Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയത്ത്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കോട്ടയത്താണ്. എ.സുദീക്ക് ആണ് ഏജന്‍റ്. 20 കോടിയാണ് ഒന്നാം സമ്മാനം.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്‍റെ സവിശേഷത.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ മ​ഹി​പാ​ൽ​പു​രി​ലെ ഡി​എം​എ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ ​ടി എം ​ചെ​റി​യാ​ൻ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി. ​ജ​യ​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​വി. ജ​ഗ​ദീ​ശ​ൻ, ട്രെ​ഷ​റ​ർ ​കെ. എം. ​ദി​ലീ​പ്, ഇന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ സ​ജി ഗോ​വി​ന്ദ​ൻ, അ​ഡ്വ. കെ.വി. ഗോ​പി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​ത്‌​നാ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ്

ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യാ​നി​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യി നാ​ലു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ 40-ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു.

ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച പ്രാ​രം​ഭ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍​ക്കു തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ദി​വ്യ ജോ​ര്‍​ജ് വേ​ദ​ഭാ​ഗം വാ​യി​ച്ചു. റ​വ. ഡോ. ​അ​നി​യ​ന്‍​കു​ഞ്ഞ് ജോ​യി മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് വി​ക്ലി​ഫ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റ​വ. ടി. ​എ​സ്. ജോ​ണ്‍ മു​ഖ്യാ​തി​ഥി​യും മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ഡ​യോ​സി​സ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ജോ​യ​ല്‍ തോ​മ​സി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. റ​വ. ജോ​യ​ല്‍ തോ​മ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് യോ​ങ്കേ​ഴ്സ്, ഇ​മ്മാ​നു​വേ​ല്‍ സി​എ​സ്ഐ ച​ര്‍​ച്ച് എ​ലി​സ​ബ​ത്ത്, ന്യൂ​ജ​ഴ്സി, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​ഫ് റാ​ന്‍​ഡോ​ള്‍​ഫ്, ന്യൂ​ജ​ഴ്സി, ബ​ഥ​നി മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​റ​ഞ്ച്ബ​ര്‍​ഗ്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച്, ബ്ലോ​വെ​ല്‍​റ്റ്, ന്യൂ​യോ​ര്‍​ക്ക്, സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ്പ്, ന്യൂ​ജ​ഴ്സി, സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് മി​ഡ് ലാ​ന്‍​ഡ് പാ​ര്‍​ക്ക് ന്യൂ​ജ​ഴ്സി എ​ന്നീ ച​ര്‍​ച്ച് ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ ആ​ല​പി​ച്ച ക്രി​സ്മ​സ് കാ​ര​ള്‍ ഗാ​ന​ങ്ങ​ള്‍ ഹൃ​ദ്യ​മാ​യി​രു​ന്നു.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന ഗാ​യ​ക​സം​ഘ​മാ​യ ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മ​ണി​യു​ടെ ഗാ​ന​ങ്ങ​ളും ക്രി​സ്മ​സ് സ​ന്ധ്യ​ക്ക് മി​ഴി​വേ​കി. റ​വ. പോ​ള്‍ രാ​ജ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത് ബോ​സ്റ്റ​ണ്‍ യു​വാ​ക്ക​ൾ ക്രി​സ്മ​സ് ഗ്രാ​ഫി​ക്ക് ഐ​ടി ഷോ ​അ​വ​ത​രി​പ്പി​ച്ചു. എ​വ​ലി​ന്‍ ജോ​ജി സോ​ളോ ഗാ​നം പാ​ടി.

വി​ശി​ഷ്ഠാ​തി​ഥി​യാ​യെ​ത്തി​യ പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ജോ​സി പു​ല്ലാ​ടി​നെ പ്ര​ഫ. റ​ജി ജോ​സ​ഫ് സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ക്രി​സ്തീ​യ ഗാ​ന ര​ച​നാ രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു, പ്ര​ഫ. റ​ജി ജോ​സ​ഫ്, ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ന് ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കാ​യി ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മ​ണി മ്യൂ​സി​ക്ക് ഗ്രൂ​പ്പ് ഡ​യ​റ​ക്റ​റ​ര്‍ സാ​മു​വേ​ല്‍ വ​ര്‍​ഗീ​സ്(​രാ​ജു) എ​ന്നി​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി വി​ക്ലി​ഫ് തോ​മ​സ് അ​ടു​ത്ത ര​ണ്ടു​വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

റ​വ. ജോ​യ​ല്‍ തോ​മ​സ്(​ഡ​യോ​സി​സ​ന്‍ സെ​ക്ര​ട്ട​റി, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് നോ​ര്‍​ത്ത് അ​മേ​രി​ക്ക, മു​ഖ്യാ​തി​ഥി), റ​വ. ടി. ​എ​സ്. ജോ​ണ്‍ (സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ്പ്), റ​വ.​ഫാ. ഡോ. ​ബാ​ബു കെ. ​മാ​ത്യു (സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് മി​ഡ് ലാ​ന്‍​ഡ് പാ​ര്‍​ക്ക്), റ​വ. പോ​ള്‍ ജോ​ണ്‍ (അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ്), റ​വ. ജോ​ണ്‍ കെ. ​മാ​ത്യു (ഇ​മ്മാ​നു​വേ​ല്‍ സി​എ​സ്ഐ ച​ര്‍​ച്ച്), റ​വ. ഡോ. ​അ​നി​യ​ന്‍​കു​ഞ്ഞ് ജോ​യി (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ്), റ​വ. ജോ​മി തോ​മ​സ് (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച്, ബ്ലോ​വെ​ല്‍​റ്റ്, ന്യൂ​യോ​ര്‍​ക്ക്), റ​വ. പോ​ള്‍ രാ​ജ​ന്‍ (സി​എ​സ്ഐ ച​ര്‍​ച്ച്, റ്റാ​പ്പ​ന്‍, ന്യൂ​യോ​ര്‍​ക്ക്), റ​വ. പ്ര​തീ​ക്ഷ് ഉ​മ്മ​ന്‍ (റാ​ന്‍​ഡോ​ള്‍​ഫ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്), റ​വ. പാ​സ്റ്റ​ര്‍ നൈ​നാ​ന്‍ ജോ​ണ്‍ (യൂ​ത്ത് പാ​സ്റ്റ​ര്‍, റെ​ഹോ​ബ​ത്ത് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ്)​തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ട്ര​ഷ​റ​ര്‍ രാ​ജ​ന്‍ മാ​ത്യു മോ​ഡ​യി​ല്‍ ബി​സി​എം സി ​ഫെ​ലോ​ഷി​പ്പി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ച് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ജു ത​ര്യ​ന്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

റ​വ. പാ​സ്റ്റ​ര്‍ പോ​ള്‍ ജോ​ണ്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണീ​സ് ആ​യി പ്ര​വ​ര്‍​ത്തി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും ക്രി​സ്മ​സ് കേ​ക്ക് പ​രേ​ത​നാ​യ സ​ണ്ണി വ​ര്‍​ഗീ​സ് പ​താ​ലി​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഡു​മോ​ണ്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ന​ൽ​കി.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ്റ്റാ​ഫോ​ര്‍​ഡ്‌ ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍

സ്റ്റോ​ക് ഓ​ണ്‍ ട്രെ​ൻ​ഡ്: സ്റ്റാ​ഫോ​ര്‍​ഡ്‌ ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ (എ​സ്എം​എ) സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സ്റ്റോ​ക് ഓ​ൺ ട്ര​ൻ​ഡി​ലെ ഫെ​ന്‍റ​ൺ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ലാ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് മു​ള​യ്ക്ക​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. സ്റ്റോ​ക് ഓ​ണ്‍ ട്രെ​ൻ​ഡി​ൽ നി​ന്ന് വി​ട​പ​റ​ഞ്ഞ എ​ല്ലാ​വ​ർ​ക്കും അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം കു​റി​ച്ചു.

 

NRI

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ന്യൂ​ജ​ഴ്സി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ ക​ത്തോ​ലി​ക്കാ, മാ​ർ​ത്തോ​മ്മാ, യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ്, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പരിപാടി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. 

റ​വ. സി​. ഡോ​. ജോ​സ്‌​ലി​ൻ ഇ​ട​ത്തി​ൽ എംഡി മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്​മ​സ് സ​ന്ദേ​ശം ന​ൽ​കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​സ​ണ്ണി മാ​ത്യു, റ​വ. ഫാ​. ജേ​ക്ക​ബ് ഡേ​വി​ഡ്, സെ​ക്ര​ട്ട​റി മി​നി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ ജോ​മി വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി ബൈ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെക്രട്ടറി - മി​നി ചെ​റി​യാ​ൻ: 732 579 7558, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ - ജോ​ർ​ജ് തോ​മ​സ്: 201 214 6000.

വേദി: 497, Godwin Avenue, Midland Park, NJ-07432.

NRI

ക്രി​സ്​മ​സ് - പുതുവത്സര ആഘോഷം സംഘ‌ടിപ്പിച്ച് സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ൻ

ആ​ൽ​ബെ​ർ​ട്ട: സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. സൗ​ഹൃ​ദ​വും ഐ​ക്യ​വും പ​ങ്കു​വച്ച ഈ ​സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഓ​ർ​മി​ക്കാ​വു​ന്ന അ​നു​ഭ​വ​മാ​യി.

NRI

ഡോ​ർ​ച​സ്റ്റ​ർ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ഡോ​ർ​ച​സ്റ്റ​ർ: ഡോ​ർ​ച​സ്റ്റ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഔ​പ​ചാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഡോ​ർ​ച​സ്റ്റ​ർ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്രി​സ്തു​മ​സ് ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഡോ​ർ​ച​സ്റ്റ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കെ​ടു​ത്ത വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് നി​റം പ​ക​ർ​ന്നു. ക്രി​സ്​മ​സ് ഗാ​ന​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ വേ​ദി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് വ​ലി​യ കൈ​യ​ടി ല​ഭി​ച്ചു.

പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​വ​ത​ര​ണ​മാ​യി​രു​ന്നു യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​നം ആ​വി​ഷ്ക​രി​ച്ച നേ​റ്റി​വി​റ്റി ഷോ. ​ബൈ​ബി​ളി​ലെ ജ​ന​ന​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഈ ​അ​വ​ത​ര​ണം ക്രി​സ്​മ​സി​ന്‍റെ യ​ഥാ​ർ​ഥ സ​ന്ദേ​ശ​മാ​യ സ്നേ​ഹം, സ​മാ​ധാ​നം, മാ​ന​വി​ക​ത എ​ന്നി​വ ശ​ക്ത​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ചു.

 

NRI

ഡാളസ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് -​ പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ശ​നി​യാ​ഴ്ച ​തു​ട​ക്ക​മാ​കും. ഗാ​ർ​ല​ൻ​ഡി​ലെ എംജിഎം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആറ് മു​ത​ൽ 8.30 വ​രെ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഇ​തി​ഹാ​സ ദ​മ്പ​തി​ക​ളാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നു​മാ​ണ് പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യാ​തി​ഥി​ക​ൾ.

ഒ​ളി​മ്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷൈ​നി വി​ത്സ​ൺ, മു​ൻ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ത്സ​ൺ ചെ​റി​യാ​നും പ​ങ്കെ​ടു​ക്കു​ന്ന​ത് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഏ​റെ മാ​റ്റു​കൂ​ട്ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് പു​റ​മെ ആ​ർട്ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ദീ​പ​ക് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ളസി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, നൃ​ത്ത​പ​രി​പാ​ടി​ക​ൾ, ക​രോ​ൾ ഗീ​ത​ങ്ങ​ൾ, ഗാ​നാ​ലാ​പ​നം, ഫാ​ഷ​ൻ ഷോ തു​ടങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കും.

1976-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാളസ്, അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഈ ​സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കേ​ര​ളം അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സു​മാ​യോ ഭാ​ര​വാ​ഹി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

ഡി​എം​എ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത​രാ​ത്രി ​പു​തു​രാ​ത്രി'​യു​ടെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ ടീം ​അ​ർ​ഹ​രാ​യി. ​

ര​ണ്ടാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ടീ​മും മൂ​ന്നാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ ടീ​മും അ​ർ​ഹ​രാ​യി. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി​രു​ന്നു വേ​ദി.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ,ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ -​ നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ 14 ഏ​രി​യ ​ടീ​മു​ക​ൾ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം ഗംഭീരമായി

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത രാ​ത്രി ​പു​തു​രാ​ത്രി'​യി​ൽ വി​വി​ധ കാ​ര​ൾ സം​ഘ​ങ്ങ​ളൊ​രു​ക്കി​യ ഗാ​ന​വീ​ചി​ക​ൾ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ഊ​ഷ്‌​മ​ള​മാ​ക്കി.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്‌​മ​സ്‌ കാ​ര​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി - ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ - നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ ഏ​രി​യ ടീ​മു​ക​ൾ ​പ​ങ്കെ​ടു​ത്തു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ക്രി​സ്‌​മ​സ്‌ ​സ​ന്ദേ​ശം ന​ൽ​കി.

പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മെ​ൽ​വി​ൻ വ​ർ​ഗീ​സ് ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യും ആ​ർ​കെ പു​രം എം​എ​ൽ​എ അ​നി​ൽ കു​മാ​ർ ശ​ർ​മ, വി​വാ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റാ​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

 

NRI

ഡ​ബ്ല്യു​എം​സി സ​ണ്ണി​വെ​യ്‌​ൽ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച

ടെ​ക്സ​സ്: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സ​ണ്ണി വെ​യ്‌​ൽ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. 

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ഗാ​ർ​ലാ​ൻ​ഡി​ലു​ള്ള മ​നോ​ഹ​ര​മാ​യ വേ​ദി​യി​ൽ വ​ച്ചാ​ണ് (3821 Broadway Blvd, Garland, TX 75043) ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

സൗ​ഹൃ​ദ​വും ആ​ന​ന്ദ​വും പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി ഒ​രു​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് മ​നു ഡാ​നി, സെ​ക്ര​ട്ട​റി സാ​ജോ തോ​മ​സ്, ട്ര​ഷ​റ​ർ പ്ര​സാ​ദ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നു ഡാ​നി (പ്ര​സി​ഡ​ന്‍റ്) - 310 866 9099, സാ​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി) - 972 850 7771, പ്ര​സാ​ദ് വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ) - 469 493 5050. ഇ​മെ​യി​ൽ: [email protected].

വി​രു​ന്നി​ലേ​ക്ക് എ​ല്ലാ പ്രൊ​വി​ൻ​സ് അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ന​ന്മ

ബെ​ന്‍റോ​ൺ​വി​ൽ: അ​ർ​കെ​ൻ​സ​യി​ലെ ബെ​ന്‍റോ​ൺ​വി​ല്ല​യി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "ന​ന്മ' (നോ​ർ​ത്ത്‌​വെ​സ്റ്റ് അ​ർ​കെ​ൻ​സ അ​ർ​കെ​ൻ​സ അ​സോ​സി​യേ​ഷ​ൻ) ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​പ്ര​ശ​സ്ത വ്യാ​പാ​ര ശൃം​ഖ​ല​ക​ളാ​യ വാ​ൾ​മാ​ർ​ട്ട്, ജെ​ബി ഹ​ണ്ട്, ടൈ​സ​ൺ എ​ന്നി​വ​യു​ടെ ആ​സ്ഥാ​ന​മാ​യ ബെ​ന്‍റോ​ൺ​വി​ല്ല​യി​ലെ ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

നാ​ടി​ന്‍റെ ന​ന്മ​യും മൂ​ല്യ​ങ്ങ​ളും വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഈ ​കൂ​ട്ടാ​യ്മ, വി​ദേ​ശ​മ​ണ്ണി​ലും കേ​ര​ളീ​യ ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

 

 

NRI

ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ച്ച് ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ്

ടെ​ക്സ​സ്: ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ച്ചു. ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന ആ​ഘോ​ഷ സം​ഗ​മം ല​യ​ൺ ജോ ​ഫി​ലി​പ്‌​സ് ന​യി​ച്ച കാ​ര​ൾ ഗാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ചു.

പ​രി​പാ​ടി​യി​ൽ ല​യ​ൺ​സ് ജോ​ർ​ജ് വ​ർ​ക്കി, ബോ​സ് കു​ര്യ​ൻ, ബാ​ബു ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​രോ​ട് ക്ല​ബി​ന്‍റെ നി​ല​വി​ലു​ള്ള ചാ​രി​റ്റി ഫ​ണ്ട്‌​റൈ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​യും സ്വാ​ധീ​ന​ത്തെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

NRI

ഹൂ​സ്റ്റ​ണി​ൽ ഫാ​മി​ലി ബോ​ണ്ടിം​ഗ് വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം

ഹൂ​സ്റ്റ​ൺ: 2026 ഫാ​മി​ലി ബോ​ണ്ടിം​ഗ് വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ കു​ടും​ബ​ന​വീ​ക​ര​ണ വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മീ​യ ഉ​ന്ന​മ​നം, കു​ടും​ബ കൂ​ട്ടാ​യ്മ, കു​ടും​ബ ദാ​മ്പ​ത്യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​ത്.

ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 24ന് ​വൈ​കു​ന്നേ​രം അ​തി​ഗം​ഭീ​ര​മാ​യി ആ​ച​രി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഇം​ഗ്ലീ​ഷി​ലും പൊ​തു​വാ​യി മ​ല​യാ​ള​ത്തി​ലും വി​ജി​ൽ മാ​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.  

വി​ശു​ദ്ധ​മാ​യ തീ ​കാ​യ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് ആ​ബാ​ല​വൃ​ദ്ധം ഇ​ട​വ​ക​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കേ​ക്ക് മു​റി​ച് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ ക്രി​സ്തു​മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​മ്പ​മേ​റി​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ച ഗാ​യ​ക സം​ഘ​വും അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ളും ച​ട​ങ്ങു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഫാ.​ഏ​ബ്ര​ഹാം​മു​ത്തോ​ല​ത്ത്, ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ ന​യി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ക്രി​സ്മ​സ് രാ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഈ ​ഇ​ട​വ​ക​യി​ൽ നി​ന്നും 2025ൽ ​വി​വാ​ഹി​ത​രാ​യ യു​വ​ജ​ന ദ​മ്പ​തി​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ബോ​ണ്ടിം​ഗ് ഫാ​മി​ലീ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ൻ​മാ​ർ, ഇ​ട​വ​ക എ​സ്‌​സി​ക്യൂ​ട്ടീ​വ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ബോ​ണ്ടിം​ഗ് ഫാ​മി​ലി വ​ർ​ഷം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

NRI

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം 11ന്

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം ഈ ​മാ​സം 11ന് ​സ്റ്റീ​വ​നേ​ജി​നോ​ട് ചേ​ർ​ന്നു​ള്ള വെ​ൽ​വി​നി​ൽ ന​ട​ക്കും.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ഗം സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട് - ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ൾ ആ​ക​ർ​ഷ​ക​വും ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​തു​മാ​യി. ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​വും സ്നേ​ഹ​വും ഐ​ക്യ​വും സ്പ​ന്ദി​ച്ച ക​രോ​ൾ ഗാ​ന​ങ്ങ​ൾ, സ​ർ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ത്മീ​യാ​നു​ഭ​വ​മാ​യി.

മി​ക​വു​റ്റ സം​ഗീ​ത - ന​ട​ന - നൃ​ത്ത​ങ്ങ​ൾ സ​മ​ന്വ​യി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ അ​തി വി​പു​ല​വും മി​ക​വു​റ്റ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്.

 

NRI

ഡി​എം​എ​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ "ശാ​ന്ത​രാ​ത്രി പു​തു​രാ​ത്രി' ഞാ​യ​റാ​ഴ്ച ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ​അ​ര​ങ്ങേ​റും.

2:30 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ​അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ആ​യാ ന​ഗ​ർ, ബ​ദ​ർ​പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി - ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം​ന​ഗ​ർ - നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ, 16 ഡി​എം​എ ഏ​രി​യ ​ടീ​മു​ക​ൾ ​പ​ങ്കെ​ടു​ക്കും. 

ഒ​ന്നും ​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15,000, 10,000, 7,500 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വൈ​കു​ന്നേ​രം 5.30ന് ​ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ക്രി​സ്‌​മ​സ്‌ സ​ന്ദേ​ശം ന​ൽ​കും.

ച​ട​ങ്ങി​ൽ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മെ​ൽ​വി​ൻ വ​ർ​ഗീ​സ് ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യും വി​വാ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യു​മാ​കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, പ്രോ​ഗ്രാം ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ, ക​രോ​ൾ മ​ത്സ​ര കോ​ഓ​ർ​ഡി​നേ​റ്റ​റും ചീ​ഫ് ട്രെ​ഷ​റ​റു​മാ​യ മാ​ത്യു ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ ഡി​എം​എ ത്രൈ​മാ​സി​ക ല​ക്കം 12, ക്രി​സ്മ​സ് - പു​തു​വ​ത്സ​ര​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ണ​ർ കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും.

തു​ട​ർ​ന്ന് അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, കാ​ൽ​ക്കാ​ജി, മ​ഹി​പാ​ൽ​പു​ർ - കാ​പ്പ​സ്ഹേ​ഡാ, മാ​യാ​പു​രി - ഹ​രി​നാ​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ കെ ​പു​രം, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ ​എ​ന്നീ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ശാ​ന്ത രാ​ത്രി പു​തു​രാ​ത്രി​ക്ക്‌ ​ചാ​രു​ത​യേ​കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9868990001, 9811285181 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

നീ​നാ കൈ​ര​ളി ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ന​ട​ത്തി

ഡ​ബ്ലി​ൻ: കൗ​ണ്ടി ടി​പ്പ​റ​റി​യി​ൽ നീ​നാ കൈ​ര​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ ​ന​ട​ന്നു.​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ (Nenagh parish) മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഫാ.​ റെ​ക്സ​നും ക​മ്മിറ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തി​രി തെ​ളി​ച്ച​തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തി​രു​പ്പി​റ​വി​യു​ടെ സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​വും പു​തു​വ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളും മു​ന്നോ​ട്ടു​ള്ള ന​മ്മു​ടെ ജീ​വി​ത​ത്തി​ന് ഏ​റെ പ്ര​ചോ​ദ​ന​ക​ര​മാ​ക​ട്ടെ എ​ന്ന് ഫാ.​ റെ​ക്സ​ൻ ആ​ശം​സി​ച്ചു.

 

NRI

ക്രിസ്മസ് - ഫാമിലി ഡേ ആഘോഷം സംഘടിപ്പിച്ച് കൊപ്പേൽ സെന്‍റ് അൽഫോൻസാ പള്ളി

കൊ​പ്പേ​ൽ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് - ഫാ​മി​ലി ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ ‍"ന​ല്ലി​ട​യ​ൻ' എ​ന്ന നാ​ട​കം കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​റി.

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യും ലീ​ജി​യ​ൺ ഓ​ഫ് മേ​രി​യും സം​യു​ക്ത​മാ​യാ​ണ് ഈ ​ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന നാ​ട​കം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ജോ​ജോ ആ​ലൂ​ക്ക ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​ക​ത്തി​ന്‍റെ പി​ന്ന​ണി​യി​ൽ ഡെ​ന്നി എ​രി​ഞ്ചേ​രി (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ), സ​ജേ​ഷ് അ​ഗ​സ്റ്റി​ൻ (റിക്കാ​ർ​ഡിം​ഗ് & മി​ക്സിം​ഗ്), ബെ​ന്നി മ​റ്റ​ക്ക​ര (എ​ഡി​റ്റിം​ഗ്), സ്ക​റി​യ ജേ​ക്ക​ബ് (സം​ഗീ​തം) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

 

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​രം ആ​ഘോ​ഷം സംഘടിപ്പിച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ

ഹൂ​സ്റ്റ​ൺ: ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) ക്രി​സ്മ​സും - പു​തു​വ​ത്സ​ര​വും വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.

ത​ദ​വ​സ​ര​ത്തി​ൽ 2026ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങും ന​ട​ന്നു. ഫോ​ർ​ട്ട്‌ ബ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ,ഫോ​ർ​ട്ട് ബ​ൻ​ഡ് കൗ​ണ്ടി ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ, വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദി​ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക്ഷ​ണി​താ​ക്ക​ൾ ആ​യി​രു​ന്നു. 

ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി​യു​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ സൗ​ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2025 - 2026 വ​ർ​ഷ​ത്തെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നടക്കും.

ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് (2112, Old Denton Rd, Carrollton, TX 75006) പ​രി​പാ​ടി​ ന​ട​ക്കുന്നത്.

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ.​ഫാ. പോ​ള്‍ തോ​ട്ട​ക്കാ​ട്ട് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

ച​ട​ങ്ങി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി തോ​മ​സ് ജോ​ബോ​യ് ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ്), ബാ​ബു വ​ർ​ഗീ​സ് അ​മ്പ​നാ​ട്ട് (സെ​ക്ര​ട്ട​റി), ബി​നോ​ജ് എ​ബ്ര​ഹാം (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു വ​ർ​ഗീ​സ് അ​മ്പ​നാ​ട്ട് (സെ​ക്ര​ട്ട​റി) - 469 569 9167.

NRI

നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യും എ​ക്സ്ചേ​ഞ്ച് ക്ല​ബും

സ്റ്റാ​ഫോ​ർ​ഡ്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യും പ്ര​മു​ഖ സേ​വ​ന സം​ഘ​ട​ന​യാ​യ എ​ക്സ്ചേ​ഞ്ച് ക്ല​ബും സം​യു​ക്ത​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ചു.

പ​ള്ളി​യി​ലെ ഏ​ഞ്ച​ൽ ട്രീ ​മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സ്ചേ​ഞ്ച് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​തി​ഥി​ക​ളാ​യെ​ത്തി. സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്രി​സ്മ​സ് എ​ന്ന​ത് ദൈ​വ​സ്നേ​ഹം പ്ര​വൃ​ത്തി​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. എ​ക്സ്ചേ​ഞ്ച് ക്ല​ബു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ത്യാ​ശ​യും പി​ന്തു​ണ​യും ആ​ഗ്ര​ഹി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ളി​ലേ​ക്കും എ​ത്താ​ൻ സ​ഭ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ക്സ്ചേ​ഞ്ച് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജൂ​ലി ഫോ​ർ​ണി​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

 

District News

ഗാ​ന്ധി​ഭ​വ​നി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യി ദു​ബാ​യി​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന നെ​ടു​മ്പ​ന സ്വ​ദേ​ശി സി​ബി തോ​മ​സും പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നാ​പു​രം എ​സ് എ​ച്ച് ഒ ​ആ​ര്‍. ബി​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. മ​ഞ്ഞ​ക്കാ​ല മാ​ര്‍ ശെ​മ​വൂ​ന്‍ ദ​സ്തൂ​നി ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​യൂ​ഹാ​നോ​ന്‍ ബാ​ബു ന​ല്ലി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റ്റി​യി​ല്‍​ഭാ​ഗം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് വി​കാ​രി അ​ഡ്വ. ഫാ. ​ജോ​ണ്‍​കു​ട്ടി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി. ​ന​ടി കു​ട​ശ​നാ​ട് ക​ന​കം, ഗാ​ന്ധി​ഭ​വ​ന്‍ സ്ഥാ​പ​ക​ന്‍ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, സി ​ഇ ഒ ​ഡോ. വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ല്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, ഫാ​മി​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ടി. ബാ​വ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗാ​ന്ധി​ഭ​വ​നി​ലെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പു​തു​വ​സ്ത്ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ക്രി​സ്മ​സ് കേ​ക്കു​ക​ളും സ​മ്മാ​നി​ച്ചു.


തു​ട​ര്‍​ന്ന് അ​രു​ണ്‍ ഗി​ന്ന​സ്, മ​ജീ​ഷ്യ​ന്‍ മു​ഹ​മ്മ​ദ് ഷാ​നു, പ്ര​ജി​ത്ത് കൈ​ലാ​സം, അ​ന്‍​സു കോ​ന്നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

District News

ന​രു​വാ​മൂ​ട്ടി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സംഘടിപ്പിച്ചു

നേ​മം: ന​രു​വാ​മൂ​ട് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് സ​മ്മേ​ള​ന​വും റാ​ലി​യും ന​ട​ത്തി. ലൂ​ഥ​റ​ൻ സ​ഭ ബി​ഷ​പ്പ് റ​വ. ഡോ. ​മോ​ഹ​ന​ൻ മാ​നു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ല. ക്രി​സ്മ​സി​ന്‍റെ സ​ന്ദേ​ശം സ​ർ​വ മ​നു​ഷ്യ​രെ​യും ദൈ​വ​ത്തോ​ടു ചേ​ർ​ക്കു​ന്ന​താ​ണ്.

അ​ശ​ര​ണ​രേ​യും ആ​ലം​ബ​ഹീ​ന​രേ​യും സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ത​ട​യു​ന്ന​തി​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു. റ​വ. എം. ​യേ​ശു​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഷാ​ജ് കു​മാ​ർ, റ​വ. സാം ​മാ​ത്യു, ഇ​വാ. ഷൈ​ൻ ജോ​ൺ, വി​ജി​ൻ ജോ​സ്, എം. ​സെ​ൽ​വ​മ​ണി, ജോ​യി ആ​ർ. തോ​മ​സ്, ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​യ് പോ​ൾ സ്വാ​ഗ​ത​വും ടി.​സി. ബാ​ലു ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കാ​ൻ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ജ​ഴ്‌​സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്) ക്രി​സ്മ​സ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. "ജിം​ഗി​ൾ ബെ​ൽ​സ്' എ​ന്ന പേ​രി​ൽ സോ​മ​ർ​സെ​റ്റി​ലെ ടാ​ഗോ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വെ​ച്ച ഓ​ർ​മ​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി.

കാ​ൻ​ജ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2025 വ​ർ​ഷ​ത്തെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ന്നു. ഏ​ക​ദേ​ശം 40-ല​ധി​കം വി​ജ​യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഉ​ജ്വ​ല​മാ​യ ഒ​രു വ​ർ​ഷ​മാ​ണ് കാ​ൻ​ജ് പി​ന്നി​ട്ട​ത്.

യു​വ​ജ​ന​ത​യ്ക്ക് വേ​ണ്ടി കാ​ൻ​ജ് യു​വ, വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി കാ​ൻ​ജ് വു​മ​ൺ​സ് ഫോ​റം, ഐ​ടി മേ​ഖ​ല​യി​ൽ പു​തി​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് കാ​ൻ​ജ് ഐ​ടി അ​ക്കാ​ദ​മി എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും സ്പ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ടാ​ണ് 2025ലെ ​കാ​ൻ​ജ് ക​മ്മി​റ്റി ക​ട​ന്നു പോ​യ​ത്.

 

NRI

മാ​ഗ് ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​വും 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ക്കും.

ത​ദ​വ​സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ മേ​യ​ർ​മാ​രും ജ​ഡ്ജി​മാ​രും വി​വി​ധ മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. ക്രി​സ്മ​സ് ക​രോ​ൾ​ഗാ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

 

National

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

Kerala

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തിയ​ഞ്ചു ദി​വ​സ​ത്തെ വ്രതാ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്.

ബുധനാഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തിരുക്കർമങ്ങളുടെ​ ഭാ​ഗ​മാ​യി ന​ട​ന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പ​ട്ടം സെന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. തീ ​ഉ​ഴ​ലി​ച്ച ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ത്തീ​ഡ്ര​ല്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളും ഉ​ണ്ടാ​യി​രു​ന്നു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബുധനാഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രി​സ്മ​സ് റാ​ലി​ക​ൾ, പ​പ്പാ​മാ​രു​ടെ സം​ഗ​മം, സ​മ്മേ​ള​ന​ങ്ങ​ൾ, ക​രോ​ൾ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം.

ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. മ​ത്സ്യം, മാ​സം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. കേ​ക്ക് ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ താ​രം. വ്യ​ത്യ​സ്ത​ത​ക​ളു​മാ​യി കേ​ക്ക് വി​പ​ണി സ​ജീ​വ​മാ​ണ്.

 

Kerala

ക​രു​ണ​യി​ലേ​ക്കും ക​രു​ത​ലി​ലേ​ക്കും മ​ന​സു തു​റ​ക്കാ​ന്‍ ക്രി​സ്മ​സ് ന​മ്മെ ആ​ഹ്വാ​നം ചെ​യ്യു​ന്നു: കെ​സി​ബി​സി

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​നു സ്‌​​​​നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും സ​​​​ന്ദേ​​​​ശം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണ് ക്രി​​​​സ്മ​​​​സ്. ലോ​​​​ക​​​​ത്തി​​​​ല്‍ സ​​​​മാ​​​​ധാ​​​​നം നി​​​​ല​​​​നി​​​​ല്ക്കാ​​​​ന്‍ ഈ ​​​​ദി​​​​ന​​​​ത്തി​​​​ല്‍ നാം ​​​​പ്ര​​​​ത്യേ​​​​കം പ്രാ​​​​ര്‍​ഥി​​​​ക്ക​​​​ണം.

ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ണ​​​​യി​​​​ലേ​​​​ക്കു ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​നും പ​​​​ര​​​​സ്പ​​​​ര സ്‌​​​​നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കും ക​​​​രു​​​​ത​​​​ലി​​​​ലേ​​​​ക്കും മ​​​​ന​​​​സു തു​​​​റ​​​​ക്കാ​​​​നും ക്രി​​​​സ്മ​​​​സ് ന​​​​മ്മെ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്നു.

ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​വും സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ര്‍​ണ​​​​വും പ്ര​​​​ത്യാ​​​​ശാ​​​​നി​​​​ര്‍​ഭ​​​​ര​​​​വു​​​​മാ​​​​യ ഒ​​​​രു ക്രി​​​​സ്മ​​​​സ് എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഉ​​​​ണ്ടാ​​​​ക​​​​ട്ടെ​​​​യെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് സാ​​​​മു​​​​വേ​​​​ല്‍ മാ​​​​ര്‍ ഐ​​​​റേ​​​​നി​​​​യോ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​ശം​​​​സി​​​​ച്ചു.

Editorial

വി​ദ്വേ​ഷ​സം​ഘ​ങ്ങ​ൾ​ക്കും വെ​ളി​ച്ച​മാ​ക​ട്ടെ ക്രി​സ്മ​സ്

പാ​തി​രാ​ക്കു​ർ​ബാ​ന ക​ഴി​ഞ്ഞു. എ​ത്ര നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ര മ​ഞ്ഞു​പൊ​ഴി​യു​ന്ന ക്രി​സ്മ​സ് രാ​ത്രി​യി​ലൂ​ടെ നാം ​ന​ട​ന്ന​ത്! സ്വ​ർ​ഗം സ​ക​ല​ജ​ന​ത്തോ​ടും സ​മാ​ധാ​നം ആ​ശം​സി​ച്ച​തി​ന്‍റെ, ഒ​രു ക​ന്നു​കാ​ലി​പ്പു​ര കൊ​ട്ടാ​ര​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ, ദ​രി​ദ്ര​നും ദ​ളി​ത​നും ആ​ദി​വാ​സി​ക്കും സ​ത്രം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​ക​പ്പെ​ട്ട​തി​ന്‍റെ, എ​വി​ടെ​യാ​ണ് പി​റ​വി​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നും ന​ശി​പ്പി​ക്കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​തി​ന്‍റെ സം​ഘ​ങ്ങ​ളെ​യും പ​രി​വാ​ര​ങ്ങ​ളെ​യും അ​യ​ച്ച​തി​ന്‍റെ​യൊ​ക്കെ ഓ​ർ​മ​കൂ​ടി​യാ​ണ് ഇ​ന്ന്.

അ​വ​യൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും, ജ്ഞാ​നി​ക​ളാ​യ രാ​ജാ​ക്ക​ന്മാ​രും നി​ഷ്ക​ള​ങ്ക​രാ​യ ആ​ട്ടി​ട​യ​രും ഉ​ൾ​പ്പെ​ടെ കോ​ടാ​നു​കോ​ടി മ​നു​ഷ്യ​ർ ര​ക്ഷ​ക​നെ കാ​ണാ​ൻ മ​ണ്ണി​ലെ പു​ൽ​ക്കൂ​ടും വി​ണ്ണി​ലെ ന​ക്ഷ​ത്ര​വും തെ​ര​യു​ന്നു. വേ​ട്ട​യാ​ട​ലു​ക​ളു​ടെ രാ​ത്രി​ക​ളി​ലും അ​ഹിം​സ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വ​ഴി​കാ​ട്ടു​ന്ന ന​ക്ഷ​ത്ര​ത്തെ​മാ​ത്രം പി​ന്തു​ട​രാം. അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി, ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​നം!

സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​യാ​ത്രാ​മ​ധ്യേ മ​നു​ഷ്യ​വം​ശം ദ​ർ​ശി​ച്ച സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​യാ​യി​രു​ന്നു ക്രി​സ്തു​വി​ന്‍റേ​ത്. വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നും തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​നും ഉ​ള്ള​വ​ർ ഇ​ല്ലാ​ത്ത​വ​ർ​ക്കു കൊ​ടു​ക്കാ​നും പ​റ​ഞ്ഞു​കൊ​ണ്ട് ന​സ്ര​ത്തി​ലും ഗ​ലീ​ലി​യ ത​ടാ​ക​ക്ക​ര​യി​ലും ജ​റു​സ​ലേ​മി​ലും ന​ട​ന്ന ക്രി​സ്തു മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലെ ന​ന്മ​യെ പു​റ​ത്തെ​ടു​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ൽ​ന​ട​യാ​യും ക​ഴു​ത​പ്പു​റ​ത്തും സ​ഞ്ച​രി​ച്ച ക്രി​സ്തു​വി​നു പി​ന്നാ​ലെ കൂ​ടി​യ​തി​ലേ​റെ​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രും ദ​രി​ദ്ര​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചു​ങ്ക​ക്കാ​രും പാ​പി​ക​ളും അ​ഭി​സാ​രി​ക​ക​ളു​മാ​യി​രു​ന്നു.

പ​ക്ഷേ, വെ​ള്ള​യ​ടി​ച്ച കു​ഴി​മാ​ട​ങ്ങ​ളും മ​റ്റു​ള്ള​വ​രെ എ​റി​ഞ്ഞു​കൊ​ല്ലാ​ൻ ക​ല്ലു​മാ​യി ന​ട​ക്കു​ന്ന​രും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത അ​ഴി​മ​തി​ക്കാ​രാ​യ ഭ​ര​ണാ​ധി​ക​ളും മ​ത​ത്തെ ക​ച്ച​വ​ട​സ്ഥ​ല​മാ​ക്കി​യ​വ​രും ചൂ​ഷ​ക​രും അ​ഹ​ങ്കാ​രി​ക​ളു​മൊ​ക്കെ ക്രി​സ്തു ന​ട​ത്തി​യ അ​ടി​സ്ഥാ​ന​മാ​റ്റ​ത്തി​നു​ള്ള ആ​ഹ്വാ​നം അ​ഹിം​സ​യി​ലൂ​ന്നി​യ​തെ​ങ്കി​ലും ത​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ന്ന​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ആ ​ഭ​യ​മാ​ണ് ക്രി​സ്തു​വി​നെ​യും അ​വ​ന്‍റെ സു​വി​ശേ​ഷ​ത്തെ​യും ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള മ​ത-​രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യി​ലേ​ക്കു നീ​ങ്ങി​യ​ത്. ഇ​ന്നും അ​തൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ ക്രി​സ്തു​വി​നെ അ​ടു​ത്ത​റി​ഞ്ഞ​വ​ർ​ക്ക് അ​തി​ശ​യ​മി​ല്ല.

അ​ധി​കാ​ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും വ്യാ​പി​പ്പി​ച്ച് ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ തി​രി​യു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണ്. സ​മാ​ധാ​ന​സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന ഒ​രു ക​രോ​ൾ​ഗാ​നം​പോ​ലും സ​ഹി​ക്കാ​ൻ അ​വ​ർ​ക്കാ​കു​ന്നി​ല്ല. സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ളു​ടെ​യും മ​ധു​ര​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ൽ അ​വ​ർ​ക്കു ക​യ്പാ​ണ്.

ക്രി​സ്മ​സി​ന് അ​വ​ധി​ക​ൾ നി​രോ​ധി​ച്ച്, കു​ട്ടി​ക​ളെ​പ്പോ​ലും വെ​റു​പ്പി​ന്‍റെ ഇ​ര​ക​ളാ​ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ മ​തേ​ത​ര ഇ​ന്ത്യ​ക്കു ന​ൽ​കു​ന്ന സ​ന്ദേ​ശം വാ​യി​ക്കാ​ൻ രാ​ജ്യം വൈ​കി​ക്ക​ഴി​ഞ്ഞു. പ്രാ​ർ​ഥ​നാ​മു​റി​ക​ളി​ലെ​ത്തി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ന്ധ​രെ​പ്പോ​ലും ആ​ക്ര​മി​ക്കു​ന്ന​വ​രു​ടെ ഹിം​സാ​ത്മ​ക​ത​യ്ക്കു​മു​ന്നി​ൽ സ​ർ​ക്കാ​രു​ക​ൾ ഓ​ച്ഛാ​നി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ നി​ർ​വീ​ര്യ​മാ​ക്കു​ന്പോ​ൾ നി​യ​മ​വും നീ​തി​പീ​ഠ​ങ്ങ​ളും സ​ഹാ​യി​ക്കാ​നെ​ത്തു​ന്നി​ല്ല.

ത​ങ്ങ​ൾ പ​ണ്ടേ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നും മ​റ്റു​ള്ള​വ​ർ അ​ങ്ങ​നെ​യ​ല്ലെ​ന്നു​മു​ള്ള വ്യാ​ജ​ച​രി​ത്രം പ​ട​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കു​ക​യാ​ണ്. അ​വ​ർ കേ​ര​ള​ത്തി​ലു​മെ​ത്തി. ക​രോ​ൾ​ഗാ​നം പാ​ടു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന മ​ത​ഭ്രാ​ന്ത​രെ ന്യാ​യീ​ക​രി​ക്കാ​നും ആ​ളു​ണ്ട്; അ​ക​ത്തും പു​റ​ത്തും. ക്രി​സ്തു​വും ക്രി​സ്മ​സും ക്രി​സ്ത്യാ​നി​ക​ളു​ടേ​തു മാ​ത്ര​മ​ല്ലെ​ന്ന് പ​ല​രും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നെ​യൊ​ക്കെ ന്യാ​യീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ വി​ധേ​യ​ർ ക്രൈ​സ്ത​വ​രി​ലു​മു​ണ്ടെ​ന്ന​തി​ൽ അ​തി​ശ​യോ​ക്തി​യി​ല്ല. ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പും മ​ത-​രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ കാ​ര്യ​സാ​ധ്യ​ത്തി​ന് ആ​ളെ തെ​ര​ഞ്ഞ​ത് ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രി​ലാ​യി​രു​ന്നു. ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ന​ക്ഷ​ത്ര​വ​ഴി​യേ സ​ഞ്ച​രി​ക്കു​ക. സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​വി​ശേ​ഷം അ​റി​യി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​ക.

“ഭ​യ​പ്പെ​ടേ​ണ്ട, ഇ​താ സ​ക​ല ജ​ന​ത്തി​നും വേ​ണ്ടി​യു​ള്ള വ​ലി​യ സ​ദ്‌​വാ​ർ​ത്ത. നി​ങ്ങ​ൾ​ക്കാ​യി ഒ​രു ര​ക്ഷ​ക​ൻ, ക്രി​സ്തു പി​റ​ന്നി​രി​ക്കു​ന്നു.” ഇ​ന്നു ക്രി​സ്മ​സാ​ണ്; സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷ​വും രാ​ഷ്‌​ട്രീ​യ-​മ​ത വേ​ഷം കെ​ട്ടി​യ ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ​ക്കു വി​ഴു​ങ്ങാ​നാ​കാ​ത്ത ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​ത്തി​ലേ​ക്കു ന​ട​ക്കാം. ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ന്യാ​യാ​സ​ന​ങ്ങ​ളു​ടെ​യും കൊ​ട്ടാ​ര​ങ്ങ​ളു​ടെ​യും പു​റ​ത്ത്, ര​ണ്ടാം​ത​രം പൗ​ര​ത്വ​ത്തി​ന്‍റെ കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന​വ​നെ സ​ക​ല ജാ​തി​യി​ലും മ​ത​ത്തി​ലു​മു​ള്ള കോ​ടാ​നു​കോ​ടി മ​നു​ഷ്യ​ർ​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മൊ​പ്പം കു​ന്പി​ടാം. വി​ദ്വേ​ഷ​സം​ഘ​ങ്ങ​ളി​ലേ​ക്കും വെ​ളി​ച്ച​മെ​ത്ത​ട്ടെ.

ക്രി​സ്മ​സ് ആ​ശം​സ​ക​ൾ

Kerala

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ; പി​ന്നി​ൽ സം​ഘ​പ​രി​വാ​റെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലും ഇ​ത്ത​രം ശ​ക്തി​ക​ൾ ത​ല പൊ​ക്കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.എ​ല്ലാ​ത്തി​നും പി​ന്നി​ൽ സം​ഘ പ​രി​വാ​ർ ശ​ക്തി​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ക്രി​സ്മ​സ് അ​വ​ധി ത​ന്നെ റ​ദ്ദാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ക​രോ​ൾ സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ബി​ജെ​പി ന്യാ​യീ​ക​രി​ച്ച​താ​യും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

ത​പാ​ൽ ഓ​ഫീ​സി​ൽ ഗ​ണ​ഗീ​തം പാ​ട​ണ​മെ​ന്ന് ബി​എം​എ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷം ത​ന്നെ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. ചി​ല സ്കൂ​ളു​ക​ൾ ആ​ഘോ​ഷം റ​ദ്ദാ​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​കൊ​ണ്ട് വ​ന്നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​പ​ര വി​ദ്വേ​ഷ​ത്തി​ന്‍റെ ആ​ശ​യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യ​വ​ർ ആ​ണ് പി​ന്നി​ൽ. യു​പി മോ​ഡ​ൽ അ​ക്ര​മം പ​റി​ച്ചു ന​ടാ​ൻ ആ​ണ് ശ്ര​മം ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Samskarikam

ക്രി​സ്മ​സ് മു​ഖ​മു​ദ്ര​ക​ൾ

ആ​ഴി​യി​ലെ​ങ്ങും മാ​ന​വ കോ​പ​താ​പ​ങ്ങ​ൾ ത​ണു​ക്കും കാ​ലം
മാ​ന​വ ഹൃ​ദ​യ സ​ര​സ്‌​സി​ലെ​ങ്ങും ന​ക്ഷ​ത്ര രാ​ജി​ക​ൾ മി​ന്നും കാ​ലം
വെ​റും ദേ​ശീ​യ​ത​ക്ക​പ്പു​റം മ​തി​ലു​ക​ൾ​ക്ക​പ്പു​റം സ​ർ​വ്വ​ലോ​ക​രും
ഒ​ന്നാ​യി ഒ​രു​മ​യോ​ടെ ത​ൻ മ​ന​സു​ക​ൾ സ​ന്മ​ന​സ്‌​സു​ക​ളാ​ക്കി
ഭൂ​മി​യി​ൽ സ​ന്മ​ന​സ്‌​സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​ന​മെ​ന്ന മ​ഹ​നീ​യ സ​ന്ദേ​ശം
നെ​ഞ്ചി​ലേ​റ്റി സ​ർ​വ​ലോ​ക മാ​ന​വ​രെ​ങ്ങും ആ​ഘോ​ഷി​ക്കും

ക​ണ്ണി​നും കാ​തി​നും ഹൃ​ദ​യ അ​ന്ത​രാ​ള​ങ്ങ​ളി​ലും പ്ര​കാ​ശ പൂ​രി​ത​മാം
പു​ഷ്പി​ത​മാം പൂ​വാ​ടി​ക​ൾ തേ​ൻ മ​ധു​ര​മാ​യി എ​ത്തു​ക​യാ​യി
സ​മ​ർ​പ്പ​ണ ത്യാ​ഗ യാ​ഗ​ങ്ങ​ളു​ടെ ശാ​ന്തി സ​മാ​ധാ​ന സൗ​ഹാ​ർ​ദ
ദൗ​ത്യ​മാ​യി ദേ​ഹി ദേ​ഹ മ​ന​സ്‌​സു​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കും
കു​ളി​ർ​മ​യി​ൽ ത​ലോ​ടും, ആ​ശ്വാ​സ​മേ​കും എ​ളി​മ​ക്കു മ​ഹ​ത്വ​മേ​കും

ആ​ശ​യ​റ്റ​വ​ർ​ക്കു അ​ത്താ​ണി​യാ​യി കൂ​രി​രു​ൾ താ​ഴ്വ​ര​ക​ൾ
പ്ര​കാ​ശ​മാ​ന​മാ​ക്കി ഇ​താ ക്രി​സ്മ​സ് മെ​രി ക്രി​സ്മ​സ് കാ​ലം
ആ​കാ​ശ നീ​ലി​മ​യി​ൽ പ​രി​ഭാ​വ​ന സ്നേ​ഹ കീ​ർ​ത്ത​ന​ങ്ങ​ൾ
മു​ഴ​ങ്ങ​ട്ടെ ലോ​ക​മെ​ങ്ങും പ​ര​സ്പ​ര ശ​ത്രു​ത​യി​ല്ലാ​ത്ത ഒ​രു ലോ​കം
ലോ​ക​മാ​ന​വ ഹൃ​ദ​യ​ത്തി​ൻ അ​ൾ​ത്താ​ര​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കാം

പ​ര​സ്പ​ര ക​ല​ഹം ഇ​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ൾ ഇ​ല്ലാ​ത്ത ന​ശീ​ക​ര​ണ​ങ്ങ​ൾ
കൊ​ല്ലും കൊ​ല​യും മ​ത വെ​റി​ക​ളും വേ​ലി​ക്കെ​ട്ടു​ക​ളും
ഇ​ല്ലാ​ത്ത നി​ർ​മ​ല മാ​ന​വ ഹൃ​ദ​യ വി​ശാ​ല​മാം ഒ​രു ലോ​കം
മാ​ന​വി​ക​മാം കൊ​ട്ടി​ഘോ​ഷി​ക്കാ​ത്ത സ​ൽ​ക​ർ​മ്മ​ങ്ങ​ൾ
അ​താ​ക​ട്ടെ ഇ ​ക്രി​സ്മ​സ് രാ​പ്പ​ക​ൽ ആ​ഘോ​ഷ മു​ഖ​മു​ദ്ര​ക​ൾ

Kerala

ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മി​ക്കു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ല്ലം: രാ​ജ്യ​ത്ത് ക്രി​സ്മ​സ് ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. മ​ത നി​ര​പേ​ക്ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യെ​ന്ന ക​ട​മ​യാ​ണ് സി​പി​എം നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും എം. ​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് പി.​കെ. ഗു​രു​ദാ​സ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 2500 യൂ​ണി​റ്റി​ലും ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും.

Kerala

കൊച്ചിക്ക് ഇനി ഉറക്കമില്ല.. ആരാണ് പോര്‍ച്ചുഗീസില്‍ നിന്നെത്തിയ ഈ 'പപ്പാഞ്ഞി'; കാര്‍ണിവല്‍ വൈബിലൂടെ...

കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.

1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്‍റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്‍മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്‍കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.

ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്‍റെ വസ്ത്രമാണ്.

കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന്‍ എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്‍റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.

പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.

മന്‍മോഹന്‍ സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ ഇരുമ്പിന്‍റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.

പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള്‍ മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്‍ജിന്‍ ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ സോഹന്‍റെ വാക്കുകള്‍.

അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്‌റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.

NRI

സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട​യു​ടെ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം 27ന്

എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യു​ടെ ആ​ൽ​ബെ​ർ​ട്ട യൂ​ണി​റ്റ് "സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട' ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം "ബീ​റ്റ്സ് ആ​ൻ​ഡ് ബെ​ൽ​സ് 20K5' ഈ ​മാ​സം 27ന് ​എ​ഡ്മ​ണ്ട​ൺ പ്ലെ​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​ന്നു.

കേ​ര​ളീ​യ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും പാ​ശ്ചാ​സ്ത്യ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള, ഡി​ജെ, ആ​ക​ർ​ഷ​ണ​മാ​യ ഗെ​യിം​സ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ ഒ​രു സാ​യാ​ഹ്നം ആ​ണ് സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ന​സു നി​റ​ക്കു​ന്ന ക​ലാ​വി​രു​ന്ന് ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സാ​യാ​ഹ്ന​ത്തോ​ടെ 2025നോ​ട് വി​ട പ​റ​യാ​ൻ ടി​ക്ക​റ്റി​ന് വേ​ണ്ടി ഈ ​താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

https://events.mazhathulli.ca/event/samanwaya-albertas-beats-bells-2k25/

NRI

ക്രി​സ്മ​സ് ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ 2ലെ ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ക​രോ​ൾ ഗാ​നാ​ലാ​പ​നം ക്രി​സ്മ​സ് തി​രു​പ്പി​റ​വി ക​ർ​മ​ങ്ങ​ൾ, വി. ​കു​ർ​ബാ​ന - മു​ഖ്യ കാ​ർ​മി​ക​ൻ ഫാ. ​എ​ബി​ൻ കു​രു​വ​ൻ പ്ലാ​ക്ക​ൽ എം​എ​സ്ടി, ക്രി​സ്മ​സ് സ​ന്ദേ​ശം ഫാ. ​ബോ​ബി ക​യ്യാ​ല​ക്ക​ക​ത്ത് എം​എ​സ്ടി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ട​യി​ൽ എം​എ​സ്ടി സ​ഹ​കാ​ർ​മി​ക​ൻ.

പ്ര​ദ​ക്ഷി​ണം, എ​ല്ലാ ദി​വ​സ​വും ക​രോ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന വി​ത​ര​ണം, കേ​ക്ക് വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

District News

ക്രി​സ്മ​സ് ട്രീ ​മാ​തൃ​ക​യൊ​രു​ക്കി

മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 1200ല്‍ ​അ​ധി​കം പേ​ര്‍ അ​ണി​നി​ര​ന്ന് 250 അ​ടി ഉ​യ​ര​മു​ള്ള മാ​തൃ​ക​യി​ല്‍ ക്രി​സ്മ​സ് ട്രീ ​ഒ​രു​ക്കി മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ട മു​ഖം ന​ല്‍​കി.

ക്രി​സ്മ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള നി​റ​ങ്ങ​ള്‍ അ​ണി​ഞ്ഞെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും തോ​ര​ണ​ങ്ങ​ള്‍ കൈ​യി​ലേ​ന്തി സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ചു​വ​ടു​വ​ച്ച​പ്പോ​ള്‍ ക്രി​സ്മ​സ് ട്രീ​യി​ല്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍ തെ​ളി​യു​ക​യും വ​ര്‍​ണ​വി​സ്മ​യം വി​ട​രു​ക​യും ചെ​യ്തു.


കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, കാ​ര​ള്‍ ഗാ​നം, തി​രു​പ്പി​റ​വി പ്ര​മേ​യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ദൃ​ശ്യാ​വി​ഷ്‌​കാ​രം എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ചൂ​ര​ത്തൊ​ട്ടി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജെ​ന്‍​സ​ണ്‍ ജോ​യി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

District News

പ്ര​സ് ക്ല​ബി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷിച്ചു

കൊ​ല്ലം: പ്ര​സ് ക്ല​ബി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​ജോ​ൺ ബ്രി​ട്ടോ കേ​ക്ക്‌ മു​റി​ച്ചു ആ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു.


തു​ട​ർ​ന്നു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ടി.​ജെ​യിം​സ്, കിം​സ് ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ംഗ് പി​ആ​ർ​ഒ ദി​ൽ​ഷാ​ദ്, ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ വ​ലി​യ​വീ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി. ​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി സ​ന​ൽ ഡി.​പ്രേം സ്വാ​ഗ​ത​വും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു. നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ.​ദീ​പ്‌​തി, എ.​കെ.​എം. ഹു​സൈ​ൻ, ജ​യ​ൻ മ​ഠ​ത്തി​ൽ, ര​ഞ്‌​ജി​ത്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

അ​മ​ര​വി​ള ക്രി​സ്മ​സ് ഫെ​സ്റ്റ് ഇ​ന്നു​മു​ത​ല്‍

പാ​റ​ശാ​ല: സി​എ​സ്ഐ അ​മ​ര​വി​ള ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ഫെ​സ്റ്റ് ഇ​ന്നു​മു​ത​ല്‍ 28 വ​രെ ന​ട​ക്കും. ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ റ​വ. ജോ​ണ്‍​വി​ല്യം നി​ര്‍​വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത മു​ന്‍ ബി​ഷ​പ്പ് റ​വ: ഡോ. ​വി​ന്‍​സ​ന്‍റ് ശാ​മു​വേ​ല്‍ ക്രി​സ്മ​സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ​ര​വി​ള ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ റ​വ. ജോ​ണ്‍​വി​ല്യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​പൊ​തു​സ​മ്മേ​ള​ന​വും തു​ട​ര്‍​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ദീ​പ​ക്കാ​ഴ്ച​ക​ൾ, പു​ല്‍​ക്കൂ​ട്, ക്രി​സ്മ​സ് ട്രീ ​എ​ന്നി​വ​യും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഘോ​ഷ ന​ഗ​രി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഓ​രോ ദി​വ​സ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ലാ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.


ഓ​രോ ദി​വ​സ​വും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. 23ന് ​സി​എ​സ്ഐ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളും, 24ന് ​അ​മ​ര​വി​ള യൂ​ത്ത് കോ​റ​സും, 25ന് ​സിം​ഫ​ണി​യും, 26ന് ​ചി​ല​മ്പൊ​ലി ഡാ​ന്‍​സ് അ​ക്കാ​ദ​മി​യും, 27ന്‌ ​സ​ണ്‍​ഡേ സ്‌​കൂ​ളും സ്ത്രീ​ജ​ന​സ​ഖ്യ​വും, 28ന് ​യു​വ​ജ​ന സം​ഘ​ട​ന​യും ബാ​ല​ജ​ന​സ​ഖ്യ​വും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

District News

ഉ​ള്ളൂ​രി​ല്‍ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ ക്രി​സ്മ​സ് വി​പ​ണി​ക്കു തു​ട​ക്ക​മാ​യി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഉ​ള്ളൂ​രി​ല്‍ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ ക്രി​സ്മ​സ് വി​പ​ണി​ക്കു തു​ട​ക്ക​മാ​യി. നാ​ലാ​ഞ്ചി​റ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ത്രേ​സ്യാ​മ്മ തോ​മ​സ് വി​പ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ദീ​പ ആ​ദ്യവി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു. 15 കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ 150-ല്‍​പ്പ​രം മൂ​ല്യ​വ​ര്‍​ധിത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ഫാം ​ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും വി​പു​ല​മാ​യ രീ​തി​യി​ല്‍ വി​പ​ണ​ന​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പാ​റോ​ട്ടു​കോ​ണം ക​റ്റ​ച്ച​ക്കോ​ണം ഗ​വ. എ​ച്ച്​എ​സ്എ​സിലാ​ണ് മേ​ള ന​ട​ന്നു​വ​രു​ന്ന​ത്. ഹോം ​മെ​യ്ഡ് കേ​ക്കു​ക​ള്‍, കു​ക്കീ​സ്, നാ​ട​ന്‍ കു​ത്ത​രി, സ്റ്റീം​ഡ് പു​ട്ടു​പൊ​ടി​ക​ള്‍, മി​ല്ല​റ്റി​ന്‍റെ വി​വി​ധ​ത​രം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, തേ​ന്‍, നെ​യ്യ്, മു​രി​ങ്ങ​യി​ല പൗ​ഡ​ര്‍, വി​വി​ധ​ത​രം മ​സാ​ല​പ്പൊ​ടി​ക​ള്‍, വ​ന​വി​ഭ​വ​ങ്ങ​ള്‍, സ്‌​ക്വാ​ഷ്, അ​ച്ചാ​റു​ക​ള്‍, ഉ​പ്പേ​രി, ച​മ്മ​ന്തി​പ്പൊ​ടി, ഇ​ഞ്ചി​ക്ക​റി, രാ​മ​ച്ചം, പു​ല്‍​ത്തെ​ലം ഫ​ല വൃ​ക്ഷ​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റ് തൈ​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, മു​ന്തി​യ ഇ​നം തെ​ങ്ങി​ന്‍​തൈ​ക​ള്‍ എ​ന്നി​വ ക്രി​സ്മ​സ് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.

കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​സൊ​പ്‌​ന സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ​ണേ​ഷ്, ഷ​ജീം, വി​നി​ത, ശ​ര​ത്, ബി​നു ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വി​പ​ണി​ക്കു സ​മാ​പ​ന​മാ​കും.

Kerala

ക്രിസ്മസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർഥാടനം: മാർ റാഫേൽ തട്ടിൽ

കാ​​​ക്ക​​​നാ​​​ട്: ക്രി​​​​​സ്​​​​​മ​​​​​സി​​​​​ന്‍റെ ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള വി​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ദൈ​​​​​വ​​​​​ത്തി​​​​​ന് ഇ​​​​​ടം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മ​​​​​ല്ല, മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്കു വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ള​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു​​​വെ​​​ന്ന് സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്​​​​​ബി​​​​​ഷ​​​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ത​​​ന്‍റെ ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ദൈ​​​​​വ​​​​​ത്തി​​​​​നും മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്കും ന​​​​​മ്മു​​​​​ടെ പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ടം ഒ​​​​​രു​​​​​ക്കി​​​​​ക്കൊ​​​​​ണ്ടും സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ സം​​​​​സ്കാ​​​​​രം വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടു​​​​​മാ​​​​​ണ് ഇ​​​​​തു യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തെ​​​ന്നും മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ വ‍്യ​​​ക്ത​​​മാ​​​ക്കി.

ക്രി​​​​​സ്​​​​​മ​​​​​സ് സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ന​​​​​ന്ദ​​​​​ത്തി​​​​​ന്‍റെ​​​​​യും തി​​​​​രു​​​​​നാ​​​​​ളാ​​​​​ണ്. തി​​​​​രു​​​​​പ്പി​​​​​റ​​​​​വി ന​​​​​മു​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന ദൗ​​​​​ത്യം, ഈ ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​വും ആ​​​​​ന​​​​​ന്ദ​​​​​വും ന​​​​​മു​​​​​ക്കു​​​​​ള്ളി​​​​​ൽ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​തു​​​​​ മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​ത് മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും അ​​​​​നു​​​​​ഭ​​​​​വ​​​​​വേ​​​​​ദ്യ​​​​​മാ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​തു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. ക്രി​​​​​സ്​​​​​മ​​​​​സ് ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്, ഇ​​​​​ടം ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​ന്‍റെ​​​​​യും സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ​​​​യും ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യാ​​​​​ണ്.

ദൈ​​​​​വ​​​​​വ​​​​​ച​​​​​നം ത​​​​ന്‍റെയു ള്ളി​​​​​ൽ വ​​​​​സി​​​​​ക്കാ​​​​​ൻ പ​​​​​രി​​​​​ശു​​​​​ദ്ധ മ​​​​​റി​​​​​യം ഹൃ​​​​​ദ​​​​​യ​​​​ത്തി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ൻ ഇ​​​​​ട​​​​​വും തു​​​​​റ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ത്തു. ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​ക്ക് വ​​​​​ഴ​​​​​ങ്ങി​​​​​ക്കൊ​​​​​ണ്ട് യൗ​​​​​സേ​​​​​പ്പ് ത​​​​​ന്‍റെ ജീ​​​​​വി​​​​​തം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. ഇ​​​​​ട​​​​​യ​​​​​രും ജ്ഞാ​​​​​നി​​​​​ക​​​​​ളും, ത​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​താ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ളും വി​​​​​ട്ട്, ദി​​​​​വ്യ​​​​​ശി​​​​​ശു​​​​​വി​​​​​നെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​രാ​​​​​യി. ദൈ​​​​​വ​​​​​ത്തി​​​​​നും സ​​​​​ഹ​​​​​ജീ​​​​​വി​​​​​ക​​​​​ൾ​​​​​ക്കും സ്ഥ​​​​​ലം ഒ​​​​​രു​​​​​ക്കാ​​​​​തെ ക്രി​​​​​സ്​​​​​മ​​​​​സ് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഈ ​​​​​ജീ​​​​​വി​​​​​ത മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ ന​​​​​മ്മെ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു.

ദൈ​​​​​വ​​​​​ത്തി​​​​​ന് ഇ​​​​​ടം​​​​​കി​​​​​ട്ടാ​​​​​തെ ​​​​​പോ​​​​​യ സ​​​​​ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​കാ​​​​​ല​​​​​ത്തി​​​​​ലും അ​​​​​ട​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ദൈ​​​​​വ​​​​​ത്തി​​​​​നും സ്വാ​​​​​ധീ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്കും ഇ​​​​​ടം ല​​​​​ഭി​​​​​ക്കാ​​​​​തെ​​​​​പോ​​​​​കു​​​​​ന്ന പ​​​​​രി​​​​​തോ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തീ​​​​​ക​​​​​മാ​​​​​ണ​​​​​ത്. ഇ​​​​​ന്നും ദൈ​​​​​വം മ​​​​​നു​​​​​ഷ്യ​​​​​ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ, കു​​​​​ടും​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ, സാ​​​​​മൂ​​​​​ഹി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രു ഇ​​​​​ടം തേ​​​​​ടി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. പ​​​​​ക്ഷേ, തി​​​​​ര​​​​​ക്കേ​​​​​റി​​​​​യ ജീ​​​​​വി​​​​​ത​​​​​ക്ര​​​​​മ​​​​​വും സ്വാ​​​​​ർ​​​​​ഥ​​​​​ത നി​​​​​റ​​​​​ഞ്ഞ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടും കൊ​​​​​ണ്ടു​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​ൻ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നും സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​നും വി​​​​​ല​​​​​ ക​​​​​ല്പി​​​​​ക്കു​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ് സ​​​​​ത്യം.

ദൈ​​​​​വ​​​​​ത്തി​​​​​നാ​​​​​യി സ​​​​​മ​​​​​യം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത ജീ​​​​​വി​​​​​തം, ആ​​​​​ന്ത​​​​​രി​​​​​ക​​​​​മാ​​​​​യി ശൂ​​​​​ന്യ​​​​​മാ​​​​​കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ന്നു. ദൈ​​​​​വ​​​​​ത്തി​​​​​ന് ഇ​​​​​ടം നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ, കു​​​​​ടും​​​​​ബ​​​​​ജീ​​​​​വി​​​​​തം ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​കു​​​​​ന്നു. ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​ഭോ​​​​​ഗ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളാ​​​​​യി മാ​​​​​റു​​​​​ന്നു.ക്ഷ​​​​​മ​​​​​യും സ​​​​​ഹി​​​​​ഷ്ണു​​​​ത​​​​​യും സ​​​​​ഹ​​​​​ന​​​​​വും പ​​​​​ര​​​​​സ്പ​​​​​ര ​​​​​ബ​​​​​ഹു​​​​​മാ​​​​​ന​​​​വും​​​​​പോ​​​​​ലു​​​​​ള്ള മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്നു.

സാ​​​​​മൂ​​​​​ഹി​​​​​ക ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ത് വി​​​​​ഭ​​​​​ജ​​​​​ന​​​​​ത്തി​​​​​നും ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും വ​​​​​ഴി​​​​​വ​​​​യ്​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ന​​​​​ത്തെ ലോ​​​​​കം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ളും ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക​​​​​ളും യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​സ്ഥി​​​​​ര​​​​​ത​​​​​ക​​​​​ളും ഈ ​​​​​ആ​​​​​ത്മീ​​​​​യ ശൂ​​​​​ന്യ​​​​​ത​​​​​യു​​​​​ടെ ഭ​​​​​യാ​​​​​ന​​​​​ക​​​​​മാ​​​​​യ ഫ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണ്. ഇ​​​​​ന്ന് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളും നേ​​​​​രി​​​​​ടു​​​​​ന്ന വ​​​​​ലി​​​​​യൊ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യും ഒ​​​​​പ്പം സാ​​​​​ധ്യ​​​​​ത​​​​​യു​​​​​മാ​​​​​ണ് കു​​​​​ടി​​​​​യേ​​​​​റ്റം.

യൗ​​​​​സേ​​​​​പ്പി​​​​​നെ​​​​​യും മ​​​​​റി​​​​​യ​​​​​ത്തെ​​​​​യും​​​​​പോ​​​​​ലെ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നു വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ നി​​​​​സ​​​ഹാ​​​​​യ​​​​​രും അ​​​​​പ​​​​​മാ​​​​​നി​​​​​ത​​​​​രു​​​​​മാ​​​​​യി അ​​​​​ട​​​​​ഞ്ഞ വാ​​​​​തി​​​​​ലു​​​​​ക​​​​​ളു​​​​​ടെ മു​​​​​ൻ​​​​​പി​​​​​ൽ ഇ​​​​​ന്നും നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​ർ തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും മാ​​​​​നി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​പ്പെ​​​​​ട​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കു​​​​​ടി​​​​​യേ​​​​​റ്റം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. സ്വാ​​​​​ഗ​​​​​തം ല​​​​​ഭി​​​​​ച്ച സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ചി​​​​​ല​​​​​പ്പോ​​​​​ൾ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ക്കാ​​​​​ർ സാം​​​​​സ്കാ​​​​​രി​​​​​ക​​​ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും സാ​​​​​മൂ​​​​​ഹി​​​​​ക ​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ പ​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും നാം ​​​​​കാ​​​​​ണു​​​​​ന്നു. ഇ​​​​​വി​​​​​ടെ ദ്വി​​​​​മു​​​​​ഖ​​​​​മാ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ് ന​​​​​മു​​​​​ക്കു​​​​​ള്ള​​​​​ത്: സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​മൂ​​​​​ഹം മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ത്തോ​​​​​ടെ വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ തു​​​​​റ​​​​​ക്ക​​​​​ണം; അ​​​​​തേ​​​​​സ​​​​​മ​​​​​യം കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ക്കാ​​​​​ർ അ​​​​​വ​​​​​ർ എ​​​​​ത്തി​​​​​ച്ചേ​​​​​രു​​​​​ന്ന സ​​​​​മൂ​​​​​ഹ​​​​​ത്തി​​​ന്‍റെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും സം​​​​​സ്കാ​​​​​ര​​​​​വും മൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ആ​​​​​ദ​​​​​രി​​​​​ക്കാ​​​​​നും പ​​​​​ഠി​​​​​ക്ക​​​​​ണം.

തി​​​​​രു​​​​​ക്കു​​​​​ടും​​​​​ബ​​​​​ത്തി​​ന്‍റെ മാ​​​​​തൃ​​​​​ക

ഈ ​​​​​സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ൽ തി​​​​​രു​​​​​ക്കുടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​തം ന​​​​​മ്മു​​​​​ടെ മു​​​​​ന്നി​​​​​ൽ ഒ​​​​​രു ഉ​​​​​ദാ​​​​​ത്ത​​​​​മാ​​​​​യ മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു. ഹെ​​​​​റോ​​​​​ദേ​​​​​സി​​​ന്‍റെ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ൽ​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ യൗ​​​​​സേ​​​​​പ്പും മ​​​​​റി​​​​​യ​​​​​വും ഉ​​​​​ണ്ണി​​​​​യേ​​​​​ശു​​​​​വി​​​​​നെ​​​​​യും​​ കൂ​​​​​ട്ടി ഈ​​​​​ജി​​​​​പ്തി​​​​​ൽ അ​​​​​ഭ​​​​​യം​​​​​തേ​​​​​ടി​​​​​യ​​​​​ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ക​​​​​ഥ​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ്. അ​​​​​വ​​​​​ർ അ​​​​​ന്യ​​​​​ദേ​​​​​ശ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു; എ​​​​​ന്നാ​​​​​ൽ അ​​​​​വ​​​​​ർ ആ ​​​​​നാ​​​​​ടി​​​​​ന്‍റെ സം​​​​​സ്കാ​​​​​ര​​​​​ത്തെ​​​​​യും സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ദ​​​​​രി​​​​​ച്ചു ജീ​​​​​വി​​​​​ച്ചു. അ​​​​​ധി​​​​​കാ​​​​​രം തേ​​​​​ടി​​​​​യോ ക​​​​​ലാ​​​​​പം സൃ​​​​​ഷ്ടി​​​​​ച്ചോ അ​​​​​ല്ല, സ​​​​​ഹി​​​​​ഷ്ണു​​​​​ത​​​​​യോ​​​​​ടും വി​​​​​ന​​​​​യ​​​​​ത്തോ​​​​​ടെ​​​​​യും കൂ​​​​​ടെ അ​​​​​വി​​​​​ടെ അ​​​​​വ​​​​​ർ അ​​​​​ധ്വാ​​​​​നി​​​​​ച്ചു ജീ​​​​​വി​​​​​ച്ചു. അ​​​​​തു​​​​​വ​​​​​ഴി, കു​​​​​ടി​​​​​യേ​​​​​റ്റം എ​​​​​ങ്ങ​​​​​നെ മാ​​​​​നു​​​​​ഷി​​​​​ക​​​​​വും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​യി മാ​​​​​റാ​​​​​മെ​​​​​ന്ന​​​​​തി​​​​​ന് തി​​​​​രു​​​​​ക്കു ടും​​​​​ബം ലോ​​​​​ക​​​​​ത്തി​​​​​നു മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി.

സം​​​​​ഭാ​​​​​ഷ​​​​​ണം സ​​​​​മൃ​​​​​ദ്ധ​​​​​മാ​​​​​ക​​​​​ട്ടെ

ക്രി​​​​​സ്മ​​​​​സ് സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള ഒ​​​​​രു സ​​​​​മ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നു മം​​​​​ഗ​​​​​ള​​​​​വാ​​​​​ര്‍ത്ത​​​​​യു​​​​​ടെ ഓ​​​​​ര്‍മ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ണ്ട്. പ​​​​​രി​​​​​ശു​​​​​ദ്ധ മ​​​​​റി​​​​​യ​​​​​വും ഗ​​​​​ബ്രി​​​​​യേ​​​​​ൽ മാ​​​​​ലാ​​​​​ഖ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള സം​​​​​ഭാ​​​​​ഷ​​​​​ണം മ​​​​​റി​​​​​യ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ദൈ​​​​​വ​​​​​ഹി​​​​​തം നി​​​​​റ​​​​​വേ​​​​​റ്റ​​​​​പ്പെ​​​​​ടാ​​​​​ൻ ഉ​​​​​പ​​​​​യു​​​​​ക്ത​​​​​മാ​​​​​കു​​​​​ക​​​​​യും, അ​​​​​ത് ലോ​​​​​ക​​​​​ത്തി​​​​​നു​​​​​ത​​​​​ന്നെ ര​​​​​ക്ഷാ​​​​​ക​​​​​ര​​​​​മാ​​​​​യി​​​​​മാ​​​​​റു​​​​​ക​​​​​യും ചെ​​​​​യ്തു.

സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ല്‍ നാം ​​​​​സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട നി​​​​​ല​​​​​പാ​​​​​ട് വി​​​​​ന​​​​​യ​​​​​ത്തി​​​​​ന്‍റെയും തു​​​​​റ​​​​​വി​​​​​യു​​​​​ടേ​​​​​തു​​​​​മാ​​​​​ണ്. ജീ​​​​​വി​​​​​തവ്യ​​​​​ഗ്ര​​​​​ത​​​​​യാ​​​​​ല്‍ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ വ​​​​​രെ പ​​​​​ര​​​​​സ്പ​​​​​രം സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നോ പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​നോ സ​​​​​മ​​​​​യം ക​​​​​ണ്ടെ​​​​​ത്താ​​​​​ത്ത ആ​​​​​ധു​​​​​നി​​​​​ക ലോ​​​​​ക​​​​​ത്തി​​​​​ലാ​​​​​ണ് നാം ​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​വി​​​​​ടെ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​ന്‍റെ, പ​​​​​ങ്കു​​​​​വ​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ ഒ​​​​​രു പു​​​​​തി​​​​​യ ശൈ​​​​​ലി ന​​​​​മു​​​​​ക്കു രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്താം.

ന​​​​​മ്മു​​​​​ടെ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ പു​​​​​തി​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ തേ​​​​​ടു​​​​​ന്ന​​​​​താ​​​​​ക​​​​​ട്ടെ. ഇ​​​​​ന്ന​​​​​ലെ വ​​​​​രെ കാ​​​​​ണാ​​​​​തി​​​​​രു​​​​​ന്ന അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന സ​​​​​മ​​​​​ന്വ​​​​​യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ്വാ​​​​​യ​​​​​ത്ത​​​​​മാ​​​​​ക്കാം. സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ല​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മ​​​​​ല്ല, സം​​​​​ഭാ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്.
ദൈ​​​​​വം മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യി പി​​​​​റ​​​​​ന്ന​​​​​തി​​​ന്‍റെ അ​​​​​ന​​​​​ശ്വ​​​​​ര​​​​​മാ​​​​​യ ഈ ​​​​​ഓ​​​​​ർ​​​​​മ​​​​​യാ​​​​​ച​​​​​ര​​​​​ണം, മ​​​​​നു​​​​​ഷ്യ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യി മാ​​​​​റാ​​​​​നു​​​​​ള്ള പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​ക​​​​​ട്ടെ. ലാ​​​​​ളി​​​​​ത്യ​​​​​വും കാ​​​​​രു​​​​​ണ്യ​​​​​വും ക​​​​​രു​​​​​ത​​​​​ലും ദൈ​​​​​വ​​​​​ഹി​​​​​ത​​​​​മ​​​​​റി​​​​​ഞ്ഞു​​​​​ള്ള പ്ര​​​​​യാ​​​​​ണ​​​​​വു​​​​​മെ​​​​​ല്ലാം ഓ​​​​​ര്‍മ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന കാ​​​​​ലി​​​​​ത്തൊ​​​​​ഴു​​​​​ത്തി​​​​​ന്‍റെ പാ​​​​​ഠ​​​​​ങ്ങ​​​​​ളി​​​​​ല്‍ കാ​​​​​ല​​​​​ത്തി​​​​​ന്‍റെ ചു​​​​​വ​​​​​രെ​​​​​ഴു​​​​​ത്തു​​​​​ക​​​​​ൾ വാ​​​​​യി​​​​​ക്കാ​​​​​ൻ ന​​​​​മു​​​​​ക്കു സാ​​​​​ധി​​​​​ക്ക​​​​​ട്ടെ. അ​​​​​ങ്ങ​​​​​നെ, ഇ​​​​​ട​​​​​ങ്ങ​​​​​ള്‍ തേ​​​​​ടു​​​​​ന്ന​​​​​വ​​​​​രി​​​​​ലേ​​​​​ക്കു​​​​​ള്ള തീ​​​​​ര്‍ഥാ​​​​​ട​​​​​ന​​​​​മാ​​​​​ക​​​​​ട്ടെ ഈ ​​​​​ക്രി​​​​​സ്മ​​​​​സ്.

എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും സ​​​​​മാ​​​​​ധാ​​​ന​​​​​വും സ​​​​​ന്തോ​​​​​ഷ​​​​​വും നി​​​​​റ​​​​​ഞ്ഞ ക്രി​​​​​സ്​​​​​മ​​​​​സ് ആ​​​​​ശം​​​​​സി​​​​​ക്കു​​​​​ന്ന​​​വെ​​​ന്നും മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

ദീപികയില്‍ ക്രിസ്മസ് ആഘോഷിച്ചു

കോ​ട്ട​യം: ദീ​പി​ക കോ​ട്ട​യം കേ​ന്ദ്ര ഓ​ഫീ​സി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ‍്യാ​തി​ഥി​യാ​യി​രു​ന്നു. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ. ഡോ. ​ജോ​ര്‍ജ് കു​ടി​ലി​ല്‍ ആ​മു​ഖ സ​ന്ദേ​ശം ന​ല്‍കി.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​വും പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് തേ​ക്ക​ട​യി​ല്‍, മു​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ റ​വ. ഡോ. ​മാ​ണി പു​തി​യി​ടം, ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ മോ​ണ്‍. ചെ​റി​യാ​ന്‍ താ​ഴ​മ​ണ്‍, ഫാ. ​റെ​ജി മ​ന​യ്ക്ക​ലേ​ട്ട്, റ​വ. ഡോ. ​സി.​സി. ജോ​ണ്‍, മു​ന്‍ ജി​എം സ​ര്‍ക്കു​ലേ​ഷ​ന്‍ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍, മു​ന്‍ ജി​എം പ്രൊ​ഡ​ക്്‌ഷൻ‍ ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, സി​എം​ഐ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൗ​സ് സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​യി നി​ര​പ്പേ​ല്‍ സി​എം​ഐ, കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍ചി​റ സി​എം​ഐ, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ര്‍ക്കു​ലേ​ഷ​ന്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫാ. ​ര​ഞ്ജിത് ആ​ലു​ങ്ക​ല്‍ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ഗാ​യ​ക​ന്‍ കോ​ട്ട​യം സു​രേ​ഷി​ന്‍റെ​യും ദീ​പി​ക ക്വ​യ​റി​ന്‍റെ​യും ക​രോ​ള്‍ ഗാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

District News

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ നാ​ടും ന​ഗ​ര​വും

ക​ടു​ത്തു​രു​ത്തി: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ നാ​ടും ന​ഗ​ര​വും. ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും പ്രാ​ര്‍​ഥ​നാ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്‌​കൂ​ളൂ​ക​ളു​ടെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വ​ലി​യ​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി.


വ​ലി​യ​പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍​നി​ന്ന് ഇ​ട​വ​കാ​ംഗ​ങ്ങ​ള്‍ പ​പ്പാ​യു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ അ​ണി​ഞ്ഞു മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലേ​ക്ക് യാ​ത്ര​യാ​യെ​ത്തി. തു​ട​ര്‍​ന്ന് ഓ​പ്പ​ണ്‍ സ്റ്റേ​ജി​ല്‍ വി​സി​റ്റേ​ഷ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ മ​ദ​ര്‍ ജ​ന​റാ​ള്‍ സി​സ്റ്റ​ര്‍ ഇ​മ്മാ​ക്കു​ലേ​റ്റ് എ​സ്‌​വി​എം ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി.

വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. കെ​സി​വൈ​എ​ല്‍ കു​ട്ടി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​മ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആ​പ്പാ​ഞ്ചി​റ​യി​ല്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ​ള്ളി​യി​ലെ സെ​ന്‍റ് ചാ​വ​റ വാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം അ​ല​ങ്ക​രി​ച്ചാ​ണ് ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

ആ​പ്പാ​ഞ്ചി​റ ചാ​വ​റ ക്രി​സ്മ​സ് ന​ഗ​ര്‍ എ​ന്നു പേ​രി​ട്ടാ​ണ് ഇ​വി​ടെ ക്രി​സ്മ​സ് ഗ്രാ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​ത്ത് മ​ര​ങ്ങ​ളും മ​റ്റും അ​ണി​യി​ച്ചൊ​രു​ക്കി വ​ർ​ണ​ദീ​പ​ങ്ങ​ളാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി.

മ​നോ​ഹ​ര​മാ​യ പു​ല്‍​ക്കൂ​ടും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു മി​നി ബേ​ത്‌​ല​ഹേം​ത​ന്നെ​യാ​ണ് അ​വ​ര്‍ ഇ​വി​ടെ തീ​ര്‍​ത്തി​രി​ക്കു​ന്ന​ത്.

ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പു​ല്‍​ക്കൂ​ടും അ​ല​ങ്കാ​ര​ങ്ങ​ളും കാ​ണു​ന്ന​തി​ന് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. മൂ​ന്ന‌ു ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വി​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് ന​ഗ​റി​ല്‍ കേ​ക്ക് മു​റി​ച്ചു വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ റി​നോ​ഷ് ചെ​ഞ്ചേ​രി​ല്‍, ജോ​മ​റ്റ് തോ​പ്പി​ല്‍, ജോ​ര്‍​ജ് വ​ട​ക്കേ​വെ​ട്ടു​വ​ഴി, ത​ഹ്ക​ച്ച​ന്‍ തോ​പ്പി​ല്‍, ബൈ​റ്റ് ന​രി​മ​റ്റം, ലി​ന്‍റു ച​ക്കാ​ല​യി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​വ​റ ക്രി​സ്മ​സ് ന​ഗ​ര്‍ ഒ​രു​ക്കി​യ​ത്.
ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ മ​ദേ​ഴ്‌​സ് ക​ഫേ ബേ​ക്ക​റി​യു​ടെ മു​ന്നി​ലും മ​നോ​ഹ​ര​മാ​യ പു​ല്‍​ക്കൂ​ട് അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്.

ത​ല​യോ​ല​പ്പ​റ​മ്പ്: ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ആ​ര്‍. അ​നി​ത കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ജി. ര​മ്യ, ഡോ.​വി. മ​ഞ്ജു, ഡോ. ​കെ.​ടി. അ​ബ്ദു​സ​മ​ദ്, ഡോ.​വി.​എ​സ്. അ​ര്‍​ച്ച​ന, ഡോ. ​അ​പ​ര്‍​ണ എ​സ്. കു​മാ​ര്‍, ഡോ. ​രേ​ണു, പി.​കെ. ഷീ​ജ, പി.​ടി. ദേ​വ​രാ​ജ​ന്‍, ജൂ​ലി ജോ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Special News

ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കു ഡ്രമ്മുകൾ ഒരുക്കുന്ന അനിയൻ ചേട്ടന്‍റെ കഥ...

ഉ​ണ്ണി​യേ​ശു​വി​ന് ഹ​ല്ലേ​ലൂയ്യ പാ​ടി​യെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മേ​ള​മേ​കാ​ൻ അ​നി​യ​ൻ റെ​ഡി. ക്രി​സ്തു​വിന്‍റെ തി​രു​പ്പിറ​വി ആ​ഘോ​ഷി​ക്കാ​ൻ താ​ളാ​ത്മ​ക​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് അ​നി​യ​നെ മാ​റ്റിനി​ർ​ത്താ​ൻ ക​ഴി​യി​ല്ല.

​ക്രി​സ്മ​സ് രാ​വി​ന്‍റെ കു​ളി​ർ​മ​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് അ​നി​യ​ന്‍റെ ജീ​വി​ത താ​ളം കൂ​ടി ചേ​ർ​ത്താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​ക്കി ആ​ഹ്ലാ​ദത്തിമിർ​പ്പി​ൽ നാ​ടും വീ​ടും ഒ​രു​ങ്ങു​മ്പോ​ൾ രാ​വി​ന് സം​ഗീ​തം പൊ​ഴി​ച്ചെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ താ​ള​മേ​ള കൊ​ഴു​പ്പി​ന്‍റെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രു​മ​ല ച​ന്ദ​പു​ര​യി​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നി​യ​ന്‍റെ (​69) താ​ളമു​ദ്ര പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ഡ്രം, ​സൈ​ഡ്രം തു​ട​ങ്ങി ക​രോ​ളി​ന് ആ​വ​ശ്യ​മ​യ എ​ല്ലാ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും റി​പ്പ​യ​റിം​ഗും വി​ൽ​പ്പ​ന​യു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് അ​നി​യ​ൻ ചേ​ട്ട​ൻ.

ആ​ഘോ​ഷവേ​ള​ക​ളി​ൽ പ​ള്ളി​ക​ൾ, ക്ല​ബ്ബു​ക​ൾ, ക്രി​സ്‌​മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡ്ര​മ്മു​ക​ൾ വി​ല​യ്ക്കും വാ​ട​ക​യ്ക്കും വാ​ങ്ങു​ന്ന​തി​നും പ​ഴ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​നി​യ​ന്‍റെ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

അ​നി​യ​ൻ ഡ്രം ​സെ​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി​ട്ടാ​ണ് ജീ​വി​ത​ത്തി​ന്‍റെ താ​ള​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. പ​രു​മ​ല പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള അ​നി​യന്‍റെ ക​ട​യി​ലും ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യ​ക്കാ​ർ എ​ത്തും.

ന​ക്ഷ​ത്രവി​ള​ക്കു​ക​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, സ​മ്മാ​ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യും വി​ൽ​പ്പ​നയ്ക്കു​ണ്ട്. ഇ​വ കൂ​ടാ​തെ മ​റ്റു സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഗി​ത്താ​ർ, ത​ബ​ല, ബാ​ന്‍റ് സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ അ​നി​യ​ൻ ചേ​ട്ട​ന്‍റെ ക​ട തേ​ടി​യാ​ണ് എ​ത്തു​ന്ന​ത്.

ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ക്രി​സ്മ​സ് കാ​ല​ത്ത് അ​നി​യ​ൻ ചേ​ട്ട​നെ അ​ന്വേ​ഷി​ച്ച് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തും. ഡ്ര​മ്മു​ക​ളു​ടെ ത​ല അ​ഥ​വാ തു​ക​ൽ മാ​റ്റിവയ്ക്ക​ലാ​ണ് ഈ ​സീ​സ​ണി​ലെ പ്ര​ധാ​ന ജോ​ലി. കേ​ടു​പാ​ടു​ക​ൾ വ​ന്ന​തും ദ്ര​വി​ച്ച​തു​മാ​യ തു​ക​ൽ മാ​റ്റി ന​ല്ല നി​ല​വാ​ര​മു​ള്ള പു​തി​യ​വ പി​ടി​പ്പി​ച്ച് ന​ൽ​കും.

ഉ​ത്ത​ര​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽനി​ന്നു സ്പെ​യ​ർ ഭാ​ഗ​ങ്ങ​ൾ ​എ​ത്തി​ച്ചാ​ണ് ഡ്ര​മ്മു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​രോ​ൾ ദി​ന​ങ്ങ​ൾ​ എ​ത്തു​മ്പോ​ഴേ​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള​ വ​ർ മാ​ന്നാ​റി​ലെ ഈ ​ക​ട​ തേ​ടി​യെ​ത്താ​റു​ണ്ട്.

Kerala

മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നു മമ്മൂട്ടി

ആനുകാലിക സംഭവങ്ങളെ പരാമർശിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ചന്തോദ്ദീപകമായ ക്രിസ്മസ് കുറിപ്പ്... വായിക്കാം:

"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.

ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ "സത്രത്തിൽ ഇടമുണ്ട്" എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, "സത്രത്തിൽ ഇടമില്ല" എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!

കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പതിനഞ്ചോളം 'ദേശീയവാദികൾ' ചേർന്ന് കാലപുരിക്കയച്ചു... ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ 'ജമാ അത്തെ ഇസ്ലാമികൾ' പരലോകപ്രാപ്തനാക്കി... ബോൻഡി ബീച്ചിൽ 16 പേരെയാണ് ഇൻ്റിഫാദക്കാർ ഇഹലോകവാസത്തിനയച്ചത്... നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു... ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി... സഹവർത്തിത്വത്തിന്‍റെയും സഹകരണത്തിന്‍റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന 'പടക്കങ്ങൾ' പോലും ഇവിടെ പെരുകുന്നു...

വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽനിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു... ഒറീസയിൽ ക്രിസ്മസ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വയോധികർക്കു ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു ചിലേടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു...

തൊഴിലുറപ്പിന്‍റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്‌ട്രീയ-സാമൂഹിക പരിസരത്ത് "സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല" എന്ന തിരുവചനത്തിന്‍റെ അർഥതലങ്ങൾ എത്രയോ വിശാലമാണ്...! വികലമായ ദൈവ-മത-ദേശീയതാ-രാഷ്‌ട്രീയ സങ്കല്പങ്ങൾ മനസുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നതു സ്വാഭാവികം!

Business

ക്രി​സ്മ​സ് തി​ര​ക്കി​ൽ ഉ​റ​ക്ക​മി​ല്ലാ​തെ ബ്രോ​ഡ് വേ, ആളുകൾ ഒഴുകുന്നു

​കൊച്ചി: ക്രി​സ്മ​സ് തി​ര​ക്കി​ൽ ഉ​റ​ക്ക​മി​ല്ലാ​തെ മേ​ത്താ​ര്‍ ബ​സാ​റി​ലെ ക്രി​സ്മ​സ് തി​ര​ക്ക്. പു​തു​വ​ത്സ​രം​കൂ​ടി ക​ഴി​യാ​തെ കൊ​ച്ചി​ക്ക് ഇ​നി ഉ​റ​ങ്ങാ​നാ​വി​ല്ല. ബ്രോ​ഡ്‌​വേ​യി​ലെ മേ​ത്താ​ര്‍ ബ​സാ​റി​ല്‍ ക്രി​സ്മ​സ് ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കാ​ള്‍ വ​ലി​യ തി​ര​ക്കാ​ണ് ഇ​ത്ത​വ​ണ കൊ​ച്ചി​യി​ലു​ള്ള​ത്. ക്രി​സ്മ​സ് ട്രീ​ക​ള്‍​ക്കും പു​ല്‍​ക്കൂ​ടു​ക​ള്‍​ക്കു​മാ​ണ് വി​പ​ണി​യി​ല്‍ ഡി​മാ​ൻ​ഡ് ഏ​റെ. 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഇ​വി​ടെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ വി​ല. സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു പോ​ലും ക്രി​സ്മ​സ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​വി​ടേ​ക്ക് എ​ത്താ​റു​ണ്ട്.

"ഇ​ത്ത​വ​ണ പു​ൽ​ക്കൂ​ടി​ലേ​ക്കു പോ​ളി മാ​ര്‍​ബി​ളി​ന്‍റെ സെ​റ്റ് പോ​ലു​ള്ള ഐ​റ്റ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും പോ​കു​ന്ന​ത്. ക്രി​സ്മ​സ് ട്രീ​ക്കും ന​ല്ല ഡി​മാ​ൻ​ഡ് ഉ​ണ്ട്. - മേ​ത്ത​ര്‍ ബ​സാ​റി​ലെ വ്യാ​പാ​രി​യാ​യ സോ​നു പ​റ​യു​ന്നു.

ന​ല്ല തി​ര​ക്കു​ണ്ട്. എ​ല്ലാ വ​ര്‍​ഷ​വും മേ​ത്താ​ര്‍ ബ​സാ​റി​ല്‍ വ​രാ​റു​ണ്ട്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​റു​ണ്ട്. ഇ​വി​ടെ ഒ​രു​പാ​ട് വെ​റൈ​റ്റി ക​ള​ക്‌​ഷ​ന്‍​സ് ഒ​ക്കെ​യു​ണ്ടെ​ന്നാ​ണ് കൊ​ച്ചി​ക്കാ​രി​യാ​യ ക്രി​സ്റ്റീ​ന എ​ന്ന യു​വ​തി​ക്കു പ​റ​യാ​നു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തി​ര​ക്കു​ണ്ട്. ഇ​ത്ത​വ​ണ ന​ല്ല തി​ര​ക്കു​ണ്ട്. 35 കൊ​ല്ല​മാ​യി ഇ​വി​ടെ ക​ട ന​ട​ത്തു​ക​യാ​ണ്. ഇ​പ്പോ​ള്‍ യൂ ​ട്യൂ​ബു​കാ​രും പി​ള്ളേ​രു​മൊ​ക്കെ ഒ​രു​പാ​ട് പേ​ര്‍ എ​ത്തു​ന്ന​തി​നാ​ല്‍ ന​ല്ല തി​ര​ക്കു​ണ്ട് ഇ​വി​ടെ. ഹോ​ള്‍​സെ​യി​ല്‍ ആ​യും റീ​ട്ടെ​യ്ല്‍ ആ​യും സാ​ധ​ന​ങ്ങ​ള്‍ പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ബാ​ബു എ​ന്ന വ്യാ​പാ​രി​യു​ടെ പ​ക്ഷം.

"ഭ​യ​ങ്ക​ര തി​ര​ക്കാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വ​ലി​യ തി​ര​ക്ക്. വീ​ഡി​യോ എ​ടു​ക്കാ​നും ഗി​ഫ്റ്റ് കൊ​ടു​ക്കാ​നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും ഒ​ക്കെ ആ​ള്‍​ക്കാ​ര്‍ എ​ത്തു​ന്നു​ണ്ട്. അ​തി​ന് അ​തി​ന​നു​സ​രി​ച്ച് തി​ര​ക്കും കൂ​ടു​ന്നു'- വ്യാ​പാ​രി​യാ​യ പ്രി​ൻ​സി​യു​ടെ വാ​ക്കു​ക​ൾ. ക്രി​സ്‌​മ​സ് വി​പ​ണി​യി​ലേ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്നു​മാ​ണ് ക​രു​തു​ന്ന​ത്.

District News

ക്രി​സ്മ​സ് ആ​ഘോ​ഷം

കൊ​ല്ലം: സ്പെ​ര​ൻ​സാ ഏ​ർ​ലി ഇ​ന്ന​വേ​ഷ​ൻ സെ​ന്‍റ​റി​ൽ ക്രി​സ്മ​സ് സം​ഗ​മം-2025 ആ​ഘോ​ഷി​ച്ചു. സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ദേ​വി രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി​ഷ​പ് ബ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ ബ്രി​ട്ടോ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സി.​ടി. ലി​ബി​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജീ​ന മേ​രി, കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജീ​നാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജീ​വ​ന​ക്കാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​സ്മ​സ് ഗി​ഫ്റ്റ് കൈ​മാ​റ​ൽ എ​ന്നി​വ ന​ട​ന്നു.


കൊ​ല്ലം: ആ​ഫ്റ്റ​ർ കെ​യ​ർ ഹോം ​ഫോ​ർ അ​ഡോ​ള​സെ​ന്‍റ് ഗേ​ൾ​സി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം ഹോം ​സൂ​പ്ര​ണ്ട് ആ​ർ.​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ത്താ​നം സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി. ​നി​ഷ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.​ജെ. സു​ജ​ന​ൻ , ശ്രീ​ക്കു​ട്ടി, ആ​ഷ്ന, കെ. ​ഗീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

 

Special News

വീണ്ടും ഒരുമിക്കാൻ ഒരു സമയം: ക്രിസ്മസ്

ഒ​രു കു​ടും​ബ​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കു​ക എ​ന്ന​ത് ഒ​രു വി​ല​യേ​റി​യ സ​മ്മാ​ന​മാ​ണ്. വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​നും ചി​രി പ​ങ്കി​ടാ​നും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ക്രി​സ്മ​സ്.

പു​ൽ​ത്തൊ​ട്ടി​ക്കു ചു​റ്റു​മു​ള്ള വി​ശു​ദ്ധ​കു​ടും​ബ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ൽ ഇ​ന്ന​ത്തെ ലോ​ക​ത്തി​നു ന​ൽ​കു​ന്ന​ത് ചി​ല ശ​ക്ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. അ​വ​രു​ടെ ലാ​ളി​ത്യം, ഐ​ക്യം, സ​മാ​ധാ​നം എ​ന്നി​വ ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ. അ​തു​ത​ന്നെ​യാ​ണ് ഈ ​ക്രി​സ്മ​സ് കാ​ല​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം. കു​ടും​ബ​ങ്ങ​ളെ ഒ​രു​മ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഈ ​കാ​ലം ക്ഷ​ണി​ക്കു​ന്നു.

തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ ഐ​ക്യ​വും സ്നേ​ഹ​വും ന​മു​ക്ക് മ​നോ​ഹ​ര​മാ​യ മാ​തൃ​ക​യാ​ണ്. മ​റി​യ​വും ജോ​സ​ഫും ഉ​ണ്ണി​യേ​ശു​വും ദ​യ, കാ​രു​ണ്യം, ഒ​രു​മ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. ഈ ​മാ​തൃ​ക അ​നു​ക​രി​ക്കു​ന്ന​തി​ലൂ​ടെ, ന​മു​ക്ക് സ്നേ​ഹ​വും സ​മാ​ധാ​ന​വും നിറഞ്ഞ ഒ​രു ക്രി​സ്മ​സ് ആ​ഘോ​ഷം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും.

മി​ശി​ഹാ​യു​ടെ ജ​ന​നം ലോ​കം മു​ഴു​വ​ൻ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ ന​മ്മു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന ഓ​ർ​മ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​മാ​യി നാം ​ക്രി​സ്മ​സി​നെ കാ​ണ​ണം. കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ണ്ടും ഒ​ന്നി​ക്കാ​നും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വി​ല​പ്പെ​ട്ട അ​വ​സ​രം ല​ഭി​ക്കു​ന്നു. ഇ​ന്ന​ത്തെ വേ​ഗ​മേ​റി​യ ലോ​ക​ത്ത്, തി​ര​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് എ​ളു​പ്പ​മാ​ണ്, പ​ക്ഷേ ക്രി​സ്മ​സ് ന​മ്മെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്നു.

ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ന​മു​ക്ക് കു​ടും​ബ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാം, ക്രി​സ്മ​സ്പോ​ലെ​ത​ന്നെ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കു​ന്ന ഓ​ർ​മ​ക​ൾ ന​മു​ക്ക് സൃ​ഷ്ടി​ക്കാം. അ​തു​വ​ഴി ഈ ​കാ​ല​ഘ​ട്ട​ത്തെ വീ​ണ്ടും ഒ​ന്നി​ക്കാ​നും ക്ഷ​മി​ക്കാ​നും സു​ഖ​പ്പെ​ടു​ത്താ​നു​മു​ള്ള ഒ​രു സ​മ​യ​മാ​ക്കി മാ​റ്റാം. തി​രു​ക്കു​ടും​ബം ഒ​ന്നി​ച്ച​തു​പോ​ലെ, ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി കു​ടും​ബ​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ച്ച് ക്രി​സ്മ​സി​ന്‍റെ യ​ഥാ​ർ​ഥ ചൈ​ത​ന്യം അ​നു​ഭ​വി​ക്കാം.

സ്നേ​ഹ​ത്തി​ന്‍റെ ഈ ​ക്രി​സ്മ​സ്കാ​ല​ത്തി​ൽ, ന​മ്മു​ടെ വീ​ടു​ക​ൾ ഊ​ഷ്മ​ള​ത​യും ചി​രി​യും ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​വും കൊ​ണ്ട് നി​റ​യ​ട്ടെ. അ​തു​വ​ഴി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന ഓ​ർ​മ​ക​ൾ ന​മു​ക്ക് സൃ​ഷ്ടി​ക്കാം.

District News

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടൊ​രു​ങ്ങി

റാ​ന്നി: ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ട് ആ​ഘോ​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്. ഒ​രു ദി​വ​സം കൂ​ടി ക​ഴി​യു​ന്പോ​ൾ ക്രി​സ്മ​സ്ദി​ന​മാ​യ​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ലാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൊ​ലി​മയേ​കി ക്രി​സ്മ​സ് കേ​ക്ക് വി​പ​ണി​യി​ലാ​ണ് തി​ര​ക്ക് ഏ​റെ​യും.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ രു​ചി വൈ​ഭ​വ​ങ്ങ​ളോ​ടെ കേ​ക്കു​ക​ൾ ത​യാ​റാ​യിക്ക​ഴി​ഞ്ഞു. ഐ​സ് കേ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കാ​നു​ള്ള കേ​ക്കു​ക​ൾ​ക്കു​ൾ​പ്പെ​ടെ മൊ​ത്ത വി​പ​ണി​ക​ളും സ​ജീ​വ​മാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ എ​ല്ലാ​ത്ത​രം കേ​ക്കു​ക​ളു​ടെ വി​ല​യും ഏ​റി​യി​ട്ടു​ണ്ട്. തൂ​ക്കം അ​നു​സ​രി​ച്ചാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ബ്രാ​ൻ​ഡ​ഡ് എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത വി​ല​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലു​മു​ള്ള​ത്.

കേ​ക്ക് വി​ല്പ​ന ല​ക്ഷ്യ​മി​ട്ട് ബേ​ക്ക​റി​ക​ൾ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ത്തി​വ​ന്ന​ത്. രു​ചി വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​പ​ണി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക്രി​സ്മ​സി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള കേ​ക്കു​ക​ൾ​ക്കും ഡി​മാ​ൻ​ഡേ​റെ​യാ​ണ്. വ്യ​ത്യ​സ്ത രൂ​പ​ഭാ​വ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​കേ​ക്കു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ക്കു​ക​ൾ​ക്കൊ​പ്പം അ​ല​ങ്കാ​ര വി​പ​ണി​ക​ളും ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ക​യാ​ണ്.

അ​യി​രൂ​രി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 26ന്

അ​യി​രൂ​ർ: അ​യി​രൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ക്രി​സ്മ​സ് ക​രോ​ൾ 26ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്നും വാ​ഹ​ന റാ​ലി. ഫാ.​തോ​മ​സ് പ​യ്യ​ന്പ​ള്ളി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 5.30ന് ​മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ.​ഷെ​റി​ൻ എ​സ്. കു​റ്റി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​യും അ​യി​രൂ​ർ മേ​ഖ​ല​യി​ലെ പ‌ു​തി​യ ഇ​ട​വ​ക വി​കാ​രി​മാ​രെ​യും ആ​ദ​രി​ക്കും. ഫാ. ​ജി​ബു മാ​തു, ഫാ. ​ലി​ജി​ൻ തോ​മ​സ്, ഫാ. ​ബി​ജി​ൻ തോ​മ​സ് ചെ​റി​യാ​ൻ, ഷാ​ജി മ​ല​യാ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 6.30 മു​ത​ൽ ക്രി​സ്മ​സ് ക​രോ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി 8.30ന് ​ഫാ. ടോം ​മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തും.


ബോ​ൺ ന​താ​ലെ - 2025 ക്രി​സ്മ​സ് ആ​ഘോ​ഷം


കോ​ന്നി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കോ​ന്നി വൈ​ദി​ക​ജി​ല്ല അ​ജ​പാ​ല​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ൺ ന​താ​ലെ ക്രി​സ്മ​സ് റാ​ലി​യും വി​ശ്വാ​സി സം​ഗ​മ​വും 28 നു ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ലി​യ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.

വൈ​ദി​ക ജി​ല്ല​യി​ലെ 26 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണ ശ​ബ​ള​മാ​യ റാ​ലി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു സ​ന്ദേ​ശം ന​ല്കും. റോ​ള​ർ സ്കേ​റ്റിം​ഗ്, നൂ​റു​ക​ണ​ക്കി​ന് പ​പ്പാ വേ​ഷ​ധാ​രി​ക​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന റാ​ലി കോ​ന്നി ടൗ​ൺ ചു​റ്റി കെ​എ​സ്ആ​ർ​ടി സി ​മൈ​താ​നി​യി​ൽ റാ​ലി സ​മാ​പി​ക്കും.


തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്കു​മെ​ന്ന് ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ൽ, അ​ല്മാ​യ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


മ​ല്ല​ശേ​രി​യി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 25ന്


​മ​ല്ല​ശേ​രി: മ​ല്ല​ശേ​രി എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഇ​ട​വ​കക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം 25ന് ​പൂ​ങ്കാ​വ് ക്രി​സ്മ​സ് ന​ഗ​റി​ൽ ന​ട​ക്കും.


രാ​വി​ലെ 9. 30 ന് ​വാ​ഹ​ന വി​ളം​ബ​ര റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 5.30ന് ​വാ​ഴ​മു​ട്ടം മാ​ർ ഇ​ഗ്നാ​ത്യോ​സ് കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​താ​യ സം​യു​ക്ത ക്രി​സ്മ​സ് റാ​ലി ചെ​യ​ർ​മാ​ൻ ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു റാ​ലി ക​ൺ​വീ​ന​ർ കെ. ​സി. രാ​ജു​വി​ന് പ​താ​ക കൈ​മാ​റും.


റാ​ലി​യി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള 11 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ ഫ്ലോ​ട്ടു​ക​ളും അ​ണി​നി​ര​ക്കും. റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​റോ​യി എം. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദീ​നാ​മ്മ റോ​യ്, ര​ക്ഷാ​ധി​കാ​രി റോ​ബി​ൻ പീ​റ്റ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ. ​എം. മോ​ഹ​ന​ൻ, ജോ​ളി അ​ജി, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


പ്ര​ദേ​ശ​വാ​സി​ക​ളാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നു കെ. ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ.


പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി 25ന്


​പ​ന്ത​ളം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


മു​ട്ടാ​ർ സെന്‍റ് ജോ​ർ​ജ്ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി കു​ര​മ്പാ​ല സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​ആന്‍റണി മാ​ർ സി​ൽ​വാ​നോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആന്‍റ​ണി എം​പി എ​ന്നി​വ​ർ മു​ഖ്യ സ​ന്ദേ​ശം ന​ട​ത്തും. പ​ന്ത​ളം എ​സ്എ​ച്ച്ഒ റ്റി. ​ഡി. പ്ര​ജീ​ഷ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജി. ഷാ​ജി, പി.​എം. ജോ​സ്, രാ​ജ​ൻ പാ​പ്പി പാ​റ​ക്കൂ​ട്ട​ത്തി​ൽ, സ​ന്തോ​ഷ് നെ​ടു​ങ്ങോ​ട്, ജോ ​മാ​മ്മ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.


വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം


റാ​ന്നി : വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു​കു​ഴി പ്ര​ത്യാ​ശ ഭ​വ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ആ​ഘോ​ഷി​ച്ചു.


സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വി​ശേ​ഷ​ക​ൻ തോ​മ​സ്കു​ട്ടി​പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. വ​ർ​ഗീ​സ് കെ. ​മാ​ത്യു മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സാം​കു​ട്ടി പാ​ല​ക്കാ​മ​ണ്ണി​ൽ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​രു​മി​ല്ലാ​ത്ത​വ​രെ ചേ​ർ​ത്തുപി​ടി​ക്ക​ലാ​ണ് ക്രി​സ്മ​സ്: മാ​ർ ക്രി​സോ​സ്റ്റ​മോ​സ്

തി​രു​വ​ല്ല: ആ​രു​മി​ല്ല എ​ന്ന നി​ല​വി​ളി​യു​ടെ ന​ടു​വി​ൽ അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട് എ​ന്ന് പ​റ​യു​ന്ന​താ​ണ് ക്രി​സ്മ​സ് എ​ന്നും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​ർ​ക്ക് സ്നേ​ഹ​വും ക​രു​ത​ലു​മാ​യി മാ​റ​ണ​മെ​ന്നും ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സും ന​വോ​ദ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തി​യ ജ​ന​കീ​യ ക്രി​സ്മ​സ് ആ​ഘോ​ഷം മു​ത്തൂ​ർ ഇ​ട​ത്തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ബി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത് സേ​വ​ക് സ​മാ​ജ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി സ​ന്ദേ​ശം ന​ല്കി.

കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് , സോ​ണ​ൽ സെ​ക്ര​ട്ട​റി ലി​നോ​ജ് ചാ​ക്കോ, കെ​സി​സി ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, ഫാ. ​പ്ര​ദീ​പ് വ​ർ​ക്കി, വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, ആ​നി ചെ​റി​യാ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ലീ​ലാ​മ്മ ജോ​ർ​ജ്, ഫാ. ​ഷി​ജു മാ​ത്യു, റ​വ. അ​നി അ​ല​ക്സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വ​രു​ൺ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട പി.​എ​സ്. സു​രേ​ഷ് കു​മാ​ർ, എം ​ടെ​ക് പ​വ​ർ സി​സ്റ്റം എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ നി​തി​ൻ മാ​ത്യു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​വി​ധ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

District News

സം​ഗീ​ത സാ​ന്ദ്ര​മാ​യി ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ

​തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ന്‍റെ​യും സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബേ​ത്‌​ല​ഹം വീ​ഥി​യി​ൽ സീ​സ​ൺ - 7 ക്രി​സ്മ​സ് വി​ളം​ബ​ര ഗാ​ന​സ​ന്ധ്യ സം​ഗീ​ത സാ​ന്ദ്ര​മാ​യി.

പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ല​ണ്ട​ർ,പ്ര​തി​ദി​ന വേ​ദ​വാ​യ​ന കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​സ​ജി മാ​ത്യു, പ്ര​തി​നി​ധി​ സ​ഭാഅ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​ജോ​ൺ മാ​ത്യു, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ.​ഷി​ജു മാ​ത്യു, ഡി​എം​സി ഡ​യ​റ​ക്ട​ർ റ​വ.​അ​നി​ഷ് തോ​മ​സ് ജോ​ൺ, റ​വ. സാം ​മാ​ത്യു ഓ​മ​ല്ലൂ​ർ, റ​വ ഷൈ​ൻ ബേ​ബി സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 27 ക്വ​യ​ർ ടീം ​പ​ങ്കെ​ടു​ത്തു.

Kerala

ബോ​ൺ ന​ത്താ​ലെ ശനിയാഴ്ച, ​നൃ​ത്ത​ച്ചു​വ​ടു​മാ​യി 15,000 ക്രി​സ്‌​മ​സ് പാ​പ്പ​മാ​ർ ന​ഗ​രം ചു​റ്റും

തൃ​ശൂ​ർ: പൗ​രാ​വ​ലി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ൺ ന​ത്താ​ലെ റാ​ലി ശനിയാഴ്ച വൈകുന്നേരം അ​ഞ്ചി​നു തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ളജി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി കോ​ള​ജി​ൽ​ത​ന്നെ സ​മാ​പി​ക്കു​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​തി​ന​യ്യാ​യി​ര​ത്തോ​ളം ക്രി​സ്‌​മ​സ് പാ​പ്പ​മാ​ർ പ്ര​ത്യേ​കം ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ട്ടി​ന​നു​സ​രി​ച്ചു നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കും. ഈ ​വ​ർ​ഷം എ​ഐ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ച​ലി​ക്കു​ന്ന നാ​ലു പ്ലോ​ട്ടു​ക​ളും കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന 15 വ​ലി​യ പ്ലോ​ട്ടു​ക​ളും ഉ​ണ്ടാ​കും.

കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി ബോ​ൺ ന​ത്താ​ലെ​യു​ടെ ഭാ​ഗ​മാ​യി പ​ത്തോ​ളം വീ​ടു​ക​ൾ ജാ​തി മ​ത​ഭേ​ദ​മ​ന്യേ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കും. ഈ ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം സ​മാ​പ​ന ച​ട​ങ്ങി​ൽ കൈ​മാ​റും. വി​ൻ​സെ​ന്‍റ് ഡീ​പോ​ൾ സം​ഘ​ട​ന മൂ​ന്നു ഡ​യാ​ലി​സീ​സ് മെ​ഷി​നു​ക​ൾ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​നു ന​ൽ​കും.

എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഇ​ട​വ​ക ബോ​ൺ ന​ത്താ​ലെ സം​ഘ​ടി​പ്പി​ക്കും. ഇ​ട​വ​ക​യി​ലെ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വി​വി​ധ സ​ഹാ​യ​പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. നാ​ളെ മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ബോ​ൺ ന​ത്താ​ലെ എ​ക്സി​ബി​ഷ​ൻ ശ​ക്ത​ൻ ന​ഗ​റി​ൽ ന​ട​ക്കും. ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണു ച​ലി​ക്കു​ന്ന പ്ലോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

കേ​ന്ദ്ര സാം​സ്കാ​രി​ക ടൂ​റി​സം കാ​ബി​ന​റ്റ് മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ക്കാ​വ​ത്ത്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​രി​യ​ൻ, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പി​ള്ളി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ - സാം​സ്‌​കാ​രി​ക മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

2014ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക്രി​സ്‌​മ​സ് പാ​പ്പ​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു നേ​ടി​യ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ഇ​പ്പോ​ഴും തൃ​ശൂ​രി​ലെ ബോ​ൺ ന​ത്താ​ലെ​യു​ടെ പേ​രിലാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ടൈ​നി ടോ​ട്സ് ന​ഴ്സ​റി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഹൗ​സ്ഘാ​സ്‌ ഇ​ട​വ​ക​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി അ​ൻ​സ​ൽ ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഴ്സ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ബേ​ബി, സെ​ക്ര​ട്ട​റി സി.​ഐ. ഐ​പ്പ്, ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാം, പ്രി​ൻ​സി​പ്പാ​ൾ അ​നി​ത പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Special News

വേറിട്ട ഒരു ക്രിസ്മസ് ആൽബം; ക്രിസ്മസ് പൊൻതാരകം

പ്രവാസികളുടെ മനസുതൊടുന്ന രീതിയിൽ ഹൃദയസ്പർ‌ശിയായ ഒരു കഥ ഉൾക്കൊള്ളിച്ച് പുറത്തിറങ്ങിയ ക്രിസ്മസ് ആൽബം വ്യത്യസ്തകൊണ്ട് ശ്രദ്ധേയമാകുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയും പ്രവാസിയുമായ കെ.ആർ. അനിൽകുമാർ രചനയും സംഗീതവും നിർമാണവും നിർവഹിച്ച ക്രിസ്മസ് പൊൻതാരകം എന്ന ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ജോഷി വർഗീസ് കലാഭവൻ ആണ് പാടി അഭിനയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിനൊപ്പം മറ്റു ചില താരങ്ങളും ആൽബത്തിൽ വേഷമിടുന്നു. ക്രിസ്മസ് സമ്മാനവുമായി വിദേശത്തുനിന്ന് എത്തുന്ന പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ പശ്ചാത്തലത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഒരു സർപ്രൈസ് എൻട്രിയുമായാണ് ഈ സംഗീതോപഹാരം അവസാനിക്കുന്നത്. കെ.പി. പ്രസാദ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാമറ, എഡിറ്റിംഗ്: ജയകൃഷ്ണൻ റെഡ് മൂവീസ്.

അനിൽ ഫോട്ടോസ് ആൻഡ് മ്യൂസികിന്‍റെ ബാനറിൽ പുറത്തിറങ്ങിയ ആൽബത്തിൽ പുതുതാരം ജാൻകി പ്രമോദിനെയും പരിചയപ്പെടുത്തുന്നു. ജോഷിക്ക് ഒപ്പം ഗീതു ചന്ദ്രദേവും പ്രധാന വേഷത്തിലുണ്ട്. മാത്യുകുട്ടി സൈറസ് ഒപ്പം പാടിയിയിട്ടുണ്ട്. ആർട്ട്, മേക്കപ്പ്: അജിത് പുതുപ്പള്ളി, കാമറ അസോ.: പ്രതീഷ് നട്ടാശേരി. അസോ. ഡയറക്ടർ: കെ.എസ്. സോമശേഖരൻ നായർ. ഐറിഷ് മലയാളിയായ കെ.ആർ.അനിൽകുമാറിന്‍റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം.

യു ട്യൂബിൽ കാണാം:

Kerala

സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഫെ​യ​റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ർ പാ​ർ​ക്കി​ൽ നി​ർ​വ​ഹി​ക്കും.

ആ​ൻ​റ​ണി രാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കും. സ​പ്ലൈ​കോ ചെ​യ​ർ​മാ​നും പൊ​തു വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ജി. രാ​ജ​മാ​ണി​ക്യം, പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്ത​കാ​ര്യ ക​മ്മീ​ഷ​ണ​ർ കെ. ​ഹി​മ, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്.​കെ.​പി. ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് ഫെ​യ​റു​ക​ൾ ഉ​ണ്ടാ​വു​ക. ആ​റ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫെ​യ​റു​ക​ള്‍ ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം, കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നം പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യം, കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നം, എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ്, തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക ഫെ​യ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും സ​പ്ലൈ​കോ​യു​ടെ ഒ​രു പ്ര​ധാ​ന വി​ല്പ​ന​ശാ​ല ക്രി​സ്മ​സ് ഫെ​യ​ർ ആ​യി മാ​റും. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ 280ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഓ​ഫ​റു​ക​ളും ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും ന​ൽ​കും.

സ​പ്ലൈ​കോ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 20 കി​ലോ​ഗ്രാം അ​രി 25 രൂ​പ​യ്ക്ക് ഫെ​യ​റു​ക​ളി​ലും ല​ഭ്യ​മാ​കും. 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ ശ​ബ​രി ഉ​പ്പ് ഒ​രു രൂ​പ​യ്ക്ക് ന​ൽ​കും.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ന്‍റ ഓ​ഫ​ർ എ​ന്ന പേ​രി​ൽ 12 ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക കി​റ്റും ഡി​സം​ബ​ർ 22 മു​ത​ൽ സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ ല​ഭി​ക്കും. കേ​ക്ക്, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ​സം മി​ക്സ്, ശ​ബ​രി അ​പ്പം പൊ​ടി, മ​സാ​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 667 രൂ​പ​യു​ടെ 12 ഇ​ന കി​റ്റാ​ണ് 500 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന​ത്.

 

 

Latest News

Up