x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു

ജോ​സ​ഫ് ഇ​ടി​ക്കു​ള
Published: December 29, 2025 04:13 PM IST | Updated: December 29, 2025 04:13 PM IST

ന്യൂ​ജ​ഴ്‌​സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്) ക്രി​സ്മ​സ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. "ജിം​ഗി​ൾ ബെ​ൽ​സ്' എ​ന്ന പേ​രി​ൽ സോ​മ​ർ​സെ​റ്റി​ലെ ടാ​ഗോ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വെ​ച്ച ഓ​ർ​മ​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി.

കാ​ൻ​ജ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2025 വ​ർ​ഷ​ത്തെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ന്നു. ഏ​ക​ദേ​ശം 40-ല​ധി​കം വി​ജ​യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഉ​ജ്വ​ല​മാ​യ ഒ​രു വ​ർ​ഷ​മാ​ണ് കാ​ൻ​ജ് പി​ന്നി​ട്ട​ത്.

യു​വ​ജ​ന​ത​യ്ക്ക് വേ​ണ്ടി കാ​ൻ​ജ് യു​വ, വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി കാ​ൻ​ജ് വു​മ​ൺ​സ് ഫോ​റം, ഐ​ടി മേ​ഖ​ല​യി​ൽ പു​തി​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് കാ​ൻ​ജ് ഐ​ടി അ​ക്കാ​ദ​മി എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും സ്പ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ടാ​ണ് 2025ലെ ​കാ​ൻ​ജ് ക​മ്മി​റ്റി ക​ട​ന്നു പോ​യ​ത്.

 

K-Rail Survey

2025ലെ ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ഫി​യ മാ​ത്യു (പ്ര​സി​ഡ​ന്‍റ്), കു​ർ​ഷി​ദ് ബ​ഷീ​ർ (സെ​ക്ര​ട്ട​റി), ജോ​ർ​ജി സാ​മൂ​വ​ൽ (ട്ര​ഷ​റ​ർ), വി​ജ​യ് ന​മ്പ്യാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ദ​യ ശ്യാം (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കൃ​ഷ്ണ പ്ര​സാ​ദ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സൂ​ര​ജി​ത് കി​ഴ​ക്ക​യി​ൽ (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്), അ​സ്‌​ലം ഹ​മീ​ദ് (സ്പോ​ർ​ട്സ് അ​ഫ​യേ​ഴ്സ്), നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ട് (ഐ​ടി ഓ​ഫീ​സ​ർ), അ​നൂ​പ് മാ​ത്യൂ​സ് രാ​ജു (മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ), ജ​യ​കൃ​ഷ്ണ​ൻ എം ​മേ​നോ​ൻ (ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), ടോ​ണി മാ​ങ്ങ​ന്‍ (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), രേ​ഖ നാ​യ​ർ (യൂ​ത്ത് അ​ഫ​യേ​ഴ്സ്), ബി​ജു വ​ർ​ഗീ​സ് (എ​ക്സ് ഓ​ഫീ​ഷ്യോ), എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. Team Dho അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സാ​യാ​ഹ്നം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മോ​ടി കൂ​ട്ടി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​ക​ൾ​ക്ക് അ​ധി​ക ഊ​ർ​ജ​വും ഉ​ത്സാ​ഹ​വും ന​ൽ​കി. ഐ​ക്യ​വും സേ​വ​ന​വും സം​സ്‌​കാ​ര പാ​ര​മ്പ​ര്യ​വും മു​ൻ​നി​ർ​ത്തി​യ കാ​ൻ​ജി​ന്‍റെ ദൗ​ത്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഈ ​സം​ഗ​മം.

അ​തേ ദി​വ​സം ത​ന്നെ ഈ ​വ​ർ​ഷ​ത്തെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ന​ട​ന്നു. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​ശ​നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന യോ​ഗ​ത്തി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പ​ഴ്സ​ൻ സ്വ​പ്ന രാ​ജേ​ഷി​ന്റെ​യും ജോ​സ​ഫ് ഇ​ടി​ക്കു​ള, വി​ജേ​ഷ് കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളാ​യ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി.

K-Rail Survey

അം​ഗ​ങ്ങ​ളു​ടെ ഏ​ക​ക​ണ്ഠ പി​ന്തു​ണ​യോ​ടെ വി​ജ​യ് ന​മ്പ്യാ​ർ പ്ര​സി​ഡ​ന്‍റാ​യും ജോ​ർ​ജി സാ​മു​വ​ൽ സെ​ക്ര​ട്ട​റി​യാ​യും കു​ർ​ഷി​ദ് ബ​ഷീ​ർ ട്ര​ഷ​റ​റാ​യും ടോം ​നെ​റ്റി​ക്കാ​ട​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തു​ട​ർ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് വി​ജ​യ് ന​മ്പ്യാ​ർ കാ​ൻ​ജ് ജ​ന​റ​ൽ ബോ​ഡി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ച്ചു. കാ​ൻ​ജി​ന്‍റെ 2026 ലെ ​ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു. നാ​ല്പ​തി​ല​ധി​കം പ​രി​പാ​ടി​ക​ൾ ഒ​രു ടേ​മി​ൽ ന​ട​ത്ത​പ്പെ​ട്ട ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു ഇ​ത്.

സോ​ഫി​യ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഈ ​ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും വ​രു​ന്ന ടേ​മി​ൽ കൂ​ടു​ത​ൽ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും നി​ങ്ങ​ളേ​വ​രു​ടെ​യും സ​ഹ​ക​ര​ണം എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും വി​ജ​യ് ന​മ്പ്യാ​ർ അ​റി​യി​ച്ചു.

സ്നേ​ഹ​വും സ​ന്തോ​ഷ​വും പ​ങ്കു​വ​ച്ചു​കൊ​ണ്ട് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ ഈ ​ക്രി​സ്മ​സ് ആ​ഘോ​ഷ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

Tags : kanj christmas celebration usa

Recent News

Up