കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "പാരിൽ പ്രകാശമായി' വെള്ളിയാഴ്ച വൈകുന്നേരം എൻഇസികെ നോർത്ത് ടെന്റിൽ നടത്തപ്പെട്ടു.
ഇടവക വികാരി റവ. പി.ജെ. സിബി കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ. അരുൺ ജോൺ (വികാരി അഹമ്മദി ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്) ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

റോയ് കെ. യോഹന്നാൻ (സെക്രട്ടറി, എൻഇസികെ) ആശംസകൾ അർപ്പിച്ചു. ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു.
സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി സിജുമോൻ എബ്രഹാം സ്വാഗതവും ട്രസ്റ്റി ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു.

ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു.
Tags : Christmas Carol Service Kuwait