ത്രി പു​തു​രാ​ത്രി​ക്ക്‌ ​ചാ​രു​ത​യേ​കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9868990001, 9811285181 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഡി​എം​എ ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ല​യു​ടെ കാ​ൽ​ച്ചി​ല​മ്പൊ​ലി നാ​ദ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലോ​ത്സ​വം 2025 ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. വി​കാ​സ്‌​പു​രി കേ​ര​ളാ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​പ്രീംകോ​ട​തി മു​ൻ ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത സി​നി​മ, സീ​രി​യ​ൽ താ​രം സോ​നാ നാ​യ​ർ, ദീ​പി​ക നാ​ഷ​ണ​ൽ അ​ഫ​യ​ഴ്സ് എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റും ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ. വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​റും പശ്ചിമ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​സോ​മ​നാ​ഥ​ൻ, ക​ൺ​വീ​ന​റും ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ഷാ​ജി​കു​മാ​ർ, വി​കാ​സ്‌​പു​രി ഏ​രി​യ ചെ​യ​ർ​മാ​ൻ എം.ആ​ർ. വെ​ങ്കി​ടാ​ച​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര സ​മി​തി അം​ഗം വീ​ണ എ​സ്‌. നാ​യ​ർ ആ​യി​രു​ന്നു അ​വ​താ​ര​ക. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​.എം​.എസ്. നാ​യ​ർ, ആ​ർ.ജി. ​കു​റു​പ്പ്, കെ. ​സ​ജേ​ഷ്, ഡി. ​ജ​യ​കു​മാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, പി.​വി. ര​മേ​ശ​ൻ, എ.എം. സി​ജി, കെ. ​തോ​മ​സ്, സു​ജാ രാ​ജേ​ന്ദ്ര​ൻ, ന​ളി​നി മോ​ഹ​ൻ, ര​മ സു​നി​ൽ, ടി.​വി. സ​ജി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

NRI

ക​ല​യു​ടെ മാ​മാ​ങ്കം തീ​ർ​ത്ത് ഡി​എം​എ ക​ലോ​ത്സ​വം ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി

ന്യൂ​ഡ​ൽ​ഹി: ക​ല​യു​ടെ മാ​മാ​ങ്കം തീ​ർ​ത്ത് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ) ക​ലോ​ത്സ​വം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി. വി​കാ​സ്പു​രി​യി​ൽ ന​ട​ത്തി​യ "ക​ലോ​ത്സ​വം 2025 ഫി​നാ​ലെ'' മ​ത്സ​ര​ങ്ങ​ൾ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണു ഡ​ൽ​ഹി​യി​ൽ സൃ​ഷ്‌​ടി​ച്ച​ത്. വി​കാ​സ്പു​രി കേ​ര​ള സ്കൂ​ളി​ൽ ക​ലോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ന​ടി സോ​ന നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്, ദീ​പി​ക നാ​ഷ​ണ​ൽ അ​ഫ​യേ​ഴ്സ് എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ, ലീ​ന ര​മ​ണ​ൻ, പി.​എ​ൻ. ഷാ​ജി, കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സി​ന്ധു അ​നി​ൽ, മാ​ത്യു ജോ​സ്, മ​നോ​ജ് പൈ​വ​ള്ളി​ൽ, കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജെ.​സോ​മ​നാ​ഥ​ൻ, കെ.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​എം​എ ടാ​ല​ന്‍റ് അ​വാ​ർ​ഡു​ക​ളും ക​ലാ​ശ്രീ, സം​ഗീ​ത​ശ്രീ പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

NRI

ഡി​എം​എ ബു​റാ​ടി - കിം​ഗ്സ്‌​വേ ക്യാ​മ്പ് ഏ​രി​യ രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ മ​ല​യാ​ളി​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബു​റാ​ടി - കിം​ഗ്സ്‌​വേ ക്യാ​മ്പ് കേ​ന്ദ്ര​മാ​ക്കി ഡി​എം​എ​യു​ടെ 33-ാമ​ത് ഏ​രി​യ രൂ​പീ​ക​രി​ച്ചു.

ജി​ടി​ബി ന​ഗ​റി​ലെ ടൈ​പ്പ്-​സി, ക്വാ​ർ​ട്ട​ർ ന​മ്പ​ർ 30ൽ ​ചേ​ർ​ന്ന ഏ​രി​യ രൂ​പീ​ക​ര​ണ യോ​ഗം, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ജി​ത് ക​ലാ​ഭ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഏ​രി​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി പ്ര​ജി​ത് ക​ലാ​ഭ​വ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി എ​സ്. ദേ​വ​ൻ, സു​മാ എ​സ്. കു​മാ​ർ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ജി വ​ർ​ഗീ​സ്, കെ.​വി. ഷി​ബു, അ​ജി​ത നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഈ ​മാ​സം 13ന് ​രാ​ത്രി ഏ​ഴി​ന് ന​ട​ക്കും.

NRI

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി - മാ​തൃ​ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ബി​നോ​യ് ജോ​ബ് മു​ഖ്യാ​തി​ഥി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ പു​രു​ഷോ​ത്ത​മ​ൻ, സം​രം​ഭ​ക​നും ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ആ​ർ. മ​നോ​ജ്, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി സെ​ക്ര​ട്ട​റി ഡോ. ​ഡി. ധ​ന​സു​മോ​ദ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡി​എം​എ കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ മ​ല​യാ​ള ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി.

 

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക്രൂ​ര മ​ർ​ദ​നം: അ​മി​ത് ഷാ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി ഡി​എം​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സാ​ക്കി​ര്‍ ഹു​സൈ​ന്‍ കോ​ള​ജി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ക​ളും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക, കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ൽ ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്‌​ത​യ‌്ക്കും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കും അ​യ​ച്ചി​ട്ടു​ണ്ട്.

NRI

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഇ​ന്ത്യ‌​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ത്യ​യി​ൽ ജ​നി​ക്കാ​ൻ സാ​ധി​ച്ച​ത് പു​ണ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ആ​ർ​കെ പു​രം ഏ​രി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

NRI

മ​ല​യാ​ളം അ​ക്കാ​ദ​മി: ഡിഎം​എ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ രേ​ഖ ഗു​പ്‍​ത​യെ സ​ന്ദ​ർ​ശി​ച്ചു

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളം അ​ക്കാ​ദ​മി ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്‍​ത​യെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

ഡ​ൽ​ഹി വി​ധാ​ൻ സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

സി​രി ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ ആറിന് ന​ട​ക്കു​ന്ന ഡി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ രേ​ഖ ഗു​പ്ത​യെ ഡി​എം​എ സം​ഘം ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

NRI

ഡി​എം​എ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലോ​ത്സ​വം 2025-ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടോ​മി തോ​മ​സ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​മു​ഖ ഡാ​ൻ​സ​റും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ ഡോ. ​നി​ഷ റാ​ണി വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു. ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റും ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡി. ​ജ​യ​കു​മാ​ർ, സു​ജാ രാ​ജേ​ന്ദ്ര​ൻ, ആ​ശാ ജ​യ​കു​മാ​ർ, പി.വി. ര​മേ​ശ​ൻ, ടി.വി. സ​ജി​ൻ, ക​ലോ​ത്സ​വം കോ​ഓ​ർ​ഡി​നേ​റ്റ​റും ഡി​എം​എ പ​ശ്ചി​മ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മേ​ഖ​ലാ ത​ല മ​ത്സ​ര​ങ്ങ​ൾ, ഒ​ക്ടോ​ബ​ർ 11നും 19​നും 26നും ​കാ​നിം​ഗ് റോ​ഡ്, വി​കാ​സ്‌​പു​രി എ​ന്നീ കേ​ര​ളാ സ്‌​കൂ​ളു​ക​ളി​ലും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലു​മാ​യി അ​ര​ങ്ങേ​റും. സം​സ്ഥാ​ന ത​ല മ​ത്സ​ര​ങ്ങ​ൾ വി​കാ​സ്‌​പു​രി കേ​ര​ളാ സ്‌​കൂ​ളി​ൽ ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റും.

Latest News

Up