ന്യൂഡൽഹി: കലയുടെ മാമാങ്കം തീർത്ത് ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) കലോത്സവം രാജ്യതലസ്ഥാനത്ത് അരങ്ങേറി. വികാസ്പുരിയിൽ നടത്തിയ "കലോത്സവം 2025 ഫിനാലെ'' മത്സരങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രതീതിയാണു ഡൽഹിയിൽ സൃഷ്ടിച്ചത്. വികാസ്പുരി കേരള സ്കൂളിൽ കലോത്സവുമായി ബന്ധപ്പെട്ടു നടന്ന പൊതുസമ്മേളനം നടി സോന നായർ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ദീപിക നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ, ലീന രമണൻ, പി.എൻ. ഷാജി, കെ.ജി. രഘുനാഥൻ നായർ, സിന്ധു അനിൽ, മാത്യു ജോസ്, മനോജ് പൈവള്ളിൽ, കെ.വി. മണികണ്ഠൻ, ജെ.സോമനാഥൻ, കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു. ഡിഎംഎ ടാലന്റ് അവാർഡുകളും കലാശ്രീ, സംഗീതശ്രീ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
Tags : dma kalosthsavam delhi kalolsavam 2025 finale vikaspuri