x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിസ്മസ് - ഫാമിലി ഡേ ആഘോഷം സംഘടിപ്പിച്ച് കൊപ്പേൽ സെന്‍റ് അൽഫോൻസാ പള്ളി

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: January 1, 2026 05:09 PM IST | Updated: January 1, 2026 05:09 PM IST

കൊ​പ്പേ​ൽ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് - ഫാ​മി​ലി ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ ‍"ന​ല്ലി​ട​യ​ൻ' എ​ന്ന നാ​ട​കം കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​റി.

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യും ലീ​ജി​യ​ൺ ഓ​ഫ് മേ​രി​യും സം​യു​ക്ത​മാ​യാ​ണ് ഈ ​ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന നാ​ട​കം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ജോ​ജോ ആ​ലൂ​ക്ക ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​ക​ത്തി​ന്‍റെ പി​ന്ന​ണി​യി​ൽ ഡെ​ന്നി എ​രി​ഞ്ചേ​രി (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ), സ​ജേ​ഷ് അ​ഗ​സ്റ്റി​ൻ (റിക്കാ​ർ​ഡിം​ഗ് & മി​ക്സിം​ഗ്), ബെ​ന്നി മ​റ്റ​ക്ക​ര (എ​ഡി​റ്റിം​ഗ്), സ്ക​റി​യ ജേ​ക്ക​ബ് (സം​ഗീ​തം) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് കു​ര്യ​ൻ (സാ​ജു കാ​ര്യ​മ്പു​ഴ) എ​ന്നി​വ​രാ​യി​രു​ന്നു നാ​ട​ക​ത്തിന്‍റെ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​ർ. ഇ​ട​വ​ക​യി​ലെ ത​ന്നെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന വ​ൻ ക​ലാ​കാ​ര​നി​ര​യാ​ണ് നാ​ട​ക​ത്തി​ൽ വേ​ഷ​മി​ട്ട​ത്.  

അ​മേ​രി​ക്ക​യി​ലെ നാ​ട​ക​വേ​ദി​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ബെ​ന്നി മ​റ്റ​ക്ക​ര​യും മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റി​നും അ​ഭി​ന​യ​ത്തി​ക​വു​കൊ​ണ്ട് കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് വി​നോ​ദ്, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും ലീ​ജി​യ​ൺ ഓ​ഫ് മേ​രി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ ആ​ലു​ങ്ക​ൽ, സെ​ക്ര​ട്ട​റി മ​ഞ്ജു പോ​ൾ എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു

തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വും സ്നേ​ഹ​വും പ​ങ്കു​വ​ച്ച ഫാ​മി​ലി ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ്നേ​ഹ​വി​രു​ന്നോ​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യും ന​ട​ന്ന ഈ ​സം​ഗ​മം ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സ​ന്തോ​ഷ​വും വി​ളി​ച്ചോ​തു​ന്ന​താ​യി.

Tags : christmas family day st alphonsa catholic church celebration

Recent News

Up