x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ജ​സോ​ള ഏ​രി​യ

പി.എൻ. ഷാജി
Published: January 29, 2026 11:24 AM IST | Updated: January 29, 2026 11:25 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ള ഏ​രി​യ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ജ​സോ​ള പോ​ക്ക​റ്റ് 11-ലെ ​ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ പി.​ഡി. പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി. ​ജ​യ​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് മാ​മ്പി​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, ട്രെ​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ് വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ദി​വ്യ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ടീ​സ സാ​ബു, ദൃ​ശ്യ പ്ര​ദീ​പ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​താ​ര​ക​മാ​ർ. ഏ​രി​യ​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ "ക​ലാ​സ​ന്ധ്യ' ആ​സ്വാ​ദ്യ മ​ധു​ര​മാ​യി. സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : dma jassola area christmas newyear celebration

Recent News

Up